അബുദാബിയില്‍ 'പെയ്ഡ്‌ പാര്‍ക്കിംഗ്' കൂടുതല്‍ സ്ഥലങ്ങളില്‍
അബുദാബി: ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടിനു (DoT) കീഴില്‍ നടപ്പാക്കിയ 'മവാക്കിഫ്‌' പദ്ധതിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഞായറാഴ്ച മുതല്‍ 'പെയ്ഡ്‌ പാര്‍ക്കിംഗ്' സംവിധാനം നിലവില്‍ വന്നു.

ടൌണില്‍ കോര്‍ണീഷു റോഡ്‌ മുതല്‍ ഖലീഫാ ബിന്‍ സായിദ്‌ സ്ട്രീറ്റ്‌, ബനിയാസ്‌ നജ്ദ സ്ട്രീറ്റ്‌ അടക്കമുള്ള ഭാഗങ്ങളില്‍ 447 ഇടങ്ങളിലാണ് പെയ്ഡ്‌ പാര്‍ക്കിംഗ്.

ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം വീതം പാര്‍ക്കിംഗ് ഫീസ്‌ അടക്കാവുന്നതും പരമാവധി നിര്‍ത്തിയിടാവുന്ന സമയം 4 മണിക്കൂര്‍ ലഭിക്കുന്നതുമായ 'പ്രീമിയം', മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ്‌ അടക്കാവുന്നതുമായ 'സ്റ്റാന്‍ഡേര്‍ഡ' എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് പെയ്ഡ്‌ പാര്‍ക്കിംഗ്.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Monday, April 19, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തൊഴില്‍ ഉടമ മുങ്ങി - മുന്നൂറോളം തൊഴിലാളികള്‍ കേരളത്തിലേക്ക്‌ മടങ്ങുന്നു
മുങ്ങിഷാര്‍ജ : ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികളില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ സ്വദേശിയായ സ്ഥാപനം ഉടമ ഇപ്പോള്‍ കേരളത്തില്‍ ആണ് ഉള്ളത് എന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാഞ്ഞ ഇയാള്‍ കഴിഞ്ഞ ഏതാനും മാസത്തിനകം കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവര്‍ പറയുന്നു. ഇയാളുടെ തന്നെ നാട്ടുകാരാണ് ചതിയില്‍ പെട്ടതില്‍ ചിലര്‍.
 
മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലായി. മുന്‍പും പലപ്പോഴും ഇങ്ങനെ ശമ്പളം രണ്ടോ മൂന്നോ മാസം കിട്ടാതായിട്ടുണ്ട് എന്നതിനാല്‍ ഇത്തവണയും വൈകിയാണെങ്കിലും ശമ്പളം ലഭിക്കും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ നാട്ടില്‍ പോയ കമ്പനി മുതലാളി തിരിച്ചു വരാതായതോടെ ഇവര്‍ക്ക്‌ തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായി. അധികൃതരോട് പരാതി പറഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ പരാതി പറയേണ്ട എന്ന് ഒരു കൂട്ടര്‍ ശഠിച്ചതോടെ ഇവര്‍ അധികൃതരെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചതുമില്ല. എന്നാല്‍ പട്ടിണി സഹിക്കാതായപ്പോള്‍ 600 ഓളം പേര്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ നിന്ന് കാല്‍നടയായി ദുബായിലുള്ള തൊഴില്‍ വകുപ്പ്‌ ഓഫീസിലേക്ക് യാത്രയായി. എന്നാല്‍ വഴിയില്‍ വെച്ച് ഇവരെ പോലീസ്‌ തടഞ്ഞു. സംഘം ചേരുന്നത് ഇവിടെ നിയമ വിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു ഇവരെ തടഞ്ഞത്.
 
എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിയ പോലീസ്‌ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ഇതോടെ കമ്പനിയിലെ മാനേജരും മുങ്ങിയതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. അവസാനം തൊഴില്‍ വകുപ്പ്‌ തന്നെ ഇവര്‍ക്ക് ടിക്കറ്റ്‌ എടുത്തു ഇവരെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനി ക്കുകയായിരുന്നു. കമ്പനിയുടെ പ്രാദേശിക സ്പോണ്സര്‍ ആയ അറബ് സ്വദേശിയും തൊഴില്‍ വകുപ്പുമായി സഹകരിച്ചു ഇവര്‍ക്ക്‌ നാട്ടിലേക്ക് തിരികെ പോകുവാനും, കമ്പനിക്ക്‌ ആവും വിധമുള്ള ധന സഹായം നല്‍കുവാനും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ്‌ ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ടും പണവും വിമാന താവളത്തില്‍ വെച്ച് തരും എന്നാണത്രേ ഇവരെ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ശമ്പള കുടിശിക തങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല എന്ന് ഇവര്‍ ഭയക്കുന്നു.
 
ഈ പ്രശ്നത്തില്‍ ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു തരണം എന്ന് ഇവര്‍ ദുബായിലെ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് കൊണ്സല്‍ ഇവരെ അറിയിച്ചു.
 
തങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് നാട്ടിലുള്ള തൊഴില്‍ ഉടമയുടെ കയ്യില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കേണ്ടതായ ശമ്പള കുടിശികയും, ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കണം എന്ന നിവേദനവുമായി ഇവര്‍ ഇന്നലെ ദുബായില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നേരില്‍ പോയി കണ്ടു അഭ്യര്‍ഥിക്കുകയും തങ്ങളുടെ ആവശ്യം നിവേദനമായി സമര്‍പ്പിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരാതി ശ്രദ്ധാപൂര്‍വ്വം കേട്ട അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Monday, April 19, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കേരള കഫെ v/s ഷാര്‍ജ കഫെ
sharjah-women
 
രംഗം 1:
 
സ്ഥലം : സമത്വ സുന്ദര പ്രബുദ്ധ കേരളത്തിലെ കോഴിക്കോട് നഗരം.
 
നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലായ സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ കുളിമുറിയില്‍ മൂത്രമൊഴിക്കാന്‍ കയറിയ യുവതി അവിടെ ഒളിപ്പിച്ചു വെച്ചു സ്ത്രീകളുടെ നഗ്ന രംഗങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യുന്ന ഒരു ഒളി ക്യാമറ കണ്ടെത്തുന്നു. ക്യാമറ കണ്ടെടുത്ത യുവതി വിവരം തന്റെ സഹോദരനെ അറിയിക്കുന്നു. സഹോദരന്‍ ഹോട്ടലിലെത്തി ഹോട്ടല്‍ അധികൃതരോട് കാര്യം അറിയിക്കുന്നു. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ പ്രശ്നം തൃപ്തികരമായി കൈകാര്യം ചെയ്യാതെ പരാതിക്കാരനുമായി വാക്കേറ്റം നടത്തുകയും, തുടര്‍ന്ന് പ്രശ്നം വഷളായി കൈയ്യേറ്റവും നടക്കുന്നു. പോലീസ്‌ രംഗത്തെത്തുന്നു. അതോടെ യുവതിയുടെ സഹോദരന്‍ ഹോട്ടലില്‍ കയറി അടിപിടി ഉണ്ടാക്കി എന്നായി കേസ്‌. സഹോദരനെ കസ്റ്റഡിയില്‍ എടുത്ത പോലീസിന്റെ പീഡനമേറ്റ് ഇയാള്‍ ആശുപത്രിയിലുമായി.
 
