ജല തീവ്രവാദം - ലഷ്കര്‍ എ ത്വയ്യിബയുടെ പുതിയ ഭീഷണി
water-terrorismജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് പാക്കിസ്ഥാനെ മരുഭൂമി ആക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ലഷ്കര്‍ എ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ്‌ സെയ്ദ്‌ പറഞ്ഞു. ജല തീവ്രവാദം എന്ന് സെയ്ദ്‌ വിശേഷിപ്പിച്ച ജല മോഷണം ഇന്ത്യ അവസാനി പ്പിച്ചില്ലെങ്കില്‍ യുദ്ധം തുടങ്ങുമെന്നും ഭീഷണി മുഴക്കി. ജമ്മു കാശ്മീരില്‍ അണക്കെട്ട് നിര്‍മ്മിച്ച് നദിയുടെ ഗതി തിരിച്ചു വിട്ടത്‌ മൂലം ഇരു രാജ്യങ്ങളും പങ്കിടേണ്ട ജലം തടഞ്ഞ ഇന്ത്യയുടെ നടപടി ക്കെതിരെ പാക്‌ ജനത ഒന്നിച്ച് നില്‍ക്കണമെന്നും സയ്ദ് ആവശ്യപ്പെട്ടു. ജമ്മുവിലെ അണക്കെട്ട് നിറക്കാനായി ഇന്ത്യ ചിനാബ്‌ നദിയുടെ ഗതി തിരിച്ചു വിട്ടു എന്നും ഇത് 1960ലെ സിന്ധു നദി കരാറിന്റെ ലംഘന മാണെന്നും സെയ്ദ്‌ പറഞ്ഞു.
 
ജല തര്‍ക്കത്തെ പുതിയ ജല തീവ്രവാദ മാക്കാനാണ് സെയ്ദിന്റെ ശ്രമം. വരും കാല യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന ഓര്‍മ്മ പ്പെടുത്തലിനു പുറമെ ജല തീവ്രവാദം എന്ന പുതിയ ഭീഷണിയും ഹാഫിസ്‌ സെയ്ദിന്റെ വാക്കുകളില്‍ ധ്വനിക്കുന്നുണ്ട്.

Labels: , ,

  - ജെ. എസ്.
   ( Tuesday, April 13, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



രാജ്യം കടുത്ത ജല ക്ഷാമത്തിലേക്ക്‌ : രാജേന്ദ്ര പച്ചൌരി
rajendra-pachauriന്യൂഡല്‍ഹി : പരിസ്ഥിതി സംരക്ഷണ ത്തിനെതിരായി ചില തല്പര കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും, രാജ്യം കടുത്ത ജലക്ഷാമ ത്തിലേക്ക് പോയി കൊണ്ടിരി ക്കുകയാണ് എന്നും ഐ. പി. സി. സി. അധ്യക്ഷന്‍ രാജേന്ദ്ര പച്ചൌരി പറഞ്ഞു. ഭൂഗര്‍ഭ ജല വിതാനം താഴ്ന്നു കൊണ്ടിരിക്കുന്നു. ആഗോള താപനവും ഒരു കാരണമാണെങ്കിലും നഗര വത്കരണവും, സ്വാഭാവിക ജല സ്രോതസ്സുകളുടെ നാശവും പ്രധാന കാരണങ്ങള്‍ തന്നെയാണെന്നും, സമീപ ഭാവിയില്‍ തന്നെ വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ജല വിനിയോഗം 60% ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയ മഞ്ഞു പാളികള്‍ ഉരുകുന്നത് സംബന്ധിച്ച് കാല ഗണനയില്‍ ഉണ്ടായ പിഴവ് മുന്‍നിര്‍ത്തി ഐ. പി. സി. സി. അധ്യക്ഷ സ്ഥാനം രാജി വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
- സ്വ.ലേ.
 
 

Labels:

  - ജെ. എസ്.
   ( Tuesday, March 16, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മുല്ലപ്പെരിയാര്‍ : തമിഴ്നാട് പ്രതിനിധി ഉണ്ടാവില്ല
mullaperiyar-damസുപ്രീം കോടതി വിധി പ്രകാരം രൂപീകരിക്കുന്ന ഉന്നതാധികാര അഞ്ചംഗ സമിതിയില്‍ തമിഴ്‌ നാട് തങ്ങളുടെ പ്രതിനിധിയെ അംഗമാക്കേണ്ട എന്ന് തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടി ജനറല്‍ കൌണ്‍സില്‍ ആണ് സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും സമിതിയില്‍ അംഗത്തെ അയക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തത്. സുപ്രീം കോടതിയുടെ തീരുമാനത്തെ പാര്‍ട്ടി ഔദ്യോഗികമായി എതിര്‍ക്കുന്നില്ലെങ്കിലും ഈ തീരുമാനത്തോട് പാര്‍ട്ടിയ്ക്ക് അനുകൂലിക്കാന്‍ ആവില്ല എന്ന് ഡി. എം. കെ. വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ഫയല്‍ ചെയ്ത കേസിന്റെ ഗതി ഈ തീരുമാനം തിരിച്ചു വിടും എന്ന് ഇവര്‍ ഭയക്കുന്നു.

Labels: ,

  - ജെ. എസ്.
   ( Sunday, February 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരളത്തിന്റെ അണക്കെട്ട് സുരക്ഷാ നിയമം അസാധുവെന്ന് തമിഴ്നാടിന്റെ വാദം
rebuild-mullaperiyarന്യൂ ഡല്‍ഹി : സുപ്രീം കോടതി വിധിയെ മറികടക്കാനായി കേരളം നടത്തിയ നിയമ നിര്‍മ്മാണം ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് ബോധിപ്പിച്ചു. 2006 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി വിധി വന്ന് ദിവസങ്ങള്‍ക്കകം തിരക്കിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണം ഭരണ ഘടനയ്ക്ക് എതിരാണ്. പാര്‍ലമെന്റിനോ അസംബ്ലിക്കോ ഇത്തരത്തില്‍ സുപ്രീം കോടതി വിധിയെ ദുര്‍ബലമാക്കാന്‍ അധികാരമില്ല എന്നും തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ അറ്റോണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ. പരാശരന്‍ ഇന്നലെ (ബുധന്‍) സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ആഴം 136 അടിക്ക് മുകളില്‍ പോകുന്നത് തടയാനായി കേരളം നടപ്പിലാക്കിയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ തമിഴ്‌നാട് നല്‍കിയ ഹരജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു അഞ്ചംഗ ഭരണ ഘടനാ ബെഞ്ച്.
 
വാദത്തെ സഹായിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ചെറു മാതൃകയും തമിഴ്‌നാട് കോടതി സമക്ഷം ഹാജരാക്കി.
 
കേരളം പാസാക്കിയ കേരളാ ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍‌സര്‍വേഷന്‍ (അമന്‍ഡ്മെന്റ്) ആക്ട് 2006 പ്രകാരം അണക്കെട്ടിന്റെ സുരക്ഷിതത്വത്തെ പറ്റി കേരളത്തിന്റെ അണക്കെട്ട് സുരക്ഷിതത്വ അഥോറിറ്റിയ്ക്ക് സ്വന്തം നിഗമനത്തില്‍ എത്താനും, അണക്കെട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുവാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടാനും, വേണ്ടി വന്നാല്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തി വെയ്ക്കാനും അധികാരം നല്‍കുന്നുണ്ട്.
 
