12 December 2009

നസീറിന്റെ വെളിപ്പെടുത്തലുകള്‍ ഇടതു പക്ഷത്തിന് തിരിച്ചടിയായി

madaniലെഷ്കര്‍ എ തൊയ്ബയുടെ ദക്ഷിണേന്ത്യാ കമാന്‍ഡര്‍ എന്ന് വിശേഷിപ്പി ക്കപ്പെടുന്ന തടിയന്റ‌വിട നസീറിന്റെ വെളിപ്പെടു ത്തലുകള്‍ പിണറായി വിജയന്‍ അടക്കം മഅദനിയുമായി വേദി പങ്കിട്ട നേതാക്കള്‍ക്കെല്ലാം തിരിച്ചടിയായി. പി. ഡി. പി. നേതാവ് നാസര്‍ മ‌അദനിയുമായി നസീറിനുള്ള ബന്ധത്തില്‍ അവ്യക്തത യുണ്ടെങ്കിലും പോലീസിന് ശക്തമായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
 

pinarayi-madani

തെരഞ്ഞെടുപ്പ് വേളയില്‍ വേദി പങ്കിട്ട മ‌അദനിയും പിണറായിയും

 
1993ല്‍ നടന്ന കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റമാരോ പിക്കപ്പെട്ട മദനിയുടെ തീവ്രവാദ ബന്ധം വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. എറണാകുളത്ത് കളമശ്ശേരിയില്‍ ബസ് കത്തിച്ച സംഭവത്തില്‍ തന്റെ പങ്ക് നസീര്‍ പോലീസിനു മുന്‍പില്‍ സമ്മതിച്ചതോടെ ഈ കേസില്‍ പത്താം പ്രതിയായി ചേര്‍ക്കപ്പെട്ട മ‌അദനിയുടെ ഭാര്യ സൂഫി മ‌അദനി അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ശക്തമായി. തീ വെയ്ക്കല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ആയുധ നിയമം, ഗൂഢാലോചന, തട്ടി കൊണ്ടു പോകല്‍, രാജ്യ ദ്രോഹ പ്രവര്‍ത്തനം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് സൂഫിയക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ സൂഫിയയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
 

pinarayi-madani

കാര്‍ട്ടൂണിസ്റ്റ് : സുധീര്‍നാഥ്

e പത്രത്തില്‍ 22 മാര്‍ച്ച് 2009ന് പ്രസിദ്ധപ്പെടുത്തിയ കാര്‍ട്ടൂണ്‍

 
എന്നാല്‍, പി. ഡി. പി. യുമായി തെരഞ്ഞെടുപ്പ് സമയത്ത് സി. പി. എം. ഉണ്ടാക്കിയ ധാരണ തെറ്റായി പോയെന്ന് സി. പി. എം. കേന്ദ്ര നേതൃത്വം അറിയിച്ചു. ഭാവിയില്‍ പി. ഡി. പി. യുമായി ബന്ധം ഉണ്ടാവില്ലെന്നും ഇതിനു വേണ്ട നടപടികള്‍ തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു എന്നും പോളിറ്റ് ബ്യൂറോ അംഗം എം. കെ. പാന്ഥെയാണ് അറിയിച്ചത്.

Labels: ,

  - ജെ. എസ്.    

6അഭിപ്രായങ്ങള്‍ (+/-)
Links to this post

6 Comments:

ഇടതുപക്ഷത്തിനല്ല. ഇടതുപക്ഷത്തിലെ ചിലർക്കാണിതു കുരിശായി മാറിയത്.സഖാവ് വി.എസ്സ് മദനിയുമായുള്ള വേദിപങ്ക്കിടലിനും “വോട്ടുകെട്ടിനും“ എതിരായിരുന്നു.എന്നാൽ അദ്ദേഹത്തിന്റെ നിലപാടിനെ മറികടക്കുവാൻn ആളും ആർഥവും ഉള്ളവർക്ക് ആയി. അദ്ധേഹത്തെ തരം താഴ്ത്തുന്നതിൽ ഇതൊരു ഘട്റ്റകവുമായി എന്നു വേണം കരുതൂവാൻ.

സി.പി.ഐ അടക്കം ഉള്ള പാർടികളും ഇതിന്റെ അപകടത്തെ കുറിച്ച് ശക്തിയായി പറഞ്ഞിരുന്നു.
എന്നാൽ അധികാരത്തിനായി ആരുമായും സഖ്യം ചേരാം എന്ന് ഉറപ്പിച്ച് മുന്നോട്ടുവന്നവരുടെ ആളിനും അർഥത്തിനും മുമ്മിൽ അവർക്കും പിടിച്ചുനിൽക്ക്കാനാകതെ പരാജയപ്പെടേണ്ടിവന്നു.