രംഗം 2:
 
സ്ഥലം : അറബ് രാജ്യമായ ഷാര്‍ജയിലെ ഒരു പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ സഹാറ സെന്റര്‍.
 
തിരക്കേറിയ ഷോപ്പിംഗ് മാളിലെ ഒരു ആഭരണ ശാലയില്‍ ജോലി ചെയ്യുന്ന സിറിയക്കാരന്‍ സെയില്‍സ്‌ മാന്‍, നേരെ എതിര്‍ വശത്തുള്ള കടയില്‍ ജോലി ചെയ്യുന്ന ഫിലിപ്പിനോ യുവതിയുടെ ഫോട്ടോ (മുഖത്തിന്റെ മാത്രം) അവരറിയാതെ എടുക്കുന്നു. ഇത് കണ്ട രഹസ്യ പോലീസ്‌ യുവതിയെ കാര്യം ധരിപ്പിക്കുകയും, പോലീസില്‍ പരാതി നല്‍കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. യുവതി പോലീസില്‍ പരാതി നല്‍കുന്നു. സിറിയക്കാരനെ കുറിച്ച് അന്വേഷിച്ച പോലീസ്‌ രാത്രി ഒന്‍പതു മണിയോടെ ഇയാളുടെ ഷാര്‍ജയിലുള്ള വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നു.
 
കേസ്‌ കോടതിയില്‍ അടുത്ത ദിവസം തന്നെ എത്തും. ഒരു വര്‍ഷം പിഴയും, പതിനായിരം ദിര്‍ഹം (ഒന്നേകാല്‍ ലക്ഷം രൂപ) പിഴയും, തടവ്‌ ശിക്ഷ കഴിഞ്ഞാല്‍ നാട് കടത്തലും ആണ് ഇയാള്‍ക്ക് കോടതി നല്‍കാന്‍ പോകുന്ന ശിക്ഷ.
 
സ്ത്രീകളുടെ കുളിമുറിയില്‍ അതിക്രമിച്ചു കയറി, സ്ത്രീകള്‍ മൂത്രമൊഴിക്കുന്ന രംഗം ക്യാമറയില്‍ പകര്‍ത്തു കയൊന്നുമല്ല ഇയാള്‍ ചെയ്തത്. ജനത്തിരക്കുള്ള ഒരു പൊതു സ്ഥലത്ത് വെച്ച് തനിക്ക്‌ ആകര്‍ഷകമായി തോന്നിയ, തനിക്ക് പരിചയമുള്ള, താന്‍ ദിവസവും കാണുന്ന, തന്റെ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ "മുഖത്തിന്റെ മാത്രം" ചിത്രം എടുക്കുകയാണ് ഇയാള്‍ ചെയ്തത്.
 
ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറി എന്നതാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയ കുറ്റം.
 
സമത്വ സുന്ദര പ്രബുദ്ധ കേരളം വേണോ, അടഞ്ഞ (ക്ലോസ്ഡ്) മുസ്ലിം നിയമം നടപ്പിലാക്കുന്ന രാജ ഭരണം വേണോ?
 
സ്ത്രീയുടെയോ പുരുഷന്റെയോ ഇതൊന്നു മല്ലാത്ത വരുടെയോ ആരുടെയെ ങ്കിലുമാവട്ടെ, ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാന്‍ നമുക്ക്‌ ഇനിയും ഒരുപാട് കാലത്തെ സംസ്ക്കരണം വേണ്ടി വരുമോ?

Labels: , ,

  - ജെ. എസ്.
   ( Friday, April 16, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

സംസ്കാരം സാംസ്കാരികം എന്നൊക്കെ മേനി പറഞ്ഞു നടക്കുന്ന സംസ്കാരശൂന്യരായ മലയാളികളോടുള്ള തികച്ചും ന്യായമായ ഒരു ചോദ്യം? നമ്മുടെ നാട്ടിലെ നിയമപാലകര്‍ ഇപ്പോള്‍ നടപ്പാക്കിവരുന്ന ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ഗര്‍വ് നിറഞ്ഞ പെരുമാറ്റത്തിന്റെയും പുതിയ ഒരു പതിപ്പ് തന്നെയല്ലേ നമ്മള്‍ അവിടെ കണ്ടത്.ഇത്തരം നെറികെട്ട പെരുമാറ്റം എന്നാണാവോ നമ്മുടെ നിയമപാലകര്‍ മാറ്റിയെടുക്കുക.ഇതെല്ലാം കാണുന്ന പൊതുജനങ്ങള്‍ പ്രതികരിക്കാതെ കഴുതകളെക്കളും താഴെ പോവുകയാണോ എന്നാണ് ഇപ്പോഴാത്തെ സംശയം.
ആ എല്ലാത്തിനും കാലം മറുപടി കൊടുക്കും എന്ന് സമാധാനിക്കാം

April 17, 2010 11:21 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പരസ്യ ചുംബനം : ദുബായ്‌ കോടതി ശിക്ഷ ശരി വെച്ചു
dubai-kissing-coupleദുബായ്‌ : ദുബായിലെ ജുമൈറ ബീച്ച് റെസിഡന്‍സ് എന്ന പ്രദേശത്തെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പരസ്യമായി ചുംബിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്ത ബ്രിട്ടീഷ്‌ മിഥുനങ്ങള്‍ക്ക് കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരി വെച്ചു. ഇവര്‍ക്ക്‌ ആയിരം ദിര്‍ഹം പിഴയും ഒരു മാസം തടവും ശിക്ഷയായി ലഭിക്കും. തടവ്‌ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാട് കടത്തുകയും ചെയ്യും.
 
ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഒരു യു.എ.ഇ. സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ ആയത്. മക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഇവരുടെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു ബ്രിട്ടീഷുകാരായ യുവ മിഥുനങ്ങള്‍ പരസ്പരം ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഇവരുടെ മകള്‍ കാണുകയും വിവരം അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മയും ചുംബന രംഗം കാണുകയും ഇത് പോലീസില്‍ പരാതിപ്പെടുകയുമാണ് ഉണ്ടായത്. ചുറ്റുപാടും ഇരുന്ന പലരും ഈ രംഗങ്ങള്‍ കണ്ടു എന്ന് അമ്മ കോടതിയെ അറിയിച്ചു.
 

charlotte-adams

ചുംബിച്ച് പോലീസ്‌ പിടിയിലായ ഷാര്‍ലറ്റ്‌

 
ആധുനികതയും പരമ്പരാഗത മൂല്യങ്ങളും ഒരു പോലെ വിലമതിക്കുന്ന ഏറെ സാംസ്കാരിക പാരമ്പര്യങ്ങള്‍ പരസ്പരം ഒരുമയോടെ കഴിയുന്ന നഗരമാണ് ദുബായ്‌. മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ജനത വിദേശികളോട് ഏറെ സഹിഷ്ണുത പുലര്‍ത്തുകയും മാന്യത നല്‍കുകയും ചെയ്യുന്നുണ്ട്.
 

dubai-beach-nudity

ദുബായിലെ ബീച്ചില്‍ ബിക്കിനി അനുവദനീയമാണ്. എന്നാല്‍ ബീച്ചില്‍ നിന്നും പുറത്തു പോകുമ്പോള്‍ ഉചിതമായി വസ്ത്രം ധരിക്കണം എന്ന് മാത്രം.

