29 January 2008
സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും
സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ വനിതാസംരക്ഷണ സമിതി രൂപീകരണവും പുരോഗമിക്കുന്നു.
സൌദി അറേബ്യയില്‍ വനിതകള്‍ക്ക് ഒറ്റയ്ക്ക് ഹോട്ടല്‍ മുറികളില്‍ താമസിക്കാനുള്ള അനുവാദം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. മതപരമായ നിബദ്ധനകളുടെ പേരില്‍ ബന്ധുവായ പുരുഷനോടൊപ്പമേ മുന്‍പ് ഇതിനു അവസരമുണ്ടായിരുന്നുള്ളു. രാജ്യത്തെ വനിതകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അനുമതിയും ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതിനിടയിലാണ് സൌദി വനിതാ സംരക്ഷണ സമിതിയുടെ രൂപീകരണം പുരോഗമിക്കുന്നത്. അന്‍സാര്‍ അല്‍ മറയെന്ന് പേരിലുള്ള സമിതിക്കായി വനിതാ വിമോചക പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. Labels: സ്ത്രീ വിമോചനം |
28 January 2008
ഖത്തര്‍ മാസ്റ്റേഴ്സ് ട്രോഫി ആദം സ്കോട്ടിന്![]() 2.5 മില്ല്യണ്‍ ഡോളര്‍ സമ്മാനത്തുകയുള്ള ഖത്തര്‍ മാസ്റ്റേഴ്സ് ട്രോഫി ആദം സ്കോട്ടിന്. Labels: സ്പോര്‍ട്ട്സ് |
| 26 January 2008 |
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മയക്കുമരുന്നു പിടികൂടി
കരിപ്പൂരില്‍ നിന്നു കൊളംബോയിലേക്ക് പോകാനിരുന്ന രണ്ട് യാത്രക്കാരുടെ കൈയ്യില്‍ നിന്നു മയക്കുമരുന്നുകള്‍ പിടികൂടി.
തമിഴ് നാട് സ്വദേശികളായ കാദര്‍ മൊയ്ദീന്‍ ജലാലുദീന്‍, നൈനാന്‍ മുഹമ്മദ് ബാബു എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വിലമതിക്കും. വിമാനത്തിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഇവരെ റവന്യൂ ഇന്റലിജന്‍സ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. 48 പായ്ക്കറ്റുകളിലായി 29 കിലോഗ്രാം ബ്രൌണ്‍ ഷുഗറാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. Labels: കുറ്റകൃത്യം, കേരളം, വിമാന സര്‍വീസ് |
വിമാനം ഇറങ്ങാന്‍ വൈകി; കരിപ്പൂരില്‍ പ്രതിഷേധം
കൊണ്ടോട്ടി: പാര്‍ക്കിംഗ് ബേ നിറഞ്ഞ് നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതിനെതുടര്‍ന്ന് ആകാശത്ത് കറങ്ങിയ ഷാര്‍ജ വിമാനത്തിലെ യാത്രക്കാര്‍ കരിപ്പൂരില്‍ പ്രതിഷേധ സമരം നടത്തി.
ഇന്നലെ രാവിലെ എത്തിയ ഐ.സി 595 ഷാര്‍ജ വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധ ശബ്ദം ഉയര്‍ത്തിയത്. പത്ത് വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലമാണ് നിലവിലെ പാര്‍ക്കിംഗ്ബേയില്‍ ഉള്ളത്. ഇന്നലെ രാവിലെതന്നെ ഇവിടം നിറഞ്ഞിരുന്നു. കൃത്യസമയത്ത് കരിപ്പൂരിലെത്തിയ ഷാര്‍ജ വിമാനത്തിന് ഇക്കാരണത്താല്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന ശേഷം ഇറങ്ങിയ വിമാനം റണ്‍വേയില്‍നിന്ന് മാറി ഐസൊലേഷന്‍ ബേയില്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശിച്ചു. അര മണിക്കൂറിലേറെ നേരം അവിടെ നിര്‍ത്തിയ ശേഷമാണ് ഏപ്രണിലേക്ക് കൊണ്ടുവന്നത്. ഇത് ഒരുപറ്റം യാത്രക്കാരെ ക്ഷുഭിതരാക്കി. ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധ ശബ്ദം ഉയര്‍ത്തി. 15 മിനിട്ടോളം പ്രതിഷേധ സമരം നീണ്ടുനിന്നു. എയര്‍പോര്‍ട്ട് അധികൃതര്‍ ഉണ്ടായ സാങ്കേതിക തടസ്സം യാത്രക്കാരെ ധരിപ്പിച്ചതിനുശേഷമാണ് രംഗം ശാന്തമായത്. കരിപ്പൂരില്‍ നിലവില്‍ പത്ത് വിമാനം നിര്‍ത്തിയിടാനുള്ള സ്ഥലസൌകര്യമേ ഉള്ളൂ. Labels: വിമാന സര്‍വീസ് |
24 January 2008
ദുബായ് വ്യാപാരോത്സവത്തിന് ഇന്ന് തുടക്കം
1000 കോടിയിലേറെ ദിര്‍ഹത്തിന്റെ വ്യാപാരമാണ് ഇക്കുറി മേളയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
Labels: ദുബായ് |
23 January 2008
അബുദാബി തൊഴില്‍ സമ്മേളനം സമാപിച്ചു.
അബുദാബിയില്‍ രണ്ട് ദിവസമായി നടന്ന തൊഴില്‍ സമ്മേളനം സമാപിച്ചു.
കരാര്‍ തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കാനും അവരുടെ കര്‍മ്മശേഷി കാര്യക്ഷമമായി ഉപയോഗിക്കാനും21 രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ മന്ത്രിമാരുടെ സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിന്റെ തുടര്‍ച്ച 2010 ല്‍ നടക്കും. Labels: തൊഴില്‍ നിയമം, യു.എ.ഇ. |
ഇറാക്കിന്റെ ദേശീയപതാക മാറുന്നു.
ഇറാക്കിന്റെ ദേശീയ പതാക മാറ്റാനുള്ള തീരുമാനത്തിനായി പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നു.
![]() മുന്‍പ്രസിഡന്റ് സദ്ദാം ഹുസ്സൈന്റെ ബാത്ത് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന മൂന്ന് നക്ഷത്രങ്ങള്‍ ദേശീയ പതാകയില്‍ നിന്ന് മാറ്റാനാണ് തീരുമാനം. ബാത്തിസ്റ്റ് ആദര്‍ശങ്ങളായ “ഐക്യം”, “സ്വാതന്ത്ര്യം”, “സോഷ്യലിസം” എന്നിവയെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് നക്ഷത്രങ്ങളാണിവ. സദ്ദാം ഹുസ്സൈന്റെ കൈപ്പടയിലുള്ള “അള്ളാഹു അക്ബര്‍” എന്ന് വിശുദ്ധ ഖുര്‍:ആന്‍ വചനവും നീക്കം ചെയ്യും. ഈ വിശുദ്ധ വചനം പക്ഷെ മറ്റോരു കൈപ്പടയില്‍ പതാകയില്‍ നിലനിര്‍ത്തും. സദ്ദാം ഹുസ്സൈന്റെ പതനത്തെ തുടര്‍ന്ന് നിലവിലെ ദേശീയ പതാക ഉപയോഗിക്കാന്‍ കുര്‍ദ്ദ് വംശജര്‍ വിസ്സമ്മതിച്ചിരുന്നു. Labels: ഇറാഖ്, ഗള്‍ഫ് രാഷ്ട്രീയം |
21 January 2008
വധശിക്ഷ നടപ്പിലാക്കിയതിനെ സൌദി മനുഷ്യാവകാശ കമ്മീഷന്‍ പ്രകീര്‍ത്തിച്ചു
9 വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് വധശിക്ഷ നടപ്പിലാക്കിയതിനെ സൌദി മനുഷ്യാവകാശ കമ്മീഷന്‍ പ്രകീര്‍ത്തിച്ചു.
മക്കയില്‍ ബുധനാഴച്ചയാണ് ആഭ്യന്തരമന്ത്രാലയം തലവെട്ട് ശിക്ഷ നടപ്പിലാക്കിയത്. ഭര്‍ത്താവിന്റെ മുന്‍ഭാര്യയില്‍ ഉണ്ടായ മകളെ സൌദി സ്വദേശികളായ ദമ്പതികള്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. Labels: കുറ്റകൃത്യം, പീഢനം, മനുഷ്യാവകാശം, ശിക്ഷ, സൌദി |
20 January 2008
അലൈന്‍ എയര്‍ഷോ ജനുവരി 24 നു ആരംഭിക്കും
അബുദാബി : പ്രശസ്തമായ അലൈന്‍ എയര്‍ഷോ ജനുവരി 24 നു ആരംഭിക്കും. ഈ വര്‍ഷത്തെ ആദ്യത്തെ അന്താരാഷ്ട്ര എയര്‍ഷോകൂടിയാണ് അലൈനിലേത്.
![]() 40 രാജ്യങ്ങളില്‍ നിന്നായി 110 ഓളം എയര്‍ ക്രാഫ്റ്റുകള്‍ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. 100 വര്‍ഷം പഴക്കമുള്ള ബ്ലെറിയോട്ട് ലെവന്‍ ആണ്‍ ഷോയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനമാണ് ഇത്. എയര്‍ഷോ നാല് ദിവസം നീണ്ട്നില്‍ക്കും Labels: യു.എ.ഇ. |
ജെറ്റ് എയര്‍വെയ്സ് കുതിച്ച് പറക്കുന്നു. കോഴിക്കോട്ടുനിന്ന് നേരിട്ട് മസ്കറ്റിലേക്കും ദോഹയിലേക്കും ജനവരി 23 മുതല് പ്രതിദിന വിമാനസര്‍വീസ്
ജെറ്റ് എയര്‍വേസ് കോഴിക്കോട്ടുനിന്ന് നേരിട്ട് മസ്കറ്റിലേക്കും ദോഹയിലേക്കും ജനവരി 23 മുതല് പ്രതിദിന വിമാനസര്‍വീസ് തുടങ്ങുന്നു . അന്നുതന്നെ കൊച്ചി , മുംബൈ നഗരങ്ങളില് നിന്ന് മസ്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും .
തിരുവനന്തപുരത്തുനിന്നുകൂടി ഗള്‍ഫിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ആലോചനയുണ്ടെന്ന് ജറ്റ് എയര്‍ വേസ് ചെയര്‍ മാന്‍ നരേശ് ഗോയല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്ക് ജെറ്റ് ഇപ്പോള് തന്നെ സര്‍വീസ് നടത്തുന്നുണ്ട് . 9 ഡബ്ല്യു 538 വിമാനം, കോഴിക്കോട്ടുനിന്ന് കാലത്ത് 9.30 ന് പുറപ്പെട്ട് 11.35 ന് മസ്കറ്റിലെത്തും. തിരിച്ചിങ്ങോട്ട് 9 ഡബ്ല്യു 537 ഫ്ലൈറ്റ്, പുലര്‍ ച്ചെ 2.30 ന് പുറപ്പെട്ട് കാലത്ത് എട്ടു മണിക്ക് കോഴിക്കോട്ട് എത്തും. ദോഹവിമാനം 9 ഡബ്ല്യു 554, കോഴിക്കോട്ടുനിന്ന് രാത്രി എട്ടു മണിക്ക് പുറപ്പെട്ട് പത്തു മണിക്ക് ദോഹയില്‍ എത്തും. ദോഹയില്‍ നിന്നുള്ള 9 ഡബ്ല്യു 553 ഫ്ലൈറ്റ് തിങ്കള്‍ , ബുധന്‍ , വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ അവിടെനിന്ന് കാലത്ത് പത്തുമണിക്ക് പുറപ്പെട്ട് വൈകുന്നേരം 4.55 ന് കോഴിക്കോട്ടെത്തും. ചൊവ്വ, ശനി ദിവസങ്ങളില് 9 ഡബ്ല്യു 553, കാലത്ത് 11 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 5.55 ന് കോഴിക്കോട്ടെത്തും. കൊച്ചി _മസ്കറ്റ് ഫ്ലൈറ്റ് 9 ഡബ്ല്യു 534, കൊച്ചിയില്‍ നിന്ന് രാത്രി 10.50ന് പുറപ്പെട്ട് മസ്കറ്റില് പുലര് ച്ചെ ഒരു മണിക്ക് എത്തും . തിരിച്ചുള്ള ഫ്ലൈറ്റ് 9 ഡബ്ല്യു 533, ഉച്ചയ്ക്ക് 10.05 ന് പുറപ്പെട്ട് വൈകുന്നേരം 5.50 ന് കൊച്ചിയിലെത്തും. അബുദാബി , ദുബായ് , സൌദിഅറേബ്യ എന്നിവിടങ്ങളിലേക്കും സര്‍ വീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് നരേശ് ഗോയല്‍ പറഞ്ഞു. ചൈനയിലേക്ക് സര്‍വീസ് തുടങ്ങാന്‍ അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു . മുംബൈയില്‍ നിന്ന് ഷാങ്ഹായ് വഴി സാന്‍ഫ്രാന്‍സിസ്കോവിലേക്കായിരിക്കും ഈ സര്‍വീസ് . ബെയ്ജിങ്, ഗ്വാങ്ഷു, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാന്‍ ജെറ്റിന് പരിപാടിയുണ്ട്. Labels: വിമാന സര്‍വീസ് |






« ആദ്യ പേജിലേക്ക്