വിവാഹ പൂര്‍വ്വ ബന്ധം കുറ്റമല്ലെന്ന് സുപ്രീം കോടതി
live-inന്യൂഡല്‍ഹി : വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമല്ല എന്ന് സുപ്രീം കോടതി വിധിച്ചു. ഇങ്ങനെ ജീവിക്കുന്നത് തടയാന്‍ നിയമമില്ല. വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും നിയമം തടയുന്നില്ല എന്ന് കോടതി വ്യക്തമാക്കി. ഭാരതീയ പൌരാണിക സങ്കല്‍പ്പത്തില്‍ കൃഷ്ണനും രാധയും ഒരുമിച്ച് കഴിഞ്ഞത് കോടതി ചൂണ്ടിക്കാട്ടി. പ്രായ പൂര്‍ത്തിയായ രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കണം എന്ന് തീരുമാനിച്ചാല്‍ അതില്‍ തെറ്റ്‌ എന്താണുള്ളത്? ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റമല്ല എന്ന് കോടതി നിരീക്ഷിച്ചു.
 
2005ല്‍ ചില പത്ര മാധ്യമ അഭിമുഖങ്ങളില്‍ തന്റെ വിവാഹ പൂര്‍വ ബന്ധങ്ങളെ പറ്റി തുറന്നു പറഞ്ഞ പ്രമുഖ സിനിമാ നടി ഖുശ്ബു വിനെതിരെ നിലവിലുണ്ടായിരുന്ന 22 ഓളം ക്രിമിനല്‍ കേസുകള്‍ തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടു ഖുശ്ബു നല്‍കിയ പ്രത്യേക ഹരജിയില്‍ വാദം കേട്ടതിനു ശേഷമാണ് കോടതി ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
 
വിവാഹ പൂര്‍വ്വ ബന്ധം മാധ്യമങ്ങളിലൂടെ തുറന്നു പറയുക വഴി യുവ തലമുറയെ വഴി തെറ്റിക്കുകയാണ് ഖുശ്ബു ചെയ്തത് എന്നായിരുന്നു പരാതിക്കാരുടെ ആരോപണം.
 
എന്നാല്‍ ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ തികച്ചും അവരുടെ സ്വകാര്യ നിലപാടാണെന്ന് പറഞ്ഞ കോടതി ഇത് പരാതിക്കാരെ എന്തിനാണ് പ്രകോപിപ്പിക്കുന്നത് എന്ന് ആരാഞ്ഞു. ഏതു നിയമ പ്രകാരമാണ് ഇത് കുറ്റകരം ആകുന്നത്? പരാതിക്കാര്‍ പറഞ്ഞത് പോലെ ഈ അഭിമുഖങ്ങള്‍ കണ്ടതിനു ശേഷം ഏതെങ്കിലും പെണ്‍കുട്ടികള്‍ വീട് വിട്ട്‌ ഒളിച്ചോടി പോയതിന്റെ തെളിവുണ്ടോ? എത്ര വീടുകളാണ് ഈ അഭിമുഖം മൂലം പരാതിക്കാര്‍ പറഞ്ഞ പോലെ മൂല്യ ച്യുതിക്ക് വിധേയമായത്? നിങ്ങള്‍ക്ക്‌ പെണ്‍ മക്കളുണ്ടോ എന്നാ ചോദ്യത്തിന് പരാതിക്കാരന്‍ ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍, അപ്പോള്‍ പിന്നെ നിങ്ങളെ എങ്ങനെയാണ് ഇത് ബാധിച്ചത് എന്ന് വ്യക്തമാക്കണം എന്നായി കോടതി. നിയമ വിരുദ്ധമായി പ്രതി ഒന്നും ചെയ്തിട്ടില്ല. പ്രസ്തുത അഭിമുഖം ഞങ്ങളെ ആരെയും പ്രതികൂലമായി ബാധിച്ചിട്ടുമില്ല. കുറ്റം ഒന്നും ചെയ്യാത്ത പ്രതിയുടെ അഭിമുഖം അവരുടെ സ്വകാര്യ അഭിപ്രായ പ്രകടനം മാത്രമാണ്. അത് എങ്ങനെ കുറ്റകൃത്യമാവും എന്നും സുപ്രീം കോടതി ബെഞ്ച്‌ പരാതിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു.

Labels: ,

  - ജെ. എസ്.
   ( Wednesday, March 24, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

തികച്ചും ശരിയായ വിധി.ഖുശ്ബുവിനെ കുറ്റം പറയുന്നവര്‍ മഹാഭാരതത്തിലെ കുന്തിയെ എന്തിനു മഹാഭാരതത്തെ തന്നെ തള്ളിപ്പറയെണ്ടതല്ലെ. എന്നാല്‍ ഇപ്പൊഴത്തെ സാമുഹ്യരീതി വെച്ച് സമൂഹത്തിനെ സംസ്കാരികമായി ദുഷിപ്പിക്കുന്നപല പ്രവണതകളും സ്വയം ചെയ്യാതിരിക്കുകയും ബോധവല്‍കരണത്തിലൂടെ കുറച്ചുകൊണ്ടുവരികയും ചെയ്യണം

March 24, 2010 5:07 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരളത്തിന്റെ അണക്കെട്ട് സുരക്ഷാ നിയമം അസാധുവെന്ന് തമിഴ്നാടിന്റെ വാദം
rebuild-mullaperiyarന്യൂ ഡല്‍ഹി : സുപ്രീം കോടതി വിധിയെ മറികടക്കാനായി കേരളം നടത്തിയ നിയമ നിര്‍മ്മാണം ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് ബോധിപ്പിച്ചു. 2006 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി വിധി വന്ന് ദിവസങ്ങള്‍ക്കകം തിരക്കിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണം ഭരണ ഘടനയ്ക്ക് എതിരാണ്. പാര്‍ലമെന്റിനോ അസംബ്ലിക്കോ ഇത്തരത്തില്‍ സുപ്രീം കോടതി വിധിയെ ദുര്‍ബലമാക്കാന്‍ അധികാരമില്ല എന്നും തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ അറ്റോണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ. പരാശരന്‍ ഇന്നലെ (ബുധന്‍) സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ആഴം 136 അടിക്ക് മുകളില്‍ പോകുന്നത് തടയാനായി കേരളം നടപ്പിലാക്കിയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ തമിഴ്‌നാട് നല്‍കിയ ഹരജിയിന്മേല്‍ വാദം കേള്‍ക്കുകയായിരുന്നു അഞ്ചംഗ ഭരണ ഘടനാ ബെഞ്ച്.
 
വാദത്തെ സഹായിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ചെറു മാതൃകയും തമിഴ്‌നാട് കോടതി സമക്ഷം ഹാജരാക്കി.
 
കേരളം പാസാക്കിയ കേരളാ ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്‍ കണ്‍‌സര്‍വേഷന്‍ (അമന്‍ഡ്മെന്റ്) ആക്ട് 2006 പ്രകാരം അണക്കെട്ടിന്റെ സുരക്ഷിതത്വത്തെ പറ്റി കേരളത്തിന്റെ അണക്കെട്ട് സുരക്ഷിതത്വ അഥോറിറ്റിയ്ക്ക് സ്വന്തം നിഗമനത്തില്‍ എത്താനും, അണക്കെട്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുവാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടാനും, വേണ്ടി വന്നാല്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തി വെയ്ക്കാനും അധികാരം നല്‍കുന്നുണ്ട്.
 
അണക്കെട്ടിന് നൂറ് വര്‍ഷത്തെ പഴക്കമുണ്ട് എന്നും അതിനാല്‍ അണക്കെട്ട് പ്രവര്‍ത്തന രഹിതമാക്കണം എന്നുമുള്ള പഴയ പല്ലവി തന്നെ പാടി ക്കൊണ്ടിരി ക്കുകയാണ് കേരളം എന്ന് കെ. പരാശരന്‍ പറഞ്ഞു. അണക്കെട്ടിന്റെ നിയന്ത്രണം തിരികെ ലഭിക്കാനുള്ള തന്ത്രമാണിത്. പ്രായമല്ല, മറിച്ച അണക്കെട്ട് എങ്ങനെ പരിപാലിക്കുന്നു എന്നതാണ് മുഖ്യം. ഇതെല്ലാം വിദഗ്ദ്ധ സമിതിയും സുപ്രീം കോടതിയും വിധി പ്രഖ്യാപിക്കുന്ന അവസരത്തില്‍ കണക്കിലെടുത്തതാണ്. പൊതു ജന സുരക്ഷയെ പോലെ തന്നെ അണക്കെട്ടിലെ ജലത്തെ ആശ്രയിക്കുന്ന തങ്ങളുടെ കര്‍ഷകരുടെ താല്‍‌പ്പര്യങ്ങളും തമിഴ്‌നാടിന് ആശങ്ക നല്‍കുന്നുണ്ട് എന്നും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിന്റെ വാദം ഇന്നും തുടരും.