 
എന്നാലും തങ്ങളുടെ സാംസ്കാരിക സംവേദനങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെ, അനുചിതമായി വിദേശികള്‍ പെരുമാറുന്ന അവസരങ്ങളില്‍ ഇതിനെ ചെറുക്കാനും ഇവിടത്തെ സ്വദേശികള്‍ ജാഗരൂകരാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

Labels: , ,

  - ജെ. എസ്.
   ( Monday, April 05, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു. എ. ഇ. യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
അബുദാബി: യു. എ. ഇ. യില്‍ താമസിക്കുന്ന എല്ലാവരും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്)നിര്‍ബന്ധമായും സ്വന്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാത്താ കുറിപ്പില്‍ അറിയിച്ചു. ഐഡന്‍റിറ്റി കാര്‍ഡിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുവാനും കാര്‍ഡ് നല്‍കുവാനുമുള്ള വിപുലമായ സൗകര്യങ്ങള്‍ യു. എ. ഇ. യിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. e പത്രം ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നതും വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍, വ്യക്തിയെ ക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലത്തിനു സമര്‍പ്പിക്കേണ്ടത്. ഏത് രാജ്യത്തുനിന്ന് വന്നു, കുടുംബ പശ്ചാത്തലം, രാജ്യത്തെ മേല്‍വിലാസം, യു. എ. ഇ. യില്‍ എത്തിയ വര്‍ഷം, ഏതു കമ്പനിയില്‍ ജോലിചെയ്യുന്നു, യു. എ. ഇ. യില്‍ താമസിക്കുന്നതെവിടെ, ടെലിഫോണ്‍ നമ്പറുകള്‍, ജോലി സംബന്ധമായ വിവരങ്ങള്‍, വിരലടയാളങ്ങള്‍ എന്നിങ്ങനെ സമഗ്രമായ വിവരങ്ങളാണ് ഐ ഡിക്കുവേണ്ടി മന്ത്രാലയം ആവശ്യപ്പെടുന്നത്.

യു. എ. ഇ. യില്‍ താമസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങള്‍ കൃത്യമായി ലഭിക്കുവാന്‍ എമിറേറ്റ് ഐ ഡിയിലൂടെ സാധ്യമാവുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.


ഈ വര്‍ഷാവസാനത്തോടെ യു. എ. ഇ. യിലെ എല്ലാ ഗവണ്‍മെന്‍റ് നടപടിക്രമങ്ങള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്) അനിവാര്യമായിരിക്കും. എമിഗ്രേഷന്‍, ലേബര്‍, ട്രാഫിക്, ലൈസന്‍സിങ്, ബാങ്കിങ് മേഖലകളില്‍ എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ് ഇല്ലാതെ ഇനി കാര്യങ്ങള്‍ നടത്തുവാന്‍ സാധിക്കുകയില്ല എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Labels: , , ,

  - പി. എം. അബ്ദുള്‍ റഹിമാന്‍
   ( Wednesday, March 24, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ആറ് മാസത്തില്‍ കൂടുതല്‍ പുറത്ത് താമസിച്ചാല്‍ വിസ റദ്ദാകും
ആറ് മാസത്തില്‍ കൂടുതല്‍ യു. എ. ഇ. ക്ക് പുറത്ത് താമസിക്കുന്നവരുടെ റസിഡന്‍റ് വിസ സ്വമേധയാ റദ്ദാകുമെന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിമാന ത്താവളത്തില്‍ പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ യു. എ. ഇ. യില്‍ തിരിച്ചെത്താം എന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാവുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജീവിത ചിലവുകള്‍ വര്‍ധിച്ചതോടെ കുടുംബത്തെ നാട്ടിലേക്ക് താല്‍ക്കാലികമായി തിരിച്ചയച്ച പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയായി.
 UAE residence visa to get cancelled if stay outside the UAE exceeds six months 
 

Labels: ,

  - സ്വന്തം ലേഖകന്‍
   ( Monday, November 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കുവൈറ്റ് സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും
Dr-Mohammad-Al-Afasiലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ അടിമത്തം എന്ന് വിശേഷിപ്പിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുവാന്‍ കുവൈറ്റ് തയ്യാറാവുന്നു. ഇന്നലെ നടന്ന ഒരു പത്ര സമ്മേളനത്തില്‍ കുവൈറ്റ് തൊഴില്‍ മന്ത്രി മൊഹമ്മദ് അല്‍ അഫാസി അറിയിച്ചതാണ് ഈ കാര്യം. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യുവാന്‍ കഴിയും. ഇതോടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കുവാന്‍ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവും. ഇപ്പോള്‍ നിലവിലിരിക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സംവിധാന പ്രകാരം വിദേശ തൊഴിലാളികള്‍ ഒരു സ്വദേശിയുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ആയിരിക്കണം. ഇത് തൊഴിലാളികളെ തൊഴില്‍ ദാതാക്കളുടെ കരുണയില്‍ കഴിയുവാന്‍ നിര്‍ബന്ധിതരാക്കുന്നു.
 
ചില പ്രത്യേക വിഭാഗം തൊഴിലാളികളെ ആവും ഈ സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കുക എന്ന് മന്ത്രി വിശദീകരിച്ചു. ഏതെല്ലാം വിഭാഗം തൊഴിലാളികള്‍ക്കാവും ഈ ആനുകൂല്യം ലഭിയ്ക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുവൈറ്റിലെ താമസ ദൈര്‍ഘ്യവും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിലാവും സ്വയം സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ലഭിക്കുക. കുറ്റ വിമുക്തമായ രേഖകള്‍ ഉള്ളവരായിരിക്കണം എന്ന നിബന്ധനയും ഉണ്ടാവും.
 
മനുഷ്യാവകാശ നിഷേധമാണ് നിലവിലെ സ്പോണ്‍സര്‍ സമ്പ്രദായം എന്ന് പറഞ്ഞ മന്ത്രി ഈ സംവിധാനം തൊഴിലാളികള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു എന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ഒരു തീരുമാനം എന്നും മന്ത്രി അറിയിച്ചു.
 Kuwait to scrap sponsor system for expats 
 

Labels: , ,

  - ജെ. എസ്.
   ( Friday, September 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു.എ.ഇ. യില്‍ നിര്‍ബന്ധിത ഉച്ച വിശ്രമം
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ യു. എ. ഇ. യില്‍ ഉച്ച വിശ്രമം നിലവില്‍ വരും. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഓഗസ്റ്റ് അവസാനം വരെയാണ് ഉച്ച വിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെ നിര്‍ബന്ധമായും വിശ്രമം അനുവദി ച്ചിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് അവസാനം വരെയാണ് വിശ്രമം അനുവദി ച്ചിരിക്കുന്നത്. മലയാളികള്‍ അടക്കമുള്ള പതിനായിര ക്കണക്കിന് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഈ നീക്കം ഏറെ ആശ്വാസ കരമാകും. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരത്തില്‍ ഉച്ച വിശ്രമം അനുവദിച്ചിരുന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് യു. എ. ഇ. യില്‍ ഇത് നടപ്പിലാക്കുന്നത്.
 
