27 May 2008

മലയാളം ബ്ലോഗ് പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടു!

മലയാള ബ്ലോഗിങ്ങ് കൊള്ളയടിക്കപ്പെട്ടു. കേരള്‍സ് ഡോട് കോം എന്ന വെബ് പത്രം മലയാളത്തിലെ ശ്രദ്ധേയമായ ബ്ലോഗ് പോസ്റ്റുകളെ എഴുത്തുകാരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ പത്രത്തില്‍ കോപ്പി ചെയ്ത് വെച്ചിരിക്കുന്നത് ഒരു ഞെട്ടലോടെയാണ് മലയാളം ബ്ലോഗ് സമൂഹം തിരിച്ചറിഞ്ഞത്. മലയാളത്തില്‍ ബ്ലോഗെഴുതുന്ന ഏകദേശം നല്ലൊരു ഭാഗം എഴുത്തുകാരുടേയും കൃതികള്‍ ഈ വെബ് പത്രം കൊള്ളയടിച്ചിട്ടുണ്ട്.




കഥ, കവിത, ലേഖനം, അനുഭവ കുറിപ്പുകള്‍, പാചക കുറിപ്പുകള്‍ എന്നു വേണ്ട കഴിഞ്ഞ രണ്ടു രണ്ടര വര്‍ഷക്കാലമായി മലയാള ബ്ലോഗിങ്ങില്‍ വന്ന ഒട്ടു മിക്ക സൃഷ്ടികളും കേരള്‍സ് ഡോട് കോമിന്റെ സൈറ്റില്‍ ഇപ്പോള്‍ കാണാം. എഴുതിയ ആള്‍ക്ക് കടപ്പാടോ ബ്ലോഗിലേക്ക് ലിങ്കോ കൊടുക്കാതെ തികച്ചും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് കേരള്‍സ് ഡോട് കോം മലയാള ബ്ലൊഗ് സമൂഹത്തോട് കാട്ടിയിരിക്കുന്നത്. മോഷ്ടിക്കപ്പെട്ടവയില്‍ മിക്ക പോസ്റ്റുകള്‍ക്കും കോപ്പീ റൈറ്റ് ഉണ്ട് എന്നുള്ള വസ്തുത നില നില്‍ക്കവേ തന്നെ മോഷ്ടാക്കള്‍ എന്തുദ്ദേശ്യത്താലാണ് ഇങ്ങിനെയൊരു സാ‍ഹസം കാട്ടിയത് എന്ന അന്വോഷണത്തിലാണ് ബ്ലോഗറന്മാര്‍.




നുറുങ്ങുകള്‍ എന്ന ബ്ലോഗിലൂടെ സജി എന്ന ബ്ലോഗറാണ് ഈ പകല്‍വെട്ടി കൊള്ള മലയാള ബ്കോഗ് സമൂഹത്തിന്റെ മുന്നില്‍ കൊണ്ടു വന്നത്. അനില്‍ ശ്രീ എന്ന ബ്ലൊഗര്‍ സ്വകാര്യങ്ങള്‍ എന്ന ബ്ലോഗിലൂടെ കേരള്‍സ് ഡോട് കോമിനെതിരേ ബ്ലോഗറന്മാര്‍ക്ക് പ്രതികരിക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.




കറിവേപ്പില എന്ന സൂര്യഗായത്രിയുടെ പാചക കുറിപ്പുകള്‍ യാഹൂവിന്റെ വെബ് ദുനിയ എന്ന വെബ് പത്രം കോപ്പിയടിച്ചതിന് ശേഷം ഇത്രയും വ്യാപകമായി മലയാള ബ്ലോഗ് പോസ്റ്റുകള്‍ കോപ്പിയടിക്കപ്പെടുന്നത് ഇതാദ്യമാണ്.




അനശ്വര ഗ്രൂപ്പ് ഓഫ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ അവിനാശ് കൊട്ടാരക്കര എന്നയാളുടെ ഉടമസ്ഥാവകാശത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള്‍സ് ഡോട് കോമിന്റെ രെജിസ്ട്രേഡ് ഓഫീസ് ശ്രീ നഗര്‍ എന്നാണ് കാണിച്ചിരിക്കുന്നത്.




വ്യാപകമായി കൊള്ളയടിക്കപ്പെട്ട മലയാള ബ്ലോഗ് സമൂഹം കേരള്‍സ് ഡോട് കോമിനെതിരേ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്. അമേരിക്കയില്‍ നിന്നും മലയാളം ബ്ലോഗെഴുതുന്ന കാപ്പിലാന്‍ എന്ന ബ്ലോഗര്‍ അമേരിക്കയില്‍ കേരള്‍സ് ഡോട് കോമിനെതിരേ പരാതി സമര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.




- അഞ്ചല്‍ക്കാരന്‍
shehabu@gmail.com
http://anchalkaran.blogspot.com/
  - ജെ. എസ്.    

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

ഇത്രയും നീചമായ പ്രവൃത്തികള്‍ ചെയ്യുന്ന കേരള്‍ കോമിനോട് എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അനുവാദമില്ലാതെ ബൂലോകത്തെ രചനകള്‍ കൊണ്ട് ധന സമ്പാദനവും (കു)പ്രശസ്തിയും നേടുന്ന കേരള്‍ കോമിനെതിരെ ബൂലോകം ഒറ്റക്കെട്ടായി നിലകൊണ്ട് നിയമപരമായി പൊരുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


ഇങ്ങിനെയൊരു വാര്‍ത്ത നല്‍കാന്‍ ഇടം നല്‍കിയ ഇ പത്രത്തിന് അഭിനന്ദനങ്ങളും കൃതജ്ഞ‌ത അറിയിക്കുന്നു. അതോടൊപ്പം പ്രിയപ്പെട്ട അഞ്ചല്‍‌ക്കാരന് നന്ദിയും പറയുന്നു.

നന്ദിപൂര്‍വ്വം
പ്രവീണ്‍
praveenharisree@rediffmail.com
http://kunjantelokam.blogspot.com/

May 29, 2008 11:58 AM  

അവര്‍ക്ക് മൈല്‍ അയക്കുന്ന എല്ലാ ബ്ലോഗേര്‍സിന്റേയും ഐപി അഡ്രസ്സ് അവര്‍ ബ്ലോക്ക് ചെയ്യുകയാണ്..എന്തുപറ്റിയോ എന്തോ എന്റെ ഐപി ആതെണ്ടികള്‍ ബ്ലോക്ക് ചെയ്തില്ലഅതുകൊണ്ട് എനിക്കത കാണാന്‍ പറ്റുന്നു.പക്ഷെ മൈല്‍ അയച്ഛപ്പോള്‍ 4 ദിവസം മുന്നെ ഒരു റീപ്ലേ വന്നതല്ലാതെ പിന്നെ ഒരു അറിവും അവരെ ക്കുറിച്ചില്ല.ഇപൊ നമ്മളാണ് അവിടെ കുറ്റക്കാര്‍..അവരുടേ യൂസേര്‍സില്‍ ആരോ ആ‍ണ് അത് പോസ്റ്റ് ചെയ്തേക്കുന്നേന്ന്..ഇപ്പൊ വാദി പ്രതിയായ ലക്ഷണമാണ്.മൈല്‍ അയച്ചവര്‍ക്കെല്ലാം വളരേ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചാണ് അവര്‍ അതിനു മറുപടി നല്‍കുന്നതും.

May 29, 2008 1:58 PM  

കളവിനെതിരെ പ്രതികരിക്കേണ്ടത് തന്നെയാണ്...അവര്‍ തെറ്റുതിരുത്തുമെന്ന് പ്രതീക്ഷിക്കാം.

May 29, 2008 6:32 PM  

ഞെട്ടലോടെയാണിത് അറിഞ്ഞത്. എന്റെയും കഥകള്‍ പലതും അവിടെ കണ്ടു. അവര്‍ക്ക് നല്ലഭാഷയില്‍ ഒരു പരാതിയയച്ചിട്ടുണ്ട്. വെബ് ഷോട്ട്‌സ് എടുത്തുവെച്ചിട്ടുണ്ട്. ഈ പകല്‍ കൊള്ളയെ നഖശിഖാന്തം പോരാടാന്‍ നമുക്ക് കൈകോര്‍ക്കാം. ഇ-പത്രത്തിന് നന്ദി.

May 29, 2008 11:50 PM  

കൊള്ളയടിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെബ് സൈറ്റ് കേരള്‍സ് ഡോട് കോമാണ്. (kerals)

കേരള്‍ ഡോട് കോം അല്ല.പ്രവീണിന്റെ കമന്റിനെ തിരുത്തി വായിക്കുവാന്‍ അപേക്ഷ.

May 30, 2008 4:15 PM  

തികച്ചും നാണം കെട്ട ഒരു പ്രവൃത്തിയാണ് മുകളില് വായിച്ചറിയുവാന്‍ കഴിഞ്ഞത്‌. വല്ലവന്‍റെയും കൊച്ചുങളുടെ പിതൃത്വം കാംക്ഷിക്കുന്ന ഇത്തരംഭാഷാ നപുംസകങ്ങള്‍ക്ക്‌ കേവലം പരാതി പറച്ചില്‍ കൊണ്ടൊന്നും തൃപ്തീ വരില്ല. ഒരു രചനയുടെ മൂല്യമോ, രചയിതാവിന്‍റെ ആത്മപീഢനമോ അറിയുന്ന ഒരാളും മറ്റൊരാളുടെ കൃതികള്‍ കൈവശപ്പെടുത്തി ഞെളിയില്ല. ഈ പ്രവൃത്തി കൊണ്ടു തന്നെ അവരുടെ കലയോടും, ഭാഷയോടുമുള്ള പ്രതിപത്തി ഈത്ര മാത്രമെന്ന്‌ അവര്‍ അടിവരയിട്ടു തെളിച്ചിരിക്കുന്നു. എന്നിട്ട്‌ പ്രസ്തുത ജാലികയ്ക്ക്‌ ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ പേരും. ഇത്തരം കീടങളും, ചെകുത്താന്‍റെ സന്തതികളുമാണ് നമ്മുടെ ന്നാടിന്‍റെ എല്ലാ ഉന്നതിക്കുമൈശ്വര്യത്തിനും (അതു കലയായാല്ലും, ബിസിനസ്സ്‌ ആയാലും എന്തു തന്നെയായാലും) ശാപവും തീരാക്കളങ്കവും.

ഇങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ആര്‍ജ്ജവം കാണിച്ച ഇ പത്രത്തിന് അഭിനന്ദനങളും ഒപ്പം ഇത്തരം കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള സന്ധിയില്ലാഅത്ത സമരത്തില്‍ ഐക്യദാര്‍ഢ്യവും അറിയിക്കുന്നു

ജയകൃഷ്ണന്‍ കാവാലം

May 30, 2008 7:12 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്