28 February 2008
മുഹമ്മദ് നദീര്‍ മൌലവിക്ക് സ്വീകരണം
ചങ്ങനാശ്ശേരി അല്‍ഫലാഫിയാ അനാഥാലയത്തിന്റെ ചെയര്‍മാനും, ഇമാം കൌണ്‍സില്‍ ചെയര്‍മാനുമായ മുഹമ്മദ് നദീര്‍ മൌലവിക്ക് വെള്ളിയാഴ്ച്ച രാത്രി സ്വീകരണം നല്‍കും.

രാത്രി 8.30 ന് കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് യു.എ.ഇ അല്‍ഫലാഫിയ കോഡിനേഷന്‍ കമ്മറ്റി സ്വീകരണം നല്‍കുക
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



27 February 2008
ഫിലിപ്പോസ് മാര്‍ക്രിസ്റ്റോം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം


നവതി ആഘോഷത്തിന്റെ ഭാഗമായി കുവൈറ്റില്‍ എത്തിച്ചേര്‍ന്ന ഫിലിപ്പോസ് മാര്‍ക്രിസ്റ്റോം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് മാര്‍ത്തോമ്മാ ഇടവക എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. റവ. സണ്ണി തോമസ്, റവ. ജോസഫ് കെ. ജോര്‍ജ്ജ്, റവ. രാജന്‍ തോമസ്, നവതി ആഘോഷ കണ്‍വീനര്‍ ലാലു തോമസ് എന്നിവര്‍ സമീപം.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



26 February 2008
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ജനറല്‍ ബോഡിയോഗം
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ജനറല്‍ ബോഡിയോഗം ( 27-02) നാളെ നടക്കും.
വൈകിട്ട് 7.30 ന് പാസ്പ്പോര്‍ട്ട് റോഡിലുള്ള സുഡാനി കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടി.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



PSMO കോളേജ് അലുംനി അസോസിയേഷന്‍ സ്വീകരണം നല്‍കുന്നു
തിരൂരങ്ങാടി PSMO കോളേജ് ചരിത്ര വിഭാഗം മുന്‍ തലവന്‍ പ്രൊഫ : മുസ്തഫ കമാല്‍ പാഷയ്ക്കും, അറബിക് വിഭാഗം മുന്‍ മേധാവി പ്രൊഫ: ഹബീബ പാഷയ്ക്കും PSMO കോളേജ് അലുംനി അസോസിയേഷന്‍ ഷാര്‍ജ, ദുബൈ, കമ്മറ്റികളുടെ നേത്വത്തില്‍ സ്വീകരണം നല്‍കും. വ്യാഴാഴ്ച്ച വൈകുന്നേരം 7.30ന് ഖിസൈസ്, ലുലു വില്ലേജിലെ അല്‍നാസ്സര്‍ റസ്റ്റോറന്റിലാണ് പരിപാടി.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



അലൈന്‍ മാര്‍ത്തോമ്മ ഇടവകയുടെ കണ്‍വെന്‍ഷന്‍
അലൈന്‍ മാര്‍ത്തോമ്മ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ഇന്നാരംഭിക്കും. വ്യാഴാഴ്ച്ച വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 8 മണി മുതല്‍ 9.30 വരെ ഒയാസീസ് ചര്‍ച്ച് സെന്ററിലാണ് പരിപാടി..
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



കണ്ണൂര്‍, നാറാത്ത് മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം
കണ്ണൂര്‍, നാറാത്ത് മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഈ മാസം 29 ന്‍ നടക്കും. ഷാര്‍ജ റോളയിലെ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30 നാണ്‍ പരിപാടി
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



25 February 2008
മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത റവ. ഡോ. ജോസഫ് മാര്‍ത്തോമ്മയ്ക്ക് സ്വീകരണം
മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത റവ. ഡോ. ജോസഫ് മാര്‍ത്തോമ്മയ്ക്ക് ജബലലി മാര്‍ത്തോമ്മ ഇടവക സ്വീകരണം നല്‍കും.

ജബലലി പള്ളിയില്‍ ഫെബ്രുവരി 29 വെള്ളിയാഴ്ച്ച രാവിലെ 10.30 നാണ് ‍ സ്വീകരണ പരിപാടി. സ്വീകരണച്ചടങ്ങ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്യും.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് കലാഭവന്‍റെ നൃത്തസംഗീത പരിപാടി
ദുബായ് കലാഭവന്‍റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ സ്വരപല്ലവി എന്ന നൃത്തസംഗീത പരിപാടി സംഘടിപ്പിച്ചു. ഡോ. ശ്രീവല്‍സലന്‍ ജെ മേനോന്‍ അവതരിപ്പിച്ച കര്‍ണാടക സംഗീതമായിരുന്നു പ്രധാന ആകര്‍ഷണം. ചെന്നൈ കലാ ക്ഷേത്രയിലെ ശ്രീജിത്ത് നമ്പ്യാര്‍, മീരാ അരവിന്ദ് എന്നിവര്‍ ഭരതനാട്യം അവതരിപ്പിച്ചു.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