വേനല്‍ കാലത്ത് തൊഴിലാളികളുടെ സുരക്ഷയ്ക്കായി കമ്പനികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പ്രാഥമിക ചികിത്സ നല്‍കുന്നതിനുള്ള സൗകര്യം, കുടി വെള്ളം, അവശരാകുന്ന തൊഴിലാളികള്‍ക്ക് വിശ്രമി ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ തൊഴില്‍ സ്ഥലത്ത് ഒരുക്കിയിരിക്കണം. കനത്ത ചൂടില്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് തൊഴിലാളികളോടും നിര്‍ദേശമുണ്ട്.
 
ഉച്ച വിശ്രമം അനുവദിക്കാതെ നിയമം ലംഘിക്കുന്ന കമ്പനികളെ കര്‍ശനമായി നേരിടുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 30,000 ദിര്‍ഹം വരെ പിഴയും തൊഴില്‍ വിസ ഇഷ്യൂ ചെയ്യുന്നതിന് ഒരു വര്‍ഷത്തെ നിരോധനവുമാണ് നേരിടേണ്ടി വരിക. നിയമം ലംഘിക്കുന്ന കമ്പനികളെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രാലയം പ്രതിനിധികള്‍ രാജ്യത്ത് ആകമാനം പരിശോധന നടത്തും. 12 സംഘങ്ങളായി 325 പ്രത്യേക വിഭാഗത്തെയാണ് പരിശോധന നടത്താനായി നിയോഗിച്ചിരിക്കുന്നത്.

Labels:

  - സ്വന്തം ലേഖകന്‍
   ( Wednesday, July 01, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നിരക്ക് ഉയര്‍ത്തിയത് അനുമതി ഇല്ലാതെ - രാജാമണി
venu-rajamaniദുബായ്: പാസ് പോര്‍ട്ട് വിതരണം ചെയ്യാന്‍ എം. പോസ്റ്റ് ഈടാക്കിയിരുന്ന ഡലിവറി നിരക്ക് കുത്തനെ ഉയര്‍ത്തിയത് യു. എ. ഇ. യിലെ ഇന്ത്യന്‍ എംബസിയുടേയോ കോണ്‍സുലേറ്റിന്‍റേയോ അനുമതി ഇല്ലാതെ ആണെന്ന് കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി വ്യക്തമാക്കി. എം. പോസ്റ്റ് വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ചര്‍ച്ച നടക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ ക്കുള്ളില്‍ പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. സിറാജ് മാധ്യമ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് കോണ്‍സുല്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Tuesday, June 09, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ വന്‍ വര്‍ധനവ് വരുത്താന്‍ എം പോസ്റ്റ് തീരുമാനിച്ചത് അറിഞ്ഞില്ലായെന്ന് പറയുന്നത് കൗണ്‍സല്‍ ജനറലിന്റെ പദവിക്ക് യോജിച്ചതല്ല .

ഗല്‍ഫ് രാജ്യങല്‍ പ്രത്യേകിച്ച് യു എ ഇ യില്‍ സാമ്പത്തിക പ്രതിസന്ധി കാരണം വന്‍ കിട പദ്ധതികള്‍ നിര്‍ത്തി വെക്കുകയോ ഉപേക്ഷിക്കുയോ ചെയ്തിരിക്കുന്നു.ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യക്ക് വന്‍ തോതില്‍ വിദേശ നാണ്യം നേടിത്തന്നിരുന്ന ഇന്ത്യക്കാരെ ഇന്ത്യന്‍ സര്‍ക്കാര്‍ പോലും കയ്യൊഴിഞ്ഞിരിക്കുന്നു.പ്രശ്നങളും പ്രയാസങളും അനുഭവിക്കുന്ന ഇന്ത്യക്കാരെ കൂടുതല്‍ പ്രയാസങളിലേക്ക് തള്ളിവിടുന്ന പരിഷ്ക്കാരങളാണ് യു എ ഇ യിലെ ഇന്ത്യന്‍ എംബസ്സിയും ദുബായിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റും കൈക്കൊള്ളുന്നത്.
ഇന്ത്യന്‍ എംബസ്സിയിലേയും കൗണ്‍സിലേറ്റിലേയും പാസ്പോര്‍ട്ട് വിസ സംബന്ധമായ എല്ലാ കാര്യങളും എം‌പോസ്റ്റ് മുഖാന്തിരമാണ് കഴിഞ്ഞ ഏതാനും മാസങളായി കൈകാര്യം ചെയ്തിരുന്നത്.എന്നാല്‍ ഈ സേവനങ്ങളുമായി ബന്ധപ്പെട്ട ഡെലിവറി നിരക്കില്‍ ഒറ്റയടിക്ക് മൂന്നിരട്ടിയിലേറെ വര്‍ധനവ് വരുത്തിയിരിക്കുന്നു.ജൂണ്‍ ഒന്നാം തിയതി മുതലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എംപോസ്റ്റുമായി ഇന്ത്യന്‍ എംബസ്സിയുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജായി ഈടാക്കിയിരുന്നത് . എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഒറ്റയടിക്ക് 50 ദിര്‍ഹമായി ഉയര്‍ത്തിയത്. ഔട്ട്സോഴ്സിംഗ് ഏജന്‍സിയാണ് തീരുമാനമെടുത്തതെന്നാണ് ഇതുസംബന്ധിച്ച് എംബസി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ എംബസ്സിയുടെ അനുവാദം കൂടാതെ ഒരു ഔട്ട് സോഴ്സിങ് ഏജന്‍സിക്കും ഏകപക്ഷിയമായ തീരുമാനം എടുക്കാന്‍ പറ്റില്ല. ഈ വന്‍ വര്‍ദ്ധനവ് പ്രവാസി ഇന്ത്യക്കാരെ സം‌ബന്ധിച്ചിടത്തോളംഏറെ പ്രയാസങള്‍ക്ക് ഇടയാക്കുന്നതാണ്. ഇന്ത്യക്കാര്‍ക്ക് പ്രയാസം വരുത്തുന്ന ഇത്തരം നടപടീകളില്‍ നിന്ന് ഇന്ത്യന്‍ എംബസ്സിയും കൗണ്‍സിലേറ്റും പിന്മാറണം
ഇന്ത്യന്‍ പ്രവാസിവകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ വര്‍ദ്ധനവ് പിന്‍‌വലിക്കണമെന്ന് അഭ്യര്‍ത്ഥനയാണ് മലയാളികളടക്കംഉള്ള ഇന്ത്യക്കാര്‍ക്കുള്ളത് .
Narayanan veliancode.Dubai

