ഈണം - സ്വതന്ത്ര മലയാള സംഗീത സംരംഭം
eenam-logoമലയാളം ബ്ലോഗര്‍മാരും മലയാള ഗാന ശേഖരം എന്ന വെബ് സൈറ്റും കൈ കോര്‍ക്കുന്ന മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭത്തിന്റെ ആദ്യ ആല്‍ബമായ ‘ഈണം’ പുറത്തിറങ്ങി. ആസ്വാദ്യകരമായ ഗാനങ്ങള്‍ സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് രംഗത്തിറങ്ങിയ സംഗീത പ്രേമികളുടെ ഈ സംഗമം, ആര്‍ദ്രമായ ഗാനങ്ങളെ എന്നും ഗൃഹാതുരത്വത്തോടെ മനസ്സില്‍ സൂക്ഷിക്കുന്ന സ്വദേശ - വിദേശ മലയാളികളുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
 
പൈറസിയുടെ യാതൊരു നൂലാമാലകളും കൂടാതെ ആര്‍ക്കും സ്വതന്ത്രമായി ഈണം വെബ് സൈറ്റില്‍ നിന്നും ഗാനങ്ങള്‍ ഡൌണ്‍ലോഡു ചെയ്ത് ആസ്വദിക്കാം.
 
ബ്ലോഗിലെ സംഗീത പ്രേമികളുടെ മനസ്സില്‍ ദീര്‍ഘ കാലമായി നില നിന്നിരുന്ന, മലയാളത്തിനു മാത്രമായി ഒരു സ്വതന്ത്ര സംഗീത സംരംഭം വേണമെന്ന ചിന്തയില്‍ നിന്നുമാണ് “ഈണ”ത്തിന്റെ പിറവി. കഴിവുള്ള ധാരാളം കലാകാരന്മാര്‍ക്ക് അവസരം ലഭിക്കാതെ പോകുന്നുണ്ട് എന്ന തിരിച്ചറിവും സാങ്കേതിക വിദ്യയുടെ പിന്‍ബലത്താല്‍ എന്തും സാദ്ധ്യമാകും എന്ന ആത്മ വിശ്വാസവുമാണ് ഒരു തരത്തില്‍ ഇത്തരം ഒരാശയത്തിലേക്ക് ഇതിന്റെ അണിയറ പ്രവര്‍ത്തകരെ എത്തിച്ചത്.
 

eenam-team

ഈണത്തിന്റെ അണിയറ ശില്‍പ്പികള്‍

 
ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്ന, പരസ്പരം നേരില്‍ കണ്ടിട്ടില്ലാത്ത ഒരു പറ്റം സംഗീത പ്രേമികളായ ബ്ലോഗര്‍മാരുടെ കൂട്ടായ്മയാണ് ഈ സംരംഭത്തിനു പിന്നില്‍. ബഹുവ്രീഹി എന്ന ബ്ലോഗറുടെ സംഗീത സംവിധാന പരീക്ഷണങ്ങളായിരുന്നു ഈണത്തിന്റെ ആദ്യ തീപ്പൊരി. ബഹുവും കിരണും പ്രതിഭാധനനായ ഗായകന്‍ രാജേഷും ഒരുമിച്ചു ചേര്‍ന്നതോടെ അതൊരു കൂട്ടായ സംരംഭമാക്കാന്‍ തീരുമാനമായി. ഭക്തി ഗാന പബ്ലിഷിംഗ് രംഗത്ത് പ്രൊഫഷണല്‍ പരിചയമുള്ള നിശീകാന്ത് (ബൂലോഗ നാമധേയം ചെറിയനാടന്‍) ബൂലോഗത്ത് എത്തിയതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമായി. നിരന്തരമായ ചര്‍ച്ചകളിലൂടെ വ്യക്തമായ ലക്ഷ്യം രൂപപ്പെടുത്തുകയും 2009 ജൂണ്‍ മാസത്തില്‍ ഈണത്തിന്റെ ആദ്യ ഗാന സമാഹാരം പുറത്തിറക്കണം എന്ന്‍ തീരുമാനിക്കുകയും ഉണ്ടായി. ആദ്യ സമാഹാരത്തില്‍ ഒന്‍പതു ഗാനങ്ങള്‍ ഉണ്ടാവണമെന്നും അവ ഒന്‍പതു വ്യത്യസ്ത തീമുകളെ ആസ്പദമായി ആയിരിക്കണമെന്നും തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബൂലോഗത്തിലെ അറിയപ്പെടുന്ന ഗായകരേയും ഗാന, കവിതാ രചയിതാക്കളേയും മറ്റും ഇതിനായി ബന്ധപ്പെട്ടു. ‘സകല കലാ വല്ലഭന്‍‘ എന്ന പേരിനു സര്‍വ്വഥാ യോഗ്യനായ എതിരന്‍ കതിരവന്‍ എന്ന ബ്ലോഗര്‍ ആയിരുന്നു പലപ്പോഴും ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരുന്നത്.
 