അണക്കെട്ടിന് നൂറ് വര്‍ഷത്തെ പഴക്കമുണ്ട് എന്നും അതിനാല്‍ അണക്കെട്ട് പ്രവര്‍ത്തന രഹിതമാക്കണം എന്നുമുള്ള പഴയ പല്ലവി തന്നെ പാടി ക്കൊണ്ടിരി ക്കുകയാണ് കേരളം എന്ന് കെ. പരാശരന്‍ പറഞ്ഞു. അണക്കെട്ടിന്റെ നിയന്ത്രണം തിരികെ ലഭിക്കാനുള്ള തന്ത്രമാണിത്. പ്രായമല്ല, മറിച്ച അണക്കെട്ട് എങ്ങനെ പരിപാലിക്കുന്നു എന്നതാണ് മുഖ്യം. ഇതെല്ലാം വിദഗ്ദ്ധ സമിതിയും സുപ്രീം കോടതിയും വിധി പ്രഖ്യാപിക്കുന്ന അവസരത്തില്‍ കണക്കിലെടുത്തതാണ്. പൊതു ജന സുരക്ഷയെ പോലെ തന്നെ അണക്കെട്ടിലെ ജലത്തെ ആശ്രയിക്കുന്ന തങ്ങളുടെ കര്‍ഷകരുടെ താല്‍‌പ്പര്യങ്ങളും തമിഴ്‌നാടിന് ആശങ്ക നല്‍കുന്നുണ്ട് എന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിന്റെ വാദം ഇന്നും തുടരും.

 
 



Kerala's dam safety law unconstitutional says Tamilnadu



 
 

Labels: , , ,

  - ജെ. എസ്.
   ( Thursday, January 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കോപ്പന്‍‌ഹേഗന്‍ - ചൈനയും അമേരിക്കയും ഏറ്റുമുട്ടി
china-us-flagsമലിനീകരണം നിയന്ത്രിക്കുവാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഈ കാര്യത്തില്‍ ആരാണ് കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കുന്നത് എന്ന വിഷയത്തെ ചൊല്ലി കോപ്പന്‍‌ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ചൈനയും അമേരിക്കയും ഏറ്റുമുട്ടി. മലിനീകരണത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും മുന്‍‌പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയും അമേരിക്കയും. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും അധികം മലിനീകരണം നടത്തുന്ന രാഷ്ട്രമായ ചൈന മലിനീകരണം കുറയ്ക്കും എന്ന തങ്ങളുടെ വാക്കു പാലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ചൈനയുടെ മലിനീകരണ നിരക്ക് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആത്മാര്‍ത്ഥമായ ഒരു ഉറപ്പ് ചൈനയില്‍ നിന്നും ലഭിയ്ക്കാതെ ഉച്ചകോടിയില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നും അമേരിക്കന്‍ പ്രതിനിധി അറിയിച്ചു.
 
എന്നാല്‍, വികസ്വര രാഷ്ട്രങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണം നടപ്പിലാക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക എന്ന പതിനേഴ് വര്‍ഷത്തിലേറെ പഴക്കമുള്ള അമേരിക്കന്‍ ബാധ്യത നിറവേറ്റാതെ തങ്ങള്‍ ഈ കാര്യത്തില്‍ മുന്നോട്ട് പോവില്ല എന്നാണ് ചൈനയുടെ നിലപാട്.

Labels:

  - ജെ. എസ്.
   ( Friday, December 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കോപ്പന്‍ഹേഗന്‍ ഉച്ചകോടി തുടങ്ങി
copenhagenലോക ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമായ, 192 ലോക രാഷ്ട്രങ്ങളില്‍ നിന്നായി 15000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോപ്പന്‍‌ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഭൂമിയെ രക്ഷിക്കുന്ന ഒരു തീരുമാനം ഉടലെടുക്കും എന്ന് ആരും പ്രതീക്ഷിക്കു ന്നില്ലെങ്കിലും, അവസാന നിമിഷം അമേരിക്കയും, ചൈനയും മലിനീകരണ നിയന്ത്രണ ത്തിന് അനുകൂലമായ നിലപാടുകള്‍ എടുക്കുകയും, ഇരു രാഷ്ട്രങ്ങളുടെയും തലവന്മാര്‍ ഉച്ച കോടിയില്‍ പങ്കെടുക്കു വാന്‍ തീരുമാനി ക്കുകയും ചെയ്തതോടെ ഒരു ഇടക്കാല കാലാവസ്ഥാ കരാര്‍ എങ്കിലും ഈ ഉച്ച കോടിയില്‍ രൂപപ്പെടും എന്ന പ്രതീക്ഷ ബലപ്പെട്ടു. അടുത്ത പത്തു വര്‍ഷത്തി നുള്ളില്‍, 17 ശതമാനം കുറവ് മലിനീ കരണത്തില്‍ വരുത്തും എന്നാണ് ഒബാമ ഉച്ച കോടിയില്‍ വാഗ്ദാനം ചെയ്യാന്‍ പോകുന്നത്. ഇത് അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ കൊണ്ട് അംഗീകരി പ്പിച്ച് എടുക്കുക എന്നതാവും ഒബാമയുടെ അടുത്ത വെല്ലുവിളി. മലിനീകരണ നിയന്ത്രണ ത്തിനായി ചൈനയില്‍ ഇതിനോടകം തന്നെ നടപ്പിലാക്കിയ നടപടികള്‍ തന്നെ മതിയാവും ചൈനയുടെ ഉച്ച കോടിയിലെ പ്രഖ്യാപനങ്ങള്‍ പാലിക്കാന്‍ എന്നത് ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്.
 
പരിസ്ഥിതിയ്ക്ക് ഏറെ കോട്ടം തട്ടിച്ച് കൊണ്ട് പുരോഗതി കൈ വരിച്ച വികസിത രാജ്യങ്ങള്‍, പുരോഗമന ത്തിന്റെ പാതയില്‍ ഇനിയും ബഹുദൂരം മുന്നോട്ട് സഞ്ചരിക്കാന്‍ ബാക്കിയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് മലിനീ കരണ നിയന്ത്രണ ത്തിനായി സാമ്പത്തിക സഹായം ചെയ്യണം എന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ നിര്‍ദ്ദേശ ത്തിന്മേല്‍ ഉച്ച കോടിയില്‍ എന്ത് തീരുമാനം ഉണ്ടാവും എന്ന് ലോകം ഉറ്റു നോക്കുന്നു.
 
അമേരിക്കയില്‍ പ്രതിശീര്‍ഷ മലിനീകരണം 21 ടണ്‍ ആണെങ്കില്‍ ഇന്ത്യയില്‍ അത് കേവലം 1.2 ടണ്‍ ആണ്. തങ്ങളുടെ പ്രതിശീര്‍ഷ മലിനീകരണം വികസിത രാഷ്ട്രങ്ങളു ടേതിനേക്കാള്‍ കൂടുതല്‍ ആവില്ല എന്നതായിരുന്നു ഇന്ത്യയുടെ പ്രഖ്യാപിത നയം.
 
ഗണ്യമായ കല്‍ക്കരി നിക്ഷേപമുള്ള ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യ ങ്ങള്‍ക്കായി ആശ്രയിക്കുന്നത് കല്‍ക്കരി യെയാണ്. കല്‍ക്കരി ഉപയോഗം മൂലം ഉണ്ടാവുന്ന മലിനീകരണം ഏറെ അധികവുമാണ്. ഇത്രയും നാള്‍ വ്യാവസായിക വികസന ത്തിനായി മലിനീകരണം കാര്യമാക്കാതെ മുന്നേറിയ വികസിത രാഷ്ട്രങ്ങള്‍, പുരോഗതി കൈവരിച്ച ശേഷം, അവികസിത രാഷ്ട്രങ്ങളോട് തങ്ങളുടെ മലിനീകരണം നിയന്ത്രിക്കുവാന്‍ ആവശ്യപ്പെടുന്നത് ന്യായമല്ല എന്നാണ് അവികസിത രാഷ്ട്രങ്ങളുടെ വാദം. മലിനീകരണ നിയന്ത്രണത്തിന് കൊടുക്കേണ്ടി വരുന്ന അധിക ചിലവും, സാമ്പത്തിക ബാധ്യതയും, ഇത്രയും നാള്‍ ഭൂമിയെ യഥേഷ്ട്രം മലിനമാക്കി സാമ്പത്തിക ഭദ്രത കൈവരിച്ച രാഷ്ട്രങ്ങള്‍ വഹിക്കണം എന്നാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യം.
 
ഈ ആവശ്യങ്ങളില്‍ മുറുകെ പിടിച്ചു നില്‍ക്കുന്ന വേളയിലാണ് പൊടുന്നനെ 25 ശതമാനം നിയന്ത്രണം സ്വമേധയാ ഏര്‍പ്പെടുത്തി കൊണ്ട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ഇന്ത്യയുടെ നിലപാടില്‍ മാറ്റം വരുത്തിയത്. ഇത് അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം രാജ്യ സഭയില്‍ നിന്നും ഇറങ്ങി പോവുകയും ഉണ്ടായി.
 
