30 June 2008

ഖത്തറില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ

ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊല ചെയ്യപ്പെട്ട കേസില്‍ 2 മലയാളി യുവാക്കളുടേയും നേപ്പാള്‍ സ്വദേശിയുടേയും വധശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു.




കുന്നംകുളം സ്വദേശി മണികണ്ഠന്‍, തൃശ്ശൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. 60 ദിവസങ്ങള്‍ ‍ക്കുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം കൂടി പ്രതികള്‍ക്കുണ്ട്. 2003 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മണികണ്ഠന്‍ വെല്‍ഡറായും ഉണ്ണികൃഷ്ണന്‍ ടാക്സി ഡ്രൈവറായുമാണ് ജോലി ചെയ്തിരുന്നത്.

Labels: , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തെരുവ് നാടക യാത്ര കാസര്‍ക്കോഡ് മുതല്‍ തിരുവനന്തപുരം വരെ

“ആര്‍ക്കും ആരോടും ഉത്തരവാദിത്തം ഇല്ലാത്ത പുതിയ കാലം. ഒരു സ്വപ്നം പോലും കാണാതെ തണുക്കാതെ, വിയര്‍ക്കാതെ, നനയാതെ പാഴായി പോവുന്ന നമ്മുടെ യൌവ്വനം. കമ്പോളത്തിന്റെ നീതികളില്‍ കുരുങ്ങി പിടയുന്ന സഹ ജീവികളുടെ ദുരിതത്തില്‍ നമുക്ക് ആഘോഷിയ്ക്കാം. നമ്മള്‍ എങ്ങനെ ഇങ്ങനെ ആയി? വില കൊടുത്ത് വാങ്ങി, ഉപയോഗിച്ച്, വലിച്ചെറിയുന്ന ബന്ധങ്ങള്‍, പ്രണയം, സൌഹൃദം, രാഷ്ട്രീയം, സിനിമ, നാടകം, കവിത എല്ലാം...എല്ലാം...




അരാഷ്ട്രീയതയുടെ തീമഴയില്‍ എല്ലാ ആര്‍ദ്രതയും വരണ്ട് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട വര്‍ത്തമാന കലാലയത്തിന്റെ ഇടനാഴിയിലേക്ക്... പ്രതിരോധത്തിന്റെ ഒരു ചെറു തിരിയുമായി ഞങ്ങള്‍ പറന്നിറങ്ങുന്നു... വരൂ നമുക്കീ തീ ആളിപ്പടര്‍ത്താം... അഗ്നിക്കിരയാക്കാം...തണുത്ത് ഉറഞ്ഞു പോയ തലച്ചോറുകളെ, പഴുത്ത് നാറുന്ന വ്യവസ്ഥയെ, വ്യവസ്ഥാപിത നിയമങ്ങളെ...”




നന്മയുടെ വറ്റാത്ത ഉറവുകള്‍ തേടാനും, നാടകം കളിയ്ക്കാനും, നേരുകള്‍ ഉറക്കെ പറയാനും, നാടകത്തെയും രാഷ്ടീയ ബോധത്തെയും നെഞ്ചോട്‌ ചേര്‍ത്ത ഒരു പറ്റം യുവാക്കളുടെ ഒരു കൂട്ടായ ശ്രമമാണ് “തെരുവരങ്ങ് The Other Theatre” എന്ന നാടകസംഘം. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കലാകാരന്മാരും വിദ്യാര്‍ത്ഥികളും അടങ്ങിയതാണ് ഈ കൂട്ടായ്മ.




