സുരേഷ് ഗോപി പറഞ്ഞത്‌ വാസ്തവം - സലിം കുമാര്‍
salim-kumarസിനിമാ താരങ്ങള്‍ ടി.വി. ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് പ്രശസ്ത ഹാസ്യ നടന്‍ സലിം കുമാര്‍ പറഞ്ഞു. ഈ കാര്യത്തില്‍ തനിക്ക്‌ സുരേഷ് ഗോപി പ്രകടിപ്പിച്ച അഭിപ്രായത്തോട് യോജിപ്പാണ് ഉള്ളത്. സിനിമയും ടി.വിയും രണ്ടു വ്യത്യസ്ത മാധ്യമങ്ങളാണ്. ഇതിനെ പ്രേക്ഷകര്‍ സമീപിക്കുന്നതും വ്യത്യസ്തമായിട്ടാണ്. ദിവസേന ടി.വി. യില്‍ കാണുന്ന അതേ മുഖങ്ങള്‍ തന്നെ സിനിമയിലും കാണുന്നത് സിനിമയുടെ ഈ വ്യത്യസ്തതയെ ഇല്ലാതാക്കും എന്നാണു തന്റെ അഭിപ്രായം. ഇത് സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
 
ചില ടി.വി. ചാനലുകളില്‍ നിന്നും റിയാലിറ്റി ഷോകളില്‍ ജഡ്ജി ആവാന്‍ തനിക്ക്‌ ലഭിച്ച ക്ഷണം താന്‍ നിരസിക്കുകയായിരുന്നു എന്ന് സലിം കുമാര്‍ വെളിപ്പെടുത്തി. സിനിമയുടെ വ്യത്യസ്തമായ നിലനില്‍പ്പ്‌ തങ്ങളുടെ തന്നെ നിലനില്‍പ്പാണ് എന്ന് ഓരോ കലാകാരനും മനസ്സിലാക്കി ടി.വി. പരിപാടികളില്‍ നിന്നും മാറി നില്‍ക്കണം. ടി.വി. ചാനലുകളില്‍ അഭിനയിക്കുന്ന കലാകാരന്മാരെ അവരുടെ തൊഴില്‍ ചെയ്യാന്‍ വിട്ട് സിനിമാ നടന്മാര്‍ തങ്ങളുടെ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്. ഈ ബോധമാണ് മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യം എന്നും ദുബായില്‍ സന്ദര്‍ശനം നടത്തുന്ന സലിം കുമാര്‍ പറഞ്ഞു. സലിം കുമാറിനോടൊപ്പം ഭാര്യ സുനിതയും മക്കളായ ആരോമലും ചന്തുവും ദുബായില്‍ എത്തിയിരുന്നു. ഹ്രസ്വ സന്ദര്‍ശനം കഴിഞ്ഞു ഇന്നലെ ഇവര്‍ നാട്ടിലേക്ക്‌ തിരികെ പോയി.
 
ഹാസ്യത്തിന്റെ പുതുമ നിറഞ്ഞ മുഖവുമായി മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായ നടനാണ് സലിം കുമാര്‍. മിമിക്രിയില്‍ കഴിവ് തെളിയിച്ചതിനു ശേഷം സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തമായ തന്റെ ശൈലിയാല്‍ മലയാളിയുടെ പ്രിയപ്പെട്ട ഹാസ്യ നടനായി മാറിയ സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ തന്റെ ഉജ്ജ്വല പ്രകടനം കൊണ്ട് താന്‍ ഒരു മികച്ച അഭിനേതാവ്‌ കൂടിയാണ് എന്ന് തെളിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു. കേരള കഫെ, ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ അഭിനയ പാടവം വ്യക്തമാക്കി. 2008ലെ മികച്ച ഹാസ്യ നടനുള്ള ഏഷ്യാനെറ്റ്‌ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Wednesday, April 14, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എ. ആര്‍. റഹ്മാന് ലോകോത്തര അംഗീകാരം വീണ്ടും
ar-rahman-grammy-awardലോസ് ആഞ്ചെലെസ് : സംഗീതത്തിന്റെ ഓസ്കര്‍ എന്ന് അറിയപ്പെടുന്ന ഗ്രാമ്മി പുരസ്കാരം എ. ആര്‍. റഹ്മാന് ലഭിച്ചു. ദൃശ്യ മാധ്യമത്തിനു വേണ്ടി നിര്‍മ്മിച്ച സംഗീത ആല്‍ബം എന്ന വകുപ്പിലാണ് സ്ലം ഡോഗ് മില്യനെയര്‍ എന്ന സിനിമക്ക്‌ വേണ്ടിയുള്ള എ. ആര്‍. റഹ്മാന്റെ സൃഷ്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇതിനു പുറമേ ഗുല്‍സാര്‍ രചിച്ച്, റഹ്മാന്‍ സംഗീതം നല്‍കിയ ജെയ് ഹോ എന്ന ഗാനത്തിന് മികച്ച ഗാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. ബ്രൂസ് സ്പ്രിംഗ്സ്ടീനെ പോലുള്ള പ്രമുഖരെ പുറം തള്ളിയാണ് ഈ ഗാനം ഒന്നാമതായത്.
 