എന്നാല്‍ മലിനീകരണ നിയന്ത്ര ണത്തിന് ഒരു ആഗോള ഉടമ്പടി ഉണ്ടാക്കുകയും, നിയമം മൂലം ഇത് ആഗോള തലത്തില്‍ പ്രാബല്യത്തില്‍ വരുത്തുവാനും ഉള്ള ശ്രമങ്ങളെ, സ്വയം നിയന്ത്രണം എന്ന അതത് രാജ്യങ്ങളുടെ നയം ദുര്‍ബല പ്പെടുത്തും. സ്വയം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് അവസാന നിമിഷം രംഗത്തു വന്ന അമേരിക്കയുടെ ഉദ്ദേശവും ഇതു തന്നെ യായിരുന്നു. 25 ശതമാനം നിയന്ത്രണം പ്രഖ്യാപിച്ചതോടെ ഈ നീക്കത്തിന് പിന്‍ബ ലമേകി കൊണ്ട് ഇന്ത്യയും അമേരിക്കന്‍ പാളയത്തില്‍ തമ്പടിക്കു കയാണ് ഉണ്ടായത്.
 
ഇതു വരെ വിവിധ രാഷ്ട്രങ്ങള്‍ ഇത്തരത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ എല്ലാം കണക്കിലെടുത്ത് പഠനം നടത്തിയ ഐക്യ രാഷ്ട്ര സഭയുടെ ശാസ്ത്രജ്ഞര്‍ ഇന്നലെ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരം, ഈ നിയന്ത്രണങ്ങള്‍ കൊണ്ടൊന്നും 2 ഡിഗ്രിയില്‍ താഴെ ആഗോള താപ വര്‍ദ്ധന നിയന്ത്രിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല എന്ന് അറിയുമ്പോഴാണ് ഈ സ്വയം നിയന്ത്രണ തന്ത്രത്തിന്റെ ഗൂഢ ലക്ഷ്യവും, ഉച്ചകോടിയുടെ പരാജയവും നമുക്ക് ബോധ്യപ്പെടുക.

Labels:

  - ജെ. എസ്.
   ( Monday, December 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജയറാം രമേഷിനെ പച്ച കുത്തുന്നു
jairam-ramesh-hillary-clintonപരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേഷ് ഇന്ത്യയുടെ പുതിയ മിസ്റ്റര്‍ ഗ്രീന്‍ ആണെന്ന് വ്യാപകമായ പ്രചരണം അരങ്ങേറുന്നു. കോപ്പന്‍ ഹേഗനില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന് അകമ്പടി പോകുന്ന വിദ്യാര്‍ത്ഥികളുടെ കഥകളും മാധ്യമങ്ങള്‍ ആഘോഷി ക്കുകയുണ്ടായി.
 
25 ശതമാന ത്തോളം കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുവാനുള്ള നടപടികള്‍ ഇന്ത്യ സ്വമേധയാ സ്വീകരിക്കും എന്നാണ് മന്ത്രി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വെച്ച നയ രേഖയില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച എന്തെങ്കിലും അന്താരാഷ്ട്ര നിയമ നിര്‍മ്മാണത്തിന് തങ്ങള്‍ ഒരുക്കമല്ല എന്നും ഈ രേഖ വ്യക്തമാക്കുന്നു.
 
ആഗോള തലത്തില്‍ തീരുമാനങ്ങള്‍ എടുക്കുവാനും കൂട്ടായ തീരുമാനത്തിന്റെ പിന്‍ബലത്തോടെ മലിനീകരണം നിയന്ത്രിക്കുവാനും ഭൂമിയുടെ ഭാവി തന്നെ രക്ഷപ്പെടുത്താനും ഉള്ള ഉദ്ദേശത്തോടെ ചേരുന്ന കോപ്പന്‍‌ഹേഗന്‍ ഉച്ചകോടിയുടെ ഉദ്ദേശ ലക്ഷ്യത്തെ തുരങ്കം വെയ്ക്കുന്ന നിലപാടാണിത്. അന്താരാഷ്ട്ര നിയമ നിര്‍മ്മാണം സാധ്യമാവാതെ വരുന്നതോടെ ഈ നിയന്ത്രണങ്ങള്‍ എത്ര മാത്രം ഫലവത്തായി പാലിക്കപ്പെടും എന്നത് കണ്ടറിയേ ണ്ടിയിരിക്കുന്നു.
 
അന്താരാഷ്ട്ര തലത്തില്‍ മലിനീകരണത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തുന്നത് ഏറ്റവും അധികം ബാധിക്കുന്നതും അതിനെതിരെ ശക്തമായ നിലപാട് എടുക്കുന്നതും അമേരിക്കയാണ്. അമേരിക്കന്‍ നിലപാടിനെ പിന്തുണയ്ക്കുകയാണ് ഈ നയ പ്രഖ്യാപനത്തോടെ ഇന്ത്യയും ചെയ്യുന്നത്. അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ച് മാത്രം സ്വീകരിച്ച നയമാണിത് എന്ന് ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞ സാഹചര്യത്തില്‍ മന്ത്രിയെ ഇന്ത്യയുടെ “മിസ്റ്റര്‍ ഗ്രീന്‍” എന്ന പരിവേഷം നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള നീക്കം ആസൂത്രിതമാണ് എന്ന് വ്യക്തമാണ്.
 
ഭോപ്പാലിലെ വിഷ ലിപ്തമായ മണ്ണ് മൂലം “സ്ലോ പോയസനിംഗ്“ ന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയുടെ മുഖത്തു നോക്കി അവിടത്തെ ഒരു പിടി മണ്ണ് സ്വന്തം കൈക്കുമ്പിളില്‍ എടുത്ത് പൊക്കി “ഇത് തൊട്ടിട്ട് തനിക്ക് രോഗമൊന്നും വരുന്നില്ലല്ലോ, പിന്നെ എന്താ പ്രശ്നം?” എന്ന് ചോദിച്ച മന്ത്രിയാണ് ഇത് എന്നത് മറക്കാനാവില്ല.
 
കടലില്‍ മരമില്ലല്ലോ? എന്നിട്ടും കടലില്‍ മഴ പെയ്യുന്നുണ്ടല്ലോ? പിന്നെ, ഈ മരമൊക്കെ വെട്ടിയാല്‍ മഴ പെയ്യില്ല എന്ന് എങ്ങനെ പറയാനാവും എന്ന് പണ്ട് പണ്ട് ഒരാള്‍ പറഞ്ഞിരുന്നു.
 
കാലം ഇത്രയൊക്കെ കഴിഞ്ഞില്ലേ? ഇനി ഇതൊക്കെ മറന്ന് നാം മുന്‍പോട്ട് പോവേണ്ടിയിരിക്കുന്നു എന്നും മന്ത്രി തുടര്‍ന്നു പറയുകയും ചെയ്തു. മന്ത്രിക്ക് ഭോപ്പാല്‍ വിടുന്നതോടെ ഇത് മറക്കാന്‍ ആവുമായിരിക്കും. എന്നാല്‍ ഭൂഗര്‍ഭ ജലം വരെ വിഷ ലിപ്തമായ ഭോപ്പാലിലെ, അംഗ വൈകല്യങ്ങളും മാറാ രോഗങ്ങളും മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഇത് എങ്ങനെ മറക്കാനാവും?
 



