13 October 2008
മലയാളം ബ്ലോഗില്‍ നിന്ന് ഒരു പുസ്തകം കൂടി ബൂലോഗത്ത്‍ നിന്ന് മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. സിമി എന്ന പേരില്‍ എഴുതുന്ന ഫ്രാന്‍സിസ് സിമി നസ്രത്തിന്റെ ചിലന്തി എന്ന കഥാ സമാഹാരമാണ് പുറത്തിറങ്ങുന്നത്. കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ച തിരിഞ്ഞ് 3.30-നു ആണ് പ്രകാശനം. ഡി. വിനയചന്ദ്രനും ബി. മുരളിയും, കഴിയുമെങ്കില്‍ കാക്കനാടനും ചടങ്ങിനു വരും. റെയിന്‍ ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ബ്ലോഗര്‍ കൂടിയായ ഉന്മേഷ് ദസ്താക്കിര്‍ ആണ് പുസ്തകത്തിന്റെ കവര്‍ വരച്ചിരിക്കുന്നത്.![]() ഈ പുസ്തകം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക |
29 September 2008
ബഹറൈന്‍ ബ്ലോഗ് മീറ്റിങ്ങ്
ഹലോ.. കിനവേ... താങ്കളെറങ്ങിയോ... ഇപ്പോളെവിടെയാ...
ഞാനിതാ ഇറങ്ങി... സല്‍മാബാദ് ബസ്റ്റോപ്പില്‍ നില്‍ക്കുന്നു... ഒക്കെ... എങ്കില്‍ എളുപ്പം വാ... സല്‍മാനിയയില്‍ നിന്നാല്‍ മതി... ഞാന്‍ വരുമ്പോള്‍ പിക്ക് ചെയ്തോളാം... ശരി ഒകെ... ഒകെ. (ഫോണ്‍ കട്ട് ചെയ്തു) ഹലോ... സാജു... ഓഫീസില്‍ നിന്നിറങ്ങിയോ ... ഇറങ്ങി... ഞാന്‍ പതിവു പോലെ ഗുജറാത്തി റെസ്റ്റോറന്‍ റിലേക്ക് പോകുന്നു... റംദാന്‍ ടൈം ആയതിനാല്‍ ഒന്നും കഴിച്ചില്ല രാവിലെ മുതല്‍... അതിനെന്താ... സാജുനറിയില്ലേ നമ്മളവിടെ സദ്യ വട്ടങ്ങളൊക്കെ ഒരുക്കീട്ടുണ്ട്... വേഗം തിരിച്ച് വരൂ... എന്നിട്ട് ബസ്റ്റോപ്പില്‍ നിന്നാല്‍ മതി. സജി മാര്‍ക്കോസ് ഇപ്പോള്‍ വരും. പുള്ളിക്കാരന്‍ നിങ്ങളെ പിക്ക് ചെയ്തോളും. ഒക്കെ... ശരി... ഫോണ്‍ റിങ്ങ് ചെയ്യുന്നത് അനില്‍ വെങ്കോടിന്... (3 - 4 തവണ റിങ്ങ് ചെയ്തിട്ടും എടുക്കുന്നില്ല)കട്ട് ചെയ്ത് ബാജിയെ വിളിക്കുന്നു മറുപടിയില്ല. പിന്നെ വിളിക്കുന്നത് സജി മുട്ടോനെ... ഒരു പാട് തവണ റിങ്ങ് ചെയ്തിട്ട് വയ്ക്കാനൊ രുങ്ങുമ്പോള്‍ മറു തലയ്ക്കല്‍ നിന്ന് ബെറ്റി സജിയുടെ ശബ്ദം. സജി ചേട്ടന്‍ ഇവിടില്ല.... വന്നാല്‍ തിരിച്ച് വിളിക്കാന്‍ പറയാം കേട്ടോ.. തിരിച്ച് വിളിക്കണമെന്നില്ല... വന്നയുടനെ രണ്ടാളും അങ്ങോട്ടേക്ക് വന്നാല്‍മതി.. ശരി. ഒകെ ... അപ്പോഴേക്കും ബന്യാമിന്റെ ഫോണ്‍ ... ഇരിങ്ങല്‍ എത്ര മണിക്കാ നമ്മുടെ പരിപാടി... 6:30ക്ക് തന്നെ അല്ലേ... ശരി ഞാനെത്തിക്കോളാം... ശരി... ഫോണ്‍ നിലച്ചയുടന്‍ അനിലിന്റെ ഫോണ്‍... ഇരിങ്ങല്‍... ഞാന്‍ ഒന്ന് മുഹറക് വരെ പോയിട്ട് വരാം. 7 മണിയാകുമല്ലോ തുടങ്ങാന്‍ അല്ലേ... 