07 December 2009

കോപ്പന്‍ഹേഗന്‍ ഉച്ചകോടി തുടങ്ങി

copenhagenലോക ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമായ, 192 ലോക രാഷ്ട്രങ്ങളില്‍ നിന്നായി 15000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോപ്പന്‍‌ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഭൂമിയെ രക്ഷിക്കുന്ന ഒരു തീരുമാനം ഉടലെടുക്കും എന്ന് ആരും പ്രതീക്ഷിക്കു ന്നില്ലെങ്കിലും, അവസാന നിമിഷം അമേരിക്കയും, ചൈനയും മലിനീകരണ നിയന്ത്രണ ത്തിന് അനുകൂലമായ നിലപാടുകള്‍ എടുക്കുകയും, ഇരു രാഷ്ട്രങ്ങളുടെയും തലവന്മാര്‍ ഉച്ച കോടിയില്‍ പങ്കെടുക്കു വാന്‍ തീരുമാനി ക്കുകയും ചെയ്തതോടെ ഒരു ഇടക്കാല കാലാവസ്ഥാ കരാര്‍ എങ്കിലും ഈ ഉച്ച കോടിയില്‍ രൂപപ്പെടും എന്ന പ്രതീക്ഷ ബലപ്പെട്ടു. അടുത്ത പത്തു വര്‍ഷത്തി നുള്ളില്‍, 17 ശതമാനം കുറവ് മലിനീ കരണത്തില്‍ വരുത്തും എന്നാണ് ഒബാമ ഉച്ച കോടിയില്‍ വാഗ്ദാനം ചെയ്യാന്‍ പോകുന്നത്. ഇത് അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ കൊണ്ട് അംഗീകരി പ്പിച്ച് എടുക്കുക എന്നതാവും ഒബാമയുടെ അടുത്ത വെല്ലുവിളി. മലിനീകരണ നിയന്ത്രണ ത്തിനായി ചൈനയില്‍ ഇതിനോടകം തന്നെ നടപ്പിലാക്കിയ നടപടികള്‍ തന്നെ മതിയാവും ചൈനയുടെ ഉച്ച കോടിയിലെ പ്രഖ്യാപനങ്ങള്‍ പാലിക്കാന്‍ എന്നത് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.
 
പരിസ്ഥിതിയ്ക്ക് ഏറെ കോട്ടം തട്ടിച്ച് കൊണ്ട് പുരോഗതി കൈ വരിച്ച വികസിത രാജ്യങ്ങള്‍, പുരോഗമന ത്തിന്റെ പാതയില്‍ ഇനിയും ബഹുദൂരം മുന്നോട്ട് സഞ്ചരിക്കാന്‍ ബാക്കിയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് മലിനീ കരണ നിയന്ത്രണ ത്തിനായി സാമ്പത്തിക സഹായം ചെയ്യണം എന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ നിര്‍ദ്ദേശ ത്തിന്മേല്‍ ഉച്ച കോടിയില്‍ എന്ത് തീരുമാനം ഉണ്ടാവും എന്ന് ലോകം ഉറ്റു നോക്കുന്നു.
 
അമേരിക്കയില്‍ പ്രതിശീര്‍ഷ മലിനീകരണം 21 ടണ്‍ ആണെങ്കില്‍ ഇന്ത്യയില്‍ അത് കേവലം 1.2 ടണ്‍ ആണ്. തങ്ങളുടെ പ്രതിശീര്‍ഷ മലിനീകരണം വികസിത രാഷ്ട്രങ്ങളു ടേതിനേക്കാള്‍ കൂടുതല്‍ ആവില്ല എന്നതായിരുന്നു ഇന്ത്യയുടെ പ്രഖ്യാപിത നയം.
 