June 9, 2009 4:14 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാം
rta-dubaiഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി ഓണ്‍ലൈന്‍ സര്‍വീസ് ആരംഭിച്ചു. ഓണ്‍ ലൈന്‍ വഴി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും ഇന്ന് ആരംഭിച്ചിട്ടുണ്ട്. www.rta.ae എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഈ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ വെച്ചു നടന്ന പത്ര സമ്മേളനത്തില്‍ ആണ് ആര്‍. ടി. എ. തൂടങ്ങിയ ഈ പുതിയ രണ്ട് e സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചത്. നേരിട്ട് ആര്‍. ടി. എ. ഓഫീസ് സന്ദര്‍ശിക്കാതെ ഇത്തരം സേവനങ്ങള്‍ ലഭ്യം ആക്കുക വഴി സമയം ലാഭിക്കാനും പൊതു ജനത്തിന് ബുദ്ധിമുട്ട് ഒഴിവാക്കാനും ആവും എന്ന ഉദ്ദേശത്തോടെ ആണ് ഈ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്ന് ആര്‍. ടി. എ. സി. ഇ. ഓ. അഹമ്മദ് ഹാഷിം ബഹ്‌റോസ്യാന്‍ അറിയിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Tuesday, June 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പാട്ട് പാടി പ്രതിഷേധം
k-p-jayan-arabic-singerദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസ് അധികൃതര്‍ എന്നിവരുടെ അനാസ്ഥയ്ക്ക് എതിരെ ദുബായില്‍ പാട്ടു പാടി പ്രതിഷേധം. അറബിക് ഗാനങ്ങള്‍ പാടുന്ന കെ. പി. ജയനും മകള്‍ തുളസിയുമാണ് ഈ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
 
അറബിക് ഗാനങ്ങള്‍ പാടി പ്രസിദ്ധനായ ആളാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദുബായില്‍ താമസിക്കുന്ന കെ. പി. ജയന്‍. ഇദ്ദേഹത്തിനും മകള്‍ക്കും കുവൈറ്റില്‍ ഒരു പൊതു പരിപാടിയില്‍ പാടാന്‍ ഇക്കഴിഞ്ഞ 15 ന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാത്തത് കൊണ്ട് മാത്രം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികവും സാമ്പത്തികവുമായി തങ്ങള്‍ക്ക് നഷ്ടമുണ്ടായതായും ജയന്‍ പറഞ്ഞു.
 
ഇപ്പോള്‍ മദ്രാസില്‍ സംഗീതം പഠിക്കുന്ന തുളസി കോഴിക്കോടാണ് പാസ് പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയത്. ദുബായില്‍ പഠിക്കുകയും വളരുകയും ചെയ്ത തുളസിയോട് റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസില്‍ നിന്ന് ആവശ്യപ്പെടുക യായിരുന്നുവത്രെ. 17 വര്‍ഷമായി ദുബായില്‍ റസിഡന്‍റായ മകള്‍ക്ക് റേഷന്‍ കാര്‍ഡോ നാട്ടിലെ മറ്റ് രേഖകളോ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറല്ലായിരുന്നുവെന്ന് ജയന്‍ ആരോപിക്കുന്നു.
 
അവസാനം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഇത് സംബന്ധിച്ച് കത്തയക്കു കയാണെങ്കില്‍ പാസ് പോര്‍ട്ട് നല്‍കാമെന്ന് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് സമ്മതിച്ചു. എന്നാല്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈ കത്തിനായി നിരവധി ദിവസങ്ങള്‍ കയറി ഇറങ്ങിയെങ്കിലും കത്തയക്കാം എന്ന മറുപടി അല്ലാതെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയന്‍ ആരോപിക്കുന്നു.
 
അതു കൊണ്ട് തന്നെ തുളസിയുടെ പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ വൈകിയെന്നും കുവൈറ്റിലെ പരിപാടിക്ക് പങ്കെടുക്കാ‍ന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.
 
ഇനി മറ്റൊരാള്‍ക്കും തങ്ങളുടെ അനുഭവം ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് പാട്ടു പാടി ഈ അഛനും മകളും പ്രതിഷേധിച്ചത്.
 
 

Labels: , , ,

  - സ്വന്തം ലേഖകന്‍
   ( Wednesday, May 20, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഖത്തറില്‍ പുതിയ സ്‌പോണ്‍സര്‍ ഷിപ്പ് നിയമം
ദോഹ: ഖത്തറിലേക്കുള്ള പ്രവേശനം, പുറത്തു പോകല്‍, താമസം തുടങ്ങി വിദേശികളെ ബാധിക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള 2009ലെ നാലാം നമ്പര്‍ നിയമമാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്. നിയമം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവായി രുന്നുവെങ്കിലും നടപ്പിലാ യിരുന്നില്ല. നിയമം പാലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് മന്ത്രി കാര്യാലയം സ്‌പോണ്‍സര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
 
വിദേശ തൊഴിലാളികളോ കുടുംബങ്ങളോ ദോഹയി ലെത്തിയാല്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുകയും ആരോഗ്യ പരിശോധനയും വിരലടയാളവും വിസയടിക്കലും പൂര്‍ത്തിയാക്കുകയും ചെയ്യണ മെന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഏഴു ദിവസത്തിനകം മെഡിക്കല്‍ കമ്മീഷനില്‍ ആരോഗ്യ പരിശോധനയ്ക്കും ക്രിമിനല്‍ എവിഡന്‍സ് വകുപ്പില്‍ വിരലടയാളം നല്‍കുന്നതിനും എമിഗ്രേഷന്‍ വകുപ്പില്‍ വിസയടി ക്കുന്നതിനും എത്തിച്ചേരണം.
 
സ്‌പോണ്‍സര്‍ക്കും തൊഴിലാളികള്‍ക്കും നിയമം പാലിക്കുന്നതില്‍ തുല്യ ഉത്തരവാദി ത്വമുണ്ടായിരിക്കും. വീഴ്ച വരുത്തിയാല്‍ നിയമത്തില്‍ പറയുന്ന പിഴയടക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഏഴു ദിവസം കഴിഞ്ഞാലുള്ള ഓരോ ദിവസവും 30 റിയാല്‍ എന്ന തോതില്‍ പിഴ അടക്കേണ്ടി വരും. എന്നാല്‍ മൊത്തം പിഴ സംഖ്യ 6000 റിയാലില്‍ കവിയില്ല.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.
   ( Saturday, May 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഖത്തറില്‍ സാധന വിലകള്‍ക്ക് നിയന്ത്രണം
ദോഹ: രാജ്യത്ത് ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തുന്ന തിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യാതൊരു കാരണ വശാലും രാജ്യത്തെ വന്‍ ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതു കാരണത്തിന്റെ പേരിലായാലും സാധനങ്ങളുടെ വില ഉയര്‍ത്തുവാന്‍ വിതരണക്കാര്‍ ശ്രമിക്കുക യാണെങ്കില്‍ അതിന് വഴങ്ങരുതെന്ന് ഈ മുന്നറിയിപ്പില്‍ പറയുന്നു.
 
