| 
                                
                                    
                                        18 June 2008
                                    
                                 
 അയ്യനേത്ത് അന്തരിച്ചു എഴുത്തിലൂടെ പരമ്പരാഗത സദാചാര സങ്കല്‍പ്പങ്ങളെ നിരന്തരം ചോദ്യം ചെയ്ത പ്രശസ്ത എഴുത്തുകാരന്‍ അയ്യനേത്തിന് ആദരാഞ്ജലികള്‍. തിരുവനന്തപുരം കുമാരപുരത്ത് വെച്ച് സ്കൂട്ടറപകടത്തില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ഭാര്യയും രണ്ട് മക്കളും ഉണ്ട്. ജനപ്രിയ നോവലിസ്റ്റായിരുന്ന ഇദ്ദേഹത്തിന്റെ വാഴ്വേമായം അടക്കം അഞ്ച് നോവലുകള്‍ സിനിമ ആക്കിയിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ ഇല്ലാതെ തന്റെ ശവസംസ്ക്കാരം നടത്തണമെന്ന് ഇദ്ദേഹം സ്വന്തം വില്പത്രത്തില്‍ എഴുതിയതനുസരിച്ചാവും ഇന്ന് ശവസംസ്ക്കാരം നടക്കുക. Labels: സാഹിത്യം 
 
- ജെ. എസ്.
 
 
 | 
 
 
                  
  
  
  
  
  
  
  
  
  
  
  
  
  
  
  
		
 
                     ഈ പേജ് പങ്ക് വെയ്ക്കാം
 ഈ പേജ് പങ്ക് വെയ്ക്കാം 








 
  				 
				 
				 
     
    
 
 

0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്