ഏഷ്യാനെറ്റ് ഗള്‍ഫിന്റെ പരിപാടിക്ക് പുരസ്ക്കാരം
ഏഷ്യാനെറ്റ് ഗള്‍ഫ് സംപ്രേക്ഷണം ചെയ്ത ടാങ്ങ് ക്വിസ് ദ വിസ് എന്ന പരിപാടിക്ക് ബെസ്റ്റ് യൂസ് ഓഫ് ടിവി പുരസ്ക്കാരം ലഭിച്ചു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും പൊതു വിജ്ഞാനത്തേയും അടിസ്ഥാനമാക്കിയുള്ള ക്വിസ് പരിപാടിയായിരുന്നു ഇത്. വളരെ അഭിമാനം നല്‍കുന്ന ഒരു അവസരമാണ് ഇതെനന്ന് പ്രായോജകരായ ക്രാഫ്റ്റ് ഫുഡിന്‍റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അഹ്മദ് യാഹ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിമൂന്ന് എപ്പിസോഡുകളിലായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത പരിപാടിയാണ് ടാങ്ങ് ക്വിസ് ദ വിസ്.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



24 February 2008
ജിദ്ദയിലെ ഏറ്റവും നല്ല യുവഗായകരെ തെരഞ്ഞെടുക്കുന്നു
ജിദ്ദയിലെ ഏറ്റവും നല്ല യുവഗായകരെ തെരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജിദ്ദാ സ്റ്റാര്‍ 2008 ന്‍റെ ലോഗോ പ്രകാശനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. മത്സരത്തിലേക്കുള്ള ആദ്യത്തെ അപേക്ഷ റഹ് നാ സലീം ചടങ്ങില്‍ സമര്‍പ്പിച്ചു. സി.എം അഹ്മദ്, മുഹമ്മദ് കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



ഭൂമാഫിയകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തണം
കേരളത്തെ പിടിമുറുക്കിയിരിക്കുന്ന ഭൂമാഫിയകള്‍ ക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട സമയമാണിതെന്ന് എ.ഐ.സി.സി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തില്‍ ജിദ്ദാ ഐ.ഡി.സി സംഘടിപ്പിച്ച വില്‍ക്കാനുണ്ട് കേരളം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി, പി.ടി.എ ലത്തീഫ്, റഷീദ് കൊളത്തറ, സുലൈമാന്‍ ഫൈസി, അഡ്വ. മുനീര്‍ എന്നിവരും പ്രസംഗിച്ചു.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



കടന്നപ്പള്ളി രാമചന്ദ്രന് അവാര്‍ഡ്
ഐ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ചെറിയ മമ്മുക്കേയി അവാര്‍ഡ് കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എയ്ക്ക്. 10,001 രൂപയും പ്രശംസാ പത്രവും ഫലകവുമാണ് അവാര്‍ഡ്. ഏപ്രീലില്‍ കൊയിലാണ്ടിയില്‍ വച്ച് നടക്കുന്ന പ്രവാസി സംഗമമത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



22 February 2008
എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനമുള്ള എയര്‍ കണ്ടീഷണറുകള്‍ മിഡില്‍ ഈസ്റ്റ് വിപണിയില്‍ പാനാസോണിക് പുറത്തിറക്കി
എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനമുള്ള എയര്‍ കണ്ടീഷണറുകള്‍ മിഡില്‍ ഈസ്റ്റ് വിപണിയില്‍ പാനാസോണിക് പുറത്തിറക്കി. 55 ഡിഗ്രി വരെ ചൂടുകൂടിയ കാലാവസ്ഥയിലും സുഗമമായി പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഇതിന്‍റെ കംപ്രസര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആസ്മയും അലര്‍ജിയും ഉള്ളവര്‍ക്ക് ഈ എയര്‍ കണ്ടീഷണര്‍ ഏറെ ഉപകാരപ്രദമാണെന്ന് പ്രൊഡക്ട് മാനേജര്‍ അബി തോമസ് ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതാദ്യമായാണ് ഇത്തരത്തില്‍ എയര്‍ പ്യൂരിഫിക്കേഷന്‍ സംവിധാനമുള്ള എയര്‍ കണ്ടീഷണര്‍ വിപണിയില്‍ എത്തുന്നത്. മസാഹിസ മിയാസാക്കി, ഷോണ്‍ സുള്ളിവന്‍, അജിത് നായര്‍, മൗഷും ബസു, മൈക്കല്‍ ലോബര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



റാസല്‍ ഖൈമയില്‍ കോണ്‍സുലര്‍ സര്‍വീസ്
റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷനില്‍ വെള്ളിയാഴ്ച (22/02)കോണ്‍സുലര്‍ സര്‍വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും സേവനം ലഭിക്കുക.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



മന്ത്രി ബിനോയ് വിശ്വത്തിന് അബുദാബി മാപ്പിള കലാ അക്കാദമി സ്വീകരണം നല്‍കി
സ്വകാര്യ സന്ദര്‍ശനത്തിനായി യു.എ.ഇയില്‍ എത്തിയ കേരള വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന് അബുദാബി മാപ്പിള കലാ അക്കാദമി സ്വീകരണം നല്‍കി. ചടങ്ങില്‍ പി.എച്ച് അബ്ദുല്ല മാസ്റ്റര്‍, കോയമോന്‍ വെളിമുക്ക്, കെ.കെ മൊയ്തീന്‍ കോയ, ഡോ. സുധാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു
ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് ഫുജൈറയില്‍ ഓള്‍ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് അസോസിയേഷന്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. ഫുജൈറ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോണ്‍ഫ്രന്‍സില്‍ 200 ഓളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. ഫുജൈറ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാലം അല്‍ സഹമി ഉദ്ഘാടനം ചെയ്തു. ഡോ. സഫറുള്ള ഖാന്‍, ഡോ. പരീത് എന്നിവര്‍ പ്രസംഗിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ചും നിവാരണ മാര്‍ഗങ്ങളെക്കുറിച്ചും ഒരു ദിവസം നീണ്ടു നിന്ന സെമിനാറാണ് സംഘടിപ്പിച്ചത്.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



11 February 2008
പുനലൂര്‍ സൌഹൃദ വേദിയുടെ നവവത്സര കൂട്ടായ്മ
പുനലൂര്‍ സൌഹൃദ വേദിയുടെ നവവത്സര കൂട്ടായ്മ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്നു.
ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്റ് ആല്‍ബര്‍ട്ട് അലക്സ് പരിപാടി ഉത്ഘാടനം ചെയ്തു.
ഈ വര്‍ഷത്തെ ഭാരത് ഗൌരവ് അവാര്‍ഡ് നേടിയ, സംഘടനയുടെ പ്രസിഡന്റ് കൂടിയായ സന്തോഷ് പുനലൂരിനെ ചടങ്ങില്‍ ആദരിച്ചു.

റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് രാജന്‍, ഷാര്‍ളി ബെഞ്ചമിന്‍, ഷെരീഫ് അഞ്ചല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



07 February 2008
പുനലൂര്‍ സൌഹ്യദ വേദിയുടെ പുതുവത്സര അഘോഷം
യു.എ.ഇ യിലെ പുനലൂര്‍ നിവാസികളുടെ കൂട്ടായ്മയായ പുനലൂര്‍ സൌഹ്യദ വേദിയുടെ പുതുവത്സര അഘോഷവും കുടുംബ സംഗമവും വെള്ളിയാഴ്ച്ച (8/2/2008) നടക്കും.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10 മുതല്‍ 4 മണി വരെ നടക്കുന്ന പരിപാടിയില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ മുഖ്യാതിഥിയായിരിക്കും. സൌഹദവേദിയുടെ പ്രസിഡന്റും ഈ വര്‍ഷത്തെ പ്രവാസി ഗൌരവ് പുരസ്ക്കാര ജേതാവുമായ സന്തോഷ് പുനലൂരിനെ ചടങ്ങില്‍ ആദരിക്കും.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



03 February 2008
ചിരന്തന മാധ്യമപുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു
ദുബായ് : ചിരന്തന മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു.
കൈരളി ടിവിയുടെ മിഡില്‍ ഈസ്റ്റ് ന്യൂസ് എഡിറ്റര്‍ ഇ.എം.അഷറഫ്, മാധ്യമം ദുബായ് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.കെ.എം ജാഫര്‍ എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി



ചടങ്ങില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷനായിരുന്നു. പരിപാടി പ്രശസ്ത നാടക സംവിധായകന്‍ വക്കം ഷക്കീര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



യുവകലാസാഹിതി ഷാര്‍ജ യൂണിറ്റ് മന്ത്രി ശ്രീ. ബിനോയ്‌ വിശ്വത്തിനു സ്വീകരണം നല്‍കുന്നു.
യുവകലാസാഹിതി ഷാര്‍ജ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15-ന്‌ രാവിലെ 9 മണിക്ക്‌ ഷാര്‍ജയിലെ സ്റ്റാര്‍ മുസിക്‌ സെന്റ്‌റില്‍ വച്ചു ബഹുമാനപ്പെട്ട വനം വകുപ്പ്‌ മന്ത്രി ശ്രീ. ബിനോയ്‌ വിശ്വത്തിനു സ്വീകരണം നല്‍കുമെന്ന് യുവകാലാസഹിതി ഷാര്‍ജ യൂണിറ്റ്‌ സെക്രട്ടറി ശ്രീ സുനില്‍രാജ്‌ കെ അറിയിച്ചു.


തദവസരത്തില്‍ ജനയുഗം പത്രത്തിന്റെ യു.എ.ഇ. ലെ വിതരണ ഉദ്ഘാടനം മീഡിയ ഫോറം പ്രസിഡന്റ്‌ ശ്രീ. വിവേകാനന്ദനു നല്‍കികൊണ്ടു ശ്രീ. ബിനോയ്‌ വിശ്വം നിര്‍വ്വഹിക്കുകയും ചെയ്യുന്നു. പ്രസ്തുത ചടങ്ങിലേക്ക്‌ എല്ലാവരേയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കെ 050-4978520 എന്ന മൊബെയിലില്‍ ബന്ധപ്പെടുക.
  - e പത്രം    


Links to this post

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്