18 June 2009

ആസ്ത്രേലിയയില്‍ നടക്കുന്ന അക്രമങ്ങള്‍ അവരുടെ "ആഭ്യന്തര കാര്യം" : ശശി തരൂര്‍

അടുത്ത കാലത്തായി ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍, അവരുടെ ആഭ്യന്തര കാര്യം ആണെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ അഭിപ്രായം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത് വെറും ഒരു ചെറിയ "ക്രമസമാധാന പ്രശ്നം അല്ല" എന്ന് പറഞ്ഞാണ് ബി.ജെ.പി. തരൂരിന്റെ ഈ അഭിപ്രായത്തെ എതിര്‍ത്തത്.
വംശീയ വിരോധവും അതില്‍ നിന്നുണ്ടാകുന്ന അക്രമവും ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം ആയി മാത്രം കാണാന്‍ ആവില്ല എന്നാണ് ബി.ജെ.പി യുടെ വാദം.
 
നമ്മുടെ രാജ്യത്തില്‍ നിന്നും ഏറെ അകലെ ആയ സൌത്ത് ആഫ്രിക്കയില്‍ വച്ചാണ് മഹാത്മാ ഗാന്ധിജി വര്ണവിവേചനത്തിന് എതിരെ പ്രക്ഷോഭം ആരംഭിച്ചത്‌ എന്ന കാര്യം തരൂര്‍ ഓര്‍ക്കണം എന്നും ബി.ജെ.പി വ്യക്തം ആക്കി.ഇങ്ങനെ ഒരു അഭിപ്രായം എന്ത് കൊണ്ടാണ് മന്ത്രി പറഞ്ഞത് എന്ന് മനസ്സിലാക്കാന്‍ പ്രയാസം ആണെന്നും ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു.
 
ഈ അക്രമങ്ങള്‍ പ്രധാനം ആയും ആസ്ത്രേലിയന്‍ സമൂഹത്തിന്റെ ആഭ്യന്തര പ്രശ്നം ആണെന്നും അതിനെ ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നം ആയി കാണാന്‍ ആകില്ല എന്നുമാണ് തിരുവനന്തപുരം എം.പി. ആയ തരൂര്‍ സ്വന്തം മണ്ഡലത്തില്‍ വച്ച് പറഞ്ഞത്. അതെ സമയം പഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ബാധ്യത ഇന്ത്യയ്ക്ക് ഉണ്ടെന്നും, എന്നാല്‍ അതിനുള്ള ഉത്തരവാദിത്തം ആസ്ത്രേലിയയ്ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ലേഖനത്തിൽ പറഞ്ഞത്‌ ശരിയാണെങ്കിൽ മന്ത്രിയുടെ നിലപാടിനോട്‌ ശക്തമായി വിയോജിക്കുന്നു.
ഇതിനെ കേവലം ആ രജ്യത്തിന്റെ ആഭ്യന്തര പ്രശനമായി ലഖൂകരിച്ചുകാണുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.

ഇത്തരത്തിൽ ഓരോ രാജ്യത്തും ഇന്ത്യക്കാരനു മേൽ ആക്രമണം ഉണ്ടായാൽ അതൊക്കെ അവരുടെ ആഭ്യന്തരകര്യം എന്ന് പറയുവാൻ ആണെങ്കിൽ വിദേശകാര്യവകുപ്പും മറ്റും എന്തിനാണ്‌?എന്തിനാണ്‌ നികുതിപ്പണം നൽകി ഇമ്മാതിരി ആളുകളെ ഞങ്ങൾ തീറ്റിപ്പോറ്റുന്നത്‌.വംശീയ ആക്രമണങ്ങളെ ലോകരാജ്യങ്ങൾ അപലപികുകയും വംശീയ വിദ്വേഷങ്ങൾ ആധുനീക സമൂഹത്തിനു അപമാനമാണെന്ന് ലോകനേതാക്കൾ ആവർത്തിച്ചു പറയുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇദ്ദേഹത്തെപോലെയുള്ളവർ യദാർത്ഥത്തിൽ ഇന്ത്യൻ പൗരന്റെ ജീവനും സ്വത്തിനും യാതൊരു പ്രധാന്യവും നൽകുന്നില്ല എന്നത്‌ ഖേദകരം തന്നെ.

ആ രാജ്യത്തേക്ക്‌ ആക്രമിച്ചുകയറിയവർ അല്ല ഇന്ത്യൻ വിദ്യാർത്ഥികൾ.അവർ അവിടെ പഠിക്കാനായി ചെന്നവർ ആണ്‌. അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ ആരാജ്യം പരാജയപ്പെട്ടെങ്കിൽ അത്‌ ചൂണ്ടിക്കാണിക്കാനും വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുവാൻ വേണ്ട നടപടികൾ എടുക്കുവാൻ അവരെ നിർബന്ധിക്കുവാനും അതിൽ ഇടപെടുവാനും ഇന്ത്യക്ക്‌ അധികാരം ഉണ്ട്‌.അതോ ആണവകരാർ ഒപ്പുവെക്കുന്ന കൂട്ടത്തിൽ ഇതും ഒരു ഹിഡൻ കരാറായി ഒപ്പുവച്ചിട്ടുണ്ടോ?

ഇന്ന് ആസ്ട്രേലിയയിൽ ആണെങ്കിൽ നാളെ മറ്റൊരു രാജ്യത്ത്‌ ഇത്തരത്തിൽ കര്യങ്ങൾ സംഭവിച്ചുകൂടായ്കയില്ല.അന്നും വിദേശകാര്യ സഹമന്ത്രിയുടെ നിലപാട്‌ ഇതായിരിക്കുമോ?

തരൂർ നല്ലവണ്ണം അറിയുന്ന അമേരിക്ക തങ്ങളുടെ പൗരന്മാർക്ക്‌ നേറെ ലോകത്ത്‌ എവിടെ ആക്രമണം ഉണ്ടായാലും പ്രതികരിക്കുന്നത്‌ അദ്ദേഹം ശ്രദ്ധിക്കാതിരിക്കുവാൻ വഴിയില്ലല്ലോ?

June 18, 2009 11:09 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്