 
 



Kerala's dam safety law unconstitutional says Tamilnadu



 
 

Labels: , , ,

  - ജെ. എസ്.
   ( Thursday, January 21, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വ്യക്തിഗത ആദായ നികുതി വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍
right-to-informationഡല്‍ഹി : വ്യക്തികള്‍ ഫയല്‍ ചെയ്യുന്ന ആദായ നികുതി റിട്ടേണുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്ര വിവര കമ്മീഷന്‍ വ്യക്തമാക്കി. തങ്ങളുമായി ബന്ധമില്ലാത്ത മൂന്നാമതൊരാള്‍ തങ്ങളുടെ ആദായ നികുതി റിട്ടേണ്‍ പരിശോധിക്കുന്നതില്‍ സ്വകാര്യതാ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് ന്യായീകരിക്കാന്‍ ആവില്ല എന്ന് ഇതോടെ വ്യക്തമായി. ഈ പ്രഖ്യാപനത്തോടെ ഭാവിയില്‍ എല്ലാ വ്യക്തിഗത ആദായ നികുതി വിവരങ്ങളും ആദായ നികുതി വകുപ്പിന്റെ തന്നെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുവാനും ഉള്ള സാധ്യത തള്ളി കളയാന്‍ ആവില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് ഒരു പൊതു കാര്യമാണെന്നും അത് പരിശോധനയ്ക്ക് വിധേയമാണ് എന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സ്വകാര്യതയും വിവരാവ കാശവും തമ്മില്‍ ഏറ്റുമുട്ടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ വിവരാവ കാശത്തിനാണ് മുന്‍‌തൂക്കം എന്നും കമ്മീഷന്‍ വ്യക്തമാക്കി.
 
തന്റെ ആദായ നികുതി വിവരങ്ങള്‍ വിവരാവ കാശ നിയമം ഉപയോഗിച്ച് വെളിപ്പെടുത്തണം എന്ന അപേക്ഷ തന്റെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ പ്രസ്തുത അപേക്ഷ തള്ളിക്കളയണം എന്നും കാണിച്ച് ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ അപേക്ഷ തള്ളിക്കളഞ്ഞു കൊണ്ടാണ് കമ്മീഷന്‍ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
 



Income tax returns under the Right To Information Act says Central Information Commission



 
 

Labels:

  - ജെ. എസ്.
   ( Sunday, January 10, 2010 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എഡിറ്ററുടെ അറസ്റ്റ് മാധ്യമങ്ങള്‍ക്ക് ഭീഷണി
മധുര : കേന്ദ്ര മന്ത്രി അഴഗിരിയെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് പോലീസ് പിടിച്ച “നവീന നെത്രിക്കന്‍” എഡിറ്റര്‍ എ. എസ്. മണിയെ ഉടന്‍ വിട്ടയക്കണം എന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യ ആവശ്യപ്പെട്ടു. മാനനഷ്ട കേസ് ചുമത്തി എഡിറ്ററെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്. മാനനഷ്ട പരാതികളിന്മേല്‍ മാധ്യമ പ്രവര്‍ത്തകരെ കുറ്റക്കാരാക്കി അറസ്റ്റ് ചെയ്യുന്നതും തടവില്‍ ഇടുന്നതും മാധ്യമങ്ങളെ ഭീഷണി പ്പെടുത്താനും പത്ര സ്വാതന്ത്ര്യത്തെ ഹനിക്കാനും ഉള്ള ശ്രമമാണ് എന്നാണ് തങ്ങളുടെ നിലപാട് എന്നും ഗില്‍ഡ് വ്യക്തമാക്കി. ഈ നിയമം ബ്രിട്ടീഷ് രാജിന്റെ ബാക്കി പത്രമാണ്. അപകീര്‍ത്തി കുറ്റം ചുമത്തി പത്രക്കാരെ തടവിലിടാനും പത്ര സ്ഥാപനങ്ങളെ അടിച്ചമര്‍ത്താനും വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ച ഈ കിരാത നിയമം ഇന്ത്യന്‍ നിയമാവലിയില്‍ നിന്നും നീക്കം ചെയ്യണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു.
 



Editor's arrest intimidation of media says Editors Guild of India



 
 

Labels: , ,

  - ജെ. എസ്.
   ( Friday, October 30, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്