എന്നും നിശ്ശബ്ദമായിരിക്കാന്‍ ആഗ്രഹിക്കുന്ന പുതു തലമുറയോട്‌ കലഹത്തിന്റെ, കലാപത്തിന്റെ, പ്രതിഷേധത്തിന്റെ സംവാദത്തിന്‌ തെരുവരങ്ങ്‌ തുടക്കം കുറിച്ചിരിക്കുന്നു. അരാഷ്ടിയതയുടെ ജീര്‍ണത ബാധിച്ച തെരുവുകളെ രാഷ്ടിയ പ്രക്ഷുബ്ധമാക്കി കൊണ്ട്‌ വീണ്ടും തെരുവ്‌ നാടക വേദി സജീവമാവുകയാണ്‌.




ജൂണ്‍ 25ന് കാസര്‍ക്കോഡ് നിന്നും തുടങ്ങി ജൂലൈ എട്ടിന് തിരുവനന്തപുരത്ത് എത്തുന്ന ഈ തെരുവ് നാടക സംരംഭത്തിന് സുഹൃത്തുക്കളുടെ സഹായമാണ്‌ ഇത്‌ വരെ ആശ്വാസമായത്‌.




പതിനഞ്ചു പേരുള്‍പ്പെടുന്ന നാടക സംഘത്തിന്റ യാത്ര കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്കുള്ളില്‍ ഇത്‌ വരെ നിലനിര്‍ത്തിയത് സുഹൃത്തുക്കളുടെ രാഷ്ടീയ പിന്തുണയും സാമ്പത്തിക സഹായവുമാണ്‌.




തെരുവരങ്ങിനെ മുന്നോട്ട്‌ നയിക്കാന്‍ നിങ്ങളുടെയും സുഹൃത്തുകളുടെയും ആത്മാര്‍ത്ഥമായ സഹായം ഇവര്‍ പ്രതീക്ഷിക്കുന്നു.




കൂടുതല്‍ വിവരങ്ങള്‍ക്ക്‌: theruvarang@gmail.com, josephjohnm@gmail.com എന്നീ ഈമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുകയോ ഈ നമ്പരുകളില്‍ വിളിയ്ക്കുകയോ ചെയ്യുക: 9387127712, 09745504604

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 June 2008

സൌദിയില്‍ പിടിയിലായത് 700 തീവ്രവാദികള്‍

സൗദി അറേബ്യ ഈ വര്‍ഷം ഇതു വരെ 700 തീവ്രവാദികളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ എണ്ണ ശേഖരം ആക്രമിക്കാന്‍ പദ്ധതിയിട്ടവരേയും ഇക്കൂട്ടത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍ പൗരന്‍മാരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. അല്‍ ഖ്വയ്ദ ഉള്‍പ്പടെയുള്ള തീവ്രവാദി സംഘടനകളുടെ ഭാഗത്തു നിന്നും സൗദിക്ക് നല്ല ഭീഷണയുണ്ട്.




സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ 2003 മുതല്‍ അല്‍ ഖൈദയുടെ ആക്രമണങ്ങള്‍ക്ക് നിരവധി തവണ വിധേയമായിട്ടുള്ളതാണ്. ഖത്തറില്‍ ഒരു ബ്രിട്ടീഷ് സ്കൂളിനടുത്ത് നടന്ന അല്‍ ഖൈദ ആക്രമണത്തില്‍ ഒരു ബ്രിട്ടീഷുകാരന്‍ കൊല്ലപ്പെട്ടിരുന്നു.







Labels: , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 June 2008

പൈലറ്റ് ഉറങ്ങി; വിമാനം നിര്‍ത്താതെ പറന്നു

എയര്‍ ഇന്ത്യയുടെ ദുബായ്-മുംബൈ വിമാനത്തിലെ രണ്ട് പൈലറ്റുമാരും കോക്ക്പിറ്റില്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം വിമാന താവളത്തില്‍ ഇറങ്ങാതെ 360 മൈലോളം കൂടുതല്‍ പറന്നു.