Jairam Ramesh - The New Mr. Green of India



 
 

Labels:

  - ജെ. എസ്.
   ( Sunday, December 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കോപ്പന്‍‌ഹേഗന്‍ - ഇന്ത്യന്‍ നിലപാട് അമേരിക്കയെ പ്രീണിപ്പിയ്ക്കാന്‍ - നഷ്ടം ഭൂമിയ്ക്ക്
emissionഡല്‍ഹി : കോപ്പന്‍ ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യന്‍ നയം വ്യക്തമാക്കി കൊണ്ട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പാര്‍ലമെന്റിനു മുന്‍പില്‍ സമര്‍പ്പിച്ച രേഖ അമേരിക്കയെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ച് ഉള്ളതാണെന്ന് ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment - CSE) ഡയറക്ടര്‍ സുനിത നരൈന്‍ അഭിപ്രായപ്പെട്ടു. മലിനീകരണ അളവുകളില്‍ നിയമപരമായ നിയന്ത്രണം കൊണ്ടു വരുന്നതിനെ എതിര്‍ത്ത ഇന്ത്യ സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മലിനീകരണം നിയന്ത്രിക്കും എന്ന നിലപാടാണ് സ്വീകരിക്കുന്നത്. മലിനീകരണം നിയമപരമായി നിയന്ത്രിക്കപ്പെട്ടാല്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് അമേരിക്കയെയും ചൈനയെയും ആയിരിക്കും എന്നതിനാല്‍ ഇതിനെ എതിര്‍ത്ത് സ്വയം നിര്‍ണ്ണയിക്കുന്ന അളവുകള്‍ ഏര്‍പ്പെടുത്താനാണ് അമേരിക്കയ്ക്ക് താല്‍പ്പര്യം. ഇതേ നിലപാട് തന്നെ പിന്തുടരുക വഴി അമേരിക്കന്‍ വാദത്തിന് പിന്‍‌ബലം നല്‍കുകയാണ് ഇന്ത്യ.
 
വന്‍ കല്‍ക്കരി ശേഖരമുള്ള ഇന്ത്യയുടെ വികസനത്തിന് തടസ്സമാവും ആഗോള മലിനീകരണ നിയന്ത്രണം എന്നതാണ് ഇന്ത്യയുടെ വാദം. ദാരിദ്ര്യം അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ ക്ഷേമത്തിന് ഊര്‍ജ്ജം പകരാന്‍ ഇന്ത്യ കല്‍ക്കരിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഇതാണ് ആഗോള നിയന്ത്രണത്തെ ഇന്ത്യ എതിര്‍ക്കുന്നത്. എന്നാല്‍ ആഗോള താപനവും തല്‍ ഫലമായി ശോഷിക്കുന്ന ഹിമാലയന്‍ മഞ്ഞു മലകളും, ഉയരുന്ന സമുദ്ര നിരപ്പുമെല്ലാം ഇന്ത്യയ്ക്ക് ഏറെ ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്.
 
മലിനമാകുന്നതോടെ ഭൂമിയുടെ മരണമാണ് ആസന്നമാകുന്നത്. ഇതിന്റെയെല്ലാം നഷ്ടം ഭൂമിക്കും നമ്മുടെ പിന്‍ തലമുറക്കും ആണെന്ന് തിരിച്ചറിഞ്ഞ് വികസന മാതൃക പുനരാവി ഷ്കരിക്കുക എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള പ്രതിവിധി.

Labels: ,

  - ജെ. എസ്.
   ( Friday, December 04, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം
bhopal-gas-tragedy25 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 2 രാത്രി 10 മണിയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തിന് ഇടയാക്കിയ രാസ പ്രവര്‍ത്തനം ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീട നാശിനി ഫാക്ടറിയില്‍ ആരംഭിച്ചത്. രാത്രി 10:30 യോട് കൂടി രാസ പ്രക്രിയ മൂലം താങ്ങാവുന്നതിലും അധികം മര്‍ദ്ദം ടാങ്കില്‍ രൂപപ്പെടുകയും, ടാങ്കിന്റെ സുരക്ഷാ വാല്‍‌വ് തുറന്ന് വിഷ വാതകം പുറത്തേക്ക് തുറന്നു വിടുകയും ഉണ്ടായതോടെ ഭോപ്പാല്‍ വാസികളുടെ ദുരന്ത കഥയ്ക്ക് തുടക്കമായി. 72 മണിക്കൂ റിനുള്ളില്‍ 15000 ഓളം പേര്‍ കൊല്ലപ്പെട്ടു. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ച തായാണ് കണക്കാ ക്കപ്പെടുന്നത്. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.
 
ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂട്ടാക്കാഞ്ഞ കമ്പനിയുമായി പിന്നീട് സര്‍ക്കാര്‍ കോടതിക്കു വെളിയില്‍ വെച്ച് കമ്പനി അനുവദിച്ച തുച്ഛമായ തുകയ്ക്ക് വേണ്ടി സന്ധി ചെയ്തതും, ആ തുക തന്നെ കിട്ടാതെ വന്നതും, ഇന്നും നമ്മുടെ രാഷ്ട്രീയ ഇച്ഛാ ശക്തിക്ക് നാണക്കേടായി തുടരുന്നു. അമേരിക്കന്‍ വ്യവസായ ഭീമനുമായി കൊമ്പു കോര്‍ക്കുന്നത് ഇന്ത്യയിലെ വിദേശ നിക്ഷേപത്തെ തന്നെ പ്രതികൂലമായി ബാധിച്ചേയ്ക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ ആശങ്ക.
 

bhopal-tragedy-effigy


 
പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡ് മുതലാളി വാറന്‍ ആന്‍ഡേഴ്‌സണ്‍ന്റെ കോലം ഇന്നും ഭോപ്പാല്‍ നിവാസികള്‍ വര്‍ഷം തോറും ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കത്തിയ്ക്കുന്നു. കൂടെ തങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാരുടെയും.
 

bhopal-burning-effigy


 
25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണെന്ന് ഡല്‍ഹിയിലെ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment - CSE) നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തി. കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ എടുത്ത ജലത്തില്‍ പോലും വിഷാംശം നില നില്‍ക്കുന്ന തായാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഇവിടത്തുകാരെ “സ്ലോ പോയസനിംഗ്” വഴി ബാധിക്കുന്നു എന്ന ആരോപണം പക്ഷെ സര്‍ക്കാര്‍ നിഷേധിച്ചു വരികയാണ്.
 
രണ്ടു മാസം മുന്‍പ് ഭോപ്പാല്‍ സന്ദര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ദുരന്ത ഭൂമിയില്‍ നിന്നും ഒരു പിടി മണ്ണ് കയ്യില്‍ എടുത്ത് പൊക്കി കാണിക്കുകയും “ഇതാ ഞാന്‍ ഈ മണ്ണ് കയ്യില്‍ എടുത്തിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഞാന്‍ ചുമയ്ക്കുന്നുമില്ല.” എന്ന് പറയുകയുണ്ടായി.
 

jairam-ramesh

പരിസ്ഥിതി മന്ത്രി ജയറാം രമേഷ്

 
മന്ത്രി നടത്തിയ നിരുത്തര വാദപരമായ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഇത്തവണ ജയറാം രമേഷിന്റെ കോലം കൂടി ഭോപ്പാല്‍ നിവാസികള്‍ കത്തിച്ചു.
 
കമ്പനിയുമായി കോടതിയില്‍ നില നില്‍ക്കുന്ന കേസ് തന്നെ ഈ പരാമര്‍ശം ദുര്‍ബലപ്പെടുത്തും എന്ന് ഇവര്‍ ഭയക്കുന്നു.
 
സ്ലോ പോയസനിംഗ് എന്താണെന്ന് മന്ത്രിയ്ക്ക് അറിയില്ല എന്നു വേണം കരുതാന്‍. ഭോപ്പാല്‍ ദുരന്തത്തില്‍ പതിനായിര കണക്കിന് ആള്‍ക്കാര്‍ നിമിഷങ്ങ ള്‍ക്കകം കൊല്ലപ്പെട്ടത് ദ്രുത ഗതിയിലുള്ള വിഷ ബാധ ഏറ്റാണെങ്കില്‍ സ്ലോ പോയസനിംഗ് എന്ന പ്രക്രിയ വര്‍ഷങ്ങള്‍ കൊണ്ടാണ് അതിന്റെ ദോഷം പ്രകടമാക്കുന്നത്. ഇത് ലക്ഷക്കണക്കിന് ആളുകളെ മാറാ രോഗങ്ങളുടെ ദുരിതങ്ങളില്‍ ആഴ്ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്നു.
 

bhopal-fight-for-living


 
പലപ്പോഴും ഈ രീതിയിലുള്ള വിഷ ബാധയാണ് കൂടുതല്‍ അപകടകരം എന്ന് ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ പറ്റി ഗവേഷണം നടത്തിയ ഡോ. കെ. ടി. വിജയ മാധവന്‍ പറയുന്നു. കാരണം, ഇതിന്റെ ദൂഷ്യം ആസന്നമായി പ്രത്യക്ഷമല്ല.
 
