പൂനെ ബോംബ്‌ സ്ഫോടനത്തിന്റെ സൂത്രധാരനെ കണ്ടെത്തി
german-bakeryമുംബൈ : പൂനെ കൊരെഗാവ്‌ ഓഷോ ആശ്രമത്തിനു സമീപമുള്ള ജെര്‍മ്മന്‍ ബേക്കറിയില്‍ സ്ഫോടനം നടത്തിയ സംഭവത്തിന്‌ പിന്നിലെ മുഖ്യ സൂത്രധാരനെ കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധ സംഘം കണ്ടെത്തി. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ റിയാസ്‌ ഭട്ട്ക്കലിന്റെ ബന്ധുവായ യാസിന്‍ ഭട്ട്ക്കലാണ് പതിനേഴു പേരുടെ മരണത്തില്‍ കലാശിച്ച ഈ സ്ഫോടനത്തിനു പുറകില്‍ എന്നാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സംഘം സമര്‍പ്പി ച്ചിരിക്കുന്നത്. കര്‍ണ്ണാടക സംസ്ഥാനത്തെ ഭട്ട്കലില്‍ നിന്നുള്ള യാസിനാണ് ഇതിനു പുറകിലെ പ്രധാന സൂത്രധാരന്‍ എന്നും ഇയാളെ ഉടന്‍ തന്നെ അറസ്റ്റ്‌ ചെയ്യും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Labels: ,

  - ജെ. എസ്.
   ( Thursday, April 08, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പൂനെയില്‍ സ്ഫോടനം - 9 പേര്‍ കൊല്ലപ്പെട്ടു
pune-german-bakery-bomb-explosionപൂനെ: ശനിയാഴ്ച വൈകീട്ട് പൂനെയിലെ കൊരെഗാവില്‍ നടന്ന ഭീകര ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നു. കോരെഗാവിലെ ഓഷോ രജനീഷ് ആശ്രമത്തിന് അടുത്തുള്ള ബേക്കറിയില്‍ ആണ് ബോംബ്‌ സ്ഫോടനം നടന്നത്. അന്‍പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. രജനീഷ്‌ ആശ്രമത്തിനു അടുത്ത്‌ സ്ഥിതി ചെയ്യുന്ന ഇപ്പോഴും തിരക്കുള്ള ജര്‍മന്‍ ബേക്കറിയില്‍ പതിവ് പോലെ ഏറെ തിരക്കുള്ള വൈകുന്നേരമാണ് സ്ഫോടനം നടന്നത്. ഈ സ്ഥലം മുംബൈ ഭീകര ആക്രമണത്തിന്റെ സൂത്രധാരനായി സംശയിക്കപ്പെടുന്ന ഹെഡ്‌ലി സന്ദര്‍ശിച്ചിരുന്നതായി ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറിയിച്ചു. 2009 ഒക്ടോബര്‍ 12 നു തന്നെ ഈകാര്യം കേന്ദ്രം മഹാരാഷ്ട്ര പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.

Labels: ,

  - ജെ. എസ്.
   ( Sunday, February 14, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇറാഖില്‍ അഞ്ചിടത്ത് കാര്‍ ബോംബ് ആക്രമണം
baghdad-car-bombഇറാഖിലെ ബാഗ്ദാദില്‍ അഞ്ചിടത്തായി നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ 121 പേര്‍ കൊല്ലപ്പെട്ടു. 500 ലേറെ പേര്‍ക്ക് പരിക്കുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ച അന്നു തന്നെയാണ് ഈ സ്ഫോടന പരമ്പര അരങ്ങേറിയത്. തെരഞ്ഞെടുപ്പിനെതിരെ രംഗത്തുള്ള സുന്നി തീവ്രവാദ സംഘടനകള്‍ തന്നെയാണ് ആക്രമണത്തിനു പുറകിലും എന്ന് സംശയിക്കപ്പെടുന്നു.

