ചൈനയിലെ ഖനി അപകടം : 75 പേരെ രക്ഷപ്പെടുത്തി
ചൈനയിലെ ശങ്ഗ്ഷി പ്രവിശ്യയിലെ ബാന്‍ഗിയന്ഷി ഖനിയില്‍ മാര്‍ച്ച് 28 നുണ്ടായ അപകടത്തില്‍ 153 പേര്‍ ഖനിയില്‍ കുടുങ്ങിയിരുന്നു. ഖനിക്കുള്ളിലെ ഭിത്തി തകര്‍ന്ന് വെള്ളം കയറിയതായിരുന്നു അപകട കാരണം. ഖനിക്കകത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും ഓക്സിജനും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഖനിക്കകത്ത് നിന്നും വെള്ളം പമ്പു ചെയ്ത് കളയാന്‍ മുവ്വായിര ത്തിലധികം രക്ഷാ പ്രവര്‍ത്തകരാണ് രംഗത്തുള്ളത്.

Labels: ,

  - ജെ. എസ്.
   ( Tuesday, April 06, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എത്യോപിയന്‍ വിമാനം കടലില്‍ തകര്‍ന്നു വീണു
Ethiopian-Airlinesബെയ്റൂട്ട്: 82 യാത്രക്കാരും 8 വിമാന ജോലിക്കാരും സഞ്ചരിച്ച എത്യോപ്യന്‍ വിമാനം ഇന്ന് പുലര്‍ച്ചെ ബെയ്റൂട്ട് അന്താരാഷ്‌ട്ര വിമാന താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം കാണാതായി. ടേക്ക് ഓഫ്‌ ചെയ്ത് അല്‍പ സമയത്തിനകം തന്നെ ലെബനീസ്‌ എയര്‍ ട്രാഫിക്‌ കണ്‍‌ട്രോളര്‍ മാര്‍ക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന് എത്യോപ്യന്‍ എയര്‍‌ലൈന്‍ വക്താവ് അറിയിച്ചു.
 
പുലര്‍ച്ചെ 02:10ന് പുറപ്പെടേണ്ട എത്യോപ്യന്‍ എയര്‍ലൈന്റെ ഫ്ലൈറ്റ് 409 ബോയിംഗ് 737 വിമാനം 02:30നാണ് പുറപ്പെട്ടത്. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബ യിലേക്ക് 4 മണിക്കൂറും 45 മിനിറ്റുമാണ് യാത്രാ സമയം. എന്നാല്‍ പറന്നുയര്‍ന്ന് 45 മിനിറ്റിനകം വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി.
 
തീ പിടിച്ച ഒരു വിമാനം മധ്യ ധരണ്യാഴിയില്‍ പതിക്കുന്നതായി തീര ദേശ വാസികള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ആ പ്രദേശത്തേയ്ക്ക് രക്ഷാ സന്നാഹങ്ങളുമായി രക്ഷാ പ്രവര്‍ത്തക സംഘങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Monday, January 25, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞ രോഗി ആശുപത്രിയില്‍ പ്രവേശിക്കാന്‍ ആവാതെ മരിച്ചു
ചണ്ടിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ആശുപത്രിയില്‍ ചികിത്സയ്ക്ക് അത്യാസന്ന നിലയില്‍ കൊണ്ടു വന്ന ഒരു രോഗിയെ, ആശുപത്രിയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. കിഡ്നി രോഗമുള്ള 32 കാരനായ സുമിത് പ്രകാശ് വര്‍മ്മയ്ക്കാണ് ഈ ദുര്യോഗം ഉണ്ടായത്. ആശുപത്രിയിലെ പുതിയ ഹൃദ്‌രോഗ ചികിത്സാ കേന്ദ്രം ഉല്‍ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാന മന്ത്രി മന്‍‌മോഹന്‍ സിംഗ്. രോഗിയെയും കൊണ്ടു വന്ന വാഹനം പ്രധാന ഗേറ്റില്‍ കൂടി അകത്തു കടക്കാന്‍ പ്രധാന മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. വേറൊരു ഗേറ്റിലൂടെ അകത്തേയ്ക്ക് പോവാന്‍ ആയിരുന്നു ഇവരുടെ നിര്‍ദ്ദേശം. എന്നാല്‍ രണ്ടാമത്തെ ഗേറ്റില്‍ നിന്നും മൂന്നാമത്തെ ഗേറ്റിലേക്കും, അവിടെ നിന്നും വീണ്ടും ആദ്യത്തെ ഗേറ്റിലേക്കും വാഹനം തിരിച്ചു വിട്ടു. അപ്പോഴേക്കും ഏറെ വൈകുകയും ഇത് മൂലം രോഗി മരണമടയുകയുമായിരുന്നു. രോഗി വന്നത് ആംബുലന്‍സില്‍ അല്ലാഞ്ഞതിനാല്‍ രോഗത്തിന്റെ ഗൌരവം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായില്ല എന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതേ പറ്റിയുള്ള വിശദീകരണം.

Labels: ,

  - ജെ. എസ്.
   ( Tuesday, November 03, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യെമന്‍ വിമാനം തകര്‍ന്നു
yemeni-plane-crash150 യാത്രക്കാരുമായി പറന്ന യെമന്‍ വിമാനം ഇന്ത്യാ മഹാ സമുദ്രത്തില്‍ തകര്‍ന്നു വീണു. മഡഗാസ്കറിനു വടക്ക് കിഴക്ക് കൊമൊറൊ ദ്വീപ് സമൂഹത്തിന് അടുത്ത് എവിടെയോ ഇന്ന് അതി രാവിലെ ആണ് വിമാനം തകര്‍ന്ന് വീണത്. യെമന്റെ ഔദ്യോഗിക വിമാന സര്‍വീസ് ആയ യെമനിയ എയറിന്റേതാണ് തകര്‍ന്ന വിമാനം എന്ന് യെമന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലം കൃത്യമായി ഇനിയും അറിവായിട്ടില്ല. വിമാനത്തില്‍ 150 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല.
 
യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ഇന്നലെ രാത്രി 09:30ന് കൊമൊറോ തലസ്ഥാനമായ മൊറോണിയിലേക്ക് തിരിച്ചതായിരുന്നു യെമനിയ എയറിന്റെ ഫ്ലൈറ്റ് 626 വിമാനം. മൊറോണിയില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് എത്തിച്ചേരേണ്ട വിമാനം പക്ഷെ ഒരു മണിയോട് കൂടി വിമാനം തകര്‍ന്നു എന്ന് യെമനിയ എയര്‍ അധികൃതര്‍ അറിയിച്ചു.
 
ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ എയര്‍ ബസ് വിമാനമാണ് തകരുന്നത്. ജൂണ്‍ 1ന് 228 പേരുമായി എയര്‍ ഫ്രാന്‍സിന്റെ എയര്‍ ബസ് വിമാനം ബ്രസീലിന് അടുത്ത് തകര്‍ന്നു വീണിരുന്നു.
 



 
 

Labels: ,

  - ജെ. എസ്.
   ( Tuesday, June 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എയര്‍ ഫ്രാന്‍സ് 447 വിമാന യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
എയര്‍ ഫ്രാന്‍സ് 447 വിമാന യാത്രക്കാരുടേത് എന്ന് കരുതുന്ന രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബ്രസീല്‍ നാവിക സേനയും ഏയ്‌റോനോടികല്‍ കമാണ്ടും ഇന്നലെ നടത്തിയ തിരച്ചിലില്‍ ആണ് രണ്ടു പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എയര്‍ ഫ്രാന്‍സ് ടിക്കറ്റ്‌ അടങ്ങിയ തുകല്‍ ബ്രീഫ്‌ കേസും ഇതോടൊപ്പം കണ്ടെടുത്തു. വിമാനത്തിന്റെ എന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങളും ഇതോടൊപ്പം കിട്ടിയിട്ടുണ്ട് എന്നും സൈനിക അധികാരികള്‍ അറിയിച്ചു.
 
റിയോ ദെ ജനയ്റോയില്‍ നിന്ന് പാരിസിലേയ്ക്ക് പോകുകയായിരുന്ന ഈ വിമാനം തകരാന്‍ ഇടയായ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതം ആണ് . എയര്‍ ഫ്രാന്‍സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ഊര്‍ജിതമായി തുടരുകയാണ്.
 
വിമാനം തകരും മുന്‍പ് വൈമാനികര്‍ അയച്ചതായ സന്ദേശങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ല എന്ന വാദം വിശ്വസനീയം അല്ല എന്നാണ് ഫ്രഞ്ച് പൈലട്സ് യൂണിയന്‍ പറയുന്നത്. വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ്‌ ഇത് വരെയും കണ്ടെത്താത്ത സ്ഥിതിയ്ക്ക്‌, വിമാനം തകരുന്നതിന്റെ അവസാന നിമിഷങ്ങളില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ ഉള്ള ദുരൂഹത തുടരുകയാണ് .

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Sunday, June 07, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്