31 July 2008

കുവൈറ്റില്‍ നിന്ന് ആയിരത്തോളം തൊഴിലാളികളെ നാട് കടത്തി

കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ക്ലീനിംഗ് തൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത ആയിരത്തോളം ബംഗ്ലാദേശി തൊഴിലാളികളെ നാടു കടത്തി.




സമരം അക്രമത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഈ നടപടി. തുടക്കത്തില്‍ ആഭ്യന്തര മന്ത്രാലയം തൊഴിലാളികളോട് അനുഭാവ പൂര്‍വം പെരുമാറി എങ്കിലും സമരം അക്രമാസക്ത മായതോടെ ശക്തമായ നടപടി എടുക്കുക യായിരുന്നു. എന്നാല്‍ ക്ലീനിംഗ് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനയും മെച്ചപ്പെട്ട താമസ സൗകര്യവും നല്‍കണമെന്ന് കുവൈറ്റ് തൊഴില്‍ മന്ത്രാലയം കമ്പനികളോട് നിര്‍ദേശിച്ചു.

Labels: , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തീവ്രവാദികള്‍ മോചിപ്പിച്ച അഭിലാഷ് ഇന്ന് നാട്ടിലെത്തും

സുഡാനില്‍ തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതനായ മലയാളിയായ അഭിലാഷ് ഇന്ന് നാട്ടിലെത്തും. സുഡാനില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാ മധ്യേ ദോഹയിലെത്തിയ അഭിലാഷ് നീണ്ട 73 ദിവസം താന്‍ അനുഭവിച്ച ദുരിതങ്ങള്‍ ദോഹയിലെ മാധ്യമ പ്രവര്‍ത്തകരോട് വിവരിച്ചു.




തീവ്രവാദികളുടെ കയ്യില്‍ നിന്നും മോചിതനായ താന്‍ ഇന്നലെയാണ് സുഡാനിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിയതെന്നും തീവ്രവാദികള്‍ തികച്ചും സൗഹാര്‍ദ്ദ പരമായാണ് പെരുമാറിയതെന്നും അഭിലാഷ് പറഞ്ഞു. മുംബൈ അസ്ഥാനമായുള്ള പെട്രോ എഞ്ചിനീയറിംഗിന്‍റെ ജോലിക്കാരനായാണ് അഭിലാഷ് സുഡാനില്‍ എത്തിയത്.




തന്‍റെ മോചനത്തിനായി ശ്രമിച്ച എല്ലാവരോടും അഭിലാഷ് നന്ദി പറഞ്ഞു. അഭിലാഷ് നേരത്തെ ജോലി ചെയ്തിരുന്ന ഗള്‍ഫാര്‍ ഗ്രൂപ്പും ദോഹയിലെ ഇന്ത്യന്‍ നാഷണല്‍സ് എബ്രോഡ് എന്ന സംഘടനയും ചേര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി നടത്തിയ ശ്രമങ്ങളാണ് അഭിലാഷിന്‍റെ മോചനത്തിന് വഴിയൊരുക്കിയത്.




Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



30 July 2008

സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടും

ദുബായില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ സ്ഥലത്ത് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം ദുബായിലെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ 249 അപകടങ്ങള്‍ ഉണ്ടായതായാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതരുടെ കണക്ക്.




ഇതില്‍ 47.8 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണ കേസുകളാണ്. നിര്‍മ്മാണ സൈറ്റുകളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് മുസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മുന്നറിയിപ്പുകള്‍ക്ക് ശേഷവും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആയിരിക്കും ഇവ അടച്ച് പൂട്ടുക.




നിര്‍മ്മാണ കമ്പനികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി ഇന്ന് ദുബായ് മുനിസിപ്പാലിറ്റി പുതിയ സുരക്ഷാ മാന്വല്‍ പുറത്തിറിക്കുകയും ചെയ്തു. സുരക്ഷാ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതാണ് ഈ മാന്വല്‍.




നിര്‍മ്മാണ സൈറ്റുകളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 865 അപകടങ്ങള്‍ നടന്നതായാണ് അധികൃതരുടെ കണക്ക്. ഇതില്‍ 45 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണുണ്ടായ അപകടങ്ങളാണ്. നിര്‍മ്മാണ സ്ഥലം തകര്‍ന്ന് വീണ് 23 ശതമാനം അപടകങ്ങളും യന്ത്രങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ 14 ശതമാനവും ഇലക്ട്രിക് ഷോക്കേറ്റുള്ള അപകടങ്ങള്‍ 7 ശതമാനവും ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.




നിര്‍മ്മാണ സ്ഥലങ്ങളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ നടപടികള്‍ കൈക്കൊ ണ്ടിരിക്കുന്നത്. ഇത് ഫലവത്താകും എന്നാണ് പ്രതീക്ഷ.

Labels: , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 July 2008

യു.എ.ഇ. യില്‍ പുതിയ ഫെഡറല്‍ വിസ നിയമം ഇന്ന് മുതല്‍

ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഫെഡറല്‍ നിയമത്തില്‍ 16 പുതിയ തരം വിസകള്‍ അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിസിറ്റ് വിസ നല്‍കുന്നതിന് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.




ഒരു മാസം ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ടേം വിസകളും 90 ദിവസം ദൈര്‍ഘ്യമുള്ള ലോംഗ് ടേം വിസിറ്റ് വിസകളും അപേക്ഷകന്‍റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. ഇനി മുതല്‍ ഓരോ വിസ അപേക്ഷയ്ക്കുമൊപ്പം 1000 ദിര്‍ഹം ഡെപ്പോസിറ്റ് ചെയ്യണം. രാജ്യത്ത് പ്രവേശിക്കുന്നവരെല്ലാം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിബന്ധനയുമുണ്ട്.




പുതിയ നിയമ പ്രകാരം എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കും. നിലവില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കിയിരുന്നില്ല. ട്രാവല്‍ ഏജന്‍റുമാര്‍ക്കും ഹോട്ടലുകള്‍ക്കും മാത്രമേ ടൂറിസ്റ്റ് വിസകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാനാവൂ. വ്യക്തികളുടെ അപേക്ഷകള്‍ സ്വീകരിക്കില്ല.




അതേ സമയം വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നവ ര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ തൊഴിലാളി ചുരുങ്ങിയത് 50,000 ദിര്‍ഹം പിഴ അടക്കേണ്ടി വരും. കൂടാതെ യു.എ.ഇ.യില്‍ പ്രവേശിക്കുന്നതിന് നിരോധനവും ഏര്‍പ്പെടുത്തും. വിസിറ്റ് വിസക്കാരെ ജോലിക്ക് വയ്ക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷയും ഉണ്ടാകും.




ആറ് മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, എജ്യുക്കേഷന്‍ വിസ, മെഡിക്കല്‍ ട്രീറ്റ്മെന്‍റ് വിസ തുടങ്ങിയ 16 തരം വിസകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക.




Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 July 2008

പെണ്‍ വാണിഭം തിരുവനന്തപുരം എമിഗ്രേഷന്റെ ഒത്താശയോടെ

ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഗള്‍ഫിലെത്തിച്ച് പെണ്‍ വാണിഭ സംഘത്തിന് വില്‍ക്കുന്നവരുടെ പ്രവര്‍ത്തനം സജീവമാകുന്നതായി കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ എത്തിക്കുന്ന സംഘം തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇവരെ കയറ്റി വിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.




ചില എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എമിഗ്രേഷന്‍ പരിശോധനകള്‍ ഇല്ലാതെയാണ് മിക്ക യുവതികളേയും വിമാനം കയറ്റിവിടുന്നത്. ഏജന്‍റിന്‍റെ ഒരു ഫോണ്‍ കോളിലൂടെ എമിഗ്രേഷന്‍ പരിശോധനകള്‍ ഇല്ലാതെ തനിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനം കയറാനായെന്ന് കഴിഞ്ഞ ദിവസം പെണ്‍ വാണിഭ കേന്ദ്രത്തില്‍ നിന്നും ചാനല്‍ ന്യൂസ് സംഘത്തിന്‍റെ സഹായത്തോടെ രക്ഷപ്പെട്ട യുവതി വ്യക്തമാക്കി.




