31 May 2008
നാടക മത്സരം ഒന്നാം സമ്മാനം ഐ. എസ്. സി. മലയാള വിഭാഗത്തിന്
മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് വിവിധ ഉപ വിഭാഗങ്ങള്‍ക്കായി എല്ലാ വര്‍ഷവും നടത്തി വരുന്ന നാടക മത്സരത്തില്‍ ആറ് ഒന്നാം സമ്മനങ്ങള്‍ മലയാള വിഭാഗം വാരിക്കൂട്ടി. ശ്രീ സതീഷ് കെ സതീഷിന്റെ ദി മാസ്ക് എന്ന കഥ ആസ്പദമാക്കി ശ്രീ ബാബു നരിമറ്റം സംവിധാനം ചെയ്ത നാടകത്തില്‍ മുഖ്യ കഥാപത്രത്തെ അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷവും ഏറ്റവും നല്ല നടനുള്ള സമ്മാനം കരസ്ഥമാക്കിയ ശ്രീ ശശിധരന്‍ പിള്ളയാണ്. ഇത്തവണ ഏറ്റവും നല്ല കഥ, ഏറ്റവും നല്ല അവതരണം, ഏറ്റവും നല്ല സംവിധായകന്‍ ( ശ്രീ ബാബു നരിമറ്റം), ഏറ്റവും നല്ല നടന്‍ ( ശ്രീ ശശിധരന്‍ പിള്ള), സ്റ്റേജ് സംവിധാനം ( ശ്രീ ബി ആര്‍ ഭദ്രന്‍), മേക്കപ് ( ശ്രീ ഗോപി മാസ്റ്റര്‍), മികച്ച അഭിനയത്തിനു പ്രോത്സാഹന സമ്മാന (ശ്രീ വിന്‍സന്റ്) എന്നിങ്ങനെയാണ് മലയാള വിഭാഗം അവതരിപ്പിച്ച നാടകത്തിനു ലഭിച്ച പുരസ്കാരങ്ങള്‍. കൂടുതല്‍ സമ്മാനങ്ങള്‍ ലഭിച്ചതോടു കൂടി ഐ. എസ്. സി. വക ഈ വര്‍ഷത്തെ എവര്‍റോളിങ് ട്രോഫിയും മലയാള വിഭാഗം കരസ്ഥമാക്കി.


ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ ലഭിച്ച സംഘടനയ്ക്കുള്ള എവര്‍ റോളിങ് ട്രോഫി മലയാള വിഭാഗം കണ്‍ വീനര്‍ ശ്രീ ഏബ്രഹാം മാത്യൂ ഐ എസ് സി ചെയര്‍മാന്‍ ഡോ സതീഷ് നമ്പ്യാരില്‍ നിന്നും ഏറ്റുവാങ്ങുന്നു. നാടക വിഭാഗം കോഡിനേറ്റര്‍ ശ്രീ സത്യപാല്‍, സംവിധായകന്‍, മറ്റഭിനേതാക്കള്‍ എന്നിവരുമൊപ്പം.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്30 May 2008
സത്യവും അസത്യവും വേര്‍തിരിച്ചറിയുക - കാന്തപുരം
സത്യവും അസത്യവും വേര്‍ തിരിച്ചറിഞ്ഞ്‌ സത്യത്തിന്റെ കൂടെ നില കൊള്ളുവാന്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്ത്‌. സുന്നി യുവജന സംഘം മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി, ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഒരു മാസക്കാലത്തെ കാമ്പയിന്‍ ഉദ്ഘാടന സന്ദേശം നല്‍കുകയായിരുന്നു കാന്തപുരം.സത്യവും അസത്യവും വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ പണ്ഡിതര്‍ക്കേ കഴിയൂ. സാധാരണക്കാരന്‍ വ്യാജ സിദ്ധന്മാരുടെയും മറ്റും വലയില്‍ അകപ്പെടുന്നത്‌ സത്യവും അസത്യവും വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയാത്തത്‌ കൊണ്ടാണ്‌. മുഹമ്മദ്‌ നബി(സ) തങ്ങളുടെ പ്രബോധന കാലഘട്ടത്തില്‍ തന്നെ നബി യാണെന്ന് വാദിച്ച്‌ വ്യാജന്മാര്‍ രംഗ പ്രവേശം ചെയ്തിരുന്നു. അതിനാല്‍ തന്നെ പണ്ഡിതന്മാര്‍ ഇത്തരം വ്യാജന്മാര്‍ക്കെതിരില്‍ എന്നും നില കൊണ്ടിട്ടുണ്ട്‌. അല്ലാഹുവുമായി ആരാധനയിലൂടെ കൂടുതല്‍ അടുത്തവര്‍ക്ക്‌ ആതിമീയ ചെതന്യവും അസാധാരണത്വവും കൈ വരിക എന്നത്‌ ഖുര്‍ ആന്‍ കൊണ്ടും ഹദീസ്‌ കൊണ്ടും തെളിയിക്കപ്പെട്ടതാണു. അത്‌ പോലെ വിശുദ്ധ ഖുര്‍ ആന്‍ , ഹദീസുകള്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ചികിത്സയും ഇ സ്‌ ലാം അനുവദിച്ചതും നബി(സ) പഠിപ്പിച്ചതുമാണ്‌. എന്നാല്‍ ഇതിന്റെ മറവില്‍ കപടന്മാര്‍ രംഗത്ത്‌ വന്നതുള്ളത്‌ ഒരു യാഥാര്‍ത്ഥ്യമാണെന്നും കാന്തപുരം പറഞ്ഞു. ആതിമീയത എന്നത്‌ സത്യ വിശ്വാമുള്ളവര്‍ക്ക്‌ കൈവരുന്ന അവസ്ഥയാണ്‌ . അതിനെ നിശേധിയ്ക്കുവാന്‍ കഴിയില്ല. എന്നാല്‍ ഇസ്‌ലാമില്‍ പൗരോഹിത്യം ഇല്ല. ആര്‍ക്കും ദൈവികത കല്‍പ്പിക്കുന്നുമില്ല ഇസ്ലാം. കാന്തപുരം പ്രസ്ഥാവിച്ചു.