ഇതു സംബന്ധിച്ച് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രത്യേക യോഗം വിളിച്ചിരുന്നു. രാജ്യത്ത് 104 ഉപഭോഗ വസ്തുക്കളുടെ വില സ്ഥിരത ഉറപ്പു വരുത്താന്‍ സമ്മതിച്ച 10 വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തിലാണ് ഇക്കാര്യം അവരെ അറിയിച്ചത്. വില ഉയര്‍ത്തുന്ന തിനെതിരെ വിതരണക്കാര്‍ക്കും അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വില ഉയര്‍ത്തുന്നതിന് മുമ്പായി വിതരണക്കാര്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് വ്യക്തമായ കാരണം കാണിച്ച് അക്കാര്യം അറിയിക്കണം. ഇത് പരിശോധിച്ച് അനുവാദം ലഭിച്ചാല്‍ മാത്രമേ വില ഉയര്‍ത്താന്‍ അനുവദിക്കുകയുള്ളു. വന്‍ ഷോപ്പിംഗ് മാളുകളിലായും മറ്റു സൂപ്പര്‍ മാര്‍ക്കറ്റുക ളിലായാലും രാജ്യത്ത് വില്‍ക്കുന്ന ഏതെങ്കിലും ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തിയതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കാന്‍ പൊതു ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍മിറ, കാര്‍ഫോര്‍, ജയന്റ് സ്റ്റോര്‍, ലൂലു, ദസ്മാന്‍, മെഗാ മാര്‍ട്ട്, അല്‍ സഫീര്‍, സഫാരി, ദഹ്ല്‍, ഫാമിലി ഫുഡ് സെന്റര്‍ എന്നീ വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.
 
രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ വന്‍ തോതില്‍ ശംബളവും അലവന്‍സുകളും ഉയര്‍ത്തിയ പുതിയ മാനവ വിഭവ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തി ലായതോടെ സാധനങ്ങളുടെ വില വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് കരുതപ്പെടുന്നത്. കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശമ്പള വര്‍ധന മൂലം ലഭിക്കുന്ന അധിക വരുമാനം വിലക്കയറ്റം അപഹരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ അറബി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: , ,

  - ജെ. എസ്.
   ( Thursday, April 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ടാക്സി മിനിമം നിരക്ക് വര്‍ദ്ധിപ്പിച്ചു
ദുബായ് : ദുബായില്‍ ഹ്രസ്വ ദൂര ടാക്സി യാത്രക്ക് ഇനി മുതല്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. പത്ത് ദിര്‍ഹമില്‍ കുറഞ്ഞ ഏത് യാത്രക്കും മിനിമം നിരക്കായി പത്ത് ദിര്‍ഹം നല്‍കേണ്ടി വരുമെന്നതാണ് കാരണം. ദുബായിലെ വിവിധ ടാക്സി കമ്പനികളാണ് ഈ പരിഷ്കാരം നടപ്പാക്കുന്നത്.
 
കഴിഞ്ഞ ദിവസം മുതല്‍ ഇത് നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. മീറ്റര്‍ റീഡിംഗ് തുടങ്ങുന്നത് പഴയതു പോലെ, പകല്‍ മൂന്ന് ദിര്‍ഹവും രാത്രി മൂന്നര ദിര്‍ഹവും എന്ന നിരക്കില്‍ തന്നെയായിരിക്കും. എന്നാല്‍, യാത്രയുടെ അവസാനം പത്ത് ദിര്‍ഹമില്‍ കുറവാണ് തുകയെങ്കില്‍ ബില്ല് വരുമ്പോള്‍, പത്ത് ദിര്‍ഹം നല്‍കേണ്ടി വരും. ഉദാഹരണത്തിന്, ഏഴ് ദിര്‍ഹമാണ് മീറ്ററില്‍ കാണിക്കുന്നതെങ്കിലും പത്ത് ദിര്‍ഹം നല്‍കേണ്ടി വരുമെന്ന് ചുരുക്കം.
 
പത്ത് ദിര്‍ഹമില്‍ അധികമാണ് ബില്‍ തുകയെങ്കില്‍ ഇപ്പോഴുള്ള നിരക്കനുസരിച്ച് മീറ്ററില്‍ കാണിക്കുന്ന തുക നല്‍കിയാല്‍ മതിയാകും. ടാക്സി കമ്പനികളുടെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച അറിയിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ടാക്സി കാറുകളുടെ മീറ്ററുകളില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ക്കൊണ്ടിരിക്കുകയാണ്. മീറ്ററില്‍ ഇതിന് മാറ്റം വരുത്തിയ കാറുകളില്‍ ഇതിനകം തന്നെ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു തുടങ്ങി. ബാക്കിയുള്ള കാറുകളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഈ നിരക്ക് നിലവില്‍ വരുമെന്നാണ് ടാക്സി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. നഗരത്തിനുള്ളിലെ ഗതാഗത ക്കുരുക്കില്‍ പെട്ട് നിശ്ചിത 'ടാര്‍ഗറ്റ്' തികക്കുന്നതിന് ബുദ്ധിമുട്ടു ന്നതിനാല്‍, പല ടാക്സി ഡ്രൈവര്‍മാരും കുറഞ്ഞ ദൂരത്തേക്കുള്ള ട്രിപ്പുകള്‍ എടുക്കാറില്ല.
 
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയാണെന്നോ, മെസേജ് ലഭിച്ചിട്ട് പോവുകയാണെന്നോ പറഞ്ഞ് ഹ്രസ്വദൂര ട്രിപ്പുകള്‍ ഒഴിവാക്കുകയാണ് പതിവ്. ഈ പ്രവണത അവസാനി പ്പിക്കുന്നതിന് ഉദ്ദേശിച്ചാണ് പുതിയ പരിഷ്കാരമെന്നാണ് സൂചന. എന്നാല്‍, കുറഞ്ഞ ദൂരത്തേക്ക് ടാക്സി വിളിച്ച് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്ക് ഇത് ഇരുട്ടടി ആയിരിക്കുകയാണ്. പലപ്പോഴും ബസ് കാത്തു നിന്ന് മടുക്കുന്ന സാധാരണക്കാരാണ് കുറഞ്ഞ ദൂരത്തേക്ക് ടാക്സി വിളിക്കുക. എന്നാല്‍, ഇനി മുതല്‍, ഇത്തരക്കാര്‍ നിലവിലുള്ള നിരക്കിന്റെ ഇരട്ടി വരെ നല്‍കേണ്ടി വരും.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.
   ( Sunday, April 05, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വനിതാ സംരക്ഷണത്തിന് പുതിയ നിയമം
സൗദിയില്‍ വനിതകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി പുതിയ നിയമം വരുന്നു. കുടുംബ കലഹങ്ങള്‍ നിയന്ത്രിക്കുകയും സ്ത്രീകള്‍ ക്കെതിരായ ആക്രമണങ്ങള്‍ തടയുകയുമാണ് നിയമത്തിന്‍റെ ഉദ്ദേശമെന്ന് സൗദി ഷൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ബന്ദര്‍ അല്‍ ഹജ്ജാര്‍ പറഞ്ഞു. ദേശീയ മനുഷ്യാവകാശ സമിതിക്ക് ലഭിച്ച പരാതികളില്‍ 60 ശതമാനത്തിനും തീര്‍പ്പു കല്‍പ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്ന സൗദി പൗരന്മാര്‍ നല്‍കിയ പരാതികളാണ് ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളില്‍ അധികവും.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Sunday, March 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഒളിച്ചോടുന്ന തൊഴിലാളികളെ കുറ്റവാളികളായി കാണാറില്ല : ഖത്തര്‍
ദോഹ : ഖത്തറില്‍ നിര്‍ബന്ധിത തിരിച്ചയക്കല്‍ ഇല്ലെന്നു മന്ത്രി സഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്നതു നിയമ ലംഘനമാണെങ്കിലും അത്തരക്കാരെ കുറ്റവാളികളായി കരുതാറില്ല. തിരിച്ചയയ്ക്കല്‍ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് എല്ലാ അവകാശങ്ങളും ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നു പണം ലഭിക്കാനുണ്ടെങ്കില്‍ അതും കൃത്യമായി കൊടുക്കും. ഇവിടെ നിന്നു പോകാന്‍ ഏറ്റവും കുറഞ്ഞ വിമാന നിരക്കുകള്‍ ലഭ്യമാക്കണമെന്നു വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കഴിവതും തിരിച്ചയയ്ക്കല്‍ കേന്ദ്രത്തിലെ താമസ കാലാവധി കുറയ്ക്കാനാണു ശ്രമം. തടങ്കലില്‍ കഴിയുന്നവരെ അതിഥികളെ പോലെയാണു കരുതുന്നത്. കരാര്‍ കാലാവധി കഴിയും മുമ്പേ ജോലിയില്‍ നിന്നു പിരിച്ചു വിട്ട ഒട്ടേറെ പേര്‍ പാസ്പോര്‍ട്ടും കിട്ടാനുള്ള പണവും ആവശ്യപ്പെട്ടു വരാറുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels: ,

