|
ഭീകരര്‍ക്ക് രാഷ്ട്രീയ ബന്ധം - മുഷറഫ്
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് തീവ്രവാദികളുമായി വ്യക്തമായ സൌഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. ഇന്ത്യാ വിരുദ്ധ വികാരങ്ങളില്‍ പൊതുവെ അയവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും രാഷ്ട്രീയ വൃത്തങ്ങളിലും സൈനിക വൃത്തങ്ങളിലും ഇന്ത്യക്ക് ശത്രുക്കള്‍ ഉണ്ടെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയല്ല, മറിച്ച് താലിബാനും അല്‍ ഖൈദയുമാണ്. മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും പാക്കിസ്ഥാനില്‍ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പിന്‍ബലം ഇതിന് ലഭിക്കുന്നുണ്ട് എന്ന് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.Labels: താലിബാന്‍, തീവ്രവാദം, പാകിസ്ഥാന്‍
- ജെ. എസ്.
( Friday, July 17, 2009 ) |
|
ഐ.എസ്.ഐ.യ്ക്ക് ഭീകര ബന്ധം
പാകിസ്ഥാനിലെ ചാര സംഘടന ആയ ഐ.എസ്.ഐ യ്ക്ക് സിറാജൂദ്ദിന്‍ ഹക്കാനി തുടങ്ങിയ ഭീകരരുമായി ബന്ധം ഉണ്ടെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. കാബൂളിലെ ഇന്ത്യന്‍ എംബസ്സി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ആണ് ഹക്കാനി.തെ ഹെരിക് - ഇ- താലിബാന്‍ നേതാവ് ബൈത്തുള്ള മെഹ്സുദ് തട്ടികൊണ്ട് പോയ പാകിസ്ഥാന്‍ സ്ഥാനപതിയെ ഹക്കാനിയുടെ "സ്വാധീനം" ഉപയോഗിച്ച് ആണ് ഐ.എസ്.ഐ മോചിപ്പിച്ചത് എന്നും മുഷറഫ് പറഞ്ഞു. പാകിസ്ഥാനിലെ കൊടും ഭീകരന്‍ ആയ ബൈത്തുള്ള മെഹ്സുദിനോട് വളരെ അടുത്ത ബന്ധം ആണ് ഹക്കാനിയ്ക്ക് ഉള്ളതെന്നും മുഷറഫ് ഒരു ജര്‍മന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. ചില ശത്രുക്കളെ തന്നെ മറ്റു ചില ശത്രുക്കള്‍ക്ക് എതിരെ ഉപായോഗിക്കുക എന്ന തന്ത്രം ആണ് രഹസ്യ അന്വേഷണ സംഘടനകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ രഹസ്യ അന്വേഷണ സംഘടന ആയ ഐ.എസ്.ഐ യ്ക്ക് ഭീകരരോട് ഉള്ള ബന്ധം പരസ്യമായ രഹസ്യം ആണ്. എങ്കിലും മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകള്‍ ഏറെ ശ്രദ്ധേയം ആണ്. Labels: ഐ.എസ്.ഐ, പര്‍വേസ് മുഷറഫ്, പാകിസ്ഥാന്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Thursday, June 11, 2009 ) |
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് തീവ്രവാദികളുമായി വ്യക്തമായ സൌഹൃദ ബന്ധങ്ങള്‍ ഉണ്ടെന്ന് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡണ്ട് പര്‍വേസ് മുഷറഫ് വെളിപ്പെടുത്തി. ഇന്ത്യാ വിരുദ്ധ വികാരങ്ങളില്‍ പൊതുവെ അയവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും രാഷ്ട്രീയ വൃത്തങ്ങളിലും സൈനിക വൃത്തങ്ങളിലും ഇന്ത്യക്ക് ശത്രുക്കള്‍ ഉണ്ടെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ ശത്രു ഇന്ത്യയല്ല, മറിച്ച് താലിബാനും അല്‍ ഖൈദയുമാണ്. മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും പാക്കിസ്ഥാനില്‍ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ പിന്‍ബലം ഇതിന് ലഭിക്കുന്നുണ്ട് എന്ന് തനിക്ക് അഭിപ്രായമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്