ദുബായില്‍ നിന്നും ജൂണ്‍ നാലിന് പുലര്‍ച്ചെ 01:35ന് പുറപ്പെട്ട വിമാനം ജയ്പൂരില്‍ ഇറങ്ങിയ ശേഷം വീണ്ടും രാവിലെ ഏഴു മണിയ്ക്ക് മുംബൈ ലക്ഷ്യമാക്കി പറന്നതാണ്. എന്നാല്‍ വിമാന താവളം എത്താറായപ്പോഴേയ്ക്കും പൈലറ്റും സഹ പൈലറ്റും ഉറങ്ങിപ്പോയത്രെ. എയര്‍ ട്രാഫിക്ക് കണ്‍ട്രോളറുടെ റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാതായതോടെ മുംബൈ വിമാന താവളത്തില്‍ അങ്കലാപ്പായി. നൂറോളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.




അവസാനം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ “SELCAL" എന്ന അലാറം മുഴക്കി ഇവരെ വിളിച്ച് എഴുന്നേല്‍പ്പിക്കുകയാണ് ഉണ്ടായത്. വിമാനത്തിന്റെ പ്രത്യേകമായ നാലക്ക നമ്പറില്‍ വിളിച്ചാല്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ മുഴങ്ങുന്ന ഒരു അലാറം ആണ് "SELCAL" എന്ന സെലക്ടിവ് കോളിങ്. അപ്പോഴേയ്ക്കും വിമാനം ഗോവയ്ക്കുള്ള വഴി പകുതിയോളം താണ്ടിയിരുന്നു.




ദുബായില്‍ നിന്നും അര്‍ദ്ധ രാത്രിയ്ക്ക് ശേഷം തിരിച്ച വിമാനം രാത്രി മുഴുവനും പറപ്പിച്ച് ജയ്പൂരില്‍ എത്തിച്ച ശേഷം വീണ്ടും മുംബെയ്ക്ക് പുറപ്പെട്ടപ്പോള്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങി പോയതാവാം എന്ന് പേര്‍ വേളിപ്പെടുത്താനാവാത്ത ഒരു വിമാന കമ്പനി വക്താവ് അറിയിച്ചു.




എന്നാല്‍ വിമാന കമ്പനി ഇത് ശക്തമായി നിഷേധിച്ചു. പൈലറ്റുമാര്‍ക്ക് ദുബായില്‍ 24 മണിക്കൂര്‍ വിശ്രമം നല്‍കിയതാണ്. അതിനാല്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങിയതാണെന്ന് പറയുന്നതില്‍ കാര്യമില്ല. താല്‍ക്കാലികമായി റേഡിയോ ബന്ധം വിച്ഛേദിയ്ക്കപ്പെടുക മാത്രം ആണ് ഉണ്ടായത്. അതേ തുടര്‍ന്ന് വിമാന താവളത്തില്‍ ഇറങ്ങാന്‍ ആവാതെ വിമാനം കേവലം 14 മൈല്‍ മാത്രം ആണ് കൂടുതല്‍ പറന്നത് എന്നും എയര്‍ ഇന്ത്യ വാദിയ്ക്കുന്നു.




എന്നാല്‍ ഒരു ഗള്‍ഫ് വിമാന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത് ശരിയല്ല എന്ന് പറഞ്ഞു. ഒരു വിമാനത്തിന്റെ റേഡിയോ ബന്ധം തകരാറിലായാല്‍ സ്വീകരിക്കേണ്ട ഇന്ത്യന്‍ വ്യോമയാന നടപടിക്രമങ്ങള്‍ വ്യക്തമാണ്. ഇത് പ്രകാരമുള്ള അടിയന്തര നടപടി പൈലറ്റുമാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ മറ്റ് എല്ലാ വിമാനങ്ങളേയും ഒഴിവാക്കി പ്രസ്തുത വിമാനത്തിന് ഇറങ്ങുവാനുള്ള സൌകര്യം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ക്ക് ഒരുക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ വിമാനത്തില്‍ നിന്നും ഇത്തരം ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല എല്ലാ വിമാനത്തിനും ഒരു ETA (Expected Time of Arrival) ഉണ്ട്. ETA ആയാല്‍ വിമാനം കീഴോട്ടിറങ്ങി തങ്ങളുടെ ഉയരം കുറയ്ക്കണമെന്നാണ് ചട്ടം. ഇതൊന്നും ഈ വിമാനത്തിന്റെ കാര്യത്തില്‍ പാലിയ്ക്കപ്പെട്ടില്ല.