ഒന്നല്ല, അനേകം വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങ ളോടെയാണ് “ഈണം” മുന്നിട്ടിറങ്ങുന്നത്. കഴിവുള്ള ഗായകര്‍ക്ക്, തങ്ങളുടെ ശബ്ദം പുറം ലോകത്തേക്ക് എത്തിക്കുന്ന ഒരു സഹായിയായി, സ്വന്തം രചനകള്‍ പുസ്തക താളുകളില്‍ അല്ലെങ്കില്‍ ബ്ലോഗിലെ പോസ്റ്റുകളില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടി വരുന്ന പ്രതിഭാ ധനരായ എഴുത്തുകാര്‍ക്ക് ഒരു വേദിയായി, അക്ഷര ക്കൂട്ടങ്ങള്‍ക്ക് സംഗീതം നല്‍കി അനുപമ ഗാനങ്ങളായി രൂപപ്പെടുത്താന്‍ കഴിയുന്ന പ്രതിഭാ ധനരായ യുവ സംഗീത സംവിധായ കര്‍ക്കൊരു സങ്കേതമായി “ഈണം” എന്നും ഉണ്ടാകും എന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു.
 
കവി ഭാവനയിലൂടെ മാത്രം നാം കണ്ടറിഞ്ഞ ‘ഏക ലോക’ മെന്ന ദര്‍ശനത്തെ യാഥാര്‍ത്ഥ്യമാക്കി, ഭൂലോകത്തിന്റെ ഏതു കോണിലുമുള്ള മനസ്സുകളേയും വിരല്‍ തുമ്പിലൂടെ തൊട്ടറിയാന്‍ പര്യാപ്തമാക്കിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍, പരസ്പരം കാണാതെ ലോകത്തിന്റെ പല ഭാഗത്തിരുന്ന് മെനഞ്ഞെടു ത്തവയാണീ ഗാനങ്ങളെല്ലാം തന്നെ. ആയതിനാല്‍, കുറ്റങ്ങളും കുറവുകളും സ്വാഭാവികം. ആ പോരായ്മകള്‍ ചൂണ്ടിക്കാട്ടി വരും കാല സംരംഭങ്ങള്‍ക്ക് “ഈണ”ത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഏവരും മുന്നിട്ടു വരണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.
 
ഇന്റെര്‍നെറ്റ് മലയാളത്തിന്റെ പുരോഗതിയ്ക്ക് നിദാനമായ എല്ലാ സ്വതന്ത്ര സംരംഭങ്ങള്‍ക്കും അതിന്റെ പ്രതിഭാധനരായ ശില്‍പ്പികള്‍ക്കും “ഈണ”ത്തിന്റെ ഈ ആദ്യ ഗാനോപഹാരം ഇതിന്റെ ശില്‍പ്പികള്‍ സമര്‍പ്പണം ചെയ്തിരിക്കുന്നു.

Labels: , ,

  - ജെ. എസ്.
   ( Friday, July 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു
michael-jacksonകഴിഞ്ഞ നൂറ്റാണ്ടിന്റെ പോപ് രാജാവ് മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു. വ്യാഴാഴ്ച ലോസ് ആഞ്ചലസിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് അന്‍പതുകാരനായ ജാക്സണ്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. ലോസ് ആഞ്ചത്സിലെ വാടക വീട്ടില്‍ നിന്നും ഹ്രദയാഘാതത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെങ്കിലും ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു കാലത്ത് കോടിക്കണക്കിന് സംഗീത പ്രേമികളുടെ ഹൃദയ സ്പന്ദനമായിരുന്ന മൈക്കല്‍ ജാക്ക്സണ്‍ കുറേ വര്‍ഷങ്ങളായി ചില വിവാദങ്ങളില്‍ പെട്ട് ഉഴലുകയായിരുന്നു. അടുത്ത മാസം ലണ്ടനില്‍ തുടങ്ങാനിരുന്ന അന്‍പതോളം സംഗീത പരിപാടികളിലൂടെ ഒരു തിരിച്ചു വരവിനായുള്ള ഒരുക്കത്തിലായിരുന്നു ജാക്സണ്‍.
 
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ജനപ്രീതി നേടിയ പോപ് ഗായകരില്‍ അഗ്രഗണ്യനായ മൈക്കല്‍ ജാക്സണ് 13 ഗ്രാമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 75 കോടി റെക്കോഡുകളാണ് ഇതു വരെ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.

Labels:

  - ജെ. എസ്.
   ( Friday, June 26, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരളത്തിന് ഓസ്കര്‍
മികച്ച ശബ്ദ മിശ്രണത്തിനുള്ള ഈ വര്‍ഷത്തെ ഓസ്കര്‍ മലയാളിയായ റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു. കൊല്ലം ജില്ലയിലെ വിളക്കുപാറ എന്ന ഗ്രാമത്തില്‍ നിന്നാണ് റസൂല്‍ പൂകുട്ടി ഓസ്കര്‍ അവാര്‍ഡ് ജേതാവ് എന്ന നിലയിലേക്കുള്ള തന്റെ വളര്‍ച്ച ആരംഭിക്കുന്നത്. വൈദ്യുതി എത്താത്ത ഈ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടാകാം റസൂല്‍ ദൃശ്യങ്ങളേക്കാള്‍ ശബ്ദത്തെ സ്നേഹിച്ചത്. പി. ടി. പൂകുട്ടി - നബീസ ദമ്പതികളുടെ എട്ടാമത്തെ മകനായ റസൂല്‍ ദാരിദ്ര്യത്തിനിടയില്‍ ഏറെ കഷ്ടപ്പെട്ടാണ് 1995ല്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വണ്ടി കയറിയത്. 1997ല്‍ രജത് കപൂറിന്റെ പ്രൈവറ്റ് ഡിറ്റക്ടീവ് ആയിരുന്നു റസൂലിന്റെ ആദ്യ ചിത്രം. വികലമായ ശബ്ദ മിശ്രണം സിനിമയുടെ ശാപം ആണെന്ന് തിരിച്ചറിഞ്ഞ റസൂല്‍ തന്റെ സിനിമകളെ കേള്‍വിയുടെ ഉത്സവമാക്കി മാറ്റി. തന്റെ മുപ്പതോളം വരുന്ന ചിത്രങ്ങളിലൂടെ സാങ്കേതികത മാത്രമല്ല സര്‍ഗ്ഗാത്മകത കൂടിയാണ് ശബ്ദമിശ്രണം എന്ന് റസൂല്‍ തെളിയിച്ചു. ആ ജൈത്ര യാത്ര ഇപ്പോള്‍ സ്ലം ഡോഗ് മില്യണെയര്‍ എന്ന ചിത്രത്തിലൂടെ ഓസ്കറിലും എത്തി നില്‍ക്കുമ്പോള്‍ മലയാളികള്‍ക്കും ഇന്ത്യാക്കാര്‍ക്കും ഏറെ അഭിമാനിക്കാന്‍ വക നല്‍കി ഇത്തവണത്തെ ഓസ്കര്‍.




മികച്ച സംഗീതത്തിനും ഗാനത്തിനും ഇന്ത്യയുടെ സംഗീത മാന്ത്രികനായ എ. ആര്‍. റഹ്മാന് ലഭിച്ച രണ്ട് ഓസ്കറുകള്‍ അടക്കം മൂന്ന് ഓസ്കറുകള്‍ ഇന്ത്യക്ക് സ്വന്തം.




ഓസ്കര്‍ ഏറ്റു വാങ്ങി കൊണ്ട് റസൂല്‍ പറഞ്ഞത് ഇത് തനിക്ക് അവിശ്വസനീയം ആണെന്നാണ്. ഓം എന്ന പ്രണവ മന്ത്രം ലോകത്തിന് സമ്മനിച്ച ഭാരതമാണ് തന്റെ നാട്. ഓം‌കാരത്തിനു മുന്‍പും ശേഷവും ഓരോ മാത്ര മൌനം ഉണ്ട്. ഈ അംഗീകാരം ഞാന്‍ എന്റെ രാജ്യത്തിന് സമര്‍പ്പിക്കുന്നു. എന്റെ ഗുരുക്കന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അക്കാദമിക്കും എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. ഇത് തനിക്ക് ലഭിച്ച ഒരു പുരസ്കാരം ആയിട്ടല്ല ചരിത്ര മുഹൂര്‍ത്തം ആയിട്ടാണ് താന്‍ ഇതിനെ വില മതിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.





