17 September 2009

കന്നുകാലി ക്ലാസിലെ വിമാന യാത്ര

shashi-tharoorകോണ്‍ഗ്രസിന്റെ ചിലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ യാത്രാ ചിലവ് ചുരുക്കല്‍ നടപടികള്‍ പുരോഗമിക്കവെ ശശി തരൂര്‍ ഇക്കണോമി ക്ലാസ് വിമാന യാത്രയെ പറ്റി നടത്തിയ ഒരു പരാമര്‍ശം വിവാദമായി. ചിലവ് ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാര്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത് നേരത്തേ നിയന്ത്രണ വിധേയമാക്കിയിരുന്നു. ഇതിനിടെ സോണിയാ ഗാന്ധി തന്നെ ഇക്കണോമി ക്ലാസ്സില്‍ യാത്ര ചെയ്തു മാതൃക കാണിച്ചത് മറ്റുള്ളവര്‍ക്ക് തലവേദനയുമായി.
 
ഈ പശ്ചാത്തലത്തിലാണ് തന്റെ ട്വിറ്റര്‍ പേജില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞ ശശി തരൂര്‍ വെട്ടിലായത്. ‘ദി പയനീര്‍’ പത്രത്തിന്റെ അസോഷിയേറ്റ് എഡിറ്റര്‍ കഞ്ചന്‍ ഗുപ്തയുടെ ചോദ്യം തന്നെയാണ് മന്ത്രിയെ വെട്ടിലാക്കിയത്. അടുത്ത തവണ മന്ത്രി കേരളത്തിലേയ്ക്ക് കന്നുകാലി ക്ലാസ്സിലാവുമോ യാത്ര ചെയ്യുക എന്നായിരുന്നു ചോദ്യം.
 

kanchan-gupta

ട്വിറ്ററില്‍ കഞ്ചന്‍ ഗുപ്തയുടെ ചോദ്യം

 
ഇതിന് സരസമായി തന്നെ മന്ത്രി മറുപടി പറഞ്ഞു - മറ്റ് വിശുദ്ധ പശുക്കളോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് താനും കന്നുകാലി ക്ലാസ്സില്‍ തന്നെയാവും യാത്ര ചെയ്യുക എന്ന്.
 

kanchan-gupta

ട്വിറ്ററില്‍ ശശി തരൂരിന്റെ വിവാദ ട്വീറ്റ്

 
എന്നാല്‍ ഇതിലെ നര്‍മ്മം കോണ്‍ഗ്രസ് നേതൃത്വത്തിന് രസിച്ചില്ല എന്നു വേണം കരുതാന്‍. ആയിര കണക്കിന് ഇന്ത്യാക്കാര്‍ പ്രതിദിനം യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസ്സിനെ പറ്റി ഇത്തരത്തില്‍ പുച്ഛിച്ച് സംസാരിച്ചത് ശരിയായില്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്കാരത്തിന് വിരുദ്ധമായ ഈ പരാമര്‍ശത്തെ കോണ്‍ഗ്രസ് അപലപിക്കുന്നു എന്നും ജയന്തി അറിയിച്ചു.
 
പഞ്ച നക്ഷത്ര ഹോട്ടലില്‍ മൂന്നു മാസം താമസിച്ചു വിവാദം സൃഷ്ടിച്ച ശശി തരൂര്‍, ചെലവു ചുരുക്കലിന്റെ ഭാഗമായി ഹോട്ടല്‍ ഒഴിയുവാന്‍ ധന മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്നും താമസം മാറിയതും വാര്‍ത്തയായിരുന്നു.
 Cattle class tweet lands Shashi Tharoor in trouble 
 

Labels:

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

മന്ത്രിയോട്‌ ഒരു കൊനഷ്ട്‌ ചോദ്യം ചോദിച്ചു അതിനു മറുപടി പറഞ്ഞു.അതിലെന്താണ്‌ കുഴപ്പം?

സ്ത്രീയുള്ളിടത്ത്‌ പെണ്വാണിഭം ഉണ്ടാകും,നമ്മൾ ചായകുടിക്കണപോലെയാണ്‌ അമേരിക്കയിൽ ബലാത്സംഗം എന്നും, പി.എ സാങ്മയെ തങ്കമ്മയെന്നും ഒക്കെ കാച്ചിയിരുന്ന ഒരു വിദ്വാൻ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുനു.അതൊന്നും വിഷയമല്ല അല്ലേ? ഇതു മന്ത്രി ഔദ്യോഗികമായി പറഞ്ഞതകില്ല എന്നു കരുതി വിട്ടുകളയാവുന്നതേ ഒള്ളൊ.

September 17, 2009 11:34 AM  

കന്നാലിയെന്നു കേട്ടപ്പോള് കയര് എടുത്തവര്ക്ക് വേണ്ടി.
കന്നാലിയെന്നു കേട്ടപ്പോള് കയര് എടുത്തവര്ക്ക് വേണ്ടി.

September 17, 2009 9:39 PM  

ശശി തരൂരിന് സീറ്റ്കൊടുത്തതും മന്ത്രിയാക്കിയതും ഇഷ്ടപ്പെടാത്ത കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗത്തിന് അപ്രതീക്ഷിതമായി വന്നുചേര്‍ന്ന ഒരു സന്ന്നര്‍ഭം വളച്ചൊടിച്ച് വടിയാക്കി തല്ലാന്‍ നൊക്കുന്നുവെന് മാത്രം അല്ലാതിതിലെന്തിരികുന്നു സ്

September 23, 2009 10:02 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്