യുവതികള്‍ക്ക് ഒറ്റയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ കര്‍ശന നിബന്ധനകള്‍ നില നില്‍ക്കേയാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ട യുവതികള്‍ പോലും തിരുവനന്തപുരം വിമാനത്താവളം വഴി എളുപ്പത്തില്‍ വിമാനം കയറുന്നത്. ഇപ്പോഴും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള പുഷിംഗ് എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന ഈ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിലനില്‍ക്കു ന്നുണ്ടെന്നാണ് വ്യക്തമാവുന്നത്.

Labels: , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 July 2008

എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരെ നിലക്ക് നിര്‍ത്തും

യാത്രക്കാരോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നു എന്ന പരാതി അതീവ ഗൗരവമായി കാണുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഓ.ഓ. ക്യാപ്റ്റന്‍ പി. പി. സിംഗ് പറഞ്ഞു. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




വിമാന താവളങ്ങളിലെ ചെക്ക് ഇന്‍ കൗണ്ടറുകളിലെ സ്റ്റാഫുകളുടെ നിലവാരത്തെ പറ്റിയുള്ള പരാതിയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വിമാനങ്ങള്‍ വൈകി പറക്കുന്നത് പരമാവധി ഒഴിവാക്കും. ഏതാനും ചില പുതിയ റൂട്ടുകള്‍ കൂടി തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് പദ്ധതിയുണ്ട്. ബജറ്റ് എയര്‍ലൈന്‍ എന്ന നിലയിലുള്ള പരമാവധി സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.




മിഡില്‍ ഈസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ദ്ധാന്‍, എം.പി. ദാബി, ശുഭാംഗനി വൈദ്യ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 July 2008

സുഡാനില്‍ ബന്ദിയായ മലയാളി മോചിതനായി

കൊച്ചി പറവൂര്‍ സ്വദേശിയായ അഭിലാഷ്‌ ഇന്ത്യന്‍ എംബസിയില്‍ എത്തിയതായി കേന്ദ്ര മന്ത്രി ഇ. അഹമ്മദ്‌ അറിയിച്ചു.




സുഡാനിലെ എണ്ണ ക്കമ്പനിയില്‍ ജോലി നോക്കിയിരുന്ന അഭിലാഷ്‌ ഉള്‍പ്പെടെ നാലു പേരെ സുഡാന്‍ വിമതര്‍ രണ്ടു മാസം മുമ്പാണ്‌ ബന്ദികളാക്കിയത്‌. ഇതില്‍ നിന്നും രണ്ടു പേര്‍ ബന്ദികളുടെ പിടിയില്‍ നിന്നും രക്ഷപെട്ടിരുന്നു. ഇവരെ മോചിപ്പിക്കു ന്നതിനായി നയതന്ത്ര തലത്തില്‍ ശ്രമങ്ങള്‍ നടത്തി വരിക യായിരുന്നു.




അഭിലാഷിന്‍റെ മോചന വാര്‍ത്ത യറിഞ്ഞ് പറവൂരിലെ അഭിലാഷിന്‍റെ വീട്ടുകാര്‍ ആഹ്ലാദത്തിലാണ്. കഴിഞ്ഞ രണ്ടു മാസമായി മകന്‍റെ വിവരമൊന്നും അറിയാതെ വിഷമിക്കുക യായിരുന്നു അഭിലാഷിന്‍റെ അച്ഛനും അമ്മയും.