ഗണ്യമായ കല്‍ക്കരി നിക്ഷേപമുള്ള ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യ ങ്ങള്‍ക്കായി ആശ്രയിക്കുന്നത് കല്‍ക്കരി യെയാണ്. കല്‍ക്കരി ഉപയോഗം മൂലം ഉണ്ടാവുന്ന മലിനീകരണം ഏറെ അധികവുമാണ്. ഇത്രയും നാള്‍ വ്യാവസായിക വികസന ത്തിനായി മലിനീകരണം കാര്യമാക്കാതെ മുന്നേറിയ വികസിത രാഷ്ട്രങ്ങള്‍, പുരോഗതി കൈവരിച്ച ശേഷം, അവികസിത രാഷ്ട്രങ്ങളോട് തങ്ങളുടെ മലിനീകരണം നിയന്ത്രിക്കുവാന്‍ ആവശ്യപ്പെടുന്നത് ന്യായമല്ല എന്നാണ് അവികസിത രാഷ്ട്രങ്ങളുടെ വാദം. മലിനീകരണ നിയന്ത്രണത്തിന് കൊടുക്കേണ്ടി വരുന്ന അധിക ചിലവും, സാമ്പത്തിക ബാധ്യതയും, ഇത്രയും നാള്‍ ഭൂമിയെ യഥേഷ്ട്രം മലിനമാക്കി സാമ്പത്തിക ഭദ്രത കൈവരിച്ച രാഷ്ട്രങ്ങള്‍ വഹിക്കണം എന്നാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം.
 
ഈ ആവശ്യങ്ങളില്‍ മുറുകെ പിടിച്ചു നില്‍ക്കുന്ന വേളയിലാണ് പൊടുന്നനെ 25 ശതമാനം നിയന്ത്രണം സ്വമേധയാ ഏര്‍പ്പെടുത്തി കൊണ്ട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ഇന്ത്യയുടെ നിലപാടില്‍ മാറ്റം വരുത്തിയത്. ഇത് അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം രാജ്യ സഭയില്‍ നിന്നും ഇറങ്ങി പോവുകയും ഉണ്ടായി.
 
എന്നാല്‍ മലിനീകരണ നിയന്ത്ര ണത്തിന് ഒരു ആഗോള ഉടമ്പടി ഉണ്ടാക്കുകയും, നിയമം മൂലം ഇത് ആഗോള തലത്തില്‍ പ്രാബല്യത്തില്‍ വരുത്തുവാനും ഉള്ള ശ്രമങ്ങളെ, സ്വയം നിയന്ത്രണം എന്ന അതത് രാജ്യങ്ങളുടെ നയം ദുര്‍ബല പ്പെടുത്തും. സ്വയം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് അവസാന നിമിഷം രംഗത്തു വന്ന അമേരിക്കയുടെ ഉദ്ദേശവും ഇതു തന്നെ യായിരുന്നു. 25 ശതമാനം നിയന്ത്രണം പ്രഖ്യാപിച്ചതോടെ ഈ നീക്കത്തിന് പിന്‍ബ ലമേകി കൊണ്ട് ഇന്ത്യയും അമേരിക്കന്‍ പാളയത്തില്‍ തമ്പടിക്കു കയാണ് ഉണ്ടായത്.
 
ഇതു വരെ വിവിധ രാഷ്ട്രങ്ങള്‍ ഇത്തരത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ എല്ലാം കണക്കിലെടുത്ത് പഠനം നടത്തിയ ഐക്യ രാഷ്ട്ര സഭയുടെ ശാസ്ത്രജ്ഞര്‍ ഇന്നലെ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം, ഈ നിയന്ത്രണങ്ങള്‍ കൊണ്ടൊന്നും 2 ഡിഗ്രിയില്‍ താഴെ ആഗോള താപ വര്‍ദ്ധന നിയന്ത്രിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല എന്ന് അറിയുമ്പോഴാണ് ഈ സ്വയം നിയന്ത്രണ തന്ത്രത്തിന്റെ ഗൂഢ ലക്ഷ്യവും, ഉച്ചകോടിയുടെ പരാജയവും നമുക്ക് ബോധ്യപ്പെടുക.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്