6:30 നാണ് പറഞ്ന്നിരിക്കുന്നത്... എന്തായാലും പോയിട്ട് വരുമ്പോള്‍ ഇതു വഴിവരൂ... ഞാനും കൂടെ കൂടാം. അല്ലെങ്കില്‍ വേണ്ട... ദാ മോഹന്‍ പുത്തഞ്ചിറയും ഫാമിലിയും അവിടെ ഉണ്ട്. നിങ്ങള്‍ അദ്ദേഹത്തെ എടുത്ത് ഹോട്ടലില്‍ എത്തിയാല്‍ മതി. ഞാന്‍ സജിയുടെ കൂടെ വന്നോളാം... അപ്പോഴെക്കും സമയം 6:45 ആയി ക്കഴിഞ്ഞിരുന്നു. കമ്പ്യൂട്ടര്‍, വീഡിയൊ ക്യാമറ എടുത്തിട്ടില്ലേന്ന് ഒന്നു കൂടി ഉറപ്പ് വരുത്തി. പെട്ടെന്ന് കിനാവിന്‍ റെ ഫോണ്‍ വീണ്ടു. അതേ... ഞാന്‍ പ്രിന്‍ഡ് എടുത്ത് കൊണ്ടു വരാന്ന് പറഞ്ഞ സാധനം വണ്ടിയില്‍ വച്ച് മറന്നു പോയി. ഒപ്പം ഒരു പുസ്തകവും പോയി. ഇനി ഇപ്പോള്‍ എന്തു ചെയ്യും... ഇരിങ്ങലിന്‍റെ തല ചൂട് പിടിക്കാന്‍ തുടങ്ങി. സാരമില്ല. അതെന്തെങ്കിലും ചെയ്യാം എന്ന് സമാധാനിപ്പിച്ച് വീട് പൂട്ടിയിറങ്ങി. അപ്പോഴേക്കും സജി മാര്‍ക്കോസും സാജുവും എത്തിക്കഴിഞ്ഞു. എല്ലാവരും എത്തിയോ ഹോട്ടലില്‍... ആരൊക്കെ എത്തിയെന്നറിയില്ല ദാ എം കെ നമ്പ്യാര്‍ ഇപ്പോള്‍ വിളിച്ചിരുന്നു. അദ്ദേഹം അവിടെ എത്തി കുടുംബ സമേതം. എല്ലാം കൂടെ എത്ര പേര്‍ കാണും... സജി മാര്‍ക്കോസ് ചോദിക്കുന്നു. എന്തായാലും 30 പേരില്‍ കൂടുതല്‍ കാണും എന്ന് തന്നെയാണ് പ്രതീക്ഷ. ചിലര്‍ എത്താമെന്ന് പറഞ്ഞെങ്കിലും എത്തുമെന്ന് എനിക്കുറപ്പില്ല. എന്നാല്‍ പ്രതീക്ഷിക്കാത്ത ചിലര്‍ വരും എന്ന് ഉറപ്പുണ്ട്. അപ്പോഴേക്കും കുഞ്ഞനും കുടുംബവും എത്തി എന്ന് കിനാവ് വിളിച്ച് പറഞ്ഞു. 8:00 ആകും വരാന്‍ എന്ന് കുഞ്ഞന്‍ പറഞ്ഞിരുന്നു. എങ്കിലും നേരത്തേ എത്തിയല്ലോന്ന് മനസ്സില്‍ സന്തോഷവും തോന്നി. ഞങ്ങള്‍ ബു അലി ഇന്‍ റര്‍നാഷണില്‍ എത്തുമ്പോഴേക്കും ഹാള്‍ സീറ്റുകള്‍ കുറച്ച് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എല്ലാവരും ഞങ്ങളെയും പ്രതീക്ഷിച്ചിരിക്കുന്നു. കുട്ടികള്‍ ഒരു ഭാഗത്ത് കളിക്കുന്നു. സ്ത്രീകള്‍ കുശല പ്രശ്നങ്ങളുമായി ഒത്തു കൂടിയിട്ടുണ്ട്. പ്രേരണയില്‍ ബഹറൈന്‍ ബ്ലോഗില്‍ നിന്ന് കുറച്ച് പേര്‍ വന്നിട്ടുണ്ട്. ബന്യാമിന്‍: ഇരിങ്ങല്‍... ബാജിയെ വിളിച്ചില്ലേ... ഞാന്‍ വിളിച്ചു... പക്ഷെ ഫോണ്‍ റിങ്ങ് ചെയ്തു എടുത്തില്ല... ബിജു (നജികേതസ്സ്) ഇപ്പോള്‍ എത്തും എന്ന് പറഞ്ഞിട്ടുണ്ട് ... അപ്പോഴേക്കും ബിജുവിന്‍റെ ഫോണ്‍. ഇരിങ്ങല്‍.... തുടങ്ങിയില്ലേ പരിപാടി... ഞാനിപ്പോള്‍ എത്തും. കാമറ കൊണ്ടു വരുന്നുണ്ട്... ബിജു വേഗം വാ... ഇപ്പോള്‍ തുടങ്ങും. ശരി... ഒകെ... ഇരിങ്ങല്‍ ഒരു നോട്ട്ബുക്കില്‍ കാര്യ പരിപാടികള്‍ എഴുതാന്‍ കിനാവിനെ ഏല്പികുന്നു. അജണ്ട എഴുതിക്കോളൂ ... ബന്യാമിനെ അദ്ധ്യക്ഷനാക്കൂ ... ഞാന്‍ സ്വാഗതം പറഞ്ഞോളാം. പിന്നെ വിഷയങ്ങള്‍ സ്വാഗതം : രാജു ഇരിങ്ങല്‍ അദ്ധ്യക്ഷന്‍: ബന്യാമിന്‍ ബ്ലോഗേഴ്സ്, കുട്ടികള്‍, സ്ത്രീകള്‍ സ്വയം പരിചയപ്പെടുത്തല്‍. വിഷയം: 1. സമകാലിക ബ്ലോഗ് - സജി മാര്‍ക്കോസ് (ഓര്‍മ്മ ബ്ലോഗ്) സമകാലിക ബ്ലോഗ് എന്ന വിഷയത്തില്‍ ശ്രീ. സജി മാര്‍ക്കോസ് (ഓര്‍മ്മ ബ്ലോഗ്) സരസവും ഗംഭീരവുമായ പ്രഭാഷണം കൊണ്ട് സഹ ബ്ലോഗേഴ്സിന് പ്രോത്സാഹനം നല്‍കി. ഒരു തുടക്കക്കാരന്‍ മാത്രമാണ് താനെന്ന് ആമുഖത്തോടെയാണ് സജി തന്‍റെ പ്രഭാഷണം ആരംഭിച്ചത്. ബഹറൈനില്‍ നിന്ന് ഇംഗ്ലീഷ് ബ്ലോഗ് ചെയ്യുന്ന മുഹമ്മദ് ഡെന്‍ എന്ന ബ്ലോഗറിനെ കുറിച്ച് അറിയാനിടയായതും അങ്ങിനെ 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയതും സജി പങ്കുവച്ചു. അങ്ങിനെ ആറുമാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മലയാളം ബ്ലോഗിനെ കുറിച്ചും നമുക്കും എന്തെങ്കിലുമൊക്കെ എഴുതാം എന്ന ആലോചനയില്‍ന്‍ നിന്നാണ് ‘ഓര്‍മ്മ’ ബ്ലൊഗ് തുടങ്ങിയത്. ബ്ലോഗ് എന്ന മാധ്യമത്തിന്‍ റെ ശക്തി ഒട്ടും കുറച്ച് കാണാതെ അതിന്‍ റെ മുഴുവന്‍ ശക്തിയോടെ ബൂലോക്കം എന്നും കാത്തു സൂക്ഷിക്കണമെന്ന് ഒരു അഭ്യര്‍ത്ഥനയോടെ സജി മാര്‍ക്കോസ് പ്രഭാഷണം അവസാനിപ്പിച്ചു. 2. എഴുത്തിന്റെ രാഷ്ട്രീയം - അനില്‍ വെങ്കോട് (തുമ്പി ബ്ലോഗ്). എഴുത്തുകാരന് രാഷ്ട്രീയം ഉണ്ടാകാം എന്നാല്‍ എഴുത്തിന് രാഷ്ട്രീയ മുണ്ടോ എന്ന ചോദ്യവുമായാണ് അനില്‍ വെങ്കോട് മലയാളം ബൂലോകത്തിലേക്ക് കടന്നുവന്നത്. രാഷ്ട്രീയം ഇന്ത്യന്‍ ജീവിതത്തിന്റെ പ്രത്യേകിച്ച് കേരളീയരുടെ ജീവിതത്തിന്‍ റെ ഭാഗമാണെന്നും അത് ശ്വസിക്കുന്ന വായു പോലെ കുടിക്കുന്ന വെള്ളം പോലെ ഒഴിച്ച് കൂടാന്‍ വയ്യാത്തതാണെന്നും അനില്‍ എടുത്തു പറഞ്ഞു. ഓരോ എഴുത്തുകാരനും ഓരോ കാലഘട്ടങ്ങളില്‍ നേരിട്ട് കൊണ്ടിരുന്ന പ്രശ്നങ്ങള്‍ അതു പോലെയോ കൂടിയോ ബ്ലോഗേര്‍സും അനുഭവിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ എല്ലാ എഴുത്തിനും ഒരു രാഷ്ട്രീയമുണ്ടെന്നും അരാഷ്ട്രീയത സമൂഹത്തിന് ഒരിക്കലും നല്ലതല്ലെന്നും ഓര്‍മ്മപ്പെടുത്താന്‍ തന്‍ റെ അനുഭവം കൊണ്ട് അനില്‍ വെങ്കോട് മറന്നില്ല. 3. . കൂട്ടായ്മ എന്തിന് , ബന്യാമിന്റെ പുസ്തകങ്ങള്‍ - പരിചയപ്പെടുത്തല്‍. - രാജു ഇരിങ്ങല്‍ (ഞാന്‍ ഇരിങ്ങല്‍) ബ്ലോഗ്). പ്രശസ്ത സാഹിത്യകാരനും ബഹറൈനിലെ ബ്ലോഗറുമായ ശ്രീ ബന്യാമിന്റെ 7 പുസ്തകങ്ങളെ അധികരിച്ച് ശ്രീ രാജു ഇരിങ്ങല്‍ സംസാരിക്കുകയുണ്ടായി. സമൂഹത്തില്‍ മതങ്ങള്‍ അധികാരം നടത്തുന്നതിനെയും അതു പോലെ യേശുദേവനെ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ട പ്രവാചകന്‍ മാരുടെ രണ്ടാം പുസ്തകവും വായനക്കാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുമെന്ന് ശ്രീ ഇരിങ്ങല്‍ എടുത്തുപറയുകയുണ്ടായി. വ്യത്യസ്തത പുലര്‍ത്തുന്ന ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയെന്നോ അതുമല്ലെങ്കില്‍ ജീവിതത്തെ തന്നെ എടുത്തെഴുതിയതെന്നോ പറയാവുന്ന, ബന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘ആടു ജീവിതം’ ബഹറൈനില്‍ ആടുകള്‍ക്കിടയില്‍ ജീവിക്കുകയും അവയുമായി തന്റെ വേദനകള്‍ പങ്കിടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ് എന്ന് ആടുജീവിതം എന്ന നോവലിനെ ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ശ്രീ. ഇരിങ്ങല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് 7 പുസ്തകങ്ങളെ പ്രത്യേകം പരിചയപ്പെടുത്താന്‍ ശ്രീ ഇരിങ്ങല്‍ തയ്യാറായി. ബെന്യാമിന്റെ കൃതികള്‍ - കഥകള്‍ 1. യുത്തനേസിയ - അര്‍ത്ഥം ദയാവധം. പ്രണയമാണ് ഈ പുസ്‌തകത്തിന്റെ കേന്ദ്രവിഷയം. ഈ കൃതിക്ക് അബുദാബി മലയാളി സമാജത്തിന്റെ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. 12 ചെറുകഥകളാണ് ഇതിലുള്ളത് സ്വന്തം മകനെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുന്ന അച്ഛന്റെ കഥ പറയുന്ന യുത്തനേസിയ, നാട്ടുപുരാണങ്ങള്‍ ഒരു പൂച്ചയുടെ കണ്ണിലൂടെ വിവരിക്കുന്ന മാര്‍ജ്ജാരപുരാണം, കേരളത്തിലെ അവസാന യഹൂദന്റെ മനോ വ്യാപാരങ്ങള്‍ ചിത്രീകരിക്കുന്ന 'അവസാനത്തെ ആള്‍' എന്നിവ കൂടാതെ പ്രണയം പ്രമേയമാകുന്ന മരീചിക, അരുന്ധതി ഒരു ശൈത്യ സ്വപ്‌നം, ഒലിവുകള്‍ മരിക്കുന്നില്ല, എന്നീ കഥകളും ഈ സമാഹാരത്തിലുണ്ട്. 2. ഇരുണ്ട വനസ്ഥലികള്‍ ആത്മാവിനോടും മനസിനോടും ഒരാള്‍ തനിച്ചിരുന്ന ചോദിച്ച ചില ചോദ്യങ്ങളാണ് ഈ പുസ്‌തകത്തില്‍ കുറിപ്പുകളായി അവതരിപ്പിക്കുന്നത്. ഒരു താളില്‍ ഒരു ആശയം വരുന്നതരത്തില്‍ എഴുപതോളം കുറിപ്പുകളുടെ സമാഹാരമാണിത്. എഴുപതോളം വിവിധ വിഷയങ്ങളാണ് ഇവിടെ സമൂഹത്തിന്റെ ചര്‍ച്ചയ്ക്കു വയ്ക്കുന്നത്. 3. അബീശഗിന്‍ പഴയ നിയമ പുസ്‌തകത്തില്‍ ഒരു പ്രാവിശ്യമാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പെൺകുട്ടിയാണ് അബീശഗിന്‍. ദാവീദ് രാജാവ് വൃദ്ധനായപ്പോള്‍ അദ്ദേഹത്തിന്റെ കുളിരു മാറ്റുന്നതിനും കൂടെ ശയിക്കേണ്ടുന്നതിനുമായി ഒരു പെൺകുട്ടിയെ കൊണ്ടുവന്നു അവളാണ് അബീശഗിന്‍. അവളുടെ പിന്നീടുള്ള ജീവിതം എന്തായെന്ന് ബൈബിളിന് പുറത്തുനിന്ന് ചിന്തിക്കുന്ന ഒരു നോവലാണ് അബീശഗിന്‍. ചരിത്രത്തി ലെവിടെയും പെണ്ണിന്റെ വിധിക്ക് അമ്പരപ്പിക്കുന്ന സാമിയമുണ്ടെന്ന് ഈ കൃതി പറയാന്‍ ശ്രമിക്കുന്നു, രാധയും വൈശാലിയും അബീശഗിനും ഒരേ പരമ്പരയില്‍ പെട്ടെ സ്‌ത്രീകളാണ്, രാജാധികാരത്തിന്റെ തേരോട്ടത്തിനിടയില്‍ ചതഞ്ഞരഞ്ഞു പോകാന്‍ വിധിക്കപ്പെട്ടവര്‍, ശലോമോന്‍ തന്റെ ഉത്തമഗീതങ്ങള്‍ എഴുതാന്‍ പ്രേരക മാകുന്നത് അബീശഗിനുമായുള്ള പ്രണയത്തില്‍ നിന്നാണെന്നും ഈ കൃതി സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. 4. പെൺമാറാട്ടം രാഷ്ട്രീയം കേന്ദ്രപ്രമേയമായി വരുന്ന കഥകളാണ് ഇതിലുള്ളത്. പെണ്മാറാട്ടത്തിന് അറ്റ്ലസ് - കൈരളി പുരസ്‌കാരം ലഭിച്ചിരുന്നു. ബ്രേക്ക് ന്യൂസ്, അര്‍ജന്റീനയുടെ ജേഴ്സി, മാര്‍ക്കറ്റിംഗ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, പെണ്മാറാട്ടം, അംബരചുംബികള്‍, എന്റെ ചെങ്കടല്‍ യാത്രയില്‍ നിന്ന് ഒരധ്യായം, രണ്ടുപട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, എന്നീ കഥകളാണ് ഈ സമാഹാര ത്തിലുള്ളത് 5. പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളുടെ കണ്ടെടുക്കല്‍ ബൈബിളിന്റെ ചരിത്രപഠനത്തിലെ ഒരു സുപ്രധാന ഏടാണ്. അതു വരെ ക്രിസ്‌തുവിനെ ക്കുറിച്ചുണ്ടായിരുന്ന പരമ്പരാഗത വിശ്വാസന്നളെ അത് അട്ടിമറിച്ചു. അതെ ത്തുടര്‍ന്ന് ക്രിസ്‌തു ചരിതത്തെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ഉണ്ടായി. അവയുടെ പശ്ചാത്തലത്തില്‍ ക്രിസ്‌തുവിന്റെ ജീവിതതെ മാറ്റി എഴുതുന്ന നോവലാണ് ഇത്. കരന്റ് ബുക്സ് പ്രസിദ്ധീകരിച്ചു. 6. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ മാധ്യമം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച നോവല്‍. ഇപ്പോള്‍ ഡിസി ബുക്സ് - പുസ്‌തക രൂപത്തില്‍ പുറത്തിറക്കി. ഓര്‍ത്തഡോക്‌സ് - പാത്രീക്കീസ് ക്രിസ്‌ത്യ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റു മുട്ടലുകളും തമ്മില്‍ തല്ലലും നമ്മള്‍ നിരന്തരം ടിവിയില്‍ കണ്ടു കൊണ്ടിരി ക്കുകയാണ്. ആ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് മദ്ധ്യ തിരുവിതാംകൂര്‍ ക്രിസ്‌ത്യാനികളുടെ ചരിത്രം ഹാസ്യ രൂപത്തില്‍ പറയുന്ന ഒരു നോവലാണിത്. 7. ആടുജീവിതം ഇപ്പോള്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചു. പ്രവാസ കാലത്തിനിടയില്‍ ആടുക ള്‍ക്കിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഷ്ടപ്പാടുകളുടെയും സങ്കടത്തിന്റെയും അതേ സമയം അതിജീവനത്തിന്റെയും കഥയാണിത്. ഒരു മനുഷ്യന്‍ ഒറ്റയ്ക്കായി പ്പോയാല്‍ അവന്‍ എങ്ങനെ ആ ജീവിതത്തെ നേരിടും ഒരുവന്‍ എപ്പോഴാണ് ശരിക്കും ദൈവത്തിന്റെ സാന്നിദ്ധ്യം തേടുന്നത്, ഇപ്പോഴും ബഹ്‌റൈനില്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ അനുഭവ കഥ എന്ന നിലയില്‍ ഇത് സത്യത്തോട് ഏറെ അടുത്തുനില്‌ക്കുന്ന കൃതിയാണ് മറ്റുകഥകള്‍ - സമാഹരിക്കാത്തവ ഗെസാന്റെ കല്ലുകള്‍ - അറ്റ്ലസ് കൈരളി പുരസ്‌കാരം നേടിയ കഥ പാലസ്ഥീന്‍ ജീവിതവും രാഷ്ട്രീയവും ഇതില്‍ വിഷയമാകുന്നു. ആഡിസ് അബാബ - പ്രവാസത്തിലായിപ്പോകുന്ന എലേനി ഹദിയ ശാസി എന്ന എത്യോപ്യന്‍ പെൺകുട്ടിയുടെ കഥ, ആഫ്രിക്കന്‍ മണ്ണിലെ യാങ്കികളുടെ ലക്ഷ്യങ്ങളും ഈ കഥ വരച്ചുകാട്ടുന്നു. വാസ്‌തു പുരുഷന്‍, താവോ മനുഷ്യന്‍ എന്നീ കഥകള്‍ നമ്മുടെ പുതിയ സാമൂഹിക ജീവിതത്തെ പരിഹാസത്തോടെ നോക്കിക്കാണുന്ന കഥകളാണ്. 6. ബ്ലോഗേഴ്സിന്റെ ഉത്തരവാദിത്തം - പ്രഭാഷണം, ആശംസ - പ്രകാശ്. ഞാനൊരു വായനക്കാരന്‍ മാത്രമാണ് എന്ന് പറഞ്ഞു കൊണ്ടാണ് പ്രകാശ് സംസാരിക്കാനാരംഭിച്ചത്. ഒപ്പം പരിചിതമായ ബ്ലോഗ് വായനയില്‍ നിന്ന് 90% ബ്ലോഗേഴ്സും സമയം ചിലവഴിക്കുവാനോ വിനോദ പരിപാടി എന്ന നിലയിലോ മാത്രമാണ് ബ്ലോഗ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ ഓരോ മനുഷ്യനും