ഡോ. കെ. എന്‍. രാജ്‌ അന്തരിച്ചു
kn-rajലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. കെ. എന്‍. രാജ്‌ (86) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട്‌ മൂന്നു മണിയോടെ ആയിരുന്നു അന്ത്യം. പഞ്ചവല്‍സര പദ്ധതിയുടെ മുഖ്യ സൂത്രധാരകരില്‍ ഒരാള്‍, നെഹൃ മുതല്‍ ഡോ. മന്‍മോഹന്‍ സിങ്ങ്‌ വരെയുള്ള പ്രധാനമന്ത്രി മാരുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാള്‍ തുടങ്ങി ഇന്ത്യന്‍ സാമ്പത്തിക രംഗത്ത്‌ ക്രിയാത്മകമായ പല മാറ്റങ്ങള്‍ക്കും വഴിയൊരു ക്കുന്നതില്‍ ഇദ്ദേഹം നിര്‍ണ്ണായ കമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. ദില്ലി സ്കൂള്‍ ഓഫ്‌ എക്കണോ മിക്സിന്റെ സ്ഥാപകരില്‍ ഒരാള്‍, തിരുവനന്ത പുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മന്റ്‌ സ്റ്റഡീസിന്റെ സ്ഥപകന്‍ കൂടിയായിരുന്നു ഇദ്ദേഹം. സാമ്പത്തിക രംഗത്ത്‌ നല്‍കിയ സംഭാവനകള്‍ മാനിച്ച്‌ രാജ്യം 2000-ല്‍ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.
 
ആഗോള സാമ്പത്തിക രംഗത്തെ പുത്തന്‍ ഗതി വിഗതികളും അതിന്‌ ഇന്ത്യന്‍ ധന കാര്യ വ്യവസ്ഥിതി യുമായുള്ള ബന്ധവും അതീവ സൂക്ഷമതയോടെ നിരീക്ഷിച്ചിരുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികന്‍ കൂടിയായിരുന്നു. നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.
 
1924-ല്‍ കോഴിക്കോടു ജനിച്ച ഡോ. കെ. എന്‍. രാജ്‌ മദ്രാസ്‌ യൂണിവേഴ്സിറ്റിയില്‍ നിന്നാണ്‌ ബി. എ. ഓണേഴ്സ്‌ പാസ്സായത്‌. തുടര്‍ന്ന് 1947-ല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ്‌ ഇക്കനോമിക്സില്‍ നിന്നും പി. എച്ച്‌. ഡി. ഇന്ത്യയില്‍ വന്ന ശേഷം അല്‍പ കാലം റിസര്‍വ് ബാങ്കിന്റെ ഒരു വിഭാഗത്തില്‍ ജോലി നോക്കി. തുടര്‍ന്ന് 1950-ല്‍ ഒന്നാം ധന കാര്യ കമ്മീഷന്‍ രൂപീകരിച്ച പ്പോള്‍ അതിലെ ഇക്കനോമിക്സ്‌ വിഭാഗത്തിലെ ഒരംഗമായി. പിന്നീട്‌ ദില്ലി യൂണിവേഴ്സിറ്റി യില്‍ അദ്ധ്യാപക നാവുകയും 1969 - 70 വരെ അവിടെ വൈസ്‌ ചാന്‍സിലര്‍ ആകുകയും ചെയ്തു.
 
കേരളത്തിലെ മുന്‍ മുഖ്യമന്ത്രി യായിരുന്ന സി. അച്യുത മേനോനുമായുള്ള അടുപ്പം ഇദ്ദേഹത്തെ ദില്ലിയിലെ ഉയര്‍ന്ന പദവി ഉപേക്ഷിച്ച്‌ കേരളത്തിലേക്ക്‌ എത്തിച്ചു. അത്‌ സെന്റര്‍ ഫോര്‍ ഡെവലപ്‌മന്റ്‌ സ്റ്റഡീസിന്റെ രൂപീകരണ ത്തിനു വഴി തെളിച്ചു.
 
ഡോ. സരസ്വതിയാണ്‌ ഭാര്യ. രണ്ടു മക്കള്‍ ഉണ്ട്‌.
 
- എസ്. കുമാര്‍
 
 

Labels: ,

  - ജെ. എസ്.
   ( Wednesday, February 10, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്എന്‍.എന്‍. സത്യവ്രതന്‍ അന്തരിച്ചു
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കേരള പ്രസ്‌ അക്കാദമി മുന്‍ ഡയറക്ടറു മായിരുന്ന എന്‍. എന്‍. സത്യവ്രതന്‍ (77) അന്തരിച്ചു. ഇന്നലെ (തിങ്കളാഴ്‌ച്ച) രാവിലെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
 
കൊച്ചി കുമ്പളങ്ങി സ്വദേശിയായ സത്യവ്രതന്‍ ദീനബന്ധു പത്രത്തിലൂടെ ആണ്‌ പത്ര പ്രവര്‍ത്തന രംഗത്തേക്ക്‌ കടന്നു വരുന്നത്‌. 1958-ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1988 വരെ ഇവിടെ ന്യൂസ്‌ എഡിറ്റര്‍, ന്യൂസ്‌ കോഡിനേറ്റര്‍ തുടങ്ങി പല സ്ഥാനങ്ങള്‍ വഹിച്ചു. മാതൃഭൂമിയില്‍ നിന്നും പിന്നീട്‌ കേരള കൗമുദിയില്‍ റസിഡണ്ട്‌ എഡിറ്ററായി ചേര്‍ന്നു. പത്ര പ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം 1993 മുതല്‍ 2008 വരെ കേരള പ്രസ്‌ അക്കാദമി ഡയറക്ടറായിരുന്നു. എറണാകുളം പ്രസ് ക്ലബിന്റെ നിര്‍മ്മാണ ത്തിനായും ഇദ്ദേഹം ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌.
 
പത്ര പ്രവര്‍ത്തന രംഗത്ത്‌ വിപുലമായ ഒരു ശിഷ്യ ഗണമാണി ദ്ദേഹത്തിനു ണ്ടായിരുന്നത്‌. “അനുഭവങ്ങളേ നന്ദി”, “വാര്‍ത്തയുടെ ശില്‍പശാല”, “വാര്‍ത്ത വന്ന വഴി” തുടങ്ങിയ ഗ്രന്ധങ്ങള്‍ ഇദ്ദേഹത്തി ന്റേതായിട്ടുണ്ട്‌.
 
- എസ്. കുമാര്‍
 
 

Labels:

  - ജെ. എസ്.
   ( Tuesday, January 26, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ജ്യോതി ബസു അന്തരിച്ചു
jyoti-basuഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മുഖ്യ മന്ത്രി എന്ന ഖ്യാതി നേടിയ മുന്‍ വെസ്റ്റ് ബംഗാള്‍ മുഖ്യ മന്ത്രി ജ്യോതി ബസു അന്തരിച്ചു. ഇന്ന് രാവിലെ 11:47 നായിരുന്നു അന്ത്യം. കുറച്ചു നാളുകളായി സോള്‍ട്ട് ലേക്ക് എ. എം ആര്‍. ഐ. ആശുപത്രിയില്‍ അതീവ ഗുരുതരാ‍വസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. 95 വയസ്സായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നേതാവായിരുന്ന അദ്ദേഹം 1977 മുതല്‍ 2000 വരെ ബംഗാള്‍ മുഖ്യ മന്ത്രി ആയി സേവനം അനുഷ്ഠിക്കുക വഴി ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധിക നാള്‍ അധികാരത്തില്‍ ഇരുന്ന മുഖ്യ മന്ത്രി എന്ന പദവിക്ക് അര്‍ഹനായിരുന്നു.

Labels:

  - ജെ. എസ്.
   ( Sunday, January 17, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

തന്റെ ജീവിതവും മരണശേഷം ശരീരവും സമൂഹത്തിനു സമർപ്പിച്ച്‌ ആ വിപ്ലവകാരി കടന്നുപോയിരിക്കുന്നു.
ആയിരങ്ങളുടെ മനസ്സിൽ അണയാതെ നിൽക്കുന്ന,ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എക്കാലത്തും ജ്വലിക്കുന്ന ഒരോർമ്മയായി മാറിയ സഖാവ്‌ ജ്യോതിബസുവിന്‌ ആദരാഞ്ജലികൾ. ലാൽ സലാം.

January 18, 2010 11:28 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മാധവന്‍ നായര്‍ വിരമിക്കുന്നു
g-madhavan-nairഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ ഉന്നതികളില്‍ എത്തിച്ചതില്‍ സുപ്രധാന പങ്കു വഹിച്ച ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ വിരമിക്കുന്നു. ഈ മാസം കൂടിയേ അദ്ദേഹം ജോലിയില്‍ ഉണ്ടാവൂ. ഇദ്ദേഹം ബഹിരാകാശ വകുപ്പില്‍ സെക്രട്ടറി കൂടിയാണ്. 2009ല്‍ രാഷ്ട്രം ഇദ്ദേഹത്തിന് പദ്മ വിഭൂഷണ്‍ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. 1967 മുതല്‍ അദ്ദേഹം ബഹിരാകാശ ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നു. 2003 മുതല്‍ ഐ. എസ്. ആര്‍. ഓ. യുടെ ചെയര്‍മാനാണ്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ മുന്നേറ്റം തടയാന്‍ ലെഷ്കര്‍ എ തൊയ്ബ ഇദ്ദേഹത്തെ വധിക്കാന്‍ പരിപാടി ഇട്ടിരുന്നതായി പിടിയിലായ ഒരു ഭീകരന്‍ വെളിപ്പെടു ത്തിയിരുന്നു.
 ISRO Chairman G Madhavan Nair to retire 
 

Labels: ,

  - ജെ. എസ്.
   ( Saturday, October 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പ്രൊഫ. എം. എന്‍. വിജയനെ ഓര്‍ക്കുന്നു
mn-vijayanകേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനത്തിന് ഒരു കാലഘട്ടത്തില്‍ ആശയപരമായ കരുത്ത് പകരുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച പണ്ഡിതനും, എഴുത്തുകാരനും വാഗ്മിയും ആയിരുന്ന പ്രൊഫ. എം. എന്‍ വിജയന്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം തികയുന്നു. ജീവിതത്തെയും സാഹിത്യത്തെയും മനശ്ശാസ്ത്രയും മാര്‍ക്സിസവും കൊണ്ട് അപഗ്രഥിച്ച് മലയാള സാഹിത്യത്തെയും മലയാളിയുടെ ചിന്താ ധാരയെയും ഏറെ സ്വാധീനിക്കുകയും ചെയ്ത വിജയന്‍ മാഷ് തങ്ങളുടെ ബൌദ്ധിക ഗുരുവാണെന്ന് ഒട്ടേറെ പ്രശസ്ത വ്യക്തിത്വങ്ങള്‍ അഭിമാനത്തോടെ വെളിപ്പെടുത്തിയിട്ടുണ്ട്. 2007 ഒക്ടോബര്‍ 3ന്, പാഠം മാസികയിലെ ലേഖനത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷദ് പ്രസിഡണ്ട് നല്‍കിയ മാന നഷ്‌ട്ട കേസിനെ പറ്റി വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കവെ ഹൃദയാഘാതം വന്ന് അദ്ദേഹം മരണമടഞ്ഞത് ടെലിവിഷന്‍ ചാനലുകള്‍ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.
 Remembering Prof. M.N. Vijayan 
 

Labels:

  - ജെ. എസ്.
   ( Saturday, October 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്