|
14 October 2009
ഇന്ത്യാക്കാരനായി ജനിച്ചത് വെറും ആകസ്മികം എന്ന് നൊബേല്‍ ജേതാവ് താന്‍ ഇന്ത്യാക്കാരന്‍ ആയത് കേവലം ആകസ്മികമായ സംഭവമാണെന്നും, തനിക്ക് നൊബേല്‍ പുരസ്ക്കാരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാക്കാര്‍ക്ക് തന്നോട് പെട്ടെന്ന് ഉണ്ടായ താല്‍പര്യം വിചിത്രമായി കരുതുന്നു എന്നും നൊബേല്‍ പുരസ്ക്കാര ജേതാവായ ഇന്ത്യന്‍ വംശജന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്രയും നാള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവര്‍ വരെ തന്നോട് കാണിക്കുന്ന ഈ സ്നേഹം തനിക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല എന്ന് മാത്രമല്ല, അതൊരു ശല്യമായി തീരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. തനിക്കറിയാത്ത ആരൊക്കെയോ തനിക്ക് ആശംസകളും അനുമോദനവും മറ്റും അറിയിച്ച് ഈമെയിലുകള്‍ അയക്കുന്നു. ഈ ഈമെയില്‍ പ്രവാഹം മൂലം ആവശ്യമുള്ള ഈമെയിലുകള്‍ പോലും തനിക്ക് വായിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൂന്ന് വയസില്‍ ചിദംബരം വിട്ട താന്‍ ചിദംബരത്ത് സ്കൂളിലും മറ്റും പോയി എന്ന് റിപ്പോര്‍ട്ടുകള്‍ കെട്ടി ചമച്ചു. അണ്ണാമലൈ സര്‍വ്വകലാ ശാലയില്‍ തന്നെ പഠിപ്പിച്ചു എന്ന് പറഞ്ഞ് ചില അധ്യാപകരും രംഗത്ത് വന്നു. ഇത്തരം അനേകം കള്ളക്കഥകള്‍ വന്നതില്‍ തനിക്ക് ദുഃഖമുണ്ട് എന്നും അദ്ദേഹം പറയുന്നു.ഇന്ത്യയില്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്യപ്പെട്ടു എന്നതും താന്‍ ഇതു വരെ അറിയാത്ത കാര്യമാണ്. തന്നെ ആരും ഈ കാര്യത്തിന് സമീപിച്ചിട്ടില്ല. ഇനി അഥവാ ആരെങ്കിലും സമീപിച്ചാലും രണ്ടാമത് ആലോചിക്കാതെ താന്‍ അത് നിരസിക്കുകയും ചെയ്യും. ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് എന്തെങ്കിലും പ്രാധാന്യ മുണ്ടെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍ തന്റെ നേട്ടത്തില്‍ ആരെങ്കിലും അഭിമാനിക്കു ന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍ ഇതിന്റെ പേരില്‍ തന്നെ എന്തിനാണ് ബുദ്ധിമുട്ടി ക്കുന്നത് എന്ന് വെങ്കട്ടരാമന്‍ ചോദിക്കുന്നു. ഈ ഒരു അംഗീകാരം ശാസ്ത്രത്തില്‍ ജനങ്ങളുടെ താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായക മാവുമെങ്കില്‍ അതൊരു നല്ല കാര്യമായി താന്‍ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. Indian origin is just a chance says Nobel winner Venkatraman Ramakrishnan; no plans to work in India Labels: ബഹുമതി
- ജെ. എസ്.
|
താന്‍ ഇന്ത്യാക്കാരന്‍ ആയത് കേവലം ആകസ്മികമായ സംഭവമാണെന്നും, തനിക്ക് നൊബേല്‍ പുരസ്ക്കാരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാക്കാര്‍ക്ക് തന്നോട് പെട്ടെന്ന് ഉണ്ടായ താല്‍പര്യം വിചിത്രമായി കരുതുന്നു എന്നും നൊബേല്‍ പുരസ്ക്കാര ജേതാവായ ഇന്ത്യന്‍ വംശജന്‍ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇത്രയും നാള്‍ തന്നെ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാത്തവര്‍ വരെ തന്നോട് കാണിക്കുന്ന ഈ സ്നേഹം തനിക്ക് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല എന്ന് മാത്രമല്ല, അതൊരു ശല്യമായി തീരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. തനിക്കറിയാത്ത ആരൊക്കെയോ തനിക്ക് ആശംസകളും അനുമോദനവും മറ്റും അറിയിച്ച് ഈമെയിലുകള്‍ അയക്കുന്നു. ഈ ഈമെയില്‍ പ്രവാഹം മൂലം ആവശ്യമുള്ള ഈമെയിലുകള്‍ പോലും തനിക്ക് വായിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൂന്ന് വയസില്‍ ചിദംബരം വിട്ട താന്‍ ചിദംബരത്ത് സ്കൂളിലും മറ്റും പോയി എന്ന് റിപ്പോര്‍ട്ടുകള്‍ കെട്ടി ചമച്ചു. അണ്ണാമലൈ സര്‍വ്വകലാ ശാലയില്‍ തന്നെ പഠിപ്പിച്ചു എന്ന് പറഞ്ഞ് ചില അധ്യാപകരും രംഗത്ത് വന്നു. ഇത്തരം അനേകം കള്ളക്കഥകള്‍ വന്നതില്‍ തനിക്ക് ദുഃഖമുണ്ട് എന്നും അദ്ദേഹം പറയുന്നു.











1 Comments:
ഇദ്ദേഹം ഒരു മനുഷ്യനായി ജനിച്ചതേ ആകസ്മികം എന്നല്ലാതെ എന്തു പറയാന്‍! മൂന്നു വയസ്സു വരെ ചിദംബരത്തു ജീവിച്ച് അനുഗ്രഹിച്ച ഇദ്ദേഹത്തെ ഇന്ത്യക്കാര്‍ എന്നു പറയുന്നവര്‍ ഇതുവരെ തിരിഞ്ഞുനോക്കാത്തത് അങ്ങേയറ്റം നന്ദികേടു തന്നെ. ബുദ്ധി എല്ലാവര്‍ക്കും ഒരുപോലെയല്ലാത്തതു പോലെ തന്നെയാണ് സംസ്കാരവും, അത്രമാത്രം...
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്