സമൂഹത്തില്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും അത് ഉത്തരവാദിത്തത്തോടെ ചെയ്തില്ലെങ്കില്‍ നാളെത്തെ സമൂഹം ‘നിങ്ങളെ കള്ളനെന്ന്’ വിളിച്ചേക്കാം എന്ന് പ്രകാശ് ഓര്‍മ്മപ്പെടുത്തി. ബ്ലോഗേഴ്സ് പലരും കാര്യങ്ങള്‍ കാണുന്നത് ലാഘവ ബുദ്ധിയോടെയാണെന്നും അതിനൊരു അറുതി വരുത്തി സമൂഹത്തിലേക്ക് തുറന്ന് പിടിച്ച കണ്ണാവണം ഓരോ ബ്ലോഗേഴ്സിന്‍റെയും ബ്ലോഗ് പോസ്റ്റുകള്‍ എന്നും പ്രകാശ് അടിവരയിട്ടു പറഞ്ഞു. ബന്യാമിന്‍ റെ അവലോകന പ്രസംഗത്തിനു ശേഷം വൈലോപ്പിള്ളീ ശ്രീധര മേനോന്റെ പ്രശസ്തമായ ‘ മാമ്പഴം’ എന്ന കവിതയുടെ കഥാ പ്രസംഗാ വിഷ്കരണം ശ്രീ എം കെ നമ്പ്യാര്‍ മനോഹരമായി അവതരിപ്പിച്ചു. പിന്നീട് നടന്ന കലാ പരിപാടിയില്‍ ബഹറൈനിലെ സ്ഥിരം ബ്ലോഗ് വായനക്കാരനും ബ്ലോഗറുമല്ലാത്ത സക്കീര്‍ ആലപിച്ച നാടന്‍ പാട്ടുകള്‍ അംഗങ്ങള്‍ കൈ അടിച്ച് നൃത്തം വച്ച് കൂടെ പാടി. കുട്ടികളും കലാ പരിപാടികളില്‍ സജീവ സാന്നിദ്ധ്യ മറിയിക്കുക യുണ്ടായി. 1 Comments:
Links to this post: |
23 September 2008
ബ്ലോഗ്ഗറെ മലേഷ്യ ജയിലില്‍ അടച്ചു മലേഷ്യയിലെ ഏറെ ജനപ്രീതി നേടിയ ബ്ലോഗ്ഗറായ രാജ പെട്ര കമറുദ്ദീന്‍ തടവിലായി. തന്റെ ബ്ലോഗ് ആയ മലേഷ്യ ടുഡെ യില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പരാമര്‍ശ ങ്ങള്‍ക്കാണ് ഇദ്ദേഹത്തെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം ആണ് ശിക്ഷ. തായ് പേയില്‍ ഉള്ള കമുണ്‍ തിങ് ജെയിലില്‍ ഇന്ന് രാവിലെയാണ് പെട്രയെ തടവില്‍ ആക്കിയത്.അന്‍പത്തെട്ട് കാരനായ പെട്രയെ സെപ്റ്റംബര്‍ 12നായിരുന്നു സ്വന്തം വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ അറസ്റ്റില്‍ ആയ ഒരു രാഷ്ട്രീയ നേതാവിനെയും ഒരു മാധ്യമ പ്രവര്‍ത്തകനേയും പിന്നീട് പോലീസ് വിട്ടയച്ചു. ഇദ്ദേഹത്തിന്റെ വെബ് സൈറ്റായ മലേഷ്യ ടുഡെ മലേഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്. Labels: പീഢനം, പോലീസ്, ബ്ലോഗ്, മനുഷ്യാവകാശം, ശിക്ഷ |
14 September 2008
ആറാമത് ബ്ലോഗ് ശില്‍പ്പ ശാല കണ്ണൂരില്‍ ആറാമത്തെ ബ്ലോഗ് ശില്‍പ്പ ശാല കണ്ണൂരില്‍ സെപ്തമ്പര്‍ 21 ന് (ഞായറാഴ്ച്ച) നടക്കും. കേരള ബ്ലോഗ് അക്കാദമിക്കു വേണ്ടി, ചിത്രകാരന്‍ എന്ന ബ്ലോഗറാണ് ഇക്കര്യം അറിയിച്ചത്. പ്രമുഖ കലാ - സാഹിത്യ പ്രവര്‍ത്തകര്‍ ബ്ലോഗിന്റെ സാധ്യതകളെ ക്കുറിച്ച് ശില്‍പ്പ ശാലയില്‍ പ്രഭാഷണം നടത്തും.
Labels: ബ്ലോഗ് |
10 September 2008
മാതൃഭൂമിയില്‍ ബ്ലോഗ് പോസ്റ്റുകള്‍
തെരഞ്ഞെടുത്ത ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ആഴ്ച തോറും രണ്ട് പേജ് നീക്കി വെച്ചു തുടങ്ങിയിരിക്കുന്നു. പ്രസിദ്ധീകരണത്തിന് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ പോസ്റ്റുകളുടെ ലിങ്കുകള്‍ kamalramsajiv@gmail.com എന്ന ഐഡിയില്‍ അയക്കേണ്ടതാണ്.