തങ്ങള്‍ക്ക് ലഭിച്ച രണ്ടു പുരസ്കാരങ്ങള്‍ക്കും ഇന്ത്യാക്കാരെ ഒന്നാകെ അഭിസംബോധന ചെയ്തു റഹ്മാന്‍ നന്ദി പറഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ കൊണ്ടാണ് ഈ നേട്ടം ഇന്ത്യക്ക്‌ ലഭിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Labels: ,

  - ജെ. എസ്.
   ( Monday, February 01, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കഥകളുടെ കരുത്തുമായി കഥാകാരന്‍ സ്വപ്ന ലോകത്തേയ്ക്ക് യാത്രയായി
lohithadasകരുത്തുറ്റ തിരക്കഥകളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ലോഹിതാ ദാസിന്റെ ശവ സംസ്കാര ചടങ്ങുകള്‍ നടന്നു. പഴയ ലക്കിടിയിലെ വീട്ടു വളപ്പില്‍ രാവിലെ 11.45 ഓടെയാണ് അദ്ദേഹത്തിന്റെ മക്കള്‍ ചിതയ്ക്ക് തിരി കൊളുത്തിയത്.
 
നിലയ്ക്കാത്ത ആരാധക പ്രവാഹം മൂലം വിചാരിച്ചതിലും ഒരു മണിയ്ക്കൂര്‍ വൈകി ആണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെ വരെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവരുടെ നിര നീണ്ടു.
 

lohithadas-funeral

തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വെച്ച ലോഹിത ദാസിന്റെ മൃത ശരീരത്തില്‍ റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്‍, തൃശ്ശൂര്‍ മേയര്‍ പ്രൊഫ. ബിന്ദു, ജില്ലാ കളക്ടര്‍ ബേബി എന്നിവര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കുന്നു.

ഫോട്ടോ : ജോബ് മാളിയേക്കല്‍

 
മലയാള സിനിമയിലെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള ഒട്ടു മിക്ക താരങ്ങളും ഇതര പ്രവര്‍ത്തകരും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി.
 
തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലൂടെ അദ്ദേഹം മലയാള സിനിമാ ലോകത്ത് നിറ സാന്നിധ്യം ആയിരുന്നു.
 
1955 മെയ്‌ 10 നു ചാലക്കുടിയില്‍ ജനിച്ച ലോഹിത ദാസ് ചെറുകഥകളില്‍ ആണ് ആദ്യം ശ്രദ്ധ ചെലുത്തിയത്. 1986 ഇല്‍ തോപ്പില്‍ ഭാസിയുടെ കെ. പി. സി. സി. യുടെ നാടകത്തിന് തിരക്കഥ എഴുതി.
 

bhoothakannadi

 
സിബി മലയില്‍ സംവിധാനം ചെയ്ത 'തനിയാവര്‍ത്തന' ത്തിലൂടെയാണ് (1987) തിരക്കഥാകൃത്തായി മലയാള സിനിമാ ലോകത്ത് ലോഹിതാ ദാസ് എത്തിയത്. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ സംരംഭം മമ്മൂട്ടി നായകനായ ഭൂതക്കണ്ണാടി ആയിരുന്നു. അതിന് 1997 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളും ലഭിച്ചു. 2007 ഇല്‍ അദ്ദേഹം സംവിധാനം ചെയ്ത നിവേദ്യം ആണ് അവസാന ചിത്രം.
 
സിനിമയുടെ കാതല്‍ തിരക്കഥ ആണെന്ന് ആവര്‍ത്തിച്ചു തെളിയിച്ച ലോഹിതാ ദാസിന്റെ കഥാപാത്രങ്ങള്‍ മലയാളികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില‌ുടെ മാത്രം മലയാള സിനിമയുടെ നെറുകയില്‍ എത്തിയ താരങ്ങള്‍ നിരവധിയാണ്. മോഹന്‍ ലാല്‍ നായകന്‍ ആയുള്ള ഒരു പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു അദ്ദേഹം.
 
പൂര്‍ത്തിയാക്കാത്ത കഥകളും സഫലമാകാത്ത ഒട്ടനവധി ആഗ്രഹങ്ങളുമായി മലയാള സിനിമയുടെ കരുത്തനായ കഥാകാരന്‍ ഒടുവില്‍ ഒടുങ്ങാത്ത കഥകളുടെ സ്വപ്ന ലോകത്തിലേയ്ക്ക് യാത്രയായി.
 



 
 

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Monday, June 29, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സിനിമ സംവിധായകന്‍ ലോഹിത ദാസ്‌ അന്തരിച്ചു
lohitha-dasമലയാള സിനിമയിലെ പ്രതിഭാധനന്‍ ആയ സംവിധായകന്‍ ലോഹിത ദാസ്‌ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 10:15ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചു എങ്കിലും 10:50ഓടെ മരണം സംഭവിക്കുക ആയിരുന്നു. മരണ സമയത്ത് ഭാര്യയും മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹൃദയാഘാതം ആണ് മരണ കാരണം.
 
