31 May 2008
ദുബായില്‍ 20 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കില്ല
20 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. പുകവലിക്കാര്‍ക്കായി പ്രത്യേകം നീക്കിവച്ച പ്രദേശങ്ങളില്‍ 20 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം നല്‍കരുതെന്നും മുനിസിപ്പാലിറ്റി നിര്‍ദശിച്ചിട്ടുണ്ട്.
ദുബായ് മുനിസിപ്പാലിറ്റിയുടെ ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിനോട് അനുബന്ധിച്ചാണ് കടുത്ത നിബന്ധനകള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 20 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു. ഒപ്പം ഇത്തരക്കാര്‍ക്ക് പുകവലിക്കാര്‍ക്കായി പ്രത്യേകം നീക്കിവച്ച പ്രദേശങ്ങളില്‍ പ്രവേശനം നല്‍കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന്‍ ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്. യു.എ.ഇ. യിലെ ഓരോ പത്ത് പേരിലും മൂന്ന് പേര്‍ പുകവലിക്കാരായി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലിക്കാത്തവര്‍ക്ക് ബുധിമുട്ടാവാതിരിക്കാന്‍ ദുബായില്‍ ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പടെയുള്ള പൊതു സ്ഥലങ്ങളില്‍ അധികൃതര്‍ നേരത്തെ തന്നെ പുകവലി നിരോധിച്ചിട്ടുണ്ട്.ഷോപ്പിംഗ് മോളുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇപ്പോള്‍ ദുബായില്‍ പുകവലി നിരോധന മേഖലയാണ്.20 വയസിന് താഴെയുള്ളവര്‍ക്ക് പുകലിയ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയാല്‍ പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു ഗൈഡും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. Labels: ദുബായ് |
യു.എ.ഇയില്‍ വിസിറ്റ് വിസയുടെ ഫീസ് വര്‍ധിപ്പിക്കുന്നു
ജൂലൈ ഒന്ന് മുതലാണ് ഫീസ് വര്‍ധന നടപ്പില്‍ വരിക.
യു.എ.ഇ. യില്‍ സന്ദര്‍ശക വിസയുടെ ഫീസ് ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 500 ദിര്‍ഹവും മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 1000 ദിര്‍ഹവുമായിരിക്കും പുതുക്കിയ ഫീസ്. ആറ് മാസത്തേക്കുള്ള സന്ദര്‍ശക വിസയും നടപ്പിലാക്കുന്നുണ്ട്. ഇതിന് 2000 ദിര്‍ഹം ഫീസ് നല്‍കണം. എന്നാല്‍ ഈ വിസയില്‍ ഉള്ളവര്‍ക്ക് ആറ് മാസത്തിനിടയ്ക്ക് എത്ര പ്രാവശ്യം വേണമെങ്കിലും രാജ്യത്ത് നിന്ന് പുറത്ത് പോവുകയും രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്യാം. സാധാരണ ഗതിയില്‍ സന്ദര്‍ശക വിസയില്‍ ഉള്ള ഒരാള് രാജ്യത്ത് നിന്ന് പുറത്ത് പോയാല്‍ വിസ ക്യാന്‍സല്‍ ആകുമായിരുന്നു. എന്നാല്‍ ആറ് മാസത്തേക്കുള്ള വിസിറ്റ് വിസകള്‍ക്ക് ഇത് ബാധകമാകില്ല. ഇത്തരം വിസയിലുള്ളവര്‍ രാജ്യത്ത് പ്രവേശിച്ച് ചുരുങ്ങിയത് ഒരു മാസം തങ്ങണം എന്ന നിബന്ധന മാത്രമാണുള്ളത്. തൊഴിലാളികളെ കൊണ്ടുവരാന്‍ കമ്പനികള്‍ വിസിറ്റ് വിസ ഉപയോഗിക്കരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍, ബിസിനസ് ആവശ്യത്തിന് എത്തുന്നവര്‍, യു.എ.ഇ. യില്‍ താമസിക്കുന്നവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും വിസിറ്റ് വിസ നല്‍കുക. പുതിയ രണ്ട് തരം വിസകള്‍ കൂടി അധികൃതര്‍ അധികം വൈകാതെ തന്നെ നടപ്പിലാക്കുമെന്ന് അറിയുന്നു. മെഡിക്കല്‍ വിസ, സ്റ്റഡി വിസ എന്നിവയാണിവ. ഈ പുതിയ വിസകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അധികം വൈകാതെ തന്നെ അധികൃതര്‍ വ്യക്തമാക്കും. Labels: തൊഴില്‍ നിയമം, യു.എ.ഇ. |
ലീഗ് വിതച്ചത് കൊയ്യുന്നു
മുസ്ലിം ലീഗും ആര്യാടന്‍ ഫാമിലിയും കൊമ്പ് കോര്‍ത്ത് നില്‍ക്കുകയാണല്ലോ. ഇന്നലെ ആര്യാടന്‍ ഷൗക്കത്ത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരെ നടത്തിയ ആരോപണത്തെ സംബന്ധിച്ച ചര്‍ച്ചകളും വാഗ്വാദങ്ങളും ദൃശ്യ -ശ്രാവ്യ മാധ്യമങ്ങളില്‍ അരങ്ങേറി കൊണ്ടിരിക്കയാണ്.