Labels: , ,

  - ജെ. എസ്.
   ( Monday, February 23, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പണ്ഡിറ്റ് ഭീം സേന്‍ ജോഷിക്ക് ഭാരത രത്ന സമ്മാനിച്ചു
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസ പുരുഷനായ പണ്ഡിറ്റ് ഭീം സേന്‍ ജോഷിയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന സമ്മാനിച്ചു. പൂനെയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങിലാണ് അദ്ദേഹത്തിന് ഈ ബഹുമതി രാഷ്ട്രപതിക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സമ്മാനിച്ചത്. രാഷ്ട്ര പതി പ്രതിഭാ പാട്ടീലില്‍ നിന്നും ബഹുമതി നേരിട്ട് സ്വീകരിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു എങ്കിലും ആരോഗ്യ സ്ഥിതി അനുവദിക്കാഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ അപേക്ഷ മാനിച്ചാണ് വീട്ടില്‍ വെച്ചു തന്നെ ചടങ്ങ് സംഘടിപ്പിച്ചത്. കൂടുതല്‍ വിപുലമായ ചടങ്ങൊന്നും വേണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.




ഹിന്ദുസ്ഥാനി സംഗീതത്തിലെ “കിര്‍ണ” ഖരാനയ്ക്കാരനായ ഭീം സേന്‍ ജോഷിയുടെ ഏഴ് പതിറ്റാണ്ട് കാലത്തെ സംഗീത സപര്യയ്ക്ക് തിലകം ചാര്‍ത്തുന്നതാണ് ഈ ബഹുമതി. എണ്‍പത്തി ഏഴുകാരനായ ഇദ്ദേഹം പത്തൊന്‍പത് വയസ്സിലാണത്രെ തന്റെ അരങ്ങേറ്റം കുറിച്ചത്.




കര്‍ണ്ണാടകയിലെ ഗഡാഗില്‍ 1922 ഫെബ്രുവരി 19ന് ജനിച്ച ഇദ്ദേഹത്തിന് 1972ല്‍ പദ്മശ്രീ, 1985ല്‍ പദ്മ ഭൂഷണ്‍, 1991ല്‍ പദ്മ വിഭൂഷണ്‍ എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.




ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഈ ബഹുമതി ഒരു അവതരണ കലാകാരന് ലഭിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിന് മുന്‍പ് ഷെഹനായ് വിദഗ്ദ്ധനായ ഉസ്താദ് ബിസ്മില്ലാ ഖാനെയായിരുന്നു ഈ ബഹുമതിയ്ക്ക് തെരഞ്ഞെടുത്തിരുന്നത്.




കലാ സാംസ്ക്കാരിക രംഗത്ത് നിന്നും ഈ ബഹുമതി ലഭിച്ച ആറാമത്തെ ആളാണ് ജോഷി. സത്യജിത് റേ, എം. എസ്. സുബ്ബുലക്ഷ്മി, പണ്ഡിറ്റ് രവി ശങ്കര്‍, ലതാ മങ്കേഷ്കര്‍, ഉസ്താദ് ബിസ്മില്ലാ ഖാന്‍ എന്നിവരാണ് ഇതിനു മുന്‍പ് ഈ ബഹുമതി ലഭിച്ച കലാകാരന്മാര്‍.

Labels:

  - ജെ. എസ്.
   ( Wednesday, February 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എ.ആര്‍. റഹ്‌മാന് ഗോള്‍ഡന്‍ ഗ്ലോബ്
ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി എ. ആര്‍. റഹ്‌മാന്‍ തെരഞ്ഞെടുക്കപ്പെട്ടു. “സ്ലം ഡോഗ് മില്ല്യണയര്‍” എന്ന സിനിമയുടെ സംഗീതത്തിനാണ് റഹ്‌മാന് ഈ പുരസ്കാരം ലഭിച്ചത്. ഈ സിനിമ മികച്ച തിരക്കഥക്കും, മികച്ച സംവിധായകനും ഉള്ള പുരസ്കാരങ്ങളും നേടി. ഡ്രാമ വിഭാഗത്തില്‍ മികച്ച സിനിമക്കുള്ള പുരസ്കാരവും ഈ സിനിമക്കു തന്നെ ആണ് ലഭിച്ചത്. ഗുത്സാറിന്റെ വരികള്‍ക്ക് റഹ്‌മാന്‍ ഈണം പകര്‍ന്ന “ജെയ് ഹോ” എന്ന ഗാനത്തിന്റെ സംഗീത സംവിധാനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. ഇന്ത്യന്‍ നയതന്ത്രജ്ഞനായ വികാഷ് സ്വരൂപിന്റെ നോവലിനെ ആധാരമാക്കി അടുത്തതാണ് ഈ സിനിമ. മുംബൈയിലെ ചേരികളില്‍ നിന്നും ജമാല്‍ എന്നയാള്‍ ഒരു റിയാലിറ്റി ഷോയില്‍ വിജയി ആവുന്നതോടെ കോടീശ്വരന്‍ ആയി തീരുന്ന കഥ പറയുന്ന സിനിമയില്‍ അനില്‍ കപൂര്‍, ഇര്‍‌ഫാന്‍ ഖാന്‍ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്.