  - ജെ. എസ്.
   ( Monday, March 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ട്രാഫിക് പിഴകള്‍ പോസ്റ്റ് ഓഫീസിലും അടക്കാം
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയുടെ പിഴകള്‍ ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും അടയ്ക്കാം. എമിറേറ്റ്സ് പോസ്റ്റ് വഴിയാണ് പിഴകള്‍ അടയ്ക്കാനുള്ള സംവിധാനം അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്. പോസ്റ്റോ ഫീസുകളില്‍ നിന്ന് ഇനി മുതല്‍ പാര്‍ക്കിംഗ് കാര്‍ഡുകള്‍ ലഭിക്കുകയും ചെയ്യും. പിഴകള്‍ അടയ്ക്കാനായി എമിറേറ്റ്സ് പോസ്റ്റിന്‍റെ ഓഫീസുകളും ആര്‍.ടി.എ.യും തമ്മില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ബന്ധിപ്പിച്ചിട്ടുണ്ട്.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Monday, March 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഖത്തര്‍ മലയാളികള്‍ക്ക് റോഡ് സുരക്ഷാ ക്ലാസ്
ദോഹ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനു മലയാളി സമൂഹത്തെയും ബോധവത്ക രിക്കുന്നതിനായി മലയാളികളുടെ കലാ വേദിയിലും ഖത്തറിലെ ഗതാഗത വകുപ്പ് ഉദ്യോഗ സ്ഥരെത്തി. രാജ്യത്തെ പ്രവാസി സമൂഹത്തെയും ഖത്തറിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണീ പുതിയ നീക്കം.
പുതിയ ഗതാഗത നിയയമത്തിന്റെ വെളിച്ചത്തില്‍ മലയാളി ഡ്രൈവര്‍മാരെയും മലയാളികളെയും ബോധവത്ക രിക്കുന്നതിനു വേണ്ടിയാണ് ഈ ബോധവത്കരണ പരിപാടി ഗള്‍ഫ് സിനിമയിലെ കലാ വേദിയിലും സംഘടിപ്പിച്ചത്. 'സുല്‍ത്താന്മാരുടെ പോരാട്ടം' എന്ന കലാ വേദിയില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഗതാഗത വകുപ്പിലെ ഫസ്റ്റ് വാറന്റ് ഓഫീസറായ ഫഹദ് മുബാറക് അല്‍ അബ്ദുല്ലയാണ് ക്ലാസ്സിനു തുടക്കമിട്ടത്. ആഭ്യന്തര വകുപ്പിലെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ മലയാളിയായ ഫൈസല്‍ ഹുദവി മലയാളത്തില്‍ ബോധവത്കരണ ക്ലാസ്സെടുത്തു.
രാജ്യത്തിലെ ഏറ്റവും വലിയ ജന വിഭാഗമായ വിദേശികളുമായി ഇടപഴകാന്‍ സമൂഹ നേതാക്കളിലൂടെ ബന്ധമു ണ്ടാക്കാനുള്ള പരിപാടികള്‍ക്ക് സമീപ കാലത്താണ് ആഭ്യന്തര വകുപ്പു തുടക്കമിട്ടത്. തങ്ങള്‍ വസിക്കുന്ന രാജ്യത്തിലെ നിയമം പാലിക്കാന്‍ വിദേശ തൊഴിലാളി കള്‍ക്കുള്ള ബാധ്യതയാണ് വിദേശികളായ സാമൂഹിക നേതാക്കളിലൂടെ ആഭ്യന്തര വകുപ്പ് സാധാരണക്കാരില്‍ എത്തിക്കുന്നത്.
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ

Labels: ,

  - ജെ. എസ്.
   ( Wednesday, March 18, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കുവൈറ്റില്‍ മാനസിക പരിശോധന നിര്‍ബന്ധം ആക്കിയേക്കും
വിദേശ തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ ഇഖാമ അടിക്കുന്നതിന് മുമ്പുള്ള വൈദ്യ പരിശോധനയ്ക്കൊപ്പം മാനസികാരോഗ്യ പരിശോധന കൂടി നടത്തുവാന്‍ നിര്‍ദേശം. നിലവില്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനാണ് വൈദ്യ പരിശോധന നടത്തുന്നത്. എന്നാല്‍ ഇതൊടോപ്പം മാനസിക ആരോഗ്യ പരിശോധന കൂടെ നടത്തുവാന്‍ ആണ് ആലോചിക്കുന്നത്.

Labels: , ,

  - സ്വന്തം ലേഖകന്‍
   ( Wednesday, March 18, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ലക്ഷ്യത്തില്‍ എത്തും വരെ ഫോണ്‍ വിളി ഒഴിവാക്കുക
ജി.സി.സി. ട്രാഫിക് വാരാചരണത്തിന്‍റെ ഭാഗമായി കുവൈറ്റ് ഇന്ന് മുതല്‍ 20 വരെ വാരാചരണം സംഘടിപ്പിക്കുന്നു. ലക്ഷ്യത്തില്‍ എത്തും വരെ ഫോണ്‍ വിളി ഒഴിവാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ വര്‍ഷത്തെ ട്രാഫിക് വാരാചരണം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കുവൈറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റോഡപകടങ്ങള്‍ കുറഞ്ഞതായി ട്രാഫിക് വിഭാഗം തലവന്‍ മേജര്‍ ജനറല്‍ മഹ് മൂദ് അല്‍ ദോസ് രി പറഞ്ഞു. ട്രാഫിക് വാരാചരണത്തോട് അനുബന്ധിച്ച് മറീന മാള്‍, അവന്യൂസ് എന്നിവിടങ്ങളില്‍ ട്രാഫിക് എക്സിബിഷനുകള്‍ നടക്കും.