ഈ വിഷയത്തില്‍ എഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി നടത്തിയ അഭിപ്രായമാണു മുഖവിലക്കെടുക്കേണതും പ്രസ് തുക ആരോപണത്തിന്റെ അഥവാ വിഷയത്തിന്റെ ഇസ് ലാമിക കാഴ്ചപ്പാടും. മറ്റൊരാള്‍ കൂടി തന്റെ അഭിപ്രായം ( അദ്ധേഹത്തിന്റെ പേരു വ്യക്തമായി ഓര്‍ക്കുന്നില്ല ) രേഖപ്പെടുത്തുകയുണ്ടായെങ്കിലും വ്യക്തതയില്ലായിരുന്നു കൂടാതെ എന്തോ മറച്ച് വെക്കാന്‍ ശ്രമിയ്ക്കുന്നതായും തോന്നി. ഈ വിഷയത്തില്‍ ഹുസൈന്‍ തങ്ങള്‍ പറഞ്ഞതാണു ശരിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അധികാരിക പണ്ഡിത സംഘടനയായ, ഉള്ളാള്‍ തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും അടങ്ങുന്ന പണ്ഡിതന്മാര്‍ നയിക്കുന്ന സമസ്ത കേരള ജ ം ഇയ്യത്തുല്‍ ഉലമ യുടെ അഭിപ്രായം ആരായാന്‍ ശ്രമിക്കുന്നതാണു അഭികാമ്യം. ഇസ്ലാം ആര്‍ക്കും ദിവ്യത്വവും ദൈവികതയും പതിച്ച് കൊടുത്തിട്ടില്ല. പ്രവാചകന്മാര്‍ അടക്കം എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയായാണു പരിഗണിക്കുന്നത്. പിന്നെ ചിലര്‍ക്ക് ചിലരേക്കാള്‍ മഹത്വവും ബഹുമാനവും ഉണ്ടാകും അത് ആദരിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ അതിനെ ആരാധനയായി കാണേണ്ടതില്ല. കേരളത്തിലെ ബഹി ഭൂരിഭാഗം വരുന്ന സുന്നി മുസ്ലിം സമൂഹം മഹാന്മാരെ ആദരിക്കുന്നവരാണ`് അത് പോലെ തന്നെ മുഹമ്മദ് നബി (സ)യുടെ കുടുംബ പരമ്പരയില്‍ പെട്ടവരെയും ബഹുമാനിക്കുന്നു. ആദരിക്കുന്നു. ആ അര്‍ത്ഥത്തില്‍ മുസ് ലിം ലീഗ് നേതാവ് ശിഹാബ് തങ്ങളെയും ബഹുമാനിക്കുന്നു. എന്നാല്‍ അദ്ധേഹം നയിക്കുന്ന അല്ലെങ്കില്‍ തങ്ങളെ മുന്നില്‍ നിര്‍ത്തി മറ്റ് ചിലര്‍ നയിക്കുന്ന മുസ്ലിം ലീഗുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ പൂര്‍ണ്ണമായി യോജിച്ച് പോകാന്‍ എല്ലാ മുസ്ലിംങ്ങളും തയയ്യാറല്ല. എന്നാല്‍ പാണക്കാട് തങ്ങള്‍ ദൈവികത അവകാശപ്പെടുന്നതായും തട്ടിപ്പ് നടത്തുന്നതായും ആരോപിച്ചതില്‍ യാതൊരു അടിസ്ഥാനാവുമില്ല എന്നാണു എന്റെ അഭിപ്രായം. എനനല്‍ ഏത് ചികിത്സയുടെ പേരിലായാലും തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവര്‍ ധാരാളമുണ്ട് എന്നത് ഒരു വസ്തുതയാണ് ഇവിടെ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.. എന്ത് കൊണ്ടാണു ലീഗിനു ഈ ഗതി വരുന്നതെന്ന്. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കാത്ത മുസ്ലിം പണ്ഡിതന്മാര്‍ക്ക് നേരെ ലീഗ് നടത്തിയ ഹീനമായ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങളുക്കും ദുരാരോപണങ്ങള്‍ക്കും മുസ്ലിം മഹല്ലുകളില്‍ ലീഗ് അനുയായികള്‍ നടത്തിയ പിരിച്ച് വിടലുകള്‍ക്കും കുടിയൊഴിപ്പിക്കലുകള്‍ക്കും എല്ലാം ചുരുങ്ങിയ തോതിലെങ്കിലും തിരിച്ചു കിട്ടുകായാണിവിടെ.. സ്വന്തം നേതാവിനെതിരെ ആരോപണമുണ്ടായപ്പോള്‍ അനുയായികള്‍ക്ക് സഹിക്കുന്നില്ല.. ആക്രമണം അഴിച്ച് വിടുന്നു. ഈ വികാരം സുന്നി മുസ്ലിംങ്ങള്‍ അനുവര്‍ത്തിക്കാതിരുന്നത് ഇസ്ലം അക്രമത്തിന്റെ പാതയല്ല സ്വീകരിക്കുന്നത് എന്നതിനാലാണു. കുണ്ടൂര്‍ അബ് ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മകന്‍ കുഞ്ഞുവിനെ കുത്തികൊന്നതും നെല്ലി കുത്ത് ഇസ്ല്മായില്‍ മുസ്ലിയാരെ കൊല്ലാന്‍ ശ്രമിച്ചതും എല്ലാം ലീഗ് നടത്തിയ അക്രമങ്ങളില്‍ ചിലത് മാത്രം. ഇപ്പോഴും അണികളെ നേര്‍ വരയില്‍ നയിക്കാന്‍ ലീഗി നേതൃത്വത്തിനു കഴിയുന്നില്ല എന്നതിനെ ഉദാഹരണമാണു അടുത്തയിടെ പണ്ഡിതനും പ്രഭാഷകനുമായ അബ് ദുല്ലത്തിഫ് സ അ ദി പഴശ്ശിയുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണം.. എന്തിനു അന്തമായ വിരോധം മൂത്ത് നബി ദിനാഘോഷ പരിപാടി വരെ അലങ്കോല പ്പെടുത്തുന്ന ഈ വര്‍ഗം ഇനിയും പഠിച്ചില്ലെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.. ഇനിയെങ്കിലും ഒരു വിചിന്തനത്തിനു നേതാക്കളും അണികളും തയ്യാറായാല്‍ ആര്യാടന്മാര്‍ കേറി നിരങ്ങുന്നത് ഒഴിവാക്കാം. വിതച്ചതേ കൊയ്യാന്‍ കഴിയൂ... - ബഷീര്‍ വെള്ളറക്കാട് Labels: കേരള രാഷ്ട്രീയം 5 Comments:
Links to this post: |
മലയാളം ബ്ലോഗ് പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടു! മലയാള ബ്ലോഗിങ്ങ് കൊള്ളയടിക്കപ്പെട്ടു. കേരള്‍സ് ഡോട് കോം എന്ന വെബ് പത്രം മലയാളത്തിലെ ശ്രദ്ധേയമായ ബ്ലോഗ് പോസ്റ്റുകളെ എഴുത്തുകാരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ പത്രത്തില്‍ കോപ്പി ചെയ്ത് വെച്ചിരിക്കുന്നത് ഒരു ഞെട്ടലോടെയാണ് മലയാളം ബ്ലോഗ് സമൂഹം തിരിച്ചറിഞ്ഞത്. മലയാളത്തില്‍ ബ്ലോഗെഴുതുന്ന ഏകദേശം നല്ലൊരു ഭാഗം എഴുത്തുകാരുടേയും കൃതികള്‍ ഈ വെബ് പത്രം കൊള്ളയടിച്ചിട്ടുണ്ട്.