ഇപ്പോള്‍ ആരോപണ വിധേയരായിക്കൊണ്ടിരിക്കുന്ന വ്യാജ സിദ്ധന്മാര്‍ക്കെതിരെ സുന്നി പണ്ഡിതന്മാരുടെ നിലപാട്‌ അത്തരം ആളുകളുടെ രംഗ പ്രവേശത്തോടെ തന്നെ വ്യക്തമാക്കിയിട്ടുള്ളതും അത്തരം വ്യാജ ത്വരീഖത്തിനെതിരിലും കള്ള സിദ്ധന്മാരെക്കെതിരിലും നിരന്തരം പ്രഭാഷണങ്ങളിലൂടെയും , ഗ്രന്ഥ രചനയിലൂടെയും , വാദ പ്രതിവാദങ്ങളിലൂടെയും സാധാരണക്കാരെ ബോധവത്‌ കരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. എന്നാല്‍ ഇപ്പോള്‍ അത്തരക്കാരില്‍ ചിലര്‍ക്കെതിരില്‍ നടപടികളും ജനരോഷവും ഉയര്‍ന്ന സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്ന തികച്ചും വ്യാജ ഇസ്‌ലാമിന്റെ ആളുകളായ മുജാഹിദ്‌, ജമാ അത്തെ ഇസ്‌ലാമി തുടങ്ങിയ പ്രസ്ഥാനക്കാര്‍ അവസരം മുതലെടുത്ത്‌ സുന്നി സമൂഹത്തിന്റെയും പണ്ഡിതരുടെയും പേരില്‍ ഇത്തരം വ്യാജന്മാരെ അടിച്ചേല്‍പ്പിക്കാനും, ആനുകാലിക സംഭവങ്ങള്‍ മറയാക്കി യഥാര്‍ത്ഥ പണ്ഡിതരെയും നബി കുടുംബത്തെയും ഇകള്‍ത്താനും, ഇസ്‌ലാമിന്റെ ആചാരങ്ങളെ മൊത്തത്തില്‍ അവഹേളിക്കാനും ശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്‌ എതിര്‍ക്കപ്പെടേണ്ടതാണെന്ന് അബ്‌ദുല്‍ ഹമീദ്‌ സഅദി ഈശ്വര മംഗലം പറഞ്ഞു.കാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ വേദികളിലും ചര്‍ച്ചാ സംഗമങ്ങളിലും ക്രിയാത്മകമായി പങ്കെടുത്ത്‌ വിജയിപ്പിക്കാന്‍ അദ്ധേഹം അഭ്യര്‍ത്ഥിച്ചു.മുസ്വഫ ശ അബിയ പത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍‍ പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ ഹമീദ്‌ ശര്‍വാനി, ആറളം അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, പി.പി.എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ, അബ്‌ദുല്‍ റഉൂഫ്‌ സഖാഫി, ഇബ്‌റാഹിം മുസ്‌ലിയാര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.- ബഷീര്‍ വെള്ളറക്കാട്
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്29 May 2008
ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത; മുസ്വഫ എസ്‌.വൈ.എസ്‌. കാമ്പയിന്‍
ഭൗതികമായ താത്‌പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ആത്മീയത മറയാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നാവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിനും ആനികാലിക സംഭവ വികാസങ്ങളില്‍ അവസരം മുതലെടുത്ത്‌ പണ്ഡിതന്മാരെയും ,സയ്യിദന്മാരെയും, നിസ്വാര്‍ത്ഥമായി സേവനം അനുഷ്ടിക്കുവരെയും അവഹേളിക്കാന്‍ ശ്രമിയ്ക്കുന്ന പുത്തന്‍ വാദികളുടെ കുതത്രങ്ങള്‍ക്കെതിരെയും പൊതുജന ബോധവത്‌കരണ പരിപാടിയുടെ ഭാഗമായി ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്‍ ഇന്ന് രാത്രി മുസ്വഫ ശഅബിയ 10ലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കുന്നതാണ്‌.
ഒരു മാസ ക്കലയളവില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി പ്രമുഖ പണ്ഡിതന്മാരെ പങ്കെടുപ്പിച്ച്‌ ചര്‍ച്ചാ വേദികള്‍, ടേബില്‍ ടോക്ക്‌, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടത്തുതാണെന്ന് സംഘാടകര്‍ അറിയിച്ചു. പ്രസ്ഥുത വിഷയത്തില്‍ സംശയ നിവാരണത്തിനുള്ള അവസരം ഒരുക്കുതാണ്‌. വിഷയവുമായി സംബന്ധിച്ച ചോദ്യങ്ങള്‍ / സംശയങ്ങള്‍ ജൂണ്‍ 15 നു മുന്നെ കിട്ടുന്ന വിധത്തില്‍. മുസ്വഫ എസ്‌.വൈ.എസ്‌ , പി.ബി.നമ്പര്‍ 13188, അബുദാബി യു. എ. ഇ. എന്ന വിലാസത്തിലും prachaarakan@gmail.com എന്ന ഇ-മെയിലിലും അയക്കാവുന്നതാണ്‌.
- ബഷീര്‍ പി. ബി. വെള്ളറക്കാട്
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്28 May 2008
കപട ആത്മീയത: ദോഹയില്‍ പ്രഭാഷണം
കപട ആത്മീയതയേയും അതിന്റെ അപകടങ്ങളെയും തുറന്നുകാട്ടാന്‍ വേണ്ടി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാ ഹി സെന്റര്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. മേയ് 30 വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് ഫനാര്‍ലാണ് പരിപാടി . കെ. എന്‍. എം. സംസ്ഥാന സിക്രട്ടറി അലി പത്തനാപുരമാണ് മുഖ്യ പ്രഭാഷകന്‍. അഡ ഇസ്മായില്‍ നന്മണ്ടയും പരിപാടിയില്‍ സംസാരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 4358739 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