Labels: ,

  - സ്വന്തം ലേഖകന്‍
   ( Saturday, March 14, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യു.എ.ഇ: നിരോധന വ്യവസ്ഥയില്‍ മാറ്റത്തിനു സാധ്യത
യു.എ.ഇ. തൊഴില്‍ വിസ റദ്ദ് ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ആറ് മാസ നിരോധനം പിന്‍വലിക്കുകയോ പുനഃ പരിശോധിക്കുകയോ ചെയ്യാന്‍ സാധ്യത. സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന തിനാലാണ് തൊഴില്‍ മന്ത്രാലയം ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. തൊഴില്‍ വിസ റദ്ദ് ചെയ്യുമ്പോള്‍ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാതിരിക്കാന്‍ ഇപ്പോള്‍ ആറ് മാസത്തെ നിരോധനം നിലവിലുണ്ട്. തൊഴില്‍ വിപണി കൂടുതല്‍ സജീവമാക്കാനാണ് പുതിയ നടപടിയെ ക്കുറിച്ച് ആലോചിക്കുന്നത്.

Labels:

  - സ്വന്തം ലേഖകന്‍
   ( Tuesday, March 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പാസ്പോര്‍ട്ട് വിസ അപേക്ഷകള്‍ എം‌പോസ്റ്റ് കേന്ദ്രങ്ങളിലൂടെ
ഇന്ത്യന്‍ എംബസ്സി എം‌പോസ്റ്റുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് പാസ്പോര്‍ട്ട് വിസ അപേക്ഷകള്‍ എം‌പോസ്റ്റ് കേന്ദ്രങ്ങളിലൂടെയാവും ഇനി സമര്‍പ്പിക്കേണ്ടത് എന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു. ഇതിനായി വിവിധ എമിറേറ്റുകളിലായി 13 കേന്ദ്രങ്ങള്‍ ആണ് എമ്പോസ്റ്റ് തുറന്നിരിക്കുന്നത്. ഫെബ്രുവരി 22ന് തുറന്നു പ്രവര്‍ത്തനം ആരംഭിച്ച ഈ കേന്ദ്രങ്ങള്‍ പാസ്പോര്‍ട്ട് വിസ സംബന്ധമായ എല്ലാ അപേക്ഷകളും സ്വീകരിക്കും. കോണ്‍സുലേറ്റില്‍ അനുഭവപ്പെട്ടിരുന്ന വന്‍ തിരക്ക് ലഘൂകരിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ഏര്‍പ്പാട് നടപ്പിലാക്കിയത്.
രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്ത് മണി വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതിനാല്‍ ഇനി പ്രവാസികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി അവധി എടുക്കേണ്ടി വരില്ല എന്നത് ആശ്വാസകരമാണ്. വ്യത്യസ്ത ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ ഇവിടങ്ങളില്‍ നിയമിച്ചിട്ടുണ്ട് എന്ന് എം‌പോസ്റ്റ് അറിയിച്ചു. കൂടാതെ സമര്‍പ്പിച്ച അപേക്ഷയുടെ പുരോഗതി കണ്ടെത്താനുള്ള സംവിധാനവും കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 600522229 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഈമെയില്‍ വിലാസം : IPAVSC@empost.ae
കേന്ദ്രങ്ങളുടെ വിലാസം:
Abu Dhabi Office
2nd Floor, EMPOST Building ,
Madina Zayed, Abu Dhabi (UAE)
Al Ain Office
Indian Social Center,
Al Saroj District Al Ain (UAE)
Dubai Office - A
101, Al Owais building,
Behand Arabian Automobiles,
Deira, Dubai (UAE)
Dubai Office - B
(Passport Only)
No. 3 Karama Star Building ,
Karama, Dubai (UAE)
Dubai Office - C
(Visa Only)
Central Post Office
Karama, Dubai (UAE)
Sharjah Office
Empost
Al Wahda Street
Sharjah (UAE)
Ummul-Quwain Office
Empost
Ummul-Quwain(UAE)
Ajman Office
Indian Association Ajman
Opposite Lulu Hypermarket,
Al Ittihad Street , Al Sawan,
Ajman (UAE)
Ras Al Khaima Office
Empost
Ras Al Khaima (UAE)
Ras Al Khaima Office
Indian Association,
RAK Al Mamoyra, Muntazar Road
Near Old Mamoura Police Station
Ras Al Khaima(UAE)
Fujairah Office
Indian Social Club Fujairah (ISCF)
Al Fazil Road,Opp Hilton Hotel,
Fazeel Fujairah (UAE)
Khorfakan Office
Indian Social Club Khorfakan(ISCK)
Behind Indian School ,
Kabba, Khorfakan (UAE)
Kalba Office
Indian Social & Cultural Club
Kalba (KISCC)
Opp Kalba Police Station
Near Bin Moosa Pharmancy,
Kalba (UAE)

Labels: ,

  - ജെ. എസ്.
   ( Thursday, February 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സ്ത്രീ വേഷക്കാരന്‍ പോലീസ് പിടിയില്‍
ദുബായ് : സ്ത്രീ വേഷത്തില്‍ ദുബായിലെ പ്രശസ്തമായ മാള്‍ ഓഫ് എമിറേറ്റ്സ് എന്ന ഷോപ്പിങ് സമുച്ചയത്തില്‍ വിലസിയ ഇന്ത്യാക്കാരനെ ദുബായ് പോലീസ് പിടി കൂടി. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ മാനേജറായ ഈ 45കാരന്‍ കണ്ണെഴുതു ന്നതിനിട യിലാണ് പിടിയില്‍ ആയത്. ഇയാള്‍ “സ്ത്രീകളെ പോലെ” തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബ്രാ ധരിച്ചിരുന്ന ഇയാള്‍ നല്ലവണ്ണം മേക്ക് അപ്പും അണിഞ്ഞിരുന്നു. സ്ത്രീകളുടെ വിഗ്ഗും സുഗന്ധവും പൂശിയി രുന്നതായും പോലീസ് അറിയിച്ചു. കോടതി ഇയാള്‍ക്ക് 10000 ദിര്‍ഹം പിഴയും ആറ് മാസം തടവും വിധിച്ചു. മൂന്ന് വര്‍ഷം ഈ കുറ്റം ആവര്‍ത്തിക്കാ തിരുന്നാല്‍ ഇയാളെ തടവില്‍ നിന്നും ഒഴിവാക്കും എന്നും കോടതി അറിയിച്ചു. എന്നാല്‍ ഇയാള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ ലഭിക്കണം എന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഇതിനായുള്ള ഹരജി അടുത്ത മാസം തന്നെ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കും. എന്നാല്‍ ഒരു ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ വേഷം ചെയ്യാന്‍ ഉള്ള പരിശീലന ത്തിലായിരുന്നു താന്‍ എന്നാണ് ഇയാളുടെ മൊഴി.

Labels: , , ,

  - ജെ. എസ്.
   ( Monday, February 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്