Labels: ബ്ലോഗ് 1 Comments:
Links to this post: |
22 August 2008
തോന്ന്യാശ്രമത്തില്‍ വടം വലി മത്സരം - പ്രിയ ദത്തന്‍ ആശ്രമത്തിലും പരിസര പ്രദേശങ്ങളിലും നടന്നു വരുന്ന ഓണ പരിപാടികളോട് ചേര്‍ന്ന് നടത്തുന്ന വടം വലി മത്സരം. ഇവിടെ വടം ഒരു ചോദ്യമാണ്. ആ ചോദ്യത്തില്‍ പിടിച്ചു ശക്തിയായ് വലിക്കണം. സ്ത്രീകള്‍ ഒരു ഭാഗം, പുരുഷന്മാര്‍ മറു ഭാഗം. ആരുടെ ഭാഗം വിജയിക്കുന്നുവോ അവരെ വിജയികളായി പ്രഖ്യാപിക്കും...ഇതില്‍ റഫറി ആയി നില്ക്കുന്നത് ചാണക്യന്‍. ഇനി ചോദ്യം:- (വടം) സ്ത്രീകള്‍ക്കാണ് കൂടുതല്‍ സൌന്ദര്യം എന്ന് അവര്‍ക്ക് തോന്നുവാനും പുരുഷന്മാര്‍ അവര്‍ക്കു പിന്നാലെ നടക്കുന്നു എന്ന് അവര്‍ അവകാശ പ്പെടുവാനും എന്താണ് കാരണം? അഥവാ ഈ വടം വലിക്കാന്‍ കട്ടിയാണെങ്കില്‍ വേറെ ഒരു കുഞ്ഞു വടം - മാവാണോ മാങ്ങാണ്ടി യാണോ ആദ്യം ഉണ്ടായത് ? വടം ശക്തമാണോ അതോ ഇടയ്ക്ക് വെച്ചു പൊട്ടി പോകുമോ എന്നറിയില്ല. രണ്ടായാലും വലിച്ചു നോക്കുക തന്നെ. അപ്പോള്‍ മത്സരം ഇതാ തുടങ്ങി കഴിഞ്ഞു. ഇനി ആഞ്ഞു വലിക്കുക... കൂടുതല്‍ ഇവിടെ. Labels: ബ്ലോഗ് |
22 July 2008
അനോണിമസ് കമന്റ് ശല്യം ബ്ലോഗിലും, കമന്റ് സൌകര്യം അനുവദിച്ചിട്ടുള്ള മറ്റ് പൊതു വെബ് സൈറ്റുകളിലും കണ്ടു വരുന്ന ഒരു ദുഷ് പ്രവണതയാണ് അനോണിമസ് ആയി നടത്തുന്ന വ്യക്തിഹത്യ. താന്‍ ആരാണെന്ന് വെളിപ്പെടുത്താതെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാന്‍ ഉള്ള സൌകര്യം - അതു തന്നെ ആണ് ഇന്റര്‍നെറ്റ് ഒരുക്കി തരുന്ന ഏറ്റവും ആകര്‍ഷകമായ ആശയ വിനിമയ സ്വാതന്ത്ര്യം. പൊതു ജീവിതത്തില്‍ വഹിയ്ക്കേണ്ടി വരുന്ന സാമൂഹിക സ്ഥാനങ്ങളുടെ പരിമിതികള്‍ ലംഘിച്ച് സ്വന്തം അഭിപ്രായം ലോകം മുഴുവന്‍ കേള്‍ക്കുമാറ് വെട്ടി തുറന്നു പറയുവാനുള്ള സൌകര്യം. ഈ നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും വിപ്ലവകരമായ ഒരു മാധ്യമ സാധ്യതയാണിത്.അനോണിമസ് ആയി വിഹരിയ്ക്കുവാന്‍ ലഭിയ്ക്കുന്ന അവസരം പക്ഷെ പലരും തങ്ങളുടെ വ്യക്തി വൈകല്യം ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തുവാന്‍ ദുരുപയോഗപ്പെടുത്തി വരുന്നത് അപലപനീയം തന്നെയാണ്. ഒളിച്ചിരുന്ന് അസഭ്യം പറയുന്നതിന്റെ സുഖം തേടി പൊതു വെബ് സൈറ്റുകളില്‍ കയറി ഇറങ്ങുന്നവരുടെ ശല്യം കാരണം പല ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗുകളില്‍ നിന്ന് അനോണിമസ് ആയി കമന്റിടാന്‍ ഉള്ള സൌകര്യം എടുത്തു കളഞ്ഞിരിക്കുന്നു. ഇങ്ങനെ ഒരു ശല്യത്തിനു വിധേയമായ ഒരു ബ്ലോഗര്‍ കേരളാ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തെ സമീപിച്ചിരിക്കുന്നു. തന്റെ ബ്ലോഗിനെയോ എഴുത്തിനേയോ വിമര്‍ശിക്കുന്നതില്‍ തനിക്ക് വിഷമം ഇല്ല എന്ന് പറയുന്ന ഇദ്ദേഹം പക്ഷെ തന്റെ വായനക്കാരെ കൂടി ഈ അജ്ഞാത കമന്റുകാരന്‍ അധിക്ഷേപിക്കുവാനും മാന്യമല്ലാത്ത “വൃത്തികെട്ട” വാക്കുകള്‍ പ്രയോഗിക്കുവാനും തുടങ്ങിയപ്പോഴാണ് ഇതിന് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെ പറ്റി താന്‍ ഗൌരവം ആയി ചിന്തിക്കാന്‍ തുടങ്ങിയത് എന്ന് പറയുന്നു. ഇങ്ങനെയുള്ള അധിക്ഷേപം സ്വന്തം പേര്‍ വെളിപ്പെടുത്തി കൊണ്ട് നടത്തുവാന്‍ ഇയാള്‍ തയ്യാര്‍ ആവുമോ എന്നും ഇദ്ദേഹം ചോദിയ്ക്കുന്നു. സൈബര്‍ ക്രൈം വിഭാഗത്തിലെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ആവശ്യപ്പെട്ട പ്രകാരം ഇദ്ദേഹം ഒരു സ്ക്രിപ്റ്റ് തന്റെ ബ്ലോഗില്‍ ചേര്‍ത്തു. ഈ സ്ക്രിപ്റ്റിന്റെ സഹായത്തോടെ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ അനോണിമസ് ആയി കമന്റ് ഇടുന്ന ആള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ IP address ഇവര്‍ കണ്ടെടുക്കുകയും പ്രസ്തുത IP അനുവദിച്ചിട്ടുള്ളത് Asianet Dataline ആണെന്ന് മനസ്സിലാക്കുകയും ചെയ്തുവത്രെ. Asianet Dataline ന്റെ server log പരിശോധിച്ച് പ്രസ്തുത IP ബ്ലോഗിലെ കമന്റ് ഇട്ട സമയത്ത് ഏത് ഉപഭോക്താവിനാണ് നല്‍കിയത് എന്ന് കൂടി പരിശോധിക്കുന്നതോടെ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുവാന്‍ മതിയായ തെളിവാകുമത്രെ. ഇതിന് ഇനി ശേഷിക്കുന്നത് ചില ഔപചാരിക നടപടി ക്രമങ്ങള്‍ മാത്രം. e പത്രത്തില്‍ ഈ ബ്ലോഗറുടെ ചില സൃഷ്ടികള്‍ വന്നതിനെ തുടര്‍ന്ന്‍ ഇത് പോലുള്ള കമന്റുകള്‍ e പത്രത്തിലും വന്നിരുന്നു. അനോണിമസ് ആയി അഭിപ്രായം പറയുക എന്നത് ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്നിരിക്കെ അനോണിമസ് കമന്റുകള്‍ ഇടാനുള്ള സംവിധാനം e പത്രം നില നിര്‍ത്തി വരികയാണ്. തീര്‍ത്തും അനുവദനീയമല്ലാത്ത കമന്റുകള്‍ മാത്രം നീക്കം ചെയ്യാറുള്ള e പത്രത്തിന് പ്രസ്തുത ബ്ലോഗറുടെ സൃഷ്ടികള്‍ക്കു നേരെ വന്ന ആക്രമണത്തിന് ഇരയാകേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്. e പത്രത്തില്‍ ഇയാളുടെ നേര്‍ക്ക് വന്ന ആക്രമണത്തിനു പിന്നിലെ അജ്ഞാതന്‍ ആരാണെന്നും അന്വേഷണം നടത്തുവാന്‍ ഇദ്ദേഹം ഉദ്ദേശിയ്ക്കുന്നുണ്ടെന്ന് അറിയുന്നു. നിയമപാലകര്‍ ആവശ്യപ്പെട്ടാല്‍ IP log അടക്കം എല്ലാ വിധ സഹകരണവും നല്‍കുവാന്‍ e പത്രം നിര്‍ബന്ധിതമാകും. രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുവാന്‍ ഉള്ള കരാര്‍ ഇന്ത്യ മിക്കവാറും എല്ലാ രാജ്യങ്ങളുമായി ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഏതു രാജ്യത്തില്‍ ഉള്ള ആളാണെങ്കിലും ഈ അനോണിമസ് കമന്റുകാരനും പിടിയിലാവും എന്നതിന് സംശയമില്ല എന്നും ഇദ്ദേഹം അറിയിച്ചു. Labels: ഇന്റര്‍നെറ്റ്, ഐ.ടി, കുറ്റകൃത്യം, ബ്ലോഗ് |




-755025.jpg)
-763467.jpg)






5 Comments:
നല്ല വാർത്ത ഇനിയും ബ്ലോഗ്ഗുകൾ പുസ്തക രൂപത്തിൽ ഇറങ്ങട്ടെ...എഴുത്തുകാരാനും, റെയിൻബോക്കുംmഅഭിനന്ദനങ്ങൾ.
ബ്ലോഗാന്ത്യം പുസ്തകം..?
ജൈവികമായ,
സ്പന്ദിക്കുന്ന അക്ഷരക്കൂട്ടങ്ങളിലേക്ക്
സിമിയുടെ കഥകളെ ആവാഹിക്കുന്ന
"ചിലന്തി" യ്ക്ക് ആശംസകള്‍....
സിമിയ്ക്കും.....
സിമീ,
ആശംസകള്‍!
സിമി,
ബഹ്രൈനില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു എങ്കിലും, വായിച്ചപ്പോള്‍ കൂടുതല്‍ സന്തോഷമായി..
ആശംസകള്‍..
സജി
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്