മലയാള നാടക രംഗത്തെ അതികായരായ കെ. പി. എ. സി. ക്ക് വേണ്ടി നാടകം രചിച്ചു കോണ്ടാണ് ലോഹിത ദാസ് തന്റെ കലാ ജീവിതത്തിന് തുടക്കമിട്ടത്. തോപ്പില്‍ ഭാസി അംഗീകരിച്ച തന്റെ കന്നി തിരക്കഥ കെ. പി. എ. സി. അവതരിപ്പിക്കുകയും ഈ തിരക്കഥക്ക് ഇദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു.
 
മലയാള സിനിമയില്‍ ലോഹിത ദാസിന്റെ രംഗ പ്രവേശം സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന സിനിമയുടെ തിരക്കഥ രചിച്ചു കൊണ്ടായിരുന്നു. വന്‍ വിജയമായ ആ സിനിമയോടെ സിബി മലയില്‍ - ലോഹിത ദാസ് കൂട്ട് കെട്ട് അവിടുന്നങ്ങോട്ട് ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തിന് കാഴ്ച വെച്ചു.
 



 
 

Labels:

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
   ( Sunday, June 28, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



"കൃസ്ത്യാനി"യായ ചാര്‍ളി ചാപ്ലിനെതിരെയും ഹിന്ദുത്വ സംഘം
ഒരു സിനിമാ ഷൂട്ടിങ്ങിനായി കര്‍ണ്ണാടകത്തിലെ കുന്ദാപുര്‍ താലൂക്കിലെ ഒട്ടിനേനെ കടപ്പുറത്ത് വിഖ്യാത കൊമേഡിയന്‍ ചാര്‍ളി ചാപ്ലിന്റെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച സിനിമാ പ്രവര്‍ത്തകരെ ഹിന്ദുത്വവാദികള്‍ തടഞ്ഞു. ചാര്‍ളി ചാപ്ലിന്‍ കൃസ്ത്യാനിയായതിനാല്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു ഇവരുടെ വാദം. “ഹൌസ്‌ഫുള്‍” എന്ന കന്നഡ സിനിമയുടെ സംവിധായകനായ ഹേമന്ത് ഹെഗ്ഡേക്കാണ് ഈ വിചിത്രമായ അനുഭവം ഉണ്ടായത്. ഹിന്ദുത്വ വാദികള്‍ ആയിരുന്നു എന്നല്ലാതെ ഏത് സംഘമായിരുന്നു ഇതിനു പിന്നില്‍ എന്ന് വെളിപ്പെടുത്താന്‍ താന്‍ തയ്യാറല്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. തങ്ങളെ തടഞ്ഞവര്‍ ഭജ്‌രംഗ് ദള്‍ ആണോ അതോ വേറെ ഏതെങ്കിലും ഹിന്ദു തീവ്രവാദ സംഘമാണോ എന്നൊന്നും താന്‍ വെളിപ്പെടുത്തില്ല. അടുത്തുള്ള സോമേശ്വര ക്ഷേത്രത്തിനെ ബാധിക്കും എന്നായിരുന്നു ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇവര്‍ ചാപ്ലിന്‍ കൃസ്ത്യാനിയായത് കൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ സമ്മതിക്കില്ല എന്ന്‍ പറഞ്ഞു. എപ്പോഴും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ സുന്ദരമായ കടപ്പുറത്ത് ചാപ്ലിന്റെ പ്രതിമ സ്ഥാപിച്ച് രണ്ട് ഗാനങ്ങളുടെ ചിത്രീകരണം നടത്തണം എന്നായിരുന്നു തങ്ങളുടെ പദ്ധതി. എതിര്‍പ്പുകള്‍ നേരിട്ടതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം വേറെ ഏതെങ്കിലും കടപ്പുറത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഹെഗ്ഡേയും സംഘവും.




സിനിമാ സംഘത്തിന് കടപ്പുറത്ത് വെച്ച് ഷൂട്ടിങ്ങിനുള്ള അനുമതി നല്‍കിയിരുന്നതായി ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഹേമലത അറിയിച്ചു.





Labels: ,

  - ജെ. എസ്.
   ( Monday, March 16, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരളത്തിന് ഓസ്കര്‍
മികച്ച ശബ്ദ മിശ്രണത്തിനുള്ള ഈ വര്‍ഷത്തെ ഓസ്കര്‍ മലയാളിയായ റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു. കൊല്ലം ജില്ലയിലെ വിളക്കുപാറ എന്ന ഗ്രാമത്തില്‍ നിന്നാണ് റസൂല്‍ പൂകുട്ടി ഓസ്കര്‍ അവാര്‍ഡ് ജേതാവ് എന്ന നിലയിലേക്കുള്ള തന്റെ വളര്‍ച്ച ആരംഭിക്കുന്നത്. വൈദ്യുതി എത്താത്ത ഈ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടാകാം റസൂല്‍ ദൃശ്യങ്ങളേക്കാള്‍ ശബ്ദത്തെ സ്നേഹിച്ചത്. പി. ടി. പൂകുട്ടി - നബീസ ദമ്പതികളുടെ എട്ടാമത്തെ മകനായ റസൂല്‍ ദാരിദ്ര്യത്തിനിടയില്‍ ഏറെ കഷ്ടപ്പെട്ടാണ് 1995ല്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വണ്ടി കയറിയത്. 1997ല്‍ രജത് കപൂറിന്റെ പ്രൈവറ്റ് ഡിറ്റക്ടീവ് ആയിരുന്നു റസൂലിന്റെ ആദ്യ ചിത്രം. വികലമായ ശബ്ദ മിശ്രണം സിനിമയുടെ ശാപം ആണെന്ന് തിരിച്ചറിഞ്ഞ റസൂല്‍ തന്റെ സിനിമകളെ കേള്‍വിയുടെ ഉത്സവമാക്കി മാറ്റി. തന്റെ മുപ്പതോളം വരുന്ന ചിത്രങ്ങളിലൂടെ സാങ്കേതികത മാത്രമല്ല സര്‍ഗ്ഗാത്മകത കൂടിയാണ് ശബ്ദമിശ്രണം എന്ന് റസൂല്‍ തെളിയിച്ചു. ആ ജൈത്ര യാത്ര ഇപ്പോള്‍ സ്ലം ഡോഗ് മില്യണെയര്‍ എന്ന ചിത്രത്തിലൂടെ ഓസ്കറിലും എത്തി നില്‍ക്കുമ്പോള്‍ മലയാളികള്‍ക്കും ഇന്ത്യാക്കാര്‍ക്കും ഏറെ അഭിമാനിക്കാന്‍ വക നല്‍കി ഇത്തവണത്തെ ഓസ്കര്‍.




മികച്ച സംഗീതത്തിനും ഗാനത്തിനും ഇന്ത്യയുടെ സംഗീത മാന്ത്രികനായ എ. ആര്‍. റഹ്മാന് ലഭിച്ച രണ്ട് ഓസ്കറുകള്‍ അടക്കം മൂന്ന് ഓസ്കറുകള്‍ ഇന്ത്യക്ക് സ്വന്തം.




ഓസ്കര്‍ ഏറ്റു വാങ്ങി കൊണ്ട് റസൂല്‍ പറഞ്ഞത് ഇത് തനിക്ക് അവിശ്വസനീയം ആണെന്നാണ്. ഓം എന്ന പ്രണവ മന്ത്രം ലോകത്തിന് സമ്മനിച്ച ഭാരതമാണ് തന്റെ നാട്. ഓം‌കാരത്തിനു മുന്‍പും ശേഷവും ഓരോ മാത്ര മൌനം ഉണ്ട്. ഈ അംഗീകാരം ഞാന്‍ എന്റെ രാജ്യത്തിന് സമര്‍പ്പിക്കുന്നു. എന്റെ ഗുരുക്കന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അക്കാദമിക്കും എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. ഇത് തനിക്ക് ലഭിച്ച ഒരു പുരസ്കാരം ആയിട്ടല്ല ചരിത്ര മുഹൂര്‍ത്തം ആയിട്ടാണ് താന്‍ ഇതിനെ വില മതിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.





Labels: , ,

  - ജെ. എസ്.
   ( Monday, February 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പുകവലി നിരോധനം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍
സിനിമയില്‍ പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കരുത് എന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സിനിമയിലും ടെലിവിഷനിലും പുകവലിക്കുന്ന രംഗങ്ങള്‍ കാണിക്കുന്നത് ഈ സാമൂഹിക ദൂഷ്യത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സഹായകരം ആവും എന്ന് അഭിപ്രയപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതി ഇതിന് എതിരെ ഉത്തരവിട്ടിരുന്നത്. പുകവലി നിരോധനം കേന്ദ്ര ആരോഗ്യ മന്ത്രി അന്‍പുമണി രമദോസിന്റെ ശ്രമത്തെ തുടര്‍ന്ന് 2006ല്‍ ആയിരുന്നു നിലവില്‍ വന്നത്. ജനം വെള്ളിത്തിരയിലെ തങ്ങളുടെ ആരാധ്യ പുരുഷന്മാരെ അനുകരിച്ച് ആരോഗ്യത്തിന് ഹാനികരം ആയ പുകവലി സ്വീകരിക്കാന്‍ പ്രേരിതമാവും എന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. പരസ്യ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്ന പുകവലി ഉല്പന്നങ്ങള്‍ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ ആവില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ നിയമം സിഗരറ്റും മറ്റ് പുകവലി ഉല്പന്നങ്ങളുടേയും പരസ്യത്തിന് നിയമ സാധുത നല്‍കുന്നുണ്ട്. അപ്പോള്‍ പിന്നെ ഇത് സിനിമയില്‍ കാണിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹരജിയില്‍ ചോദിക്കുന്നു. ഭരണഘടന അനുവദിക്കുന്ന മൌലിക അവകാശം ആയ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഈ നിരോധനം വിരുദ്ധമാണ് എന്നും സര്‍ക്കാര്‍ ചൂണ്ടി കാണിക്കുന്നു.

Labels: , ,

  - ജെ. എസ്.
   ( Wednesday, February 18, 2009 )    

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയെ ഭോഗിക്കാം. എന്നാല്‍ അത് സിനിമയാക്കി എല്ലാവര്‍ക്കും കാണിച്ചു കൊടുക്കുവാന്‍ കഴിയില്ലല്ലോ?

February 18, 2009 12:38 PM  

നിയമ വിരുദ്ധമായി എന്തെങ്കിലും കാണിക്കുന്നുണ്ടോ എന്ന് നോക്കുന്നത് മാത്രമാണോ സെന്‍സര്‍ ബോര്‍ഡിന്റെ പണി?

February 18, 2009 12:50 PM  

govt working for tobacco lobby

February 18, 2009 12:51 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പഥേര്‍ പാഞ്ചാലി ലേഖന മത്സരം വിജയികള്‍
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥി കള്‍ക്കായി നടത്തിയ "പഥേര്‍ പാഞ്ചാലി - ഒരു ചലച്ചിത്രാനുഭവം' താഴെ പറയുന്നവരെ സമ്മാനാ ര്‍ഹരായി തെരഞെടുത്തു. ആലങ്കോട് ലീലാ കൃഷ്ണന്‍, എം. സി. രാജ നാരായണന്‍, വി. എം. ഹരി ഗോവിന്ദ് എന്നിവ രടങ്ങിയ സമിതിയാണ് വിജയികളെ നിശ്ചയിച്ചത്.




ഒന്നാം സ്ഥാനം : ദ്വിജാ ബായി എ. കെ., സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി
രണ്ടാം സ്ഥാനം : ഹരിത ആര്‍., എം. ഐ. ഹയര്‍ സെക്കന്ററി സ്കൂള്‍, പൊന്നാനി
മൂന്നാം സ്ഥാനം : ഉപമ എസ്., ചാപ്റ്റര്‍, കൊല്ലം




പ്രോത്സാഹന സമ്മാനങ്ങള്‍:




1. ജിതേന്ദ്രിയന്‍ സി. എസ്., വിവേകാനന്ദ കോളേജ്, കുന്നംകുളം
2. സൂരജ് ഇ. എം., ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, എടപ്പാള്‍
3. ശരണ്യ കെ., ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, ചാലിശ്ശേരി
4. മെഹ്ജാബിന്‍ കെ., അസ്സബാഹ് ഹയര്‍ സെക്കന്ററി സ്കൂള്‍, പാവിട്ടപ്പുറം
5. ശൈത്യ ബി., ഗവ: വിക്റ്റോറിയ കോളേജ്, പാലക്കാട്
6. വിന്നി പി. എസ്., പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, മൂക്കുതല
7. നീതു. ടി., ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, മാറാഞ്ചേരി
8. സൂരജ് കെ. വി., ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍
9. ഫായിസ പി., കെ. എം. എം. ആര്‍ട്സ് കോളേജ്, പുത്തന്‍ പള്ളി




- ഫൈസല്‍ ബാവ





Labels: ,

  - ജെ. എസ്.
   ( Friday, February 06, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എ.ആര്‍. റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ്
ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി എ. ആര്‍. റഹ്‌മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. “സ്ലം ഡോഗ് മില്ല്യണയര്‍” എന്ന സിനിമയുടെ സംഗീതത്തിനാണ് റഹ്‌മാന് ഈ പുരസ്കാരം ലഭിച്ചത്. ഈ സിനിമ മികച്ച തിരക്കഥക്കും, മികച്ച സംവിധായകനും ഉള്ള പുരസ്കാരങ്ങളും നേടി. ഡ്രാമ വിഭാഗത്തില്‍ മികച്ച സിനിമക്കുള്ള പുരസ്കാരവും ഈ സിനിമക്കു തന്നെ ആണ് ലഭിച്ചത്. ഗുത്സാറിന്റെ വരികള്‍ക്ക് റഹ്‌മാന്‍ ഈണം പകര്‍ന്ന “ജെയ് ഹോ” എന്ന ഗാനത്തിന്റെ സംഗീത സംവിധാനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. ഇന്ത്യന്‍ നയതന്ത്രജ്ഞനായ വികാഷ് സ്വരൂപിന്റെ നോവലിനെ ആധാരമാക്കി അടുത്തതാണ് ഈ സിനിമ. മുംബൈയിലെ ചേരികളില്‍ നിന്നും ജമാല്‍ എന്നയാള്‍ ഒരു റിയാലിറ്റി ഷോയില്‍ വിജയി ആവുന്നതോടെ കോടീശ്വരന്‍ ആയി തീരുന്ന കഥ പറയുന്ന സിനിമയില്‍ അനില്‍ കപൂര്‍, ഇര്‍‌ഫാന്‍ ഖാന്‍ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.

Labels: , ,

  - ജെ. എസ്.
   ( Monday, January 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റിയാലിറ്റി ഷോ പീഡനം തടയാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറായി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷനാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഒരു റിയാലിറ്റി ഷോയ്ക്കിടെ ഷിന്‍ജിനി എന്ന ഒരു പെണ്‍കുട്ടി ജഡ്ജിമാരുടെ പരിഹാസം സഹിയ്ക്കാന്‍ വയ്യാതെ ബോധ രഹിതയായതും തുടര്‍ന്ന് ശരീരം തളര്‍ന്ന് പോയതും അധികൃതരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ടെലിവിഷനിലും സിനിമയിലും മറ്റും അഭിനയിയ്ക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിയ്ക്കും എന്ന് വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു.




ഇപ്പോള്‍ തയ്യാറാക്കിയിരിയ്ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കുട്ടികളും നിര്‍മ്മാതാക്കളും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം:




  • കുട്ടികളെ രാത്രി ജോലി ചെയ്യിപ്പിയ്ക്കരുത്.
  • ഷൂട്ടിങ് സെറ്റില്‍ ഒരു ഡോക്ടറും പ്രത്യേക പരിശീലനം ലഭിച്ച കുട്ടികളുടെ കൌണ്‍സലറും സന്നിഹിതരായിരിയ്ക്കണം.
  • കുട്ടികള്‍ക്കുള്ള പ്രതിഫലം വിദ്യാഭ്യാസ ബോണ്ടുകള്‍ ആയോ സ്ഥിര നിക്ഷേപങ്ങള്‍ ആയോ നല്‍കണം.





മത്സരബുദ്ധിയും മാനസിക സമ്മര്‍ദ്ദവും നിറഞ്ഞ ഈ അന്തരീക്ഷം മുതിര്‍ന്നവര്‍ക്ക് തന്നെ താങ്ങാനാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്ന് കമ്മീഷന്‍ അംഗം സന്ധ്യ ബജാജ് അഭിപ്രായപ്പെട്ടു. പ്രായമാവുന്നത് വരെ കുട്ടികള്‍ കുട്ടികള്‍ ആയി തന്നെ നില നില്‍ക്കണം എന്നതാണ് കമ്മീഷന്റെ നിലപാട് എന്നും അതിന് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉപകരിയ്ക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Labels: , , , ,

  - ജെ. എസ്.
   ( Friday, October 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍
പ്രശസ്ത ഹിന്ദി സിനിമാ നടന്‍ ദിലീപ് കുമാറിനെ (86) ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അണുബാധയ്ക്ക് ചികിത്സ ലഭിച്ച അദ്ദേഹത്തിനെ ഉടന്‍ തന്നെ തീവ്ര പരിചരന വിഭാഗത്തില്‍ നിന്നും പുറത്ത് കൊണ്ടു വരുവാന്‍ ആവും എന്നാണ് തങ്ങളുടെ പ്രതീക്ഷ എന്ന് അദ്ദേഹത്തെ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Friday, September 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഭരത് ഗോപിയ്ക്ക് മരണാനന്തര ബഹുമതി
ഈ വര്‍ഷത്തെ ഭരതന്‍ അവാര്‍ഡ് ദേശീയ അവാര്‍ഡ് ജേതാവായ ഭരത് ഗോപിക്ക് മരണാനന്തര ബഹുമതിയായി ലഭിക്കും. മലയാള സിനിമക്കു പുറമെ നാടക രംഗത്തിനും ഗോപി നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ഭരതന്‍ ഫൌണ്ടേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.




മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായനായിരുന്ന ഭരതന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് ഭരതന്റെ പത്താം ചരമ വാര്‍ഷികമായ ജൂലൈ 10ന് തൃശ്ശൂരിലെ റീജിയണല്‍ തിയേറ്ററില്‍ നടക്കും.

Labels:

  - Jishi Samuel
   ( Friday, June 13, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാള സിനിമയ്ക്ക് വീണ്ടും ദേശീയ അംഗീകാരങ്ങളുടെ തിളക്കം
54ആമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രിയനന്ദന്‍ സംവിധാനം ചെയ്ത മുരളി പ്രധാന കഥാപാത്രം അഭിനയിച്ച പുലിജന്മം ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടന്‍. പ്രിയമണിയാണ് മികച്ച നടി. മധു ഭണ്ഡാര്‍കറാണ് മികച്ച സംവിധായകന്‍.




സമകാലിക രാജ്യാന്തര പ്രാദേശിക വിഷയങ്ങളെ നന്നായി അവതരിപ്പിക്കുവാന്‍ പ്രിയനന്ദന്റെ പുലി ജന്മത്തിന് കഴിഞ്ഞു എന്ന് ജൂറി വിലയിരുത്തി. ഒരു സംവിധായകന്റെ പ്രഥമ സിനിമയ്ക്കുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മധു കൈതപ്രത്തിന്റെ ഏകാന്തവും കബീര്‍ ഖാന്‍ സംവിധാനം ചെയ്ത കാബൂള്‍ എക്സ്പ്രസും പങ്കിട്ടു. കമല്‍ സംവിധാനം ചെയ്ത കറുത്ത പക്ഷികള്‍ക്ക് കുടുംബക്ഷേമ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഏകാന്തത്തിലെ അഭിനയത്തിന് തിലകന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച നൃത്ത സംവിധാനത്തിനുള്ള അവാര്‍ഡ് രാത്രിമഴയുടെ നൃത്ത സംവിധായകരായ സജീര്‍ സമുദ്ര മധു സമുദ്ര എന്നിവര്‍ക്കാണ്.




എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തമാണ് മികച്ച മലയാള ചിത്രം.




സുമന്‍ ഘോഷിന്റെ പൊദോക്കേബ് എന്ന ചിത്രത്തിലെ അഭിനയം സൌമിത്രോ ചാറ്റര്‍ജിയെ മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ പരുത്തി വിരലിലെ അഭിനയം പ്രിയമണിയെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കി.






എം. ആര്‍. രാജന്‍ സംവിധാനം ചെയ്ത കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ മിനുക്ക് മികച്ച ജീവചരിത്ര ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച വിവരണത്തിനുള്ള അവാര്‍ഡ് മിനുക്കിലൂടെ നെടുമുടി വേണു സ്വന്തമാക്കി. അന്ത്യം എന്ന ഹ്രസ്വ ചിത്രം ഒരുക്കിയ ജേക്കബ് വര്‍ഗീസിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം. മികച്ച സിനിമ നിരൂപണത്തിനുള്ള അവാര്‍ഡ് റബീഗ് ബാഗ്ദാദി, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കു വെച്ചു.




ഏറെ കാലത്തിന് ശേഷം ദേശീയ രംഗത്ത് മികച്ച പ്രകടനമാണ് മലയാള സിനിമ കാഴ്ച വെച്ചത്. ഫീച്ചര്‍ ചിത്ര വിഭാഗത്തില്‍ ആറ് അവാര്‍ഡുകളും ഹ്രസ്വ ചിത്ര വിഭാഗത്തില്‍ മൂന്ന് അവാര്‍ഡുകളും മലയാളത്തിന് കിട്ടി.




മത്സരത്തിനുണ്ടായിരുന്ന 15 മലയാള ചിത്രങ്ങളില്‍ 7 ചിത്രങ്ങള്‍ അവസാന റൌണ്ടില്‍ എത്തുകയുണ്ടായി. ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട പുലിജന്മത്തിന് തൊട്ടു പുറകിലായത് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴ എന്ന സിനിമയാണ്. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അവസാന നിമിഷം വരെ തിലകനും മത്സര രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ഏകാന്തത്തിലെ അഭിനയത്തിന് ജൂറി തിലകനെ പ്രത്യേകം അഭിനന്ദിച്ചു.




പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചു ചെയ്ത ഒരു മലയാള ചിത്രത്തിന് കിട്ടിയ അംഗീകാരം എന്ന നിലയില്‍ പുലിജന്മത്തിന് ലഭിച്ച അവാര്‍ഡില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു.




പാരകള്‍ മറി കടന്ന് നേടിയ അവാര്‍ഡായതിനാല്‍ കൂടുതല്‍ സന്തോഷമുണ്ട് എന്നായിരുന്നു ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ തിലകന്റെ പ്രതികരണം. മലയാള പാരകള്‍ തനിക്ക് ചുറ്റുമുണ്ട്. എന്നാല്‍ തമിഴില്‍ പാരകള്‍ ഇല്ല - തിലകന്‍ കൂട്ടിച്ചേര്‍ത്തു.

Labels:

  - ജെ. എസ്.
   ( Wednesday, June 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തന്നെ വിലക്കാന്‍ കോക്കസുകള്‍ക്ക് കഴിഞ്ഞില്ല - തിലകന്‍
കോക്കസുകളാണ്‌ മലയാള സിനിമയുടെ ഏറ്റവും വലിയ ശാപമെന്ന്‌ നടന്‍ തിലകന്‍ പറഞ്ഞു. മിണ്ടിപ്പോയാല്‍ മലയാള സിനിമയില്‍ വിലക്കാണ്‌. എന്നാല്‍ തന്നെ പൂര്‍ണമായും വിലക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Labels:

  - ജെ. എസ്.
   ( Wednesday, March 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്തോ അറബ് സാംസ്ക്കാരികോത്സവത്തിന് ഔദ്യോഗിക തുടക്കം
രണ്ടാഴ്ച നീളുന്ന ഇന്തോ- അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് ഇന്നലെ അബുദാബിയില്‍ ആരംഭിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്‍ററും എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി എട്ടിന് കേരള സോഷ്യല്‍ സെന്‍ററില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്തോ അറബ് എഴുത്തുകാര്‍ തമ്മിലുള്ള സാംസ്കാരിക വിനിമയം, മാധ്യമ സെമിനാര്‍, വനിതാ മീറ്റ്, കാവ്യോത്സവം, ചലച്ചിത്രോത്സവം, സിനിമാ വര്‍ക്ക് ഷോപ്പ്, ഡാന്‍സ് വര്‍ക്ക് ഷോപ്പ് തുടങ്ങി വൈവിധ്യമേറിയ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Labels: , , ,

  - ജെ. എസ്.
   ( Friday, March 07, 2008 )    




രേഷ്മയെ ചോദ്യം ചെയ്യുന്ന ദ്യശ്യങ്ങള് പുറത്ത് വന്നതുമായി ബന്ധപ്പെട്ട് എസ്.ഐ യെ സസ്പെന്ഡ് ചെയ്തു
അനാശാസ്യകുറ്റത്തിന് പിടിയിലായ നടി രേഷ്മയെ ചോദ്യം ചെയ്യുന്ന ദ്യശ്യങ്ങള് പുറത്ത് വന്നതുമായി ബന്ധപ്പെട്ട് എസ്.ഐ യെ സസ്പെന്ഡ് ചെയ്തു.

കളമശ്ശേരി എസ്.ഐ. ജോര്ജ്ജ് ജോസഫിനെയാണ് സസ്പെന്ഡ് ചെയ്തത്

ചോദ്യം ചെയ്യുന്നതിന്റെ ദ്യശ്യങ്ങള് കഴിഞ്ഞ ദിവസങ്ങളില് മാധ്യമങ്ങളില് വന്നിരുന്നു

നടി ഷക്കീല എവിടെ എന്നതുള്പ്പടെയുള്ള ചോദ്യങ്ങളാണ് പോലീസുകാര് ചോദിച്ചിരുന്നത്

Labels: , , ,

  - ജെ. എസ്.
   ( Saturday, February 16, 2008 )    




മമ്മുട്ടി ആരാധകനെ തല്ലുന്ന പടം യൂറ്റ്യൂബില്‍

മലപ്പുറം : പ്രശസ്ത നടന്‍ മമ്മുട്ടി മലപ്പുറത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ‍ആരാധകനെ തല്ലുന്നതിന്റെ ദ്യശ്യങ്ങള്‍ യൂ ടൂബില്‍ പ്രത്യക്ഷപ്പെട്ടു. 5 ലക്ഷം രൂപ നല്കിയാല്‍ ദ്യശ്യങ്ങള്‍ പിന്‍വലിക്കാമെന്ന് പോസ്റ്റ് ചെയ്ത ആള്‍ കമന്റായി ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

മലപ്പുറത്ത് പട്ടം തിയറ്ററിന്റെ ഉദ്ഘാടന വേളയില്‍ വണ്ടിയില്‍ സഞ്ചരിക്കുന്നതിനിടയില്‍ മമ്മൂട്ടി കൈവീശി ഒരാളെ അടിക്കുന്നതിന്റെ ചിത്രങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മുസ്തഫ എന്ന പേരും മൈക്രോസെന്സ് എന്ന സ്ഥാപനത്തിന്റെ പേരും വീഡിയോയുടെ തുടക്കത്തില്‍ ഉണ്ട്. പോസ്റ്റ് ചെയ്തിരിക്കുന്ന ആളുടെ മൊബൈല് നമ്പറും ഇതോടൊപ്പം ചേര്ത്തിട്ടുണ്ട്.

മമ്മുട്ടി പ്രകോപിതനാകാന് കാരണം ചിത്രത്തില്‍ വ്യക്തമല്ല. തനിക്ക് നേരെ കൈനീട്ടുന്ന ആളെ അടിക്കുകയാണ് നടന്‍.

എന്നാല്‍ ഈ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് കമെന്റിലൂടെ ചിലര്‍ അഭിപ്രായപെട്ടിട്ടുണ്ട്.

മൊബൈല് ക്യാമറകള്‍ വ്യാപകമായതോടെ ഇത്തരം ദ്യശ്യങ്ങള്‍ ഇപ്പോള്‍ നെറ്റില്‍ വ്യാപകമാവുന്നുണ്ട്. കൊച്ചിയില് അറസ്റ്റിലായ നടി രേഷ്മയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

പൊതുജന മധ്യത്തില്‍ വരുന്ന പ്രശസ്തര്‍ക്ക് പലപ്പോഴും ആരാധകരില്‍ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടെ മമ്മൂട്ടിയ്ക്ക് എന്താണ് പറ്റിയതെന്ന് വ്യക്തമായിട്ടില്ല. ദ്യശ്യങ്ങള് പോസ്റ്റ് ചെയ്തയാള്‍ പണം നല്കിയാല്‍ ഇവ പിന്‍വലിക്കാമെന്ന് കമന്റായി ഇട്ടിരിക്കുന്ന സ്ഥിതിക്ക് ഇതിന് പുറകില്‍ ബ്ലാക്ക് മെയില്‍ തന്ത്രം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

രൌദ്രം മമ്മൂട്ടി ബീറ്റ് ഹിസ് ഫാന് അറ്റ് മലപ്പുറം എന്നാണ് യു റ്റ്യൂബ് പോസ്റ്റിന്റെ തലക്കെട്ട്.

Labels: ,

  - ജെ. എസ്.
   ( Tuesday, February 12, 2008 )    






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്