jinnu poojakke ethire prabhaashanam samgadippikoo wahabikale

June 1, 2008 1:44 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്26 May 2008
അതിര്‍ത്തികള്‍ക്കതീതനായി എം. എഫ്. ഹുസ്സൈന്‍..!
അത്യപൂര്‍വമായ ഒരു ചിത്രകലാ പ്രദര്‍ശനമാണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം മെയ് 24നു വൈകുന്നേരം ഒരുക്കിയത്.ഭാരതീയരായ ചിത്രകാരന്മാരോടൊപ്പാം തദ്ദേശീയ ചിത്രകാരന്മാരെയും ഉള്‍പ്പെടുത്തി മുപ്പത്തിരണ്ടു കലാകാരന്മാരുടെ ചിത്രങ്ങള്‍‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ വിശാലമായ ഹാളില്‍ അണി നിരത്തുവാനുള്ള സഹൃദയത്വം പുതിയ സ്ഥാനപതി ശ്രീ അനില്‍ വാധ്വായ്ക്കുണ്ടായി. ഏറെ വിശകലനം ചെയ്യപ്പെടേണ്ട ചിത്രങ്ങളായിരുന്നു അവയില്‍ പലതും.സ്വാഗത പ്രസംഗത്തില്‍ നിങ്ങള്‍ക്ക് ഞാനൊരു അതിശയം നല്‍കുന്നു എന്ന് ശ്രീ അനില്‍ വാധ്വ പറഞ്ഞു തുടങ്ങുകയും വൈദ്യുതി വിതരണം നിലച്ചു പോവുകയും ചെയ്തപ്പോള്‍ ഇതെന്തല്‍ഭുതം എന്നന്ധാളിച്ചു നിന്ന സദസ്സിന് തുടര്‍ന്നു വന്ന വൈദ്യതി വെളിച്ചത്തില്‍ തെളിഞ്ഞത് ശുഭ്ര വസ്ത്ര ധാരിയായി മന്ദസ്മിതവുമായി നില്‍ക്കുന്ന ആ അതുല്യ ചിത്രകാരനായാണ്.

ഇന്ത്യന്‍ സ്ഥാനപതി ശ്രീ അനില്‍ വാധ്വാ ശ്രീ എം എഫ് ഹുസ്സൈനോടൊപ്പം ഉത്ഘാടനവേളയില്‍
മാധുരിയുടെ മധുരിമ മുഴുവന്‍ വിളിച്ചറിയിക്കുന്ന മന്ദഹാസത്തോടെ ഭാരതത്തിന്റെ എക്കാലത്തേയും വലിയ ചിത്രകാരന്മാരിലൊരാളായ സാക്ഷാല്‍ എം. എഫ്. ഹുസ്സൈന്‍. ദുബൈയില്‍ നിന്നും ഈ പ്രദര്‍ശനം ഉത്ഘാടനം ചെയ്യാന്‍ മാത്രമായി എത്തിയതായിരുന്നു അദ്ദേഹം. ചുരുങ്ങിയ വാക്കുകളിലൊതുക്കിയ ഉത്ഘാടന പ്രസംഗത്തിനു ശേഷം എല്ലാ ചിത്രങ്ങളും നടന്നു കണ്ട ശ്രീ ഹുസ്സൈന്‍ ഏറെ സംതൃപ്തി പ്രകടിപ്പിച്ചു. എല്ലാ ചിത്രകാരന്മാരെയും നേരിട്ടു പരിചയപ്പെടുകയും കയ്യൊപ്പു നല്‍കുകയും ചെയ്തു.


