|
31 March 2008
കേരളത്തില്‍ ഒരു ലക്ഷത്തില്‍ 272 മനോരോഗികള്‍
അമിത മോഹങ്ങളാണ് ഗള്‍ഫ് മലയാളി കുടുംബങ്ങളുടെ താളം തെറ്റിക്കുന്നതെന്ന് സാമൂഹിക മനശാസ്ത്രജ്ഞനും ആക്സസ് ഗൈഡന്‍സ് സെന്‍റര്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററുമായ ഡോ. സി.എച്ച് അഷ്റഫ് പറഞ്ഞു.
യു.എ.ഇ.യില്‍ വിവിധ സ്ഥലങ്ങളില്‍ മെന്‍റര്‍ ഡയറ്റ് എന്ന പേരില്‍ മനശാസ്ത്ര വിശകലന പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത ശൈലി മാറിയതു കൊണ്ടാണ് മനോരോഗങ്ങല്‍ കൂടുന്നത്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 272 പേര്‍ മനോരോഗികളാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. ഉമര്‍ ഫാറുഖും പങ്കെടുത്തു.
- ജെ. എസ്.
|
|
അറബ് ഉച്ചകോടി സമാപിച്ചു
രണ്ട് ദിവസങ്ങളിലായി സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ നടന്ന അറബ് ലീഗ് ഉച്ചകോടി സമാപിച്ചു. സുപ്രധാനമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളാതെയാണ് ഉച്ചകോടി സമാപിച്ചത്.
Labels: ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
|
ഹജ്ജ്-ഉംറ - സര്‍വ വിജ്ഞാന കോശം തയ്യാറാകുന്നു
ഹജ്ജ്-ഉംറ തീര്‍ത്ഥാടനങ്ങളെക്കുറിച്ചുള്ള സര്‍വ വിജ്ഞാന കോശം തയ്യാറാകുന്നു. വിജ്ഞാന കോശം തയ്യാറാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം റിയാദ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാര്‍ നിര്‍വഹിച്ചു. തീര്‍ത്ഥാടനങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ക്ക് പുറമേ മക്കയുടേയും മദീനയുടേയും ചരിത്രങ്ങളും വിജ്ഞാന കോശത്തില്‍ ഉണ്ടാകും.
Labels: സൌദി
- ജെ. എസ്.
|
|
അബുദാബിയില്‍ മലയാളി കെട്ടിത്തില്‍ നിന്ന് വീണു മരിച്ചു
അബുദാബിയില്‍ മലയാളി കെട്ടിത്തില്‍ നിന്ന് വീണു മരിച്ചു. കണ്ണൂര്‍ ചാലാട്ട് സ്വദേശി സായി കൃഷ്ണനാണ് മരിച്ചത്. 43 വയസായിരുന്നു. താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഇദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. സ്വപ്നയാണ് ഭാര്യ. സന്ദേശ്, ശ്രേയ എന്നിവരാണ് മക്കള്‍. അല്‍ റൊസ്തമാനി എക്സ് ചേഞ്ചിന്‍റെ അബുദാബി എയര്‍ പോര്‍ട്ട് റോഡ് ശാഖയിലെ മാനേജറായിരുന്നു.
Labels: അപകടങ്ങള്‍, പ്രവാസി
- ജെ. എസ്.
|
|
കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു, മൂന്ന് മലയാളികള്‍ക്ക് പരിക്ക്
ബഹ്റിനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികളാണ്.
Labels: അപകടങ്ങള്‍, പ്രവാസി, ബഹറൈന്‍
- ജെ. എസ്.
|
|
Kadamanitta Ramakrishnan - A unique condolence from Dr. Ghanem
![]() I was very sorry to hear about the demise today of the prominent Malayali poet Kadamanitta Ramakrishnan whom I met last year and introduced at the Abu Dhabi book fair where he read his poems in Malyalum and I read their translations in Arabic. During the book fair this year the Abu Dhabi Cultural and Heritage (Cultural foundation) released my book of Arabic translations of 80 Indian poems from 12 Indian languages for 30 Indian male and female poets including some 10 poems by Kadamanitta. I attach a list of the contents of the book and the book cover. I also attach a picture taken at the book fair last year with Kadamanitta. Please forward my condolences to his wife, family, friends and lovers of his poetry. -- Best regards Shihab Ghanem مع تحياتيشها غانم
- ജെ. എസ്.
1 Comments:
Links to this post: |
|
30 March 2008
ദുബായ് അല്‍ഖൂസ് തീപിടുത്തം; കത്തിക്കരിഞ്ഞ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
ദുബായ് അല്‍ഖൂസിലെ തീപിടുത്തത്തില്‍പെട്ട് കത്തിക്കരിഞ്ഞ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണ സംഖ്യ എട്ടായി. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് അല്‍ഖൂസിലെ വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചത്. എണ്‍പതോളം വെയര്‍ ഹൗസുകളാണ് കത്തിയമര്‍ന്നത്. 900 മില്യണ്‍ ദിര്‍ഹത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. അതേ സമയം അപകടത്തിന് കാരണമായ പടക്കങ്ങള്‍ സൂക്ഷിച്ച വെയര്‍ ഹൗസിന്‍റെ ഉടമയെ പോലീസ് പ്രോസിക്യൂഷന് കൈമാറി.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
|
|
അറബ് ഉച്ചകോടി ഇന്ന് സമാപിക്കും
പശ്ചിമേഷ്യയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അറബ് മേഖല ഐക്യത്തോടെ നില്‍ക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. അതേ സമയം 10 രാജ്യങ്ങള്‍ വിട്ടു നില്‍ക്കുന്നതിനാല്‍ അറബ് ഉച്ചകോടിയുടെ നിറം മങ്ങിയിരിക്കുകയാണ്. ഉച്ചകോടി ഇന്ന് സമാപിക്കും.
Labels: ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
|
സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റം വരുത്തണം
രാജ്യത്തെ നിലവിലെ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ കാതലായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ഖത്തറിലെ ദേശീയ മനുഷ്യാവകാശ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ട്. ഇപ്പോഴുള്ള നിയമം വിദേശികളെ കടുത്ത നിയന്ത്രണത്തില്‍ നിര്‍ത്തുന്നതാണെന്നും രാജ്യത്തിന് അത് ഹിതരകമാവുകയില്ലെന്നും സമിതിയുടെ 2007 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നാടുകടത്താനായി വിവിധ ജയിലുകളില്‍ കഴിയുന്ന വിദേശികളെ തിരിച്ചയയ്ക്കുന്നതില്‍ വരുന്ന കാലതാമസത്തിലും സമിതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഏതാണ്ട് 1500 ഓളം പേര്‍ ഖത്തറിലെ ഡിപ്പോര്‍ട്ടേഷന്‍ സെന്‍ററുകളില്‍ കഴിയുന്നുണ്ടെന്നാണ് സമിതിയുടെ കണക്ക്.
Labels: ഖത്തര്‍, തൊഴില്‍ നിയമം, മനുഷ്യാവകാശം
- ജെ. എസ്.
|
|
ജദ്ദാഫില്‍ ബോട്ട് നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചു
ദുബായ് ജദ്ദാഫില്‍ ബോട്ട് നിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചു. അഗ്നിബാധയില്‍ ഒമ്പത് ബോട്ടുകളും ഒരു കപ്പലും കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. തീപിടുത്ത കാരണം വ്യക്തമല്ല. 20 മില്യണ്‍ ദിര്‍ഹത്തന്‍റെ നഷ്ടം കണക്കാക്കുന്നു. ദുബായ് പോലീസ് ഫോറന്‍സിക് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
|
|
അബുദാബിയില്‍ ഒട്ടക സൌന്ദര്യ മത്സരം
ഏപ്രീല്‍ രണ്ട് മുതല്‍ 10 വരെ അബുദാബിയില്‍ ഒട്ടക സൌന്ദര്യ മത്സരം സംഘടിപ്പിക്കുന്നു. വിവിധ അറബ് രാജ്യങ്ങളില്‍ നിന്ന് 10,000 ത്തിലധികം ഒട്ടകങ്ങള്‍ ഇതില്‍ പങ്കെടുക്കും. യു.എ.ഇയ്ക്ക് പുറമേ സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഒട്ടകങ്ങള്‍ മത്സരത്തിന് എത്തുക. മൊത്തം 350 ലക്ഷം ദിര്‍ഹമും നൂറ് കാറുകളുമാണ് വിവിധ വിഭാഗങ്ങളിലായി സമ്മാനം നല്‍കുന്നുണ്ട്. അബുദാബി സായിദ് സിറ്റിയില്‍ ആണ് മത്സരം. വയസിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായാണ് ഒട്ടക സൗന്ദര്യ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
Labels: ഗള്‍ഫ്, യു.എ.ഇ., സാംസ്കാരികം
- ജെ. എസ്.
|
|
ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണയേകി കൂട്ടയോട്ടം
2016 ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് പിന്തുണയേകിക്കൊണ്ട് ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ദോഹയില്‍ കൂട്ടയോട്ടം നടന്നു. ദോഹ ഗോ ഫോര്‍ ഇറ്റ് എന്ന് പേരിട്ട പരിപാടിയില്‍ ഒളിമ്പ്യന്‍മാരായ ഗുരുബച്ചന്‍സിംഗ് രണ്‍ധാവ, ഷൈനി വില്‍സണ്‍ എന്നിവര്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. ദോഹയിലെ ഖലീഫാ സ്റ്റേഡിയത്തില്‍ ഒന്നര കിലോമീറ്റര്‍ ഓടിയതിന് ശേഷം ഖത്തര്‍ ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍താനിക്ക് ഒളിമ്പ്യന്‍മാര്‍ കൊടി കൈമാറിയതോടെയാണ് പരിപാടി സമാപിച്ചത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Labels: ഖത്തര്‍, ലോക മലയാളി, സ്പോര്‍ട്ട്സ്
- ജെ. എസ്.
|
|
പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന സിനിമക്കെതിരെ യു.എ.ഇ. രംഗത്ത്
ഇസ്ലാമിനേയും പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സിനിമ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിനെതിരെ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശക്തമായി അപലപിച്ചു. ഫിത്ന എന്ന പേരിലുള്ള ചിത്രമാണ് ഡച്ച് പാര്‍ലമെന്‍റ് അംഗമായ ജിയത്ത് വില്‍ഡര്‍ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. മതങ്ങള്‍ പരസ്പരം ബഹുമാനിക്കേണ്ടതിന്‍റെ ആവശ്യകത ശൈഖ് അബ്ദുല്ല തന്‍റെ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇതിനെതിരെ ഇസ്ലാമിക സമൂഹം ആത്മ നിയന്ത്രണത്തോടെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയനും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും ഈ സിനിമയെ അപലപിച്ചിട്ടുണ്ട്.
