കഥകളുടെ കരുത്തുമായി കഥാകാരന്‍ സ്വപ്ന ലോകത്തേയ്ക്ക് യാത്രയായി
lohithadasകരുത്തുറ്റ തിരക്കഥകളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ലോഹിതാ ദാസിന്റെ ശവ സംസ്കാര ചടങ്ങുകള്‍ നടന്നു. പഴയ ലക്കിടിയിലെ വീട്ടു വളപ്പില്‍ രാവിലെ 11.45 ഓടെയാണ് അദ്ദേഹത്തിന്റെ മക്കള്‍ ചിതയ്ക്ക് തിരി കൊളുത്തിയത്.
 
നിലയ്ക്കാത്ത ആരാധക പ്രവാഹം മൂലം വിചാരിച്ചതിലും ഒരു മണിയ്ക്കൂര്‍ വൈകി ആണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെ വരെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവരുടെ നിര നീണ്ടു.
 

lohithadas-funeral

തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വെച്ച ലോഹിത ദാസിന്റെ മൃത ശരീരത്തില്‍ റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്‍, തൃശ്ശൂര്‍ മേയര്‍ പ്രൊഫ. ബിന്ദു, ജില്ലാ കളക്ടര്‍ ബേബി എന്നിവര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കുന്നു.

ഫോട്ടോ : ജോബ് മാളിയേക്കല്‍

 
മലയാള സിനിമയിലെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള ഒട്ടു മിക്ക താരങ്ങളും ഇതര പ്രവര്‍ത്തകരും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി.
 
തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലൂടെ അദ്ദേഹം മലയാള സിനിമാ ലോകത്ത് നിറ സാന്നിധ്യം ആയിരുന്നു.
 
1955 മെയ്‌ 10 നു ചാലക്കുടിയില്‍ ജനിച്ച ലോഹിത ദാസ് ചെറുകഥകളില്‍ ആണ് ആദ്യം ശ്രദ്ധ ചെലുത്തിയത്. 1986 ഇല്‍ തോപ്പില്‍ ഭാസിയുടെ കെ. പി. സി. സി. യുടെ നാടകത്തിന് തിരക്കഥ എഴുതി.
 

bhoothakannadi

 
സിബി മലയില്‍ സംവിധാനം ചെയ്ത 'തനിയാവര്‍ത്തന' ത്തിലൂടെയാണ് (1987) തിരക്കഥാകൃത്തായി മലയാള സിനിമാ ലോകത്ത് ലോഹിതാ ദാസ് എത്തിയത്. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ സംരംഭം മമ്മൂട്ടി നായകനായ ഭൂതക്കണ്ണാടി ആയിരുന്നു. അതിന് 1997 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളും ലഭിച്ചു. 2007 ഇല്‍ അദ്ദേഹം സംവിധാനം ചെയ്ത നിവേദ്യം ആണ് അവസാന ചിത്രം.
 
സിനിമയുടെ കാതല്‍ തിരക്കഥ ആണെന്ന് ആവര്‍ത്തിച്ചു തെളിയിച്ച ലോഹിതാ ദാസിന്റെ കഥാപാത്രങ്ങള്‍ മലയാളികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില‌ുടെ മാത്രം മലയാള സിനിമയുടെ നെറുകയില്‍ എത്തിയ താരങ്ങള്‍ നിരവധിയാണ്. മോഹന്‍ ലാല്‍ നായകന്‍ ആയുള്ള ഒരു പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു അദ്ദേഹം.
 
പൂര്‍ത്തിയാക്കാത്ത കഥകളും സഫലമാകാത്ത ഒട്ടനവധി ആഗ്രഹങ്ങളുമായി മലയാള സിനിമയുടെ കരുത്തനായ കഥാകാരന്‍ ഒടുവില്‍ ഒടുങ്ങാത്ത കഥകളുടെ സ്വപ്ന ലോകത്തിലേയ്ക്ക് യാത്രയായി.
 



 
 

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Monday, June 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്