കഥ, കവിത, ലേഖനം, അനുഭവ കുറിപ്പുകള്‍, പാചക കുറിപ്പുകള്‍ എന്നു വേണ്ട കഴിഞ്ഞ രണ്ടു രണ്ടര വര്‍ഷക്കാലമായി മലയാള ബ്ലോഗിങ്ങില്‍ വന്ന ഒട്ടു മിക്ക സൃഷ്ടികളും കേരള്‍സ് ഡോട് കോമിന്റെ സൈറ്റില്‍ ഇപ്പോള്‍ കാണാം. എഴുതിയ ആള്‍ക്ക് കടപ്പാടോ ബ്ലോഗിലേക്ക് ലിങ്കോ കൊടുക്കാതെ തികച്ചും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് കേരള്‍സ് ഡോട് കോം മലയാള ബ്ലൊഗ് സമൂഹത്തോട് കാട്ടിയിരിക്കുന്നത്. മോഷ്ടിക്കപ്പെട്ടവയില്‍ മിക്ക പോസ്റ്റുകള്‍ക്കും കോപ്പീ റൈറ്റ് ഉണ്ട് എന്നുള്ള വസ്തുത നില നില്‍ക്കവേ തന്നെ മോഷ്ടാക്കള്‍ എന്തുദ്ദേശ്യത്താലാണ് ഇങ്ങിനെയൊരു സാഹസം കാട്ടിയത് എന്ന അന്വോഷണത്തിലാണ് ബ്ലോഗറന്മാര്‍. നുറുങ്ങുകള്‍ എന്ന ബ്ലോഗിലൂടെ സജി എന്ന ബ്ലോഗറാണ് ഈ പകല്‍വെട്ടി കൊള്ള മലയാള ബ്കോഗ് സമൂഹത്തിന്റെ മുന്നില്‍ കൊണ്ടു വന്നത്. അനില്‍ ശ്രീ എന്ന ബ്ലൊഗര്‍ സ്വകാര്യങ്ങള്‍ എന്ന ബ്ലോഗിലൂടെ കേരള്‍സ് ഡോട് കോമിനെതിരേ ബ്ലോഗറന്മാര്‍ക്ക് പ്രതികരിക്കുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. കറിവേപ്പില എന്ന സൂര്യഗായത്രിയുടെ പാചക കുറിപ്പുകള്‍ യാഹൂവിന്റെ വെബ് ദുനിയ എന്ന വെബ് പത്രം കോപ്പിയടിച്ചതിന് ശേഷം ഇത്രയും വ്യാപകമായി മലയാള ബ്ലോഗ് പോസ്റ്റുകള്‍ കോപ്പിയടിക്കപ്പെടുന്നത് ഇതാദ്യമാണ്. അനശ്വര ഗ്രൂപ്പ് ഓഫ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ അവിനാശ് കൊട്ടാരക്കര എന്നയാളുടെ ഉടമസ്ഥാവകാശത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള്‍സ് ഡോട് കോമിന്റെ രെജിസ്ട്രേഡ് ഓഫീസ് ശ്രീ നഗര്‍ എന്നാണ് കാണിച്ചിരിക്കുന്നത്. വ്യാപകമായി കൊള്ളയടിക്കപ്പെട്ട മലയാള ബ്ലോഗ് സമൂഹം കേരള്‍സ് ഡോട് കോമിനെതിരേ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്. അമേരിക്കയില്‍ നിന്നും മലയാളം ബ്ലോഗെഴുതുന്ന കാപ്പിലാന്‍ എന്ന ബ്ലോഗര്‍ അമേരിക്കയില്‍ കേരള്‍സ് ഡോട് കോമിനെതിരേ പരാതി സമര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. - അഞ്ചല്ക്കാരന് shehabu@gmail.com http://anchalkaran.blogspot.com/ 6 Comments:
Links to this post: |



0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്