|
ശൂന്യാകാശത്തും ട്വിറ്റര്‍
ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ ട്വിറ്റര്‍ പേജ് ആരംഭിച്ചത്. ![]() എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ രണ്ട് ശൂന്യാകാശ ക്രെയിനുകളുടെ സഹായത്തോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പടി വാതില്‍ക്കല്‍ ഒരു ജപ്പാന്‍ നിര്‍മ്മിത പരീക്ഷണ വാഹിനി ഘടിപ്പിക്കുക എന്ന ദൌത്യമാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ശൂന്യാകാശത്തില്‍ ഇലക്ട്രോണിക്സിന് ഉണ്ടാവുന്ന വ്യതിയാനങ്ങള്‍ പഠിക്കുവാന്‍ ഉപകരിക്കുന്ന പരീക്ഷണ സംവിധാനം, ഒരു എക്സ് റേ നിരീക്ഷണ ശാല എന്നിങ്ങനെ മൂന്ന് പരീക്ഷണ ഉപകരണങ്ങളാണ് ഈ വാഹിനിയില്‍ ഉണ്ടായിരുന്നത്. ഈ ഉപകരണങ്ങള്‍ കേട് കൂടാതെ കൊണ്ടു പോകാനാണ് ഇവക്കായി പ്രത്യേകം വാഹിനി ഏര്‍പ്പെടുത്തിയത്. ഈ വാഹിനിയാണ് എന്‍ഡവറിന്റെ അറയില്‍ നിന്നും ക്രെയിനുകള്‍ ഉപയോഗിച്ച് ബഹിരാകാശ നിലയത്തിന്റെ പടി വാതിലില്‍ ഉറപ്പിച്ചത്. വാഹിനിയില്‍ നിന്നും ഈ പരീക്ഷണ സാമഗ്രികള്‍ നിലയത്തിന്റെ യന്ത്ര വല്‍കൃത കൈ ഉപയോഗിച്ച് നിലയത്തിലേക്ക് പിന്നീട് മാറ്റും. അതിനു ശേഷം വാഹിനി വീണ്ടും എന്‍ഡവറിലേക്കും നീക്കം ചെയ്യും. അതോടെ എന്‍ഡവറിന്റെ ദൌത്യം പൂര്‍ത്തിയാവും. Labels: എന്‍ഡവര്‍, ബ്ലോഗ്, സാങ്കേതികം
- ജെ. എസ്.
( Tuesday, July 21, 2009 ) |
|
എന്‍ഡവര്‍ യാത്രികര്‍ ശൂന്യാകാശത്തില്‍ നടന്നു
എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തില്‍ നടന്നു. ടിം കോപ്ര, ഡേവ് വുള്‍ഫ് എന്നീ ആസ്ട്രോനോട്ടുകളാണ് ശനിയാഴ്ച രാത്രി 09:49ന് ശൂന്യാകാശ നടത്തത്തില്‍ ഏര്‍പ്പെട്ടത്. ടിം കോപ്രയുടെ കന്നി നടത്തം ആയിരുന്നു ഇത്. എന്നാല്‍ തഴക്കമുള്ള ഡേവിന്റെ അഞ്ചാമത്തെ ശൂന്യാകാശ നടത്തമായിരുന്നു ഇന്നലത്തേത്. അന്താരാഷ്ട ശൂന്യാകാശ നിലയത്തില്‍ ഒരു ജാപ്പനീസ് പരീക്ഷണ ശാല യുടെ നിര്‍മ്മാന ജോലികള്‍ പൂര്‍ത്തിയാക്കുക എന്ന ദൌത്യവുമായാണ് എന്‍ഡവര്‍ നിലയത്തില്‍ എത്തിയിട്ടുള്ളത്. നേരത്തേ ശൂന്യാകാശ നടത്തത്തില്‍ ഉപയോഗിക്കുന്ന പ്രത്യേക സ്യൂട്ടുകള്‍ ഇവര്‍ സൂക്ഷ്മ നിരീക്ഷണം നടത്തി അവ കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തി. ഇത്തരം അഞ്ച് നടത്തങ്ങളാണ് ഈ ദൌത്യത്തില്‍ ലക്ഷ്യം ഇട്ടിരിക്കുന്നത്. വെള്ളിയാഴ്ച എന്‍ഡവര്‍ നിലയത്തില്‍ വിജയകരമായി ഡോക്ക് ചെയ്യുകയുണ്ടായി. പേടകത്തിന്റെ താപ നിരോധന പുറം ചട്ടക്ക് കേട് പറ്റി എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പേടകത്തിന് നിലയത്തില്‍ ഡോക്ക് ചെയ്യുന്നതിന് സാധിക്കുമോ എന്ന സംശയം നില നിന്നിരുന്നു. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടാണ് പേടകം നിലയവുമായി യോജിപ്പിച്ചത്. വെറും നാലര സെന്റീമീറ്റര്‍ വ്യത്യാസം മാത്രമാണ് പേടകം ഡോക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടിം, ഡേവ് എന്നിവരുടെ ആഗമനത്തോടെ ശൂന്യാകാശ നിലയത്തിലെ അന്തേവാസികളുടെ എണ്ണം മുന്‍പെങ്ങും ഇല്ലാത്ത വണ്ണം 13 ആയി. 124 ദിവസം ശൂന്യാകാശത്തില്‍ കഴിഞ്ഞ ജപ്പാന്‍ എഞ്ചിനിയര്‍ കോയിചിക്ക് പകരമായി ടിം നിലയത്തില്‍ തുടരും. കോയിചി എന്‍ഡവറില്‍ തിരിച്ചു വരികയും ചെയ്യും. Labels: എന്‍ഡവര്‍, ശാസ്ത്രം, സാങ്കേതികം
- ജെ. എസ്.
( Sunday, July 19, 2009 ) |
|
എന്‍ഡവര്‍ വിക്ഷേപണം വീണ്ടും മാറ്റി വച്ചു
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ എന്‍ഡവര്‍ എന്ന ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം മാറ്റി വച്ചു. ഫ്ലോറിടയിലുള്ള കെന്നഡി സ്പേസ് സെന്ററിലുള്ള മോശം കാലാവസ്ഥയാണ് ഇതിനു കാരണം. ഞായറാഴ്ചയാണ് വിക്ഷേപണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. നാസ സംഘം വിക്ഷേപണത്തിന് തയ്യാര്‍ ആണെന്നും എന്നാല്‍ കാലാവസ്ഥ ഇപ്പോള്‍ അനുകൂലം അല്ല എന്നും ആണ് നാസാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.അടുത്ത വിക്ഷേപണ ശ്രമം തിങ്കളാഴ്ച 0651 മണിക്കൂറില്‍ (IST) (2251GMT) നടക്കും. ജൂണ്‍ മദ്ധ്യത്തോടെ ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും എന്‍ഡവറിന്റെ വിക്ഷേപണം നടത്താന്‍ ഉദ്ദേശിച്ചിരുന്നു എങ്കിലും സാങ്കേതിക തകരാറ് കാരണം വിക്ഷേപണം നീട്ടി വയ്ക്കുക ആയിരുന്നു. ![]() 16 ദിവസത്തെ എന്‍ഡവര്‍ ദൌത്യത്തില്‍ 5 യാത്രികരുടെ ബഹിരാകാശ നടത്തവും ജപ്പാന്‍ എയ്റോ സ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയുടെ കിബോ ലബോറട്ടറി നിര്‍മാണവും ആണ് മുഖ്യമായി ഉദേശിക്കുന്നത്. ബഹിരാകാശ സഞ്ചാരികള്‍ക്ക് പേടകത്തിന് പുറത്ത്, പരീക്ഷണങ്ങള്‍ നടത്താന്‍ ഉള്ള സജ്ജീകരണങ്ങള്‍ ഇതില്‍ ഉണ്ട്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
( Tuesday, July 14, 2009 ) |
ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ 
എന്‍ഡവറിലെ ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തില്‍ നടന്നു. ടിം കോപ്ര, ഡേവ് വുള്‍ഫ് എന്നീ ആസ്ട്രോനോട്ടുകളാണ് ശനിയാഴ്ച രാത്രി 09:49ന് ശൂന്യാകാശ നടത്തത്തില്‍ ഏര്‍പ്പെട്ടത്. ടിം കോപ്രയുടെ കന്നി നടത്തം ആയിരുന്നു ഇത്. എന്നാല്‍ തഴക്കമുള്ള ഡേവിന്റെ അഞ്ചാമത്തെ ശൂന്യാകാശ നടത്തമായിരുന്നു ഇന്നലത്തേത്. 












0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്