Labels: ഇന്‍റര്‍നെറ്റ്, യു.എ.ഇ., വിവാദം
- ജെ. എസ്.
|
|
എര്‍ത്ത് അവര്‍; "ഒരുവേള പഴക്കമേറിയാല്‍ ഇരുളും വെളിച്ചമായ് വരാം"
![]() ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചു കൊണ്ട് എര്‍ത്ത് ഹവര്‍ ആചരിച്ചു. പരിപാടി ആഗോള താപനത്തിനെതിരെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഓസ്ട്രേലിയയിലെ സിഡ്നി, തായ്ലന്‍റ്, മാനില, ബാങ്കോക്ക്, ദുബായ്, റോം, ഡബ്ലിന്‍, ഷിക്കാഗോ, മെക്സികോ തുടങ്ങി 35 ഓളം രാജ്യങ്ങളിലെ 380 ഓളം പട്ടണങ്ങളും 3500 ഓളം വ്യവസായ സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ചു. ദുബായിലും രാത്രി എട്ട് മുതല്‍ 9 വരെ ആയിക്കണക്കിന് വിളക്കുകളാണ് കണ്ണു ചിമ്മിയത്. ഈ ഒരു മണിക്കൂര്‍ നേരം അത്യാവശ്യമല്ലാത്ത മുഴുവന്‍ വിളക്കുകളും അണച്ചുകൊണ്ട് സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം സഹകരിച്ചു. ബുര്‍ജുല്‍ അറബ് ഉള്‍പ്പടെയുള്ള നഗരത്തിലെ പ്രധാന സൗധങ്ങളും ഷോപ്പിംഗ് മാളുകളും സാധാരണ വീടുകളുമെല്ലാം കാമ്പയിനില്‍ കണ്ണി ചേര്‍ന്നു. ജുമേറ റോഡില്‍ റാന്തലുകളും വഹിച്ചു കൊണ്ട് നിരവധി പേര്‍ പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു. ബുര്‍ജുല്‍ അറബില്‍ നിന്ന് ജുമേറ ബീച്ച് റോഡിലൂടെ ജുമേറ ബീച്ച് പാര്‍ക്കിലേക്കും തിരിച്ചുമാണ് റാലി സംഘടിപ്പിച്ചത്. തെരുവു വിളക്കുകള്‍ 50 ശതമാനത്തിലധികം അണച്ചു കൊണ്ട് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയും പരിപാടിയില്‍ ഭാഗഭാക്കായി. ദുബായ് മുനിസിപ്പാലിറ്റി, ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തുടങ്ങിയവയെല്ലാം വിളക്കുകള്‍ അണച്ചുകൊണ്ട് എര്‍ത്ത് ഹവറില്‍ പങ്കെടുത്തു. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാനുള്ള സന്ദേശമാണ് ഈ പരിപാടിയിലൂടെ സംഘാടകര്‍ മുന്നോട്ട് വയ്ക്കുന്നത്.
- ജെ. എസ്.
|
|
29 March 2008
അറബ് ഉച്ചകോടി ഇന്ന് ആരംഭിക്കും
20- മാത് അറബ് ഉച്ചകോടി ഇന്ന് സിറിയയില്‍ ആരംഭിക്കും.
മേഖലയിലെ പ്രധാന പ്രശ്നങ്ങളെല്ലാം ഉച്ചകോടി ചര്‍ച്ച ചെയ്യും. ഫലസ്തീന്‍ പ്രശനം തന്നെയാണ്‍ ഇതില്‍ പ്രധാനം. ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത് കേന്ദ്ര വിദേശകാര്യസഹ മന്ത്രി ഇ. അഹമ്മദാണ് Labels: ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
|
27 March 2008
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 16 വര്‍ഷം
![]() ക്രിസ്തുവിന്റെ മണവാട്ടി മഠത്തില്‍ വച്ച് കൊല്ലപ്പെട്ടിട്ട് സഭ മൌനം പാലിക്കുന്നു. സി.ബി.ഐ കൈ കഴുകുന്നു. ആരാണ് കുറ്റവാളി ? ഒരു വെളിപ്പെടുത്തല്‍ " 1992 മാര്‍ച്ച് 27 നു കോട്ടയം പയസ് ടെന്‍ തു കോണ്‍ വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണ്‍പ്പെട്ട സിസ്റ്റര്‍ അഭയ എന്റെ ആരുമല്ല. ആരുമല്ലാത്തവരോടും നമുക്കൊരടുപ്പം തോന്നാറില്ലേ ?" Labels: കുറ്റകൃത്യം, കേരളം, പോലീസ്
- ജെ. എസ്.
|
|
ഖോര്‍ ദുബായ് - പുതിയ സാംസ്കാരിക നഗരം
![]() ദുബായില്‍ ഖോര്‍ ദുബായ് എന്ന പേരില്‍ പുതിയ സാംസ്കാരിക നഗരം നിര്‍മ്മിക്കുന്നു. ദുബായ് ക്രീക്കിനോട് ചേര്‍ന്ന് 20 കിലോമീറ്റര്‍ വിസ്തൃതിയുള്ള സാംസ്കാരിക നഗര പദ്ധതി പ്രഖ്യാപനം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. ലോകത്തിലെ വിവിധ സംസ്കാര കേന്ദ്രങ്ങളുടെ സംഗമ കേന്ദ്രമായി ദുബായിയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ദുബായ് ക്രീക്ക് മുഖ്യ കേന്ദ്രമാക്കി ഷിന്തഗ മുതല്‍ ബിസിനസ് ബേ വരെയുള്ള പ്രദേശത്ത് ദുബായ് സ്ട്രാറ്റജിക് പ്ലാന്‍ 2015 ന്‍റെ ഭാഗമായാണ് സാംസ്കാരിക നഗരം നിര്‍മ്മിക്കുന്നത്. ഇതിന്‍റെ ഭാഗമായി 10 മ്യൂസിയങ്ങള്‍, 9 പബ്ലിക് ലൈബ്രരി , 14 തീയറ്ററുകള്‍ , ഒരു ഓപ്പറ ഹൗസ്, 11 ഗാലറികള്‍ തുടങ്ങി 72 സ്ഥാപനങ്ങള്‍ ഉണ്ടാകും. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന് ബിന്‍ മുഹമ്മ് അല്‍ മക്തൂം. ഉപ ഭരണാധികാരി ശൈഖ് മക്തും ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നിവരും പദ്ധതി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. Labels: ദുബായ്
- ജെ. എസ്.
|
|
യു.എ.ഇ. യില്‍ വനിതാ ജഡ്ജിയെ നിയമിച്ചു
യു.എ.ഇ. യില്‍ ഇതാദ്യമായി ഒരു വനിതാ ജഡ്ജിയെ നിയമിച്ചു. ഖൗലത്ത് അഹമ്മദ് അല്‍ ദാഹരിയെയാണ് അബുദാബിയില്‍ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.
യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാന്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. യു.എ.ഇ. യുടെ ചരിത്രത്തിലെ ആദ്യ വനിതാ ജഡ്ജിയെന്ന സ്ഥാനം ഇതോടെ ഖൗലത്തിന് സ്വന്തമായി.
- ജെ. എസ്.
|
|
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസ
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസയിലേക്ക് മാറാനുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും.
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലേബര്‍ വിസയിലേക്ക് മാറാനുള്ള കാലാവധി ഈ മാസം 31 ന് അവസാനിക്കും. വിസ മാറ്റുന്നതിനുള്ള സമയ പരിധി നീട്ടിക്കൊടുക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഗാര്‍ഹിക തൊഴില്‍ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറാനുള്ള അനുമതി സംബന്ധിച്ച് മാറാനുള്ള അനുമതി കഴിഞ്ഞ ഡിസംബറിലാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
|
|
കുട്ടികളില്‍ പഠന വൈകല്യവും ബുദ്ധിമാന്ദ്യവും ഗള്‍ഫിലും വ്യാപകം
കുട്ടികളില്‍ പഠന വൈകല്യവും ബുദ്ധിമാന്ദ്യവും ഗള്‍ഫിലും വ്യാപകമാണെന്ന് കുട്ടികളുടെ മനോരോഗ വിദഗ്ധനും മലയാളിയുമായ ഡോ. ഫിലിപ്പ് ജോണ്‍ പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണ ശില്പശാല സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. സണ്ണി കുര്യനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: ആരോഗ്യം, കുട്ടികള്‍, ഗള്‍ഫ്
- ജെ. എസ്.
|
|
സ്റ്റെബിലൈസേഷന്‍ ഫണ്ട് രൂപീകരിക്കണം; കെം.എം മാണി
ഗള്‍ഫിലെ പരിമിത വരുമാനക്കാരായ പ്രവാസികളെ സഹായിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് സ്റ്റെബിലൈസേഷന്‍ ഫണ്ട് രൂപീകരിക്കണമെന്ന് കേരള കോണ്ഗ്രസ് നേതാവ് കെ.എം മാണി ആവശ്യപ്പെട്ടു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.
Labels: പ്രവാസി
- ജെ. എസ്.
|
|
26 March 2008
കുവൈറ്റില്‍ തെരഞ്ഞെടുപ്പ് രംഗം സജീവമായി
പത്രികാ സമര്‍പ്പണം ഇന്ന് തുടങ്ങും. മെയ് 17 നാണ് തെരഞ്ഞെടുപ്പ്.
Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
|
തൊഴില്‍ വകുപ്പ് ഓഫീസുകള്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും
കുവൈറ്റിലെ തൊഴില്‍ വകുപ്പ് ഓഫീസുകള്‍ ഇനി മുതല്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും. തൊഴില്‍ വിസയുമായി ബന്ധപ്പെട്ട നടപടികള്‍ പെട്ടെന്ന് തീര്‍ക്കുന്നതിനാണ് ഈ നടപടി. അവധി ദിനമായ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതിലൂടെ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് തൊഴില്‍ കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ കന്തേരി പറഞ്ഞു. പ്രമുഖ ഷോപ്പിംഗ് സമുച്ചയങ്ങളിലും തൊഴില്‍ വകുപ്പ് കൗണ്ടര്‍ തുടങ്ങും.
Labels: കുവൈറ്റ്, തൊഴില്‍ നിയമം
- ജെ. എസ്.
|
|
ഉംറ സീസണ്‍ ആരംഭിച്ചു
ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചു. 15,000 ത്തിലധികം തീര്‍ത്ഥാടകര്‍ ഇതിനകം സൗദിയിലെത്തി. 40,00,000 ത്തിലധികം തീര്‍ത്ഥാടകര്‍ ഈ വര്‍ഷം ഉംറ നിര്‍വഹിക്കുമെന്നാണ് കരുതുന്നുത്.
Labels: സൌദി
- ജെ. എസ്.
|
|
കുവൈറ്റിലെ ശുദ്ധ ജല ഉപയോഗം കൂടുന്നു
കുവൈറ്റിലെ ശുദ്ധ ജല ഉപയോഗം ഗള്‍ഫ് മേഖലയിലെ ശരാശരി ഉപയോഗത്തേക്കാള്‍ വളരെ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ഓരോ വ്യക്തിയും ദിവസവും ശരാശരി 465 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ശുദ്ധമായ പ്രകൃതി ജലം ലഭ്യമല്ലാത്ത കുവൈറ്റില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. എന്നാല്‍ വെള്ളത്തിന്‍റെ ദുരുപയോഗം കുവൈറ്റില്‍ വളരെ അധികമാണെന്ന് കണക്കാക്കപ്പെടുന്നു. വെള്ളം ഇല്ലാത്തവരുടെ നാട് എന്ന് അര്‍ത്ഥം വരുന്ന അറബി വാക്കായ അല്‍ കുത്തില്‍ നിന്നാണ് കുവൈറ്റ് എന്ന പേര് തന്നെ ഉണ്ടായത്.