എന്തായാലു പുതിയ സംഭവവികാസങളുടെ പേരിൽ കഴിഞ തിരഞെടുപ്പിൽ ആശാസ്യമല്ലാത്ത തിരഞെടുപ്പു കൂ‍ൂട്ടുകെട്ടിന്റെ പേരിൽ ആർക്കെതിരെയും ചെറുവിരൽ അനക്കുവാൻ പി.ബി മുന്നോട്ടുവരുuമ്ം എന്ന് കരുതുവാൻ ആകില്ല.

എന്തായാലും മദനി മാർക്കിസ്റ്റ് കൂട്ട്കെട്ടിനെ പരാജയപ്പെടുത്തിയ മുഴുവൻ ജനങൾക്കും ഒരിക്കൽകൂടെ അഭീവാദ്യങൾ.

December 12, 2009 6:49 PM  

മദനിയെ അനുകൂലിക്കുകയല്ല. എന്നാലും ബസ്സ് കത്തിക്കല്‍ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കരുതുന്നത് അവിവേകമാകും. കാരണം, മദനിക്ക് ജാമ്യം കിട്ടാന്‍ സാധ്യത ഉള്ള സമയത്താണ് ബസ്സ് കത്തിക്കല്‍ നടന്നത്. ഇത് ജാമ്യതിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഏത് കുഞ്ഞിനും അറിയാം. മറ്റൊന്ന് കൂടി. കഴിഞ്ഞ പത്തിരുപതു വര്‍ഷത്തിനിടക്ക് എത്ര ബസ്സുകളും മറ്റു വാഹനങ്ങളും നമ്മുടെ നാട്ടില്‍ കത്തിച്ചു വിട്ടിട്ടുണ്ട്!! എത്ര രാഷ്ട്രീയക്കാര്‍ ഇതില്‍ പ്രതികള്‍ ആണ്? സ്വാധീനം കൊണ്ട് ഇതെല്ലാം എവിടെ ? തീര്‍ച്ചയായും കുറ്റക്കാര്‍ ശിക്ഷിക്കപെടനം. പക്ഷെ ഇരട്ടത്താപ്പ് പാടില്ല. മദനിക്കെതിരെ ഉള്ള ഒരു ആയുധമാക്കി ഇത് അയാളുടെ ശത്രുക്കള്‍ ചെയ്തത് ആയിക്കൂടെ? പിന്നെ തെളിവുകള്‍. .. അത് ചാരക്കേസില്‍ നാം കണ്ടതല്ലേ........................ മദനി വെറും പരല്‍ മീന്‍! ഇന്ത്യയില്‍ സ്രാവുകള്‍ ഇഷ്ടം പോലെ വിലസി നടക്കുന്നു. media ഇത് kaanilla.

December 13, 2009 6:00 PM  

നസീറിനെ പിടിക്കാന്‍ കഴിഞ്ഞത് കേരളത്തിന്ന് ഏറ്റവും നല്ല കാര്യമായിരിക്കുന്നു. തീവ്രവാദത്തിന്ന് രാഷ്ട്രിയ നിറം കൊടുത്ത് രാഷ്ട്രിയ മുതെലെടുപ്പിന്ന് ശ്രമിക്കുന്നവര്ക്ക് ഇതൊരു പാഠമായിരിക്കണം . സ്വന്തം ചിറകിന്നുള്ളില്‍ തീവ്രവാദികള്ക്ക് അഭയം നല്കുന്നവരും ഇടതും വളതും പറഞ്ഞ് തിവ്രവാദികളുമായി ചങാത്തം കൂടുന്നവരും ജാഗ്രത പാലിക്കണം തീവ്രവാദികളുടെ ഓരോ നീക്കവും അറിയുന്നതിന്നുള്ള സംവിധാനവും മെച്ചപ്പെടുത്തണം .
Narayanan veliancode

December 13, 2009 7:35 PM  

മാധ്യമചർച്ചകളിൽ നിറയുന്നത് മ്ദനിയുമായി ഇടതും വലതും തിരഞ്ഞെടുപ്പ് സഹകരണം നടത്തിയതിനെ പറ്റിയാണ്.കേരളത്തിൽ വർദ്ധിച്ചു വരുന്ന തീവ്രാദത്തെ ചെറുക്കുന്നതിനെ പറ്റിയല്ല അധികപക്ഷത്തിനും പറയുവാൻ ഉള്ളത്. നിങ്ങൾൽ വേദിപങ്കിട്ടു.എന്ന് ഒരു പക്ഷ്Hഅം പറയുമ്പോൾ മറൂപ്പക്ഷം എഴുതിയ കത്തിന്റെ കഥയാണ് എതിർ വിഭാഗത്തിനുപ് പറയാനുള്ളത്.ഇരു കൂട്ടരും മദാനിയുമായി തിരന്ന്ഞെടുപ്പ് കാലങ്ങളിൽ സഹകരിച്ചിരുന്നു എന്ന് ജനത്തിനറിയാം.മന്ത്രിമാർ അടക്കം വലിയ ഒരു വീഭാഗം നേതാക്കന്മാർ ജയിൽ മോചിതനായി വന്ന സമയത്തും,പൊന്നാനി തിരഞ്ഞെടുപ്പ് സംയത്തും മദനിക്കൊപ്പം വേദീപങ്കിട്ടിട്ടുണ്ട്.മദനിയും കുടൂമ്പവും നിരപരാധികൾ ആണെങ്കീൽ എന്തിനിവർ ആ ബന്ധത്തെ തള്ളിപ്പറയണം?

തിരഞ്ഞെടുപ്പ് കാലത്ത് സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ ഒരേ നിലപാടാണ് മദനിക്കുള്ളതെന്ന് പറഞ്ഞ് വാഴ്ത്തുമൊഴിക് ചൊരിഞ്ഞും ചാനലിൽ സുധീർഘംായ അഭീമുഖം പ്രക്ഷേപണം ചെയ്തറ്റ്Tഉം അതു ചിലയിടങ്ങളിൽ കേബിൾ പൊട്ടിച്ചതായി വാർത്തകൾ വന്നതും ഇത്രവേഗം മറന്നോ? ഇന്നിപ്പോൾ എന്തിനാണ് കയ്യൊഴിയുന്നതെന്ന് മനസ്സിലാകുന്നുമില്ല.

December 14, 2009 12:58 PM  

കണ്ണൂരില്‍ തീവ്രവാദികള്‍ക്ക് ലീഗ് ബന്ധം
http://www.deshabhimani.com/Profile.aspx?user=129978
കണ്ണൂര്‍: കണ്ണൂര്‍ നഗരം സംസ്ഥാനത്തെ പ്രധാന തീവ്രവാദ കേന്ദ്രമായി വളര്‍ന്നത് മുസ്ളിംലീഗിന്റെ തണലില്‍. എല്ലാവിധ തീവ്രവാദത്തിനും എതിരാണെന്ന് ലീഗ് നേതാക്കള്‍ പരസ്യമായി പറയുമ്പോള്‍തന്നെയാണ് കണ്ണൂരിലെ ലീഗ് കേന്ദ്രത്തില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ തീവ്രവാദം തഴച്ചുവളര്‍ന്നത്. ഇതിന് എല്ലാവിധ സഹായവും നല്‍കിയത് ലീഗുമായി ബന്ധപ്പെട്ടവരും. ഐഎസ്എസ്, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് പോകുമ്പോള്‍തന്നെ ഇവരെല്ലാം ലീഗിന്റെയും പ്രവര്‍ത്തകരായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരില്‍ ഉണ്ടാകുന്ന കേസുകളില്‍നിന്ന് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതും ലീഗ് പ്രവര്‍ത്തകരാണ്. കണ്ണൂര്‍ സിറ്റി ഭാഗത്തെ ഏറ്റവും പ്രബല പാര്‍ടി മുസ്ളിംലീഗാണ്. കോഗ്രസ്പോലും നാമമാത്രമേയുള്ളൂ. സിപിഐ എമ്മാണെങ്കില്‍ ഇവരുടെ നിരന്തരമായ കടന്നാക്രമണത്തെ നേരിട്ടാണ് ചെറിയതോതില്‍ പ്രവര്‍ത്തിക്കുന്നത്. ലീഗ് ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ട മുഴുവനാളുകളും. സിറ്റി പൊലീസ് സ്റ്റേഷനില്‍ ലീഗ് നേതാക്കള്‍ക്കുള്ള സ്വാധീനമാണ് നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പലപ്പോഴും രക്ഷപ്പെടാന്‍ കാരണം. നസീറിന് കുഴല്‍പ്പണം എത്തിച്ചുകൊടുത്തതിന് അടുത്തിടെ പിടിയിലായ സിറ്റിയിലെ നവാസ് സജീവ ലീഗ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍പോലും യുഡിഎഫിനുവേണ്ടി ഇയാള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. എന്‍ഡിഎഫിന്റെ മറവിലാണ് കണ്ണൂര്‍ നഗരത്തില്‍ പ്രധാനമായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവ്രവാദ ക്ളാസ് നടത്താന്‍ മുറി വാടകക്കെടുത്തതും മറ്റു സൌകര്യങ്ങള്‍ ഒരുക്കിയതും എന്‍ഡിഎഫ് പ്രവര്‍ത്തകരായി അറിയപ്പെടുന്നവരാണ്. സിറ്റിയിലെ ചില ഭാഗങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടലില്‍ മരിച്ച മൈതാനപ്പള്ളിയിലെ ഫയാസിന്റെ വീട്ടുകാരെ കാണാന്‍ ചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും ഭീഷണിപ്പെടുത്തിയതും ഈ സംഘമായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ഏറ്റെടുത്തത് എന്‍ഡിഎഫായിരുന്നു. എന്ത് ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത ക്രിമിനല്‍ സംഘത്തെ സൃഷ്ടിച്ചാണ് ലീഗ് കേന്ദ്രങ്ങളിലെല്ലാം അവരുടെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് ഇവരുടെ കേന്ദ്രത്തിലൂടെ നടന്നുപോകാന്‍തന്നെ പേടിയാണ്. ഇത്തരം ക്രിമിനല്‍ സംഘത്തെ ലീഗ് വളര്‍ത്തിയതാണ് ഭീകരപ്രവര്‍ത്തനത്തിന് വളമായത്. ആസാദ്, വിനോദ് കൊലക്കേസുകളില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയത് യുഡിഎഫ് നേതാക്കളായിരുന്നു. 2005 ലുണ്ടായ വിനോദ് വധക്കേസ് കൃത്യമായി അന്വേഷിക്കാന്‍പോലും പൊലീസ് തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ പിടിക്കാന്‍ ശ്രമം നടത്തിയത്. ഇതിനിടയില്‍ ഒരിക്കല്‍ പൊലീസിനെ വെട്ടിച്ച് നസീര്‍ കടന്നുകളഞ്ഞതാണ്. പിടിച്ചിട്ട് വിട്ടയച്ചുവെന്ന കള്ളപ്രചാരണവുമായി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ നടക്കുന്നത് ഈ സംഭവത്തിന്റെ പേരിലാണ്.

December 15, 2009 10:35 AM  

ജനശബ്ദം ചില കര്യങ്ങൾ ചോദിച്ചുകൊള്ളട്ടെ.1.കേരളത്തിലെ ആഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്യുന്നത്‌ ഏതുപാർട്ടിയാണ്‌?
2.കേവലം കണ്ണൂരിലെ ഒരു പോലീസ്റ്റേഷൻ പരിധിയിലെ കാര്യങ്ങൾ നിയന്ത്രിക്കുവാൻ സാധിക്കാത്തവണ്ണം കോടിയേരി ദുർബലനാണോ?
3.നായനാർ വധശ്രമക്കേസ്‌ അട്ടിമറിക്കുവാൻ യു.ഡി.എഫ്‌ ശ്രമിച്ചു എന്ന് നിങ്ങൾ ആരോപിക്കുമ്പോൾ കഴിഞ്ഞ 3 വർഷമായി ആ കേസിൽ എന്തുപുറോഗതിയാണ്‌ ഉണ്ടയിട്ടുള്ളത്‌? ആകോടതിയിൽ ജഡ്ജിയുടെ അഭാവം ഉണ്ടായിട്ടുണ്ടോ?
4.കുഴൽപ്പണം എന്നത്‌ രാജ്യത്തിന്റെ സാമ്പത്തീക അടിത്തറയെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണ്‌.വലിയ ഒരു കുറ്റവുമാണ്‌ എന്തുകൊണ്ട്‌ അതിനെതിരെ ശക്തമായ നടപടിയെടുക്കുന്നില്ല?

5.ഓഫീസർ വിനോദ്കുമാർ സ്ഥലത്തില്ലെങ്കിൽ അതോടെ മരവിക്കുന്നതാണോ കേരളത്തിലെ ഭീകര വിരുദ്ധ സ്ക്വാഡ്‌? ഭീകരവാദവും അനുബന്ധകേസുകളും കണ്ണൂരിന്റെ മാത്രം പരിധിയിൽ വരുന്നതല്ല എന്നിരിക്കെ ഈവിഭാഗത്തിൽ മറ്റൊരു ഉദ്യോഗസ്ഥനും ഇല്ലാത്തതുകൊണ്ടാണോ തച്ചങ്കേരിയെ അയച്ചത്‌?

December 16, 2009 11:36 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്