വന്‍ തോതില്‍ ഉണ്ടാവുന്ന വിഷ ബാധ പെട്ടെന്ന് തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധി തരാകുകയും ചെയ്യും. എന്നാല്‍ സ്ലോ പോയസനിംഗ് അതിന്റെ ദൂഷ്യ ഫലങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറെ കാല താമസം എടുക്കും.
 
dr-kt-vijayamadhavan“സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയ മാധവന്‍, സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍‌വയണ്മെന്റ് കേരള (Society for Protection of Environment - Kerala SPEK) യില്‍ അംഗവുമാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. വിജയ മാധവന്‍ ചാലിയാറിലെ “ഹെവി മെറ്റല്‍” മലിനീകരണത്തെ പറ്റി ആദ്യ കാലത്തു തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പു നല്‍കിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.
 
ചാലിയാറിലെ മെര്‍ക്കുറി വിഷ ബാധ ഇത്തരത്തില്‍ ക്രമേണ മെര്‍ക്കുറിയുടെ അളവ് മത്സ്യങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാന്‍ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാല്‍ ജലം രാസ പരിശോധനയ്ക്ക് വിധേയമാ ക്കിയപ്പോള്‍ ജലത്തിലെ മെര്‍ക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവായിരുന്നു എന്നും, ഈ കാരണം കൊണ്ട് സര്‍ക്കാര്‍ ജലം മലിനമല്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നു.
 
ഇതിനു സമാനമായ ഒരു സ്ഥിതി വിശേഷമാണ് ഭോപ്പാലിലേത്. ഇവിടെ ചത്തൊടുങ്ങുന്നത് മത്സ്യമല്ല, മനുഷ്യനാണ് എന്നു മാത്രം.
 



Remembering the Bhopal Gas Tragedy
 
 
ഫോട്ടോ കടപ്പാട് : bhopal.net



 
 

Labels: ,

  - ജെ. എസ്.
   ( Wednesday, December 02, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ - മന്‍‌മോഹന്‍ സിംഗ്
manmohan_singhലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യവും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലായ്മയും അനിയന്ത്രിതമായ വിഭവ ദുരുപയോഗമാണ് എന്ന് പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ് പ്രസ്താവിച്ചു. ജി8-ജി5 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് തിരിക്കവെയാണ് പ്രധാന മന്ത്രി ഈ പരാമര്‍ശം നടത്തിയത്. ഇന്ന് വൈകീട്ട് മന്‍‌മോഹന്‍ സിംഗ് ഉച്ചകോടി നടക്കുന്ന ലാഖിലായില്‍ എത്തും. രണ്ട് നൂറ്റാണ്ടിലേറെ കാലം തങ്ങളുടെ വ്യാവസായിക ആവശ്യങ്ങള്‍ക്കും സമ്പന്ന ഉപഭോഗ ജീവിത രീതി നില നിര്‍ത്തുന്നതിനും വേണ്ടി സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ നടത്തിയ വിഭവ ചൂഷണത്തിന്റെ തിക്ത ഫലങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്. ഈ ചരിത്രപരമായ ഉത്തരവാദിത്വത്തില്‍ നിന്നും വികസിത രാഷ്ട്രങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ല. ഐക്യ രാഷ്ട്ര സഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകളില്‍ സജീവമായി തന്നെ പങ്കെടുക്കും എന്നും മന്‍‌മോഹന്‍ സിംഗ് അറിയിച്ചു.

Labels: , , ,

  - ജെ. എസ്.
   ( Wednesday, July 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പരിസ്ഥിതി കോണ്‍ഗ്രസ്‌ നീട്ടി വെച്ചു
ആഗസ്‌ത്‌ 18,19,20 തിയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുവാനിരുന്ന അഞ്ചാമത്‌ കേരള എണ്‍വയോണ്‍മെന്റ്‌ കോണ്‍ഗ്രസ് നീട്ടി വെച്ചു. സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
 
തിരുവനന്തപുരത്ത്‌ വെച്ച് ആഗസ്‌ത്‌ 18,19,20 തീയതികളില്‍ നടക്കും എന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും തിയ്യതി ഇനിയും തീരുമാനം ആയിട്ടില്ല എന്ന് സെന്ററിന്റെ വെബ് സൈറ്റ് അറിയിച്ചു.
 
'കേരളത്തിലെ ജല വിഭവങ്ങള്‍' എന്നതായിരിക്കും മുഖ്യ വിഷയം. ഗവേഷണ സ്ഥാപനങ്ങളിലെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഏറ്റവും നല്ല പ്രബന്ധം അവതരിപ്പിക്കുന്ന യുവ ശാസ്‌ത്രജ്ഞന്‌ അവാര്‍ഡ്‌ നല്‌കും. കോണ്‍ഗ്രസിനെ ക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ www.cedindia.org എന്ന വെബ്‌സൈറ്റിലും 0471- 2369720, 2369721 എന്നീ നമ്പരുകളിലും ലഭിക്കും. പ്രതിനിധിയായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലായ്‌ 25നു മുമ്പ്‌ വെബ്‌സൈറ്റില്‍ ലഭിക്കുന്ന ഫോറത്തില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യണം എന്നാണ് നേരത്തേ അറിയിച്ചിരുന്നത് എങ്കിലും തീയതി മാറുന്ന സാഹചര്യത്തില്‍ ഇതും മാറുവാനാണ് സാധ്യത.

Labels:

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Friday, July 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അമേരിക്കയ്ക്ക് വേണം 'ക്ലീന്‍ എനര്‍ജി'
clean-energyഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള ബില്‍ (American Clean Energy and Security Act) അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. 219 - 212 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസാക്കിയത്. താപം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ ഉല്പാദനത്തില്‍ 2050 ഓടെ 83% ശതമാനം കുറവ് വരുത്താനാണ് ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.
 
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പെട്രോളിയം പോലുള്ള ഊര്‍ജത്തിന് പകരം അമേരിക്കയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന മറ്റു തരത്തിലുള്ള ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താനാണ് ശ്രമങ്ങള്‍ നടത്തേണ്ടത്‌ എന്ന് ഈ ബില്‍ അവതരിപ്പിച്ച അവസരത്തില്‍ അമേരിക്കന്‍ പ്രസിടണ്ട് ബറാക് ഒബാമ പറയുകയുണ്ടായി. പെട്രോളിയം പോലുള്ള ഇന്ധനങ്ങള്‍ കത്തുമ്പോള്‍ വന്‍ തോതിലാണ് ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പുറത്തു വിടുന്നത്. ഇവ അന്തരീക്ഷത്തെ മലിനപ്പെടുത്തുകയും ചൂട് കൂട്ടുകയും ചെയ്യുന്നു.
 

clean-energy

 
സൌരോര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ആവണം ഊര്‍ജ ഉല്പാദനം. ഈ ഊര്‍ജ സ്രോതസുകളെ 'ക്ലീന്‍ എനര്‍ജി' വിഭാഗത്തില്‍ ഉള്‍പ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു. പുതിയ വ്യവസായങ്ങളും ലക്ഷക്കണക്കിന്‌ പുതിയ തൊഴില്‍ അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാനും അതോടൊപ്പം അപകടകരമായ വിദേശ ഇന്ധനത്തെ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും എന്നും ഒബാമ പറഞ്ഞു.

Labels: ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Saturday, June 27, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫൈസല്‍ ബാവക്ക് പുരസ്ക്കാരം നല്‍കി
faisal-bavaകേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും e പത്ര ത്തില്‍ കോളമിസ്റ്റുമായ ഫൈസല്‍ ബാവക്ക് സമ്മാനിച്ചു. മെയ് 28ന് പാലക്കാട് വെച്ച് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വമാണ് പുരസ്ക്കാരം നല്‍കിയത്. വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “വിധി കാത്ത് ഒരു ഹരിത താഴ്വര കൂടി” എന്ന ലേഖനത്തിനാണ് പുരസ്ക്കാരം.
 