മെയ് 13നാണ് അഭിലാഷിനെ തട്ടി ക്കൊണ്ടു പോയത്. അഭിലാഷ് ഉള്‍പ്പടെ നാല് ഇന്ത്യാക്കരെയും ഒരു സുഡാന്‍ സ്വദേശിയെയുമാണ് തട്ടി ക്കൊണ്ട് പോയത്.ജോലി കഴിഞ്ഞ് മടങ്ങുന്ന തിനിടയി ലായിരുന്നു തട്ടി ക്കൊണ്ട് പോകല്‍. അഭിലാഷ് ജൂണില്‍ നാട്ടില്‍ വരാനിരി ക്കുകയായിരുന്നു. അഭിലാഷ് ബന്ദിയാക്കപ്പെട്ട വിവരമറിഞ്ഞ് അഭിലാഷിന്‍റെ മോചനത്തിനായി ശ്രമിച്ചു വരികയായിരുന്നു ബന്ധുക്കള്‍.

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റില്‍ വൈദ്യ പരിശോധന കര്‍ശനമാക്കും

കുവൈറ്റില്‍ നിന്നും നാട്ടില്‍ പോയി തിരിച്ചു വരുന്ന വിദേശികള്‍ക്ക് വിമാന ത്താവളത്തിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വൈദ്യ പരിശോധന നടത്താനുള്ള തീരുമാനം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മനുഷ്യാ വകാശ പ്രവര്‍ത്തകരുടെ വിയോജിപ്പിനെ തുടര്‍ന്ന് ഈ തീരുമാനം മാറ്റി വയ്ക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.

കുവൈറ്റിന്റെ ആരോഗ്യ സുരക്ഷയാണ് പ്രധാനമെന്നും വിമര്‍ശനങ്ങള്‍ കാര്യമാക്കില്ലെന്നും ആരോഗ്യ മന്ത്രി അലി‍ അല്‍ ബറാക്ക് പറഞ്ഞു.

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത് സ്പോണ്‍സര്‍

യു.എ.ഇ.യിലെ എല്ലാ വിസകള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണമെന്ന നിബന്ധന നടപ്പിലാക്കേണ്ടത് സ്പോണ്‍സര്‍ മാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതായത് വിസ എടുക്കുന്ന സ്പോണ്‍സര്‍ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനുള്ള തുകയും അടയ്ക്കണം. ഈ മാസം 29 മുതലാണ് പുതിയ വിസ നിയമം യു.എ.ഇ.യില്‍ നടപ്പിലാവുന്നത്. എല്ലാ വിസിറ്റ് വിസകളും ഇനി മുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ നല്‍കുകയുള്ളൂ. എന്നാല്‍ എത്ര തുകയാണ് ഇന്‍ഷുറന്‍സ് തുകയായി അടയ്ക്കേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Labels: , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 July 2008

റിയാലിറ്റി ഷോ പീഡനം - നടപടി ഉണ്ടാവും

റിയാലിറ്റി ഷോ എന്ന പേരില്‍ ടി.വി. ചാനലുകള്‍ കുട്ടികളെ പീഡിപ്പിയ്ക്കുന്നത് തടയും എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. നിയമസഭയില്‍ ഇത് സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം പരിപാടികളില്‍ കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 1995 ലെ കേബ്ള്‍ ടി.വി. നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്ട് പരിമിതമാണ്. ഈ ആക്ട് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കുന്നില്ല. എന്നാല്‍ ഇത്തരം പീഡനം സര്‍ക്കാര്‍ തടയുക തന്നെ ചെയ്യും. നിയമത്തിന്റെ പരിമിതി അതിനു തടസം ആവില്ല. പരാതി ലഭിച്ചാല്‍ പീഡനത്തിന് കാരണം ആവുന്ന എല്ലാവര്‍ക്കും എതിരെ ശക്തമായ നടപടികള്‍ തന്നെ ഉണ്ടാവും. പീഡിപ്പിയ്ക്കുന്നവര്‍ ആരു തന്നെ ആയാലും അവര്‍ ശിക്ഷിയ്ക്കപ്പെടുകയും ചെയ്യും എന്ന് മന്ത്രി അറിയിച്ചു.