Labels: , ,

  - ജെ. എസ്.
   ( Wednesday, December 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇറാഖില്‍ ബോംബ് സ്ഫോടനങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു
iraq-bomb-blastബാഗ്‌ദാദ് : സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ലക്ഷ്യമാക്കിയ ഇരട്ട ബോംബ് സ്ഫോടനത്തില്‍ ഇറാഖില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. കുറച്ചു നാളായി നില നിന്ന ശാന്തതക്ക് അറുതി വരുത്തിയാണ് ഈ സ്ഫോടനം ബാഗ്ദാദിനെ പിടിച്ചു കുലുക്കിയത്. ഗോത്ര വര്‍ഗ്ഗ നേതാക്കളുമായി അമേരിക്ക നടപ്പിലാക്കിയ ധാരണയും കൂടുതല്‍ സൈനികരെ വിന്യസിച്ചതും മൂലം അല്‍ ഖൈദ ഭീകരരെ കുറെയൊക്കെ അമര്‍ച്ച ചെയ്യുവാനും ഇവിടങ്ങളിലെ നിയന്ത്രണം തിരികെ പിടിക്കാനും കഴിഞ്ഞു എന്ന ആശ്വാസത്തില്‍ ഇരിക്കവെയാണ് ഈ ഇരട്ട സ്ഫോടനങ്ങള്‍ നടന്നത്. നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും 460 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ആക്രമണത്തോടെ ഇറാഖിന്റെ നിയന്ത്രണം ഇറാഖി സൈന്യത്തിന് കൈകാര്യം ചെയ്യുവാന്‍ കഴിയുമോ എന്ന ആശങ്കക്ക് ആക്കം കൂട്ടുന്നു. 2011 ഓടെ പൂര്‍ണ്ണമായി ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍‌വലിക്കാനുള്ള ഒരുക്കത്തിലാണ് ഒബാമ.
 



Twin bomb blasts rock Baghdad - more than 100 feared killed



 
 

Labels: ,

  - ജെ. എസ്.
   ( Monday, October 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഏറണാകുളം കളക്റ്ററേറ്റില്‍ ബോംബ്‌ സ്ഫോടനം
ഏറണാകുളം കളക്റ്ററേറ്റില്‍ ബോംബ്‌ സ്ഫോടനം നടന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടു കൂടിയായിരുന്നു സംഭവം. കളക്റ്ററേറ്റിന്റെ അഞ്ചാം നിലയിലാണ് സ്ഫോടനം നടന്നത്. അതി ശക്തമായ ശബ്ദമായിരുന്നു സ്ഫോടനത്തോടൊപ്പം കേട്ടത്. ഏതാണ്ട് അര കിലോമീറെര്‍ ദൂരെ വരെ ഇത് കേള്‍ക്കാമായിരുന്നു. ചപ്പു ചവറുകള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് ഒരു ചാക്ക് കെട്ടിലാണ് സ്ഫോടനം നടന്നത്. ബോംബിന്റെ ചീളുകള്‍ തറച്ചു ഒരു ജീവനക്കാരന് കയ്യിലും വയര്‍ ഭാഗത്തും പരിക്കുകള്‍ ഉണ്ടായി.
 
പോലീസ് എത്തി സംഭവ സ്ഥലത്ത് നിന്നും ജീവനക്കാരെ ഒഴിപ്പിച്ചു. പൈപ്പ് ബോംബ്‌ ആണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കലക്ടര്‍ എം.ബീനയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകുന്നേരം സംഭവ സ്ഥലം സന്ദര്‍ശിച്ചു.
 
എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
 
അന്യ സംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കും. സംസ്ഥാനത്ത് മുന്‍പ് ഉണ്ടായിട്ടുള്ള സ്ഫോടനങ്ങളുമായുള്ള സാമ്യം തള്ളിക്കളയാന്‍ ആവുന്നതല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. രാസ പരിശോധനാ ഫലം ഇന്ന് അറിവാകും എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഓഫീസുകളുടെ സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഡിജിറ്റല്‍ ക്യാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഈ ഓഫീസുകളില്‍ വന്നു പോകുന്നവരെ നിരീക്ഷിക്കാനായി ഉപയോഗിക്കേണ്ടതുണ്ട്.
 
കളക്റ്ററേറ്റ് സ്ഫോടനത്തെ കുറിച്ചുള്ള അടിയന്തര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ അടുത്ത കാലത്തായി ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തം ആകുന്നതായി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളം തീവ്രവാദ പ്രവര്‍ത്ത നങ്ങള്‍ക്ക് വേദിയാവുകയാണ് എന്ന ആരോപണം ഈ സംഭവത്തോടെ കൂടുതല്‍ ശക്തം ആവുകയാണ്.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Saturday, July 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്