ശ്രീ എം എഫ് ഹുസ്സൈനുംഗ്ലാസ്സ് ചിത്രകാരന്‍ ശ്രീ പ്രഭാകരനും


ഗ്ലാസ്സ് ചിത്രകാരനായ ശ്രീ പ്രഭാകരന്റെ ചിത്രപ്രദര്‍ശനത്തിനു ശേഷം എംബസ്സി നടത്തുന്ന ശ്രദ്ധേയമായ ചിത്ര പ്രദര്‍ശനമായിരുന്നു ഇത്. ഇന്ത്യന്‍ കലാകാരന്മാരോടൊപ്പം തദ്ദേശീയ കലാ കാരന്മരേയും പോത്സാഹിപ്പിക്കേണ്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദത്തിന്റെ ഉത്തമ മാതൃകയാണന്ന് ഇന്ത്യന്‍ സ്ഥാനപതി ശ്രീ അനില്‍ വാധ്വ പറഞ്ഞു.

ഈ. ജി. മധു
മസ്കറ്റ്
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്"അസ്ക" യുടെ പിറന്നാള്‍ - കാവ്യഞ്ജലി-2008
അഞ്ചല്‍ സെന്റ് ജോണ്‍സ് കൊളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ. ഏ. ഇ. കൂട്ടായ്മയായ "അസ്ക" യുടെ മൂന്നാം ജന്മദിനം വിവിധ പരിപാടികളോടെ ദുബായി കരാമ സെന്ററില്‍ വെച്ച് ആഘോഷിച്ചു. മഹാകവി കുമാരനാശാന്റെ "വീണപൂവ്" എന്ന ഖണ്ഡകാവ്യത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അസ്കയുടെ മൂന്നാം ജന്മദിനം ആശാന് സമര്‍പ്പിച്ച സ്മരണാഞ്ജലി ആയി മാറുകയായിരുന്നു. മഹാകവിയുടെ സ്മരണകളിരമ്പി നിന്ന അഘോഷ പരിപാടികളില്‍ വീണപൂവിനെ അധികരിച്ച് ശ്രീ. മുരളീ മംഗലത്തും കലാമണ്ഡലം സുജാതയും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ നൃത്ത സംഗീത ശില്പം അവതരിപ്പിക്കപ്പെട്ടു.
ചെറുകഥക്കുള്ള കേരളാ സാഹിത്യ അക്കാദമി അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ യുവ കഥാകാരന്‍ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിച്ചു.
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജോര്‍ജ്ജ് ടി. ജോണ്‍ ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആ‍ശാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അസ്ക ചെയര്‍മാന്‍ ശ്രീ. ജോണ്‍ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ. എ.എം. ഷെറീഫ് അസ്കയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യരക്ഷാധികാരി ശ്രീ. ഏഴംകുളം വര്‍ഗ്ഗീസ് രാജന്‍, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് മുന്‍ അദ്ധ്യാപകന്‍ പ്രൊഫസര്‍ തോമസ് ജോണ്‍, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. ആലബര്‍ട്ട് അലക്സ്, അസ്കയുടെ മുഖ്യ ഉപദേശകന്‍ ശ്രീ. ഷാര്‍ളീ ബെഞ്ചമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ ശ്രീ. എം.എസ്. ഷംനാദ് സ്വാഗതവും കണ്‍‌വീനര്‍ ശ്രീ. പി.ബി. മുരളി നന്ദിയും പറഞ്ഞു.
  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

such types of 'koottaymas'should not go to the level of 'vellamadi' meetings. do something useful to you and the young ones in the college

May 26, 2008 12:40 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഷാര്‍ജ - ദുബായ് ബസ് സ്റ്റേഷനില്‍ മാറ്റം
ഷാര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള ബസ്സ് സര്‍വീസ് ഷാര്‍ജ റോള ബസ്സ് സ്റ്റേഷനില്‍ നിന്നും ഷാര്‍ജ ജ്വുബൈല്‍ ബസ്സ് സ്റ്റേഷനിലേക്ക് ( ഫിഷ്‌ മാര്‍ക്കറ്റിനു സമീപം ) മാറ്റിയിരിക്കുന്നു.
-സജീബ് ഖാന്‍
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്24 May 2008
അബുദാബിയില്‍ സുവിശേഷ മഹായോഗം

അബുദാബി പെന്തക്കോസ്തല് ചര്ച്ചