|
ഹമാസിന് ഇറാന്റെ പിന്തുണ
ഗാസയിലെ ഹമാസിന്റെ ശക്തി കേന്ദ്രം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരെ പലസ്തീന് പിന്തുണയുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേല്‍ പുതിയ സാഹസങ്ങള്‍ക്ക് മുതിരരുത് എന്നാണ് ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി ക്കൊണ്ട് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ് അഹമ്മദി നെജാദ് ശനിയാഴ്ച പറഞ്ഞത്. ദക്ഷിണ ലെബനോനില്‍ 2006ല്‍ നടന്ന യുദ്ധത്തിലും, ഗാസയില്‍ 2009 - 2010 ല്‍ പലസ്തീന്‍ നടത്തിയ ചെറുത്ത് നില്‍പ്പിലും ഏറ്റ പരാജയം ഇസ്രായേല്‍ മറക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗാസയില്‍ നിന്നും ഇസ്രയേലിനു നേരെ നടത്തുന്ന റോക്കറ്റ് ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്താന്‍ നിര്‍ബന്ധിതമാകും എന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഉപ പ്രധാന മന്ത്രി സില്‍വന്‍ ഷാലോം പ്രഖ്യാപിച്ചിരുന്നു.
- ജെ. എസ്.
( Sunday, April 04, 2010 ) |
|
ഇന്ത്യയില്‍ ഭീകര ആക്രമണങ്ങള്‍ ആസന്നം - ഇസ്രയേല്‍
അല്‍ ഖൈദയുമായി ബന്ധം ഉള്ള പാക്കിസ്ഥാന്‍ തീവ്രവാദി സംഘടന അടുത്തു തന്നെ ഇന്ത്യയില്‍ ഒരു ഭീകര ആക്രമണ പരമ്പര തന്നെ നടത്തുവാന്‍ പദ്ധതി ഇട്ടിരിക്കുന്നു എന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ഭീകര വിരുദ്ധ ബ്യൂറോ ഇസ്രയേലി വിനോദ സഞ്ചാരികളോടുള്ള യാത്രാ മുന്നറിയിപ്പിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സഞ്ചരിക്കുന്ന ഇസ്രയേലി പൌരന്മാര്‍ പ്രത്യേകിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. വിദേശികള്‍ കൂടുതല്‍ ഉള്ള ഇടങ്ങളിലാവും ഭീകര ആക്രമണം നടക്കുക. ഇന്ത്യയൊട്ടാകെയുള്ള ജൂതന്മാര്‍ ജൂത പുതു വത്സരം ആഘോഷിയ്ക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് വന്നിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തില്‍ ജൂതന്മാരുടെ കേന്ദ്രമായ ചബാഡ് ഹൌസ് ഭീകരരുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. ആറ് ഇസ്രയേലികളാണ് അന്ന് കൊല്ലപ്പെട്ടത്.Terrorist attacks imminent in India warns Israel
- ജെ. എസ്.
( Friday, September 18, 2009 ) |
ഗാസയിലെ ഹമാസിന്റെ ശക്തി കേന്ദ്രം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരെ പലസ്തീന് പിന്തുണയുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേല്‍ പുതിയ സാഹസങ്ങള്‍ക്ക് മുതിരരുത് എന്നാണ് ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി ക്കൊണ്ട് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ് അഹമ്മദി നെജാദ് ശനിയാഴ്ച പറഞ്ഞത്. ദക്ഷിണ ലെബനോനില്‍ 2006ല്‍ നടന്ന യുദ്ധത്തിലും, ഗാസയില്‍ 2009 - 2010 ല്‍ പലസ്തീന്‍ നടത്തിയ ചെറുത്ത് നില്‍പ്പിലും ഏറ്റ പരാജയം ഇസ്രായേല്‍ മറക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗാസയില്‍ നിന്നും ഇസ്രയേലിനു നേരെ നടത്തുന്ന റോക്കറ്റ് ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്താന്‍ നിര്‍ബന്ധിതമാകും എന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഉപ പ്രധാന മന്ത്രി സില്‍വന്‍ ഷാലോം പ്രഖ്യാപിച്ചിരുന്നു.
അല്‍ ഖൈദയുമായി ബന്ധം ഉള്ള പാക്കിസ്ഥാന്‍ തീവ്രവാദി സംഘടന അടുത്തു തന്നെ ഇന്ത്യയില്‍ ഒരു ഭീകര ആക്രമണ പരമ്പര തന്നെ നടത്തുവാന്‍ പദ്ധതി ഇട്ടിരിക്കുന്നു എന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ഭീകര വിരുദ്ധ ബ്യൂറോ ഇസ്രയേലി വിനോദ സഞ്ചാരികളോടുള്ള യാത്രാ മുന്നറിയിപ്പിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സഞ്ചരിക്കുന്ന ഇസ്രയേലി പൌരന്മാര്‍ പ്രത്യേകിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു. വിദേശികള്‍ കൂടുതല്‍ ഉള്ള ഇടങ്ങളിലാവും ഭീകര ആക്രമണം നടക്കുക. ഇന്ത്യയൊട്ടാകെയുള്ള ജൂതന്മാര്‍ ജൂത പുതു വത്സരം ആഘോഷിയ്ക്കുവാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് വന്നിരിയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തില്‍ ജൂതന്മാരുടെ കേന്ദ്രമായ ചബാഡ് ഹൌസ് ഭീകരരുടെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. ആറ് ഇസ്രയേലികളാണ് അന്ന് കൊല്ലപ്പെട്ടത്.

0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്