 
 

Labels: ,

  - ജെ. എസ്.
   ( Thursday, June 04, 2009 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

അഭിനന്ദനങ്ങൾ ..ആശംസകൾ

June 5, 2009 7:31 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫൈസല്‍ ബാവക്ക് പുരസ്ക്കാരം
faisal-bavaകേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരത്തിന് പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും e പത്ര ത്തില്‍ കോളമിസ്റ്റുമായ ഫൈസല്‍ ബാവ അര്‍ഹനായി. വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “വിധി കാത്ത് ഒരു ഹരിത താഴ്വര കൂടി” എന്ന ലേഖനത്തിനാണ് പുരസ്ക്കാരം. മെയ് 28ന് പാലക്കാട് വെച്ച് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം പുരസ്ക്കാരം നല്‍കും.




Labels: ,

  - ജെ. എസ്.
   ( Monday, May 25, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചരിത്ര ദുരന്തമായ കാട്ടു തീ
ആസ്ത്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആയി പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ ഇതു വരെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ആസ്ത്രേലിയയിലെ വിക്ടോറിയാ പ്രവിശ്യയിലാണ് ലോകത്തെ ഞെട്ടിച്ച ഈ കാട്ടു തീ പടരുന്നത്. മുപ്പത്തി ഒന്ന് ഇടങ്ങളിലായി ആളി കത്തുന്ന തീ അണക്കാന്‍ ആഴ്ചകള്‍ വേണ്ടി വരും എന്നാണ് നിഗമനം. ഔദ്യോഗിക കണക്ക് അനുസരിച്ച് 108 പേര്‍ കൊല്ലപ്പെട്ടു എന്നാണെങ്കിലും കത്തിക്കരിഞ്ഞ വീടുകള്‍ പരിശോധിച്ചു കഴിയുമ്പോഴേക്കും മരണ സംഖ്യ ഇനിയും ഉയരാന്‍ ആണ് സാധ്യത. ശനിയാഴ്ച തുടങ്ങിയ കാട്ടു തീ 750ഓളം വീടുകള്‍ ആണ് കത്തിച്ചു ചാമ്പല്‍ ആക്കിയത്. മൂന്നര ലക്ഷം ഹെക്ടര്‍ ഭൂമിയോളം പരന്നു കിടക്കുന്ന നാശത്തിനു പിന്നില്‍ കൊള്ളി വെപ്പുകാരുടെ കൈകള്‍ ആണെന്ന് ആസ്ത്രേലിയന്‍ പ്രധാന മന്ത്രി കെവിന്‍ റുഡ്ഡ് അറിയിച്ചു. പലയിടങ്ങളിലും മനഃപൂര്‍വ്വം കൊള്ളി വെപ്പുകാര്‍ തന്നെയാണ് തീ തുടങ്ങിയതത്രെ. ചില സ്ഥലങ്ങളില്‍ കത്തി അമര്‍ന്ന തീ ഇവര്‍ വീണ്ടും കത്തിക്കുകയും ചെയ്തു.




ഇത്തരം കാട്ടു തീ ആസ്ത്രേലിയയില്‍ ഒരു സ്വാഭാവിക പ്രതിഭാസം ആണ്. എന്നാല്‍ വരള്‍ച്ചയും, ചൂട് കാറ്റും, സാധാരണയില്‍ കവിഞ്ഞ കൊടും ചൂടും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ഇന്നേ വരെ ആസ്ത്രേലിയ കണ്ടിട്ടില്ലാത്ത മാനങ്ങളാണ് ഇത്തവണ കാട്ടു തീ കൈവരിച്ചത്.




പ്രതിവര്‍ഷം 20,000 മുതല്‍ 30,000 വരെ കാട്ടു തീകള്‍ ഉണ്ടാവാറുള്ള ആസ്ത്രേലിയയില്‍ ഇതില്‍ പകുതിയും മനുഷ്യര്‍ തന്നെ മനഃപൂര്‍വ്വം തുടങ്ങി വെക്കുന്നത് ആണ് എന്നാണ് സര്‍ക്കാര്‍ അധീനതയില്‍ ഉള്ള ആസ്ത്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി കഴിഞ്ഞ ആഴ്ച പുറത്ത് ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Labels: , ,

  - ജെ. എസ്.
   ( Monday, February 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ സി. ജേക്കബ്‌ അന്തരിച്ചു
പയ്യന്നൂര്‍: പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ജോണ്‍ സി. ജേക്കബ്‌ (77) അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെ പയ്യന്നൂരില്‍ ആയിരുന്നു അന്ത്യം. സീക്ക്‌ എന്ന പരിസ്ഥിതി കൂട്ടായ്‌മയുടെ സ്ഥാപകനാണ്‌ അദ്ദേഹം. പയ്യന്നൂര്‍ ഗവണ്‍മെന്റ്‌ കോളേജ്‌, ദേവഗിരി കോളേജ്‌ എന്നിവിടങ്ങളില്‍ സുവോളജി അധ്യാപകനായിരുന്നു. 2004 ലെ സ്വദേശി ശാസ്‌ത്ര പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷ മിത്ര പുരസ്‌കാരം, ഹരിതം പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.




കോട്ടയം സ്വദേശിയാണ്‌. ദീര്‍ഘ കാലമായി പയ്യന്നൂരിലാണ്‌ താമസം.




കേരളത്തില്‍ സ്‌കൂള്‍ - കോളേജ്‌ തലത്തില്‍ പരിസ്ഥിതി ക്ലബുകള്‍ (നേച്വര്‍ ക്ലബ്‌) രൂപവല്‍ക്ക രിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ്‌ ജോണ്‍ സി ജേക്കബ്‌.




സൈലന്റ്‌ വാലി സംരക്ഷണം അടക്കമുള്ള വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും എന്നു മുണ്ടായിരുന്നു അദ്ദേഹം.




സൂചിമുഖി, പ്രസാദം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്നു. പ്രതിഷ്‌ഠാനം എന്ന പേരില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങ ള്‍ക്കായുള്ള സംഘടനയും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.




മൃതദേഹം ഉച്ചക്ക്‌ 1 മണിക്ക്‌ പയ്യന്നൂര്‍ കോളേജില്‍ പൊതു ദര്‍ശനത്തിന്‌ വെയ്‌ക്കും. 4 മണിക്ക്‌ പയ്യാമ്പലത്താണ്‌ സംസ്‌കാരം.




Labels:

  - ജെ. എസ്.
   ( Saturday, October 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫുക്കുവോക്ക അന്തരിച്ചു
രാസ വളങ്ങളും വിഷ ലിപ്തമായ കീട നാശിനികളും നിരാകരിച്ചു പ്രകൃതി കൃഷി വിജയകരമായി പ്രാവര്‍ത്തികം ആക്കിയ മസനോബു ഫുക്കുവോക്ക അന്തരിച്ചു. 95 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ “ഒറ്റ വൈക്കോല്‍ വിപ്ലവം” എന്ന പുസ്തകം പ്രസിദ്ധമാണ്.

Labels:

  - ജെ. എസ്.
   ( Tuesday, August 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനം വൈകും
ജപ്പാനില്‍ അന്യായമായി തടവിലാക്കപ്പെട്ട രണ്ട് ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനത്തിനായി ലോകം മുഴുവന്‍ പ്രതിഷേധം ആഞ്ഞടിയ്ക്കുമ്പോഴും ജപ്പാന്‍ കോടതി ഇവരുടെ മോചനം തടയുകയാണ്. ജപ്പാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന “ശാസ്ത്രീയ തിമിംഗല വേട്ട” യോടനുബന്ധിച്ച് നടക്കുന്ന വെട്ടിപ്പ് വെളിപ്പെടുത്തിയ ജുനിച്ചി സാറ്റോ, ടോറു സുസുക്കി എന്നീ ഗ്രീന്‍ പീസ് പ്രവര്‍ത്തകരെ ജൂണ്‍ 20നാണ് പോലീസ് അറസ്റ്റ് ചെയ്തത്.




തിമിംഗല സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ വ്യാവസായികമായ തിമിംഗല വേട്ട നേരത്തേ നിരോധിച്ചതാണ്. എന്നാല്‍ ഈ നിരോധനം തിമിംഗല ഗവേഷണത്തിനായി തിമിംഗലങ്ങളെ പിടിയ്ക്കാന്‍ അനുവദിയ്ക്കുന്നുണ്ട്. ഇതിന്റെ മറവിലാണ് ജപ്പാന്‍ ഔദ്യോഗികമായി തന്നെ പ്രതിവര്‍ഷം ആയിരം തിമിംഗലങ്ങളെ വേട്ടയാടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടത്തി വരുന്ന ഈ “ശാസ്ത്രീയ” വേട്ടയുടെ മറവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ അനധികൃത തിമിംഗല വേട്ട നിര്‍ബാധം നടന്നു വരുന്നതിന് എതിരെയാണ് ഗ്രീന്‍ പീസ് പ്രതിഷേധിയ്ക്കുന്നത്. സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടക്കുന്ന ഈ തിമിംഗല വേട്ടയില്‍ കാലങ്ങളായി നടന്നു വന്ന ഇത്തരം വെട്ടിപ്പിനെതിരെ ഗ്രീന്‍ പീസ് പ്രക്ഷോഭം നടത്തി വരികയായിരുന്നു.




തിമിംഗല സംരക്ഷണ മേഖലയില്‍ നിന്നും മടങ്ങി വന്ന “നിഷിന്‍ മാറു” എന്ന കപ്പലില്‍ നിന്നും ടോക്യോയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കേന്ദ്രത്തിലേക്ക് തിമിംഗല മാംസം കടത്തുന്നത് മനസ്സിലാക്കി അതിലൊരു പെട്ടി മാംസം ജുനിച്ചിയും ടോറുവും കൈക്കലാക്കിയിരുന്നു.




ഈ പെട്ടി ഇവര്‍ പിന്നീട് പോലീസിന് കൈമാറുകയുണ്ടായി. എന്നാല്‍ ഗ്രീന്‍ പീസിന്റെ വാദത്തിന് സഹായകരമായ തെളിവായി ഇവര്‍ കൈക്കലാക്കിയ തിമിംഗല മാംസം. ഇതില്‍ അരിശം പൂണ്ടാണ് സര്‍ക്കാര്‍ ഇവരെ തടവിലാക്കിയത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിച്ചിരുന്നു എങ്കിലും കോടതി ഇവരെ 23 ദിവസം തടങ്കലില്‍ വെയ്ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജപ്പാനില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാതെ ഒരാളെ തടവില്‍ വെയ്ക്കാവുന്ന പരമാവധി കാലാവധിയാണിത്.




ലോകമെമ്പാടും നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ ഇതിനകം ഇവരുടെ മോചനത്തിനായി ജപ്പാന്‍ സര്‍ക്കാറിന് ഇമെയില്‍ സന്ദേശം അയച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രതിഷേധം ഇവിടെ അറിയിക്കാം:
http://www.greenpeace.org/international/news/activists-arrested-200608/release-our-activists




അന്താരാഷ്ട്ര വിലക്ക് മാനിക്കാതെ തിമിംഗല വേട്ട നടത്തുന്ന മറ്റ് രണ്ട് രാജ്യങ്ങള്‍ നോര്‍വേ, ഐസ് ലാന്‍ഡ് എന്നിവയാണ്.

Labels: , , ,

  - ജെ. എസ്.
   ( Thursday, July 10, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൌദിയില്‍ പരിസ്ഥിതി സംരക്ഷണത്തിന് സേനയും കോടതിയും
പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പോലീസ് സേനയും കോടതിയും രൂപീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ടോ എന്ന ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണിത്. പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ രാജ്യം പിന്നോക്കമാണെന്ന രാജ്യാന്തര വിമര്‍ശനങ്ങള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ ജാഗ്രതയോടെയുള്ള സമീപനമാണ് സൗദി അറേബ്യ ഈയിടെയായി പുലര്‍ത്തിവരുന്നത്. എണ്ണക്കിണറുകള്‍ നിരന്തരം കത്തി ക്കൊണ്ടിരിക്കുന്നതും ലക്ഷക്കണക്കിന് അസംസ്കൃത എണ്ണ വീപ്പകള്‍ കടലില്‍ തള്ളുന്നതും സൗദിയില്‍ പരിസ്ഥിതിക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

Labels: ,

  - ജെ. എസ്.
   ( Sunday, May 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലോക ഊര്‍ജ്ജ ഉച്ചകോടി റോമില്‍
പതിനൊന്നാമത് ലോക ഊര്‍ജ്ജ ഉച്ചകോടി ഈ മാസം 20 ന് റോമില്‍ ആരംഭിക്കും. ഇന്ത്യ, സൗദി അറേബ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 85 രാജ്യങ്ങളിലെ പെട്രോളിയം മന്ത്രിമാരും 30 അന്തര്‍ദേശീയ എണ്ണക്കമ്പനികളുടെ പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒരു മലയാളി സാനിധ്യവും ഈ ഊര്‍ജ്ജ ഉച്ചകോടിയിലുണ്ടാവും. സൗദി അറേബ്യയിലെ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ എനര്‍ജി ഫോറം പ്രതിനിധി പെരിന്തല്‍മണ്ണ സ്വദേശി ഇബ്രാഹിം സുബ്ഹാനാണ് ഉച്ചകോടിയില്‍‍ പങ്കെടുക്കുന്നത്. ഈ മാസം 22 വരെയാണ് ഊര്‍ജ്ജ ഉച്ചകോടി.

Labels: , ,

  - ജെ. എസ്.
   ( Wednesday, April 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എര്‍ത്ത് അവര്‍; "ഒരുവേള പഴക്കമേറിയാല്‍ ഇരുളും വെളിച്ചമായ് വരാം"


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചു കൊണ്ട് എര്‍‍ത്ത് ഹവര്‍ ആചരിച്ചു. പരിപാടി ആഗോള താപനത്തിനെതിരെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഓസ്ട്രേലിയയിലെ സിഡ്നി, തായ്ലന്‍റ്, മാനില, ബാങ്കോക്ക്, ദുബായ്, റോം, ഡബ്ലിന്‍, ഷിക്കാഗോ, മെക്സികോ തുടങ്ങി 35 ഓളം രാജ്യങ്ങളിലെ 380 ഓളം പട്ടണങ്ങളും 3500 ഓളം വ്യവസായ സ്ഥാപനങ്ങളും ഒരു മണിക്കൂര്‍ വിളക്കുകള്‍ അണച്ചു.

ദുബായിലും രാത്രി എട്ട് മുതല്‍ 9 വരെ ആയിക്കണക്കിന് വിളക്കുകളാണ് കണ്ണു ചിമ്മിയത്.
ഈ ഒരു മണിക്കൂര്‍ നേരം അത്യാവശ്യമല്ലാത്ത മുഴുവന്‍ വിളക്കുകളും അണച്ചുകൊണ്ട് സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം സഹകരിച്ചു. ബുര്‍ജുല്‍ അറബ് ഉള്‍പ്പടെയുള്ള നഗരത്തിലെ പ്രധാന സൗധങ്ങളും ഷോപ്പിംഗ് മാളുകളും സാധാരണ വീടുകളുമെല്ലാം കാമ്പയിനില്‍ കണ്ണി ചേര്‍ന്നു. ജുമേറ റോഡില്‍ റാന്തലുകളും വഹിച്ചു കൊണ്ട് നിരവധി പേര്‍ പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു. ബുര്‍ജുല്‍ അറബില്‍ നിന്ന് ജുമേറ ബീച്ച് റോഡിലൂടെ ജുമേറ ബീച്ച് പാര്‍ക്കിലേക്കും തിരിച്ചുമാണ് റാലി സംഘടിപ്പിച്ചത്. തെരുവു വിളക്കുകള്‍ 50 ശതമാനത്തിലധികം അണച്ചു കൊണ്ട് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയും പരിപാടിയില്‍ ഭാഗഭാക്കായി.

ദുബായ് മുനിസിപ്പാലിറ്റി, ഇന്‍റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ തുടങ്ങിയവയെല്ലാം വിളക്കുകള്‍ അണച്ചുകൊണ്ട് എര്‍ത്ത് ഹവറില്‍ പങ്കെടുത്തു.

പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാനുള്ള സന്ദേശമാണ് ഈ പരിപാടിയിലൂടെ സംഘാടകര്‍ മുന്നോട്ട് വയ്ക്കുന്നത്.

Labels: ,

  - ജെ. എസ്.
   ( Sunday, March 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റിലെ ശുദ്ധ ജല ഉപയോഗം കൂടുന്നു
കുവൈറ്റിലെ ശുദ്ധ ജല ഉപയോഗം ഗള്‍ഫ് മേഖലയിലെ ശരാശരി ഉപയോഗത്തേക്കാള്‍ വളരെ കൂടുതലാണെന്ന് പഠന റിപ്പോര്‍ട്ട്. ഓരോ വ്യക്തിയും ദിവസവും ശരാശരി 465 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ശുദ്ധമായ പ്രകൃതി ജലം ലഭ്യമല്ലാത്ത കുവൈറ്റില്‍ കടല്‍ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളം ലഭ്യമാക്കുന്നത്. എന്നാല്‍ വെള്ളത്തിന്‍റെ ദുരുപയോഗം കുവൈറ്റില്‍ വളരെ അധികമാണെന്ന് കണക്കാക്കപ്പെടുന്നു. വെള്ളം ഇല്ലാത്തവരുടെ നാട് എന്ന് അര്‍ത്ഥം വരുന്ന അറബി വാക്കായ അല്‍ കുത്തില്‍ നിന്നാണ് ‍ കുവൈറ്റ് എന്ന പേര് തന്നെ ഉണ്ടായത്.

Labels: ,

  - ജെ. എസ്.
   ( Wednesday, March 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വെളിച്ചത്തിനായി ഇരുട്ട് - പ്രത്യേക റിപ്പോര്‍ട്ട്
ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ദുബായ് വ്യത്യസ്തമായൊരു പരിപാടി സംഘടിപ്പിക്കുന്നു. ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. ഈ മാസം 29 ന് ശനിയാഴ്ച രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ വിളക്കുകള്‍ അണക്കാനാണ് തീരുമാനം. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്‍റെ ഭാഗമായാണിത്. 29 ന് രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ ലൈറ്റുകള്‍ അണച്ച് ഇതിനോട് സഹകരിക്കണമെന്ന് സംഘാടകര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്ന് ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്. ഈ ഒരു മണിക്കൂര്‍ ദുബായിലെ തെരുവു വിളക്കുകള്‍ 50 ശതമാനവും അണക്കുമെന്ന് ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി. ബുര്‍ജുല്‍ അറബും ജുമേറ ബീച്ച് ഹോട്ടലും പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Wednesday, March 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇയിലെ ജനങ്ങള്‍ പുറന്തള്ളുന്ന മാലിന്യത്തിന്‍റെ തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്
യു.എ.ഇയിലെ ജനങ്ങള്‍ പുറന്തള്ളുന്ന മാലിന്യത്തിന്‍റെ തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനേക്കാളും ഇരട്ടി പ്രതിശീര്‍ഷ മാലിന്യങ്ങളാണ് യു.എ.ഇയില്‍ പുറന്തള്ളുന്നതെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. അബുദാബിയില്‍ 730 കിലോഗ്രാം. ദുബായില്‍ 725 കിലോഗ്രാം എന്നിങ്ങനെയാണ് 2006 ല്‍ ഓരോ വ്യക്തിയും പുറന്തള്ളിയ മാലിന്യ കണക്ക്. ബ്രിട്ടനില്‍ പുറന്തള്ളുന്ന പ്രതീശീര്‍ഷ മാലിന്യത്തിന്‍റെ അളവ് 300 കിലോഗ്രാമാണ്. മാലിന്യം കുറയ്ക്കാന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇ അധികൃതര്‍ ഇപ്പോള്‍.

Labels: ,

  - ജെ. എസ്.
   ( Monday, March 03, 2008 )    




അല്‍ സല്ലം ഈ വര്‍ഷത്തെ പൂവ്
ലോകാംഗീകാരം നേടിയ ഖത്തറിലെ "ഓരോ വസന്തത്തിലും ഓരോ പുഷ്പം" എന്ന ബോധവത്കരണ പരിപാടിയുടെ ഈ വര്‍ഷത്തെ പൂവായി അല്‍സല്ലം തെരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയില്‍ വളരുന്ന അപൂര്‍വ്വ സസ്യങ്ങളേയും ചെടികളേയും കുറിച്ച് വളരുന്ന തലമുറയേയും സമൂഹത്തിലെ ഇതര വിഭാഗങ്ങളേയും ബോധവത്കരിക്കാന്‍ വ്യത്യസ്തമായ പരിപാടികളാണ് ഈ വിപുലമായ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് നടത്തുന്നത്.

Labels: ,

  - ജെ. എസ്.
   ( Monday, February 25, 2008 )    




പോത്തന്‍കോടിലെ പരിസ്ഥിതി പ്രശ്നം


തിരുവനന്തപുരം ജില്ലയില്‍, പോത്തന്‍ കോട് പഞ്ചായത്തില്‍, പോത്തന്‍ കോട് വാര്‍ഡില്‍ പ്ലാമൂട് - ചിറ്റിക്കര പ്രദേശത്തെ പ്രവര്‍ത്തനം നിലച്ച പാറമടയുടെ ഇപ്പോഴത്തെ ഭീകരാവസ്ഥയെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്.വളരെ ഏറെക്കാലം നടത്തിയ അനധികൃത പാറ ഖനനം മൂലം ചിറ്റിക്കര പാറമട ഇന്നൊരു അഗാധ ഗര്‍ത്തമായി മാറിയിരിക്കുന്നു.

2002 ജൂണ്‍ മാസത്തില്‍ ഈ പാറമടയുടെ പ്രവര്‍ത്തനം ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ നിര്‍ത്തലാക്കി. അതിനുശേഷം പാറമടയില്‍ മഴ വെള്ളവും പാറയിടുക്കില്‍ കൂടി വരുന്ന ഭൂഗര്‍ഭ ജലവും സംഭരിക്കപ്പെട്ട് വളരെ വലിയൊരു ജലാശയമായി മാറിയിരിക്കുന്നു.റോഡരുകില്‍ നിന്നും ഏകദേശം 150 മുതല്‍ 250 അടി വരെ ആഴത്തിലാണ് പാറമടയുടെയും ജലാശയത്തിന്റെയും നില്‍പ്പ്.

ഏതൊരുവിധ സുരക്ഷാവലയങ്ങളോ, ചുറ്റുമതിലുകളോ ഈ പാറയ്ക്ക് ഇപ്പോള്‍ നിലവിലില്ല. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും പാറമട ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുകയാണ്. കൂടാതെ പുറമെ നിന്നുള്ള ചില സാമൂഹ്യവിരുദ്ധര്‍ പ്ലാസ്റ്റിക്, കോഴിമാലിന്യങ്ങള്‍ മുതലായവ നിക്ഷേപിച്ചും തുടങ്ങി.



വേനല്‍ക്കാലാരംഭത്തില്‍ തന്നെ കുടിവെള്ളത്തിനു ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത്, പാറമടയിലെ ജലസംഭരണിയെ വേണ്ട വിധം സംരക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. ഈ കാ‍ര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുമെന്നും എത്രയും പെട്ടെന്നു വേണ്ട നടപടികള്‍ സ്വീകരിക്കപ്പെടും എന്നും ഗ്രാമവാസികള്‍ പ്രതീക്ഷിക്കുന്നു.

ഇ മയില്‍ ആയി ഈ റിപ്പോര്‍ട്ട് അയച്ച് തന്നത് ശ്രീജിത്ത് വി. എസ്.

Labels: ,

  - ജെ. എസ്.
   ( Friday, February 22, 2008 )    






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്