|
04 February 2009
കാര്‍ട്ടൂണ്‍ ഉത്സവം കൊച്ചിയില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഫെബ്രുവരി 5, 6 തിയ്യതികളില്‍ കൊച്ചി കാക്കനാട്ടില്‍ ഇ. എം. എസ്. ലൈബ്രറി തിയ്യറ്ററില്‍ വെച്ച് കാര്‍ട്ടൂണ്‍ ആനിമേഷന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. വാര്‍ത്താ വിനിമയ വകുപ്പ്, ആക്സസ് അറ്റ്ലാന്റിക് പ്രൈവറ്റ് ലിമിറ്റഡ്, റ്റൂണ്‍ ആര്‍ട്ട്സ് ഇന്‍ഡ്യ ന്യൂ ഡല്‍ഹി, ഇ. എം. എസ്. ലൈബ്രറി എന്നിവരുടെ സഹകരണത്തോടെ ആണ് പ്രസ്തുത ഉത്സവം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ട് നില്ല്കുന്ന ഉത്സവത്തില്‍ ഇന്ത്യയിലെ പ്രമുഖരായ ഹ്രസ്വ ആനിമേഷന്‍ സിനിമാ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത ചലചിത്രകാരന്‍ ശശി പറവൂര്‍ ആണ് ഉത്സവത്തിന്റെ ഡയറക്ടര്‍.ആനിമേഷന്‍ സിനിമാ പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉത്സവത്തില്‍ പങ്കെടുക്കുന്നതും സെമിനാറുകളില്‍ സംബന്ധിക്കുന്നതും ഏറെ ഉപകാരപ്രദം ആയ ഒരു അസുലഭ അവസരം ആയിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം തങ്ങളുടെ പഠനത്തിന്റെ ഭാഗം ആയ പ്രോജക്ട് ആക്കാവുന്നതും ആണെന്ന് സംഘാടകര്‍ അറിയിച്ചു. - സുധീര്‍നാഥ്, സെക്രട്ടറി, കേരള കാര്‍ട്ടൂണ്‍ അക്കാദമി Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
|
കേരള കാര്‍ട്ടൂണ്‍ അക്കാദമി ഫെബ്രുവരി 5, 6 തിയ്യതികളില്‍ കൊച്ചി കാക്കനാട്ടില്‍ ഇ. എം. എസ്. ലൈബ്രറി തിയ്യറ്ററില്‍ വെച്ച് കാര്‍ട്ടൂണ്‍ ആനിമേഷന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. വാര്‍ത്താ വിനിമയ വകുപ്പ്, ആക്സസ് അറ്റ്ലാന്റിക് പ്രൈവറ്റ് ലിമിറ്റഡ്, റ്റൂണ്‍ ആര്‍ട്ട്സ് ഇന്‍ഡ്യ ന്യൂ ഡല്‍ഹി, ഇ. എം. എസ്. ലൈബ്രറി എന്നിവരുടെ സഹകരണത്തോടെ ആണ് പ്രസ്തുത ഉത്സവം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ട് നില്ല്കുന്ന ഉത്സവത്തില്‍ ഇന്ത്യയിലെ പ്രമുഖരായ ഹ്രസ്വ ആനിമേഷന്‍ സിനിമാ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത ചലചിത്രകാരന്‍ ശശി പറവൂര്‍ ആണ് ഉത്സവത്തിന്റെ ഡയറക്ടര്‍.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്