Labels: , ,

  - ജെ. എസ്.
   ( Monday, January 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പണ്ഡിറ്റ് ഭീം സേന്‍ ജോഷിയ്ക്ക് ഭാരതരത്ന
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസ പുരുഷനായ പണ്ഡിറ്റ് ഭീം സേന്‍ ജോഷിയ്ക്ക് സമ്മാനിയ്ക്കും. ഇന്നലെ രാത്രിയായിരുന്നു പ്രഖ്യാപനം. ഹിന്ദുസ്ഥാനി സംഗീതത്തിലെ “കിര്‍ണ” ഖരാനയ്ക്കാരനായ ഭീം സേന്‍ ജോഷിയുടെ ഏഴ് പതിറ്റാണ്ട് കാലത്തെ സംഗീത സപര്യയ്ക്ക് തിലകം ചാര്‍ത്തുന്നതാണ് ഈ ബഹുമതി. എണ്‍പത്തി ആറ്കാരനായ ഇദ്ദേഹം പത്തൊന്‍പത് വയസ്സിലാണത്രെ തന്റെ അരങ്ങേറ്റം കുറിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഈ ബഹുമതി ഒരു അവതരണ കലാകാരന് ലഭിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിന് മുന്‍പ് ഷെഹനായ് വിദഗ്ദ്ധനായ ഉസ്താദ് ബിസ്മില്ലാ ഖാനെയായിരുന്നു ഈ ബഹുമതിയ്ക്ക് തെരഞ്ഞെടുത്തിരുന്നത്. ഭീം സേന്‍ ജോഷിയ്ക്ക് ഈ ബഹുമതി സമ്മാനിയ്ക്കുന്നതില്‍ രാഷ്ട്രപതിയ്ക്ക് അതിയായ സന്തോഷം ഉണ്ടെന്ന് രാഷ്ട്രപതി വക്താവ് ഇന്നലെ രാത്രി അറിയിച്ചു. കര്‍ണ്ണാടകയിലെ ഗഡാഗില്‍ 1922 ഫെബ്രുവരി 19ന് ജനിച്ച ഇദ്ദേഹത്തിന് 1972ല്‍ പദ്മശ്രീ, 1985ല്‍ പദ്മ ഭൂഷണ്‍, 1991ല്‍ പദ്മ വിഭൂഷണ്‍ എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.




തങ്ങളുടെ ജീവിതം സംഗീതത്തിനായി അര്‍പ്പിച്ച എല്ലാ ഹിന്ദുസ്ഥാനി സംഗീതജ്ഞരുടേയും പേരില്‍ താന്‍ ഈ ബഹുമതി സ്വീകരിയ്ക്കുന്നു എന്നായിരുന്നു ബഹുമതി ലഭിച്ചത് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം.

Labels: ,

  - ജെ. എസ്.
   ( Wednesday, November 05, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എ. ആര്‍ റഹ്മാന്‍ ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിച്ചു
പ്രശസ്ത സംഗീത സംവിധായകന്‍ എ. ആര്‍ റഹ്മാന്‍ ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിച്ചു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി വീക്ഷിക്കാന്‍ പതിനായിരങ്ങളാണ് ഒത്തു ചേര്‍ന്നത്. ഹരിഹരന്‍, ചിത്ര, മുഹമ്മദ് അസ് ലം, കാര്‍ത്തിക്, ജാവേദ് അലി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡ്രം ആര്‍ട്ടിസ്റ്റ് ശിവമണിയുടെ പ്രകടനം ഈ ഷോയുടെ പ്രത്യേകതയായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എ.ആര്‍ റഹ്മാന്‍ യു.എ.ഇയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

Labels: ,

  - ജെ. എസ്.
   ( Sunday, April 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സലിന്‍ ഡിയോണ്‍ ദുബായില്‍


വിവിധ ആശയങ്ങളില്‍ ഉള്ള ആല്‍ബങ്ങള്‍ പുറത്തിറക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പ്രശസ്ത പോപ്പ് ഗായിക സലിന്‍ ഡിയോണ്‍ പറഞ്ഞു. ദുബായില്‍ ഇതാദ്യമായി സംഗീത പരിപാടി അവതരിപ്പിക്കാന്‍ എത്തിയ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

Labels: , ,

  - ജെ. എസ്.
   ( Wednesday, March 05, 2008 )    






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്