- ജെ. എസ്.
|
|
ഖത്തര്‍ മലയാളി കോണ്‍ഫ്രന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അഞ്ചാമത് ഖത്തര്‍ മലയാളി കോണ്‍ഫ്രന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മാസം നാല് മുതല്‍ 11 വരെ ദോഹയിലാണ് സമ്മേളനം നടക്കുക. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും കലാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സമ്മേളനങ്ങളും ചര്‍ച്ചകളും മലയാളി കോണ്‍ഫ്രന്‍സില്‍ ഉണ്ടാകുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരായ ടി.എന്‍ ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന മാധ്യമ ചര്‍ച്ചയും സമ്മേളനത്തില്‍ ഉണ്ടാകും. രക്തദാന ക്യാമ്പ്, ആരോഗ്യ സെമിനാര്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, എം.എ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കും.
- ജെ. എസ്.
|
|
25 March 2008
ദുബായിലെ സ്ക്കൂളുകളില്‍ ടൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല
വരുന്ന അധ്യായന വര്‍ഷം ദുബായിലെ സ്ക്കൂളുകളില്‍ ടൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല. ദുബായ് ഗവര്‍മെന്‍റ് ഇവരുടെ കെട്ടിട വാടക വര്‍ദ്ധിപ്പിക്കില്ല എന്നറിയിച്ചിട്ടുണ്ട്. ഇതിന് പകരമായാണ് ടൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല എന്ന തീരുമാനം. ദുബായ് നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോററ്റിയും ദുബായ് റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.
- ജെ. എസ്.
|
|
യു.എ.ഇ. പ്രസിഡന്‍റ് ഖത്തര്‍ സന്ദര്‍ശിച്ചു
യു.എ.ഇ. പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തര്‍ അമീര്‍ ഷേഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി പ്രസിഡന്‍റിനെ സ്വീകരിച്ചു. ഇരുവരും നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
Labels: ഖത്തര്‍, ഗള്‍ഫ് രാഷ്ട്രീയം, യു.എ.ഇ.
- ജെ. എസ്.
|
|
ഷാര്‍ജ്ജയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു
ഷാര്‍ജ്ജയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷാര്‍ജ്ജ യൂണിവാഴ്സിറ്റി സിറ്റിക്കടുത്താണ് ഇന്ന് വൈകീട്ട് അഞ്ചരയോടെ അപകടം ഉണ്ടായത്. മരിച്ചവര്‍ ആരൊക്കെയെന്ന് വ്യക്തമായിട്ടില്ല.
Labels: അപകടങ്ങള്‍, ഷാര്‍ജ
- ജെ. എസ്.
|
|
സൗദിയിലെ പുതിയ ട്രാഫിക്ക് നിയമം മെയ് മുതല്‍ പ്രാബല്യത്തില്‍ വരും
സൗദിയിലെ പുതിയ ട്രാഫിക്ക് നിയമം മെയ് മുതല്‍ പ്രാബല്യത്തില്‍ വരും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കുട്ടികളെ മടിയില്‍ വെക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകരമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃര്‍ മുന്നറിയിപ്പ് നല്‍കി.
Labels: സൌദി
- ജെ. എസ്.
|
|
യു.എ.ഇ. ആണവോര്‍ജ്ജം വികസിപ്പിക്കും
സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം വികസിപ്പിക്കാനായുള്ള യുഎഇയുടെ തീരുമാനത്തിന് പരക്കെ സ്വാഗതം. 375 ദശലക്ഷം ദിര്‍ഹം ചിലവിട്ടാണ് ആണവോര്‍ജ്ജ സംവിധാനം വികസിപ്പിക്കുന്നത്. മന്ത്രിസഭ ഇന്നലെ ഇതിന് അംഗീകാരം നല്‍കി.
Labels: യു.എ.ഇ.
- ജെ. എസ്.
|
|
24 March 2008
കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
കുവൈറ്റ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള വോട്ടേഴ്സ് ലിസ്റ്റ് പുതുക്കുന്നു. ഇന്ന് മുതല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കാം. ഇപ്പോഴത്തെ കണക്കനുസരിച്ച് 3,60,800 ഓളം വോട്ടര്‍മാരാണ് ഉള്ളത്. 2006 ലെ തെരഞ്ഞെടുപ്പ് മുതല്‍ കുവൈറ്റില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ട്. മെയ് 17 നാണ് തെരഞ്ഞെടുപ്പ്.
Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
|
ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍
ദുബായിലെ നിയമ ലംഘകരായ ബൈക്ക് യാത്രക്കാരെ പിടികൂടുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യാതെ റോഡുകളില്‍ ഇറക്കുന്ന മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ ബൈക്ക് മൂലമുള്ള അപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
- ജെ. എസ്.
|
|
യു.എ.ഇ. യില്‍ ചൂട് കൂടുന്നു
യു.എ.ഇ. യില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചൂട് വര്‍ധിക്കാന്‍ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പരമാവധി 36 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ചൂട് വര്‍ധിക്കാന്‍ തുടങ്ങുമെന്നും ചിലയിടങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
- ജെ. എസ്.
|
|
ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണി ദുബായില്‍
ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണി ദുബായില്‍ നിര്‍മ്മിക്കുന്നു. ദുബായിലെ മുഷിറിഫില്‍ ഇതിനകം തന്നെ ജലസംഭരണിയുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് വമ്പന്‍ ജല സംഭരണികളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഓരോ ജലസംഭരണിയും 60 മില്യണ്‍ ഗ്യാലണ്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതാണ്. 15 മാസം കൊണ്ടാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുക.
Labels: ദുബായ്
- ജെ. എസ്.
|
|
ഹജ്ജ്-ഉംറ അവാര്‍ഡ് നല്‍കും - ഹജ്ജ് മന്ത്രാലയം
ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ചെയ്യുന്ന വ്യക്തികള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. കഴിഞ്ഞ ഹജ്ജ് സമാധാനപരമായി അവസാനിച്ചതില്‍ സാധാരണ ജനങ്ങളുടെ സേവനം ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിലയിരുത്തി.
Labels: യു.എ.ഇ.
- ജെ. എസ്.
|
|
ഗള്‍ഫ് മേഖലയില്‍ വിപുലമായ ഈസ്റ്റര്‍ ആഘോഷം
യു.എ.ഇ. യില്‍ വിപുലമായ രീതിയിലാണ് ഈസ്റ്റര്‍ ആഘോഷിച്ചത്. വിവിധ എമിറേറ്റുകളിലെ ദേവാലയങ്ങളില്‍ നടന്ന ഈസ്റ്റര്‍, ഉയിര്‍പ്പ് ശുശ്രൂഷകളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
ബഹ്റിനിലും ഈസ്റ്റര്‍ ഭക്തി നിര്‍ഭരമായി കൊണ്ടാടി. ബഹ്റിന്‍ സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പൊലീത്തയും ഫാ. പോള്‍ മാത്യുവും ആരാധനകള്ക്ക് നേതൃത്വം നല്‍കി. സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സക്കറിയാ മാര്‍ നിക്കോളവോസ് നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ആയിരക്കണക്കിന് വിശ്വാസികളാണ് ആരാധനയില്‍ പങ്കെടുത്തത്. Labels: യു.എ.ഇ.
- ജെ. എസ്.
1 Comments:
Links to this post: |
|
22 March 2008
ദിര്‍ഹത്തിന്‍റെ മൂല്യം പുനര്‍ നിര്‍ണയം ചെയ്യില്ല
ഡോളറുമായി ദിര്‍ഹത്തിന്‍റെ മൂല്യം പുനര്‍ നിര്‍ണയം ചെയ്യില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ നാസര്‍ അല്‍ സുവൈദി ഒരു അറബിക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദിര്‍ഹത്തിന്‍റെ പുനര്‍ മൂല്യ നിര്‍ണയം നടത്തുന്നത് സംബന്ധിച്ച് ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ടെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. ഇതുവരെ ഇത്തരത്തിലൊരു കമ്മിറ്റി ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Labels: യു.എ.ഇ.
- ജെ. എസ്.
|
|
കുവൈറ്റിലെ പാര്‍ലമെന്റ് അംഗങ്ങളെ അറസ്റ്റ് ചെയ്തേക്കും
കുവൈറ്റിലെ പിരിച്ചുവിടപ്പെട്ട പാര്‍ലമെന്‍റിലെ അംഗങ്ങളായ അദ്നാന്‍ അബ്ദുല്‍ സമദ്, അഹമ്മദ് ലാറിയും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ മാസം സിറിയയില്‍ കൊല്ലപ്പെട്ട ഇമാദ് മൊഖാനിയയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചതിനെ തുടര്‍ന്നാണിത്. 1988 ല്‍ കുവൈറ്റ് എയര്‍വേയ്സ് വിമാനം റാഞ്ചിയ കേസില്‍ ഇമാദ് മൊഖാനിയ ഒന്നാം പ്രതിയായിരുന്നു. വിമാന റാഞ്ചലിനെ തുടര്‍ന്ന് രണ്ട് കുവൈറ്റ് സ്വദേശികള്‍ കൊല്ലപ്പെട്ടിരുന്നു. ഇമാദിന്‍റെ മരണത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് മറ്റൊരു മുന്‍ പാര്‍ലമെന്‍റ് അംഗം അബ്ദുല്‍ മുഹ്സന്‍ ജമാലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
|
ഉമ്മുല്‍ഖുവൈനില്‍ അനധിക്യത വെയര്‍ ഹൗസുകള്‍ കണ്ടെത്തി
ഉമ്മുല്‍ഖുവൈനില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 62 വെയര്‍ ഹൗസുകള്‍ അധികൃതര്‍ കണ്ടെത്തി. ഉമ്മുല്‍ തൊഖൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി നടത്തിയ പരിശോധകളിലാണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്രയും വെയര്‍ഹൗസുകള്‍ അധികൃതര്‍ കണ്ടെത്തിയത്.
Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
|
|
എയര്‍ അറേബ്യ പിഴ ഈടാക്കും
യാത്ര റദ്ദ് ചെയ്യുകയോ യാത്രാ തീയതി മാറ്റുകയോ ചെയ്താല്‍ ഏപ്രില്‍ ഒന്ന് മുതല്‍ എയര്‍ അറേബ്യ യാത്രക്കാര്‍ പിഴ അടയ്ക്കേണ്ടി വരും. പുതിയ തീരുമാനം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Labels: പ്രവാസി, വിമാന സര്‍വീസ്
- ജെ. എസ്.
|
|
കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് ആക്രമണങ്ങള്‍ പെരുകുന്നു
കുവൈറ്റിലെ സാല്‍മിയ പ്രദേശത്ത് വിദേശികള്‍ക്കെതിരെ ആക്രമണങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. സാല്‍മിയ ബ്ലോക്ക് 10 കേന്ദ്രീകരിച്ചാണ് ആക്രമണ പ്രവര്‍ത്തനങ്ങള്‍ ഏറെയും നടക്കുന്നത്. ഫെബ്രുവരിയില്‍ ഇവിടെ ഒരു മലയാളി അക്രമികളുടെ കുത്തേറ്റ് മരിച്ചിരുന്നു. വഴിയാത്രക്കാരുടെ ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിപ്പറിക്കല്‍ ഇവിടെ സാധാരണമായിരിക്കുന്നതായി പ്രദേശത്ത് താമസിക്കുന്നവര്‍ പറയുന്നു. സാല്‍മിയ 10 നമ്പര്‍ ബ്ലോക്കില്‍ ഏറെയും ഇന്ത്യക്കാരാണ് താമസിക്കുന്നത്. ആക്രമണങ്ങള്‍ തടയാന്‍ നടപടികള്‍ എടുത്ത് വരുന്നതായി അധികൃതര്‍ അറിയിച്ചു.
Labels: കുറ്റകൃത്യം, കുവൈറ്റ്, പ്രവാസി
- ജെ. എസ്.
|
|
20 March 2008
കുവൈറ്റ് പാര്‍ലമെന്‍റ് പിരിച്ചു വിട്ടു
മെയ് മാസത്തില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താനും കുവൈറ്റ് അമീര്‍ ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ തീരുമാനിച്ചിട്ടുണ്ട്.
Labels: കുവൈറ്റ്
- ജെ. എസ്.
|
|
ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് പൊതു നാവിക സേന
ഗള്‍ഫ് മേഖലയുടെ സുരക്ഷക്ക് പൊതു നാവിക സേന വേണമെന്ന ആവശ്യം ശക്തമാകുന്നു. ദോഹയില്‍ നടക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നാവിക പ്രതിരോധപ്രദര്‍ശനമായി ഡിംഡെക്സ് 2008 ല്‍ പങ്കെടുത്ത ജിസിസ നാവിക സേനമേധാവികളുടെ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. പ്രതിവര്‍ഷം 17 മുതല്‍ 20 വരെ മില്യന്‍ ബാരല്‍ എണ്ണയുള്‍പ്പടെ ചരക്ക് നീക്കം നടക്കുന്ന മേഖലയായതിനാല്‍ ചെറിയൊരു സുരക്ഷാ പാളിച്ച പോലും വന്‍ പ്രത്യാഘാതത്തിനിടയാക്കുമെന്ന് നാവിക സേന മേധാവികള്‍ വിലയിരുത്തി. രാഷ്ട്രീയപരമായി ഏറെ പ്രശ്നങ്ങള്‍ നിലനിലക്കുന്നതിനാല്‍ ജിസിസി രാജ്യങ്ങള്‍ യോജിച്ചുള്ള പ്രവര്‍ത്തനം പ്രദേശത്തെ സന്തുലിതാവസ്ഥ നിലനിറുത്താന്‍ സഹായിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു.
Labels: ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
|
മലയാളി സ്ത്രീ മക്കളെ ആക്രമിച്ചു; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം
ദുബായില്‍ മാതാവിന്‍റെ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. പട്ടാമ്പി വല്ലപ്പുഴ മരുതൂര്‍ സ്വദേശിയും ദുബായില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ നാസറിന്‍റെ മകള്‍ ഒന്നര വയസുകാരി നാജിയ ഹംനയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. മാതാവ് ഹസീനയുടെ കുത്തേറ്റ മൂത്ത മകള്‍ മൂന്നര വയസുകാരി നസ് വ ഖദീജ ഇന്നലെ മരിച്ചിരുന്നു. മാനസികാസ്വാസ്ഥം പ്രകടിപ്പിച്ച മാതാവിനേയും മുറിവുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന ഹോര്‍ലാന്‍സിലെ വില്ലയില്‍ വച്ചാണ് ഹസീന മക്കളെ രണ്ടുപേരേയും കുത്തി പരിക്കേല്‍പ്പിച്ചത്.
Labels: കുറ്റകൃത്യം, ദുബായ്
- ജെ. എസ്.
|
|
വനിതകള്‍ക്ക് മാത്രമായുള്ള ഹോട്ടല്‍
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഹോട്ടല്‍ ആരംഭിച്ചു. റിയാദില്‍ ആരംഭിച്ച ഈ ഹോട്ടലിലെ എല്ലാ ജീവനക്കാരും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലിനോട് അനുബന്ധിച്ച് ലോഡ്ജിംഗ് , സ്പ സൗകര്യങ്ങളും ഉണ്ടകും.
- ജെ. എസ്.
|
|
എമിറേറ്റ് എയര്‍ലൈന്‍ പുതിയ വിമാനക്കമ്പനിയെ സഹായിക്കും
ദുബായുടെ പുതിയ ബജറ്റ് വിമാനത്തെ സഹായിക്കുമെന്ന് എമിറേറ്റ് എയര്‍ലൈന്‍ കമ്പനി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ എമിറേറ്റ് സഹായിക്കുമെങ്കിലും പിന്നീട് സ്വതന്ത്രമായ ഒരു വിമാനകമ്പനിയായി ഇത് പ്രവര്‍ത്തിക്കും. ജബല്‍ അലിയിലെ പുതിയ വിമാനത്താവളത്തില്‍ നിന്നായിരിക്കും പ്രവര്‍ത്തനം.
Labels: ദുബായ്, വിമാന സര്‍വീസ്
- ജെ. എസ്.
|
|
മൂര്‍ഖനെ വെറുംകൈയ്യോടെ പിടികൂടുന്ന ഭരതന്‍
![]() കൊടും വിഷമുള്ള പുല്ലാനി മൂര്‍ഖനെ വെറുംകൈയ്യോടെ പിടികൂടി ശ്രദ്ധേയനാവുകയാണ് ഭരതന്‍. കൂലിപ്പണിക്കാരനായ ഭരതന്‍ ത്രിശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്. പത്തിവിടര്‍ത്തിയാടുന്ന വിഷപ്പാമ്പുകളെ പിടികൂടിയാല്‍, അവയെ കൊല്ലാതെ ജനവാസമില്ലാത്ത പ്രദേശങ്ങളില്‍ കൊണ്ടു വിടുകയാണ് ഈ മൃഗസ്നേഹിയുടെ പതിവ്. കുട്ടികാലത്ത് വളപ്പില്‍ നിന്ന് പിടികൂടിയ കരിമൂര്‍ഖനില്‍ തുടങ്ങി, ദൂരദേശങ്ങളില്‍ നിന്നു വരെ ഭരതന്‍ വിഷപാമ്പുകളെ പിടികൂടിയിട്ടുണ്ട്. തയ്യാറാക്കിയത് - ഋത്വിക്ക് പ്രവീണ്‍, ഇരിങ്ങാലക്കുട ബ്ലോഗ് - http://ritwikpravin.blogspot.com/ Labels: citizen journalism
- ജെ. എസ്.
|
|
19 March 2008
ഷാര്‍ജയില്‍ തൊഴിലാളികള്‍ അക്രമാസക്തരായി
ഷാര്‍ജയിലെ സജയിലുള്ള ഒരു ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയിലെ തൊഴിലാളികളുടെ പണിമുടക്ക് ഇന്ന് അക്രമാസക്തമായി. നിരവധി വാഹനങ്ങള്‍ തകര്‍ത്ത തൊഴിലാളികള്‍ കമ്പനിയുടെ പ്രധാന ഓഫീസിന് തീയിടുകയും ചെയ്തു.
Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, പ്രതിഷേധം, പ്രവാസി, മനുഷ്യാവകാശം, ഷാര്‍ജ
- ജെ. എസ്.
|
|
വെളിച്ചത്തിനായി ഇരുട്ട് - പ്രത്യേക റിപ്പോര്‍ട്ട്
ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ദുബായ് വ്യത്യസ്തമായൊരു പരിപാടി സംഘടിപ്പിക്കുന്നു. ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. ഈ മാസം 29 ന് ശനിയാഴ്ച രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ വിളക്കുകള്‍ അണക്കാനാണ് തീരുമാനം. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്‍റെ ഭാഗമായാണിത്. 29 ന് രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ ലൈറ്റുകള്‍ അണച്ച് ഇതിനോട് സഹകരിക്കണമെന്ന് സംഘാടകര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ന് ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്. ഈ ഒരു മണിക്കൂര്‍ ദുബായിലെ തെരുവു വിളക്കുകള്‍ 50 ശതമാനവും അണക്കുമെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി. ബുര്‍ജുല്‍ അറബും ജുമേറ ബീച്ച് ഹോട്ടലും പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
- ജെ. എസ്.
|
|
നബിദിനം - നാളെ അവധി
നബിദിനം പ്രമാണിച്ച് യു.എ.ഇ. യിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. യു.എ.ഇ. തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് വ്യാഴാഴ്ച ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
Labels: യു.എ.ഇ.
- ജെ. എസ്.
|
|
മുഹമ്മദ് നബിയുടെ വചനം ആലേഖനം ചെയ്ത ആശംസാ കാര്‍ഡുകള്‍
നബിദിനാഘോഷങ്ങളുടെ ഭാഗമായി മുഹമ്മദ് നബിയുടെ വചനം ആലേഖനം ചെയ്ത 10,000 ആശംസാ കാര്‍ഡുകള്‍ ദുബായില്‍ വിതരണം ചെയ്യാന്‍ ഇസ്ലാമിക് ദഅ്വാ മുവ്മെന്‍റ് തീരുമാനിച്ചു. നബിദിനമായ വ്യാഴാഴ്ച ദുബായിലെ ബസ് സ്റ്റോപ്പുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവ കേന്ദീകരിച്ച് ഇവ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Labels: ദുബായ്
- ജെ. എസ്.
|
|
ഡാരല്‍ ഹെയറിനെ തിരിച്ചെടുത്തു
ഡാരല്‍ ഹെയറിനെ ഐ.സി.സി അമ്പയര്‍മാരുടെ എലേറ്റ് പാനലില്‍ തിരിച്ചെടുത്തു. പാക്കിസ്ഥാനില്‍ സെപ്റ്റംബറില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയെപ്പറ്റി ജൂണില്‍ നടക്കുന്ന സുരക്ഷാ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ഐ.സി.സി അറിയിച്ചു. ദുബായില്‍ രണ്ട് ദിവസമായി ചേര്‍ന്ന ഐ.സി.സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ അറിയിച്ചത്.
Labels: സ്പോര്‍ട്ട്സ്
- ജെ. എസ്.
|
|
ഷാര്‍ജയില്‍ 201 കിലോഗ്രാം ഹാഷിഷ് അധികൃതര്‍ പിടികൂടി
ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 201 കിലോഗ്രാം ഹാഷിഷ് അധികൃതര്‍ പിടികൂടി. മൂന്ന് മയക്കുമരുന്ന് ഡീലര്‍മാരേയും ആറ് കള്ളക്കടത്തുകാരേയും ഈ കേസുമായി ബന്ധപ്പെട്ട് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സി.ഐ.ഡി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടിയിലായ കള്ളക്കടത്തുകാര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അറബ് വംശജരാണ് മയക്കുമരുന്ന് ഡീലര്‍മാര്‍.
Labels: കുറ്റകൃത്യം, ഷാര്‍ജ
- ജെ. എസ്.
|
|
18 March 2008
കുവൈറ്റ് മന്ത്രിസഭ രാജി വച്ചു
കുവൈറ്റ് പാര്‍ലമെന്‍റുമായി ദീര്‍ഘകാലമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഒടുവിലാണ് മന്ത്രിസഭ രാജിവച്ചത്.
Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
|
നബിദിനം - യു.എ.ഇ യില്‍ വ്യാഴാഴ്ച്ച അവധി
നബിദിനം പ്രാമാണിച്ച് യു.എ.ഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അടുത്ത വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും പബ്ലിക് ഡിപ്പാര്‍ട്ട് മെന്‍റുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Labels: യു.എ.ഇ.
- ജെ. എസ്.
|









0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്