അടുത്തയിടെ ചില ചാനലുകളില്‍ റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികളെ പീഡിപ്പിയ്ക്കുന്നതും പീഡനമേറ്റ് കുട്ടികള്‍ പരസ്യമായി കരയുന്നതും മറ്റും പ്രദര്‍ശിപ്പിയ്ക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലൈംഗിക ചുവയുള്ള ജഡ്ജിമാരുടെ കമന്റുകളും സാഡിസം എന്ന അന്യന്റെ പീഡനത്തില്‍ രസം കണ്ടെത്തുന്ന വൈകല്യം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും പല ചാനലുകളുടേയും റേറ്റിങ്ങ് കുതിച്ച് ഉയരാനും കാരണമായി.






Labels: ,

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

മന്ത്രിയുടെ പ്രഘ്യാപനം നീതിയുക്തവും, നട്ടെല്ലുള്ളതും തന്നെ. ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.പക്ഷേ നിയമം പ്രഘ്യാപനത്തില്‍ മാത്രം ഒതുങ്ങാതീരിക്കട്ടെ...


ജയകൃഷ്ണന്‍ കാവാലം

July 27, 2008 12:46 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 July 2008

യു.എ.ഇ. വിസിറ്റ് വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു

അയല്‍ രാജ്യങ്ങളില്‍ പോയി വിസ മാറ്റി തിരിച്ചു വരുന്ന സംവിധാനം നിര്‍ത്തലാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവിലെ വിസകള്‍ക്ക് പുറമേ പുതിയ തരം വിസിറ്റ് വിസകള്‍ യു.എ.ഇ. പ്രഖ്യാപിച്ചത് ജൂണ്‍ മാസത്തിലാണ്. 16 തരം വിസിറ്റ് വിസകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.




സൗകര്യപ്രദമായ വിസകള്‍ പ്രഖ്യാപിച്ചതിനൊപ്പം തന്നെ വിസിറ്റ് വിസ നിയമങ്ങള്‍ യു.എ.ഇ കൂടുതല്‍ കര്‍ശന മാക്കുക യാണിപ്പോള്‍. നിലവില്‍ വിസിറ്റ് വിസയില്‍ ഉള്ളവര്‍ അത് മാറ്റാന്‍ തൊട്ടടുത്ത ഒമാനിലോ കിഷ് ഐലന്‍റിലോ പോയി മറ്റൊരു വിസിറ്റ് വിസയില്‍ രാജ്യത്ത് തിരിച്ചെത്തുകയാണ് ചെയ്തിരുന്നത്. എന്നാല്‍ അയര്‍ രാജ്യങ്ങളില്‍ പോയി വിസ മാറ്റി തിരിച്ചു വരുന്ന സംവിധാനം നിര്‍ത്തലാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി അറിയുന്നു.




ഈ നടപടി നിരുത്സാഹ പ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. വിസിറ്റ് വിസയില്‍ ഉള്ളവര്‍ വിസ മാറാന്‍ തൊട്ടടുത്ത രാജ്യങ്ങളില്‍ പോകാതെ സ്വന്തം രാജ്യത്തേക്ക് പോകണമെന്ന് എന്‍ട്രി പെര്‍മിറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് അഹമ്മദ് അല്‍ ഹമ്മാദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടടുത്ത രാജ്യങ്ങളില്‍ വിസ മാറ്റത്തിന് പോകുന്നവരുടെ വിസ അപേക്ഷ തിരസ്ക്കരിക്കുമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.




ഷാര്‍ജയില്‍ ഇതിനകം തന്നെ വിസിറ്റ് വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ക്കഴിഞ്ഞു. ഒരു വിസിറ്റ് വിസ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമേ അടുത്ത വിസിറ്റ് വിസ നല്‍കുകയുള്ളൂ എന്നാണ് അധികൃതരുടെ തീരുമാനം.




ഏതായാലും ഇത് സംബന്ധിച്ചുള്ള വ്യക്തമായ നിയമം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.