കഴിഞ്ഞ ആഴ്ച മറ്റൊരു സ്വകാര്യ വിമാന കമ്പനിയുടെ വിമാനം പൈലറ്റ് മദ്യപിച്ച് ലക്ക് കെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി പാ‍റ്റ്നയില്‍ ഇറക്കിയതായി പത്ര വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Labels:

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

ഇതേലൊക്കെ എന്തു ധൈര്യത്തില്‍ കേറി ഇരിക്കും?. ഇതിലും ഭേദം നമ്മളാരെങ്കിലും പട്ടം പറപ്പിച്ച പ്രവൃത്തി പരിചായം വച്ചു കേറിയിരുന്നു പറപ്പിക്കുന്നതു തന്നെയാ... വിമാന ടിക്കറ്റെടുത്ത്‌ കടലില്‍ വീണുചാകാനും കൂറേ ജന്മങ്ങള്‍.... കഷ്ടം !

June 27, 2008 3:57 PM  

എയര്‍ ഇന്ത്യക്ക്‌ തെറ്റുപറ്റിയത്‌ അല്ല മാഷേ..അതൊരു പരീക്ഷണമായിരിരുന്നെന്നോ അല്ലെങ്കില്‍ വിമാനത്താവളം നീങ്ങിപ്പോയതാണെന്നോ മറ്റോ പറഞ്ഞാല്‍ തന്നെ ഇമ്മള്‍ അങ്ങട്‌ സമ്മതിച്ചുകൊടുക്ക.

വെള്ളമടിച്ച്‌ വിമാനം ഓടിച്ചതിനു ഫൈനിടുകയോ ലൈസന്‍സ്‌ കട്ടുചെയ്തോ ആവോ? എവിടെ ഭൂമിയിലല്ലേ അതിനൊക്കെ ആള്‍ക്കാരുള്ളൂ ആകാശത്ത്‌ ആരു മണപ്പിച്ചുനോക്കാന്‍!

പാപ്പാന്‍ വെള്ളമടിച്ച്‌ ആനപ്പുറത്ത്‌ പൂസായിക്കിടന്ന്‌ ആന സ്വന്തം ഇഷ്ടപ്രകാരം പാവറട്ടിവഴി നടന്നത്‌ ഓര്‍ത്തുപോകുന്നു. വിമാനത്തിനു വഴിതെറ്റാഞ്ഞതു ഭാഗ്യം...

June 28, 2008 12:11 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 June 2008

വത്തിക്കാന്‍ പത്രം ഇനി മലയാളത്തിലും

ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ പത്രം ഒരു യൂറോപ്യനേതര ഭാഷയില്‍ ഇറങ്ങുന്നു, അതും മലയാളത്തില്‍. ഇന്ത്യയിലെ കേരളത്തില്‍ ഉള്ള കത്തോലിക്കര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു മലയാളം പതിപ്പ് ഇറങ്ങിയതിനെ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനില്‍ നിന്നും പുറത്തിറക്കിയ സന്ദേശത്തില്‍ സ്വാഗതം ചെയ്തു.




ഇത് കേരളത്തിലെ അറുപത് ലക്ഷത്തിലേറെയുള്ള കത്തോലിക്കര്‍ക്ക് വത്തിക്കാന്റെ പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാവും എന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.




വത്തിക്കാന്‍ പത്രത്തിന്റെ മുഖ്യ പതിപ്പ് ഇറ്റാലിയന്‍ ഭാഷയില്‍ ദിനപത്രമായാണ് ഇറങ്ങുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ചുഗീസ്, ഫ്രെഞ്ച്, ജര്‍മ്മന്‍, പോളീഷ് എന്നീ ഭാഷകളില്‍ പത്രം ആഴ്ചപ്പതിപ്പായാണ് ഇറങ്ങുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്നത് കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ഹൌസാണ്.




മലയാളം പതിപ്പിന്റെ ആദ്യ കോപ്പികള്‍ ജൂലൈ 3ന് കേരളത്തില്‍ വിതരണം ചെയ്യും എന്ന് വത്തിക്കാന്‍ പത്രം അറിയിച്ചു.

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ.യില്‍ എഴുപത്തി ഒമ്പതിനായിരം കോടീശ്വരന്‍മാര്‍

യു.എ.ഇ.യിലെ കോടിശ്വരന്‍മാരുടെ എണ്ണം ആകെ ജനസംഖ്യയുടെ 15. 3 ശതമാനമെന്ന് റിപ്പോര്‍ട്ട്. എഴുപത്തി ഒമ്പതിനായിരം കോടീശ്വരന്‍മാരാണ് യുഎഇയില്‍ ഉള്ളത്.


വേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. ലോകത്തിലെ ആകെ കോടിപതികളുടെ എണ്ണം 10 ശതമാനത്തോളം വരും. അതി സമ്പന്നരുടെ എണ്ണം ഒമ്പത് ശതമാനം വരും. ഒരു ലക്ഷം കോടീശ്വരന്‍മാര്‍ സൗദി അറേബ്യയിലുണ്ട്. ഇന്ത്യക്കാരണ് പട്ടികയില്‍ മുന്നില്‍. 22.7 ശതമാനമാണ് ഇന്ത്യയിലെ സമ്പന്നരുടെ ശതമാനം.


സിങ്കപ്പൂരും ഒപ്പമുണ്ട്. എണ്ണവിലയിലെ വര്‍ദ്ധനവാണ് അറബ് രാജ്യങ്ങളിലെ കോടീശ്വരന്‍മാരെ വളര്‍ത്തിയതെങ്കില്‍ റിയല്‍ എസ്റ്റേറ്റാണ് മറ്റ് വിഭാഗങ്ങളെ സഹായിച്ചത്.

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 June 2008

ഫെങ്ഷെന്‍ ചുഴലിക്കാറ്റ് ചൈനയിലെത്തി

ഫിലിപ്പൈന്‍സില്‍ വ്യാപകമായ നാശം വിതച്ച ഫെങ്ഷെന്‍ എന്ന കൊടുങ്കാറ്റ് തായ് ലന്‍ഡിലും ദക്ഷിണ ചൈനയിലും എത്തി. ശക്തി അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഹൊങ്കോങ്ങിലെ എല്ലാ വ്യാപാര - വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്.




എണ്ണൂറോളം പേരുമായി പ്രിന്‍സസ്സ് ഓഫ് ദ സ്റ്റാര്‍സ് എന്ന കടത്ത് കപ്പല്‍ കഴിഞ്ഞ ആഴ്ച്ച ഫിലിപ്പൈന്‍സില്‍ ഈ കൊടുങ്കാറ്റ് മൂലം മുങ്ങി പോയിരുന്നു. മുങ്ങിപ്പോയ കപ്പലില്‍ നിന്നുള്ളവരെ രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല.

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 June 2008

യു.എ.ഇ.യില്‍ ആണവ പദ്ധതി

അറബ് ലോകത്തെ ആദ്യത്തെ ആണവ ശക്തിയാകുവാനുള്ള യു.എ.ഇ.യുടെ മോഹങ്ങള്‍ നടപ്പിലാവാന്‍ ഇനി അധികം വൈകില്ല എന്ന് സൂചന.




കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ആണവ പരിപാടികള്‍ക്ക് യു.എ.ഇ. മന്ത്രിസഭ പച്ചക്കൊടി കാണിച്ചിരുന്നു.




യു.എ.ഇ.യിലെ ആദ്യ ആണവ റിയാക്ടര്‍ സ്ഥാപിക്കുവാനുള്ള കരാറിനായി ഒന്‍പത് വിദേശ കമ്പനികളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. ഇതില്‍ ബ്രിട്ടീഷ് കമ്പനിയായ അമെക് ഉള്‍പ്പെടുന്നു.




ആണവ നിലയങ്ങളുടെ സാങ്കേതിക രൂപകല്‍പ്പനയും, നിര്‍മ്മാണവും, പിന്നീടുള്ള പ്രവര്‍ത്തന മേല്‍നോട്ടവും അടങ്ങുന്നതാണ് കമ്പനികള്‍ സമര്‍പ്പിച്ചിരിക്കുന്ന കരാര്‍ പദ്ധതി‍. യു.എ.ഇ.യില്‍ ഈ പദ്ധതി പ്രകാരം 14 ആണവ നിലയങ്ങളാവും സ്ഥാപിക്കുക. 40 ബില്ല്യണ്‍ പൌണ്ടായിരിക്കും പദ്ധതി ചിലവെന്നും അറിയുന്നു.




2020 ആകുമ്പോഴേയ്ക്കും യു.എ.ഇ.യുടെ വൈദ്യുതി ആവശ്യം 40,000 മെഗാവാട്ടായിരിക്കും എന്നാണ് സര്‍ക്കാരിന്റെ നിഗമനം. ഇത് നേരിടാനാണ് മേഖലയിലെ ഒരു പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യമായ യു.എ.ഇ. ആണവ പദ്ധതികള്‍ സ്ഥാപിക്കുന്നത്.




കഴിഞ്ഞ മാസം ഈജിപ്റ്റ് ആണവ പര്‍ധതികള്‍ക്കായുള്ള ആഗോള ടെണ്ടര്‍ ക്ഷണിച്ചിരുന്നു എങ്കിലും മേഖലയിലെ ആദ്യ റിയാക്ടര്‍ സ്ഥാപിക്കുക യു.എ.ഇ. തന്നെയാവാനാണ് സാദ്ധ്യത. യു.എ.ഇ.യുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ വിജയമാവും ഇത്. അറബ് ലോകത്തിനോടൊപ്പം നിലയുറപ്പിച്ചു കോണ്ട് തന്നെ ഒരിക്കലും അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ക്ക് രാഷ്ട്രീയമായി ഭീഷണിയാവാതെ നോക്കാന്‍ യു.എ.ഇ. എപ്പോഴും ശ്രദ്ധിച്ചിരുന്നു.




അന്താരാഷ്ട്ര ഏജന്‍സികളുടെ ആണവ ഉടമ്പടികളെല്ലാം ഒപ്പിടാന്‍ യു.എ.ഇ. സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി ആണവ സഹകരണ കരാറുകളില്‍ യു.എ.ഇ. ഒപ്പിട്ടു കഴിഞ്ഞു.




അഡീഷണല്‍ പ്രോട്ടോക്കോള്‍ എന്ന വിവാദ വ്യവസ്ഥയയും യു.എ.ഇ. അംഗീകരിച്ചിട്ടുള്ളതാണ്. ഈ വ്യവസ്ഥ അന്താരാഷ്ട്ര ആണവ പരിശോധകര്‍ക്ക് ആണവ നിലയങ്ങള്‍ പരിശോധിക്കാന്‍ വ്യാപകമായ അധികാരങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ഈ വ്യവസ്ഥ ഇത് വരെ ഈജിപ്റ്റ് അംഗീകരിച്ചിട്ടില്ല. ഇത് തന്നെ ആണ് ഈജിപ്റ്റിന്റെ ആണവ പദ്ധതികള്‍ക്ക് വിലങ്ങു തടി ആവുന്നതും.

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 June 2008

ലീഗ് കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചേയ്ക്കും

അമേരിയ്ക്കയുമായി സഹകരിച്ച് ആണവ കരാറുമായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശമെങ്കില്‍ കോണ്‍ഗ്രസിനുള്ള തങ്ങളുടെ പിന്തുണ പിന്‍വലിയ്ക്കുന്ന കാര്യം ചിന്തിയ്ക്കേണ്ടി വരും എന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു.



കേന്ദ്ര മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായ ലീഗിന്റെ ശ്രീ ഇ. അഹമ്മദിനെ തിരികെ വിളിയ്ക്കാനും ലീഗ് തയ്യാറായേയ്ക്കും എന്നാണ് സൂചന.



ലോക മുസ്ലിം ജനതയുടെ പ്രഖ്യാപിത ശത്രുവായ അമേരിയ്ക്കയുമായി കേന്ദ്ര സര്‍ക്കാര്‍ യോജിച്ച് പ്രവര്‍ത്തിയ്ക്കുകയാണെങ്കില്‍ ലീഗ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ശ്രീ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു.

Labels: , ,

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

മൂന്നാലുകൊല്ലം ആയില്ലെ മന്ത്രിസഭയില്‍. തിരഞ്ഞെടുപ്പും ഇങ്ങടുത്തു....അപ്പോ പിന്നെ......

June 24, 2008 9:53 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സ്വഭാവദൂഷ്യം: കുഞ്ഞാലിക്കുട്ടിയെ ശിഹാബ് തങ്ങള്‍ ഉപദേശിച്ചു

കുഞ്ഞാലിക്കുട്ടിയുടെ സ്വഭാവദൂഷ്യത്തെ പറ്റി താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും സ്വഭാവത്തില്‍ മാറ്റം വരുത്തണമെന്ന് കുഞ്ഞാലിക്കുട്ടിയെ താന്‍ ഉപദേശിച്ചിരുന്നു എന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വെളിപ്പെടുത്തി.



ഒരു സ്വകാര്യ ടി.വി. ചാനലിന് അനുവദിച്ച അഭിമുഖ സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.



കുഞ്ഞാലിക്കുട്ടിയുടെ സ്വഭാവശുദ്ധിയെ സംബന്ധിച്ച വിവാദം പാണക്കാട് വരെ എത്തിയ വേളയില്‍ താന്‍ സ്വാഭാവികമായും വിഷമിച്ചിരുന്നു. സമുദായാംഗങ്ങള്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ആത്മീയതയിലേയ്ക്ക് മടങ്ങി വരണം. നേതാക്കള്‍ ധാര്‍മ്മികമായ ആശയങ്ങളിലും ചിന്തകളിലും മുഴുകുകയും അതനുസരിച്ച് സമുദായത്തെ നയിക്കുകയും ചെയ്യണം. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് കുറച്ച് സ്വഭാവത്തിലൊക്കെ മാറ്റം വരുത്തണമെന്ന് താന്‍ പലപ്പോഴും ഉപദേശിക്കാറുണ്ട് എന്ന്‍ ശിഹാബ് തങ്ങള്‍ പറഞ്ഞു. തന്റെ നിര്‍ദ്ദേശം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ നല്ല മാറ്റം വന്നിട്ടുമുണ്ട് എന്നും തങ്ങള്‍ അറിയിച്ചു.

Labels:

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

കുഞ്ഞാലി കുട്ടിയുടെ നല്ലനടപ്പ് അധികാരം കൈയ്യില്‍ കിട്ടുന്നത് വരെ മാത്രം. അണ്ണാന്‍ മരം കയറ്റം മറക്കുമോ?

June 24, 2008 12:10 PM  

annaan maram kayattam marakkilla

June 24, 2008 3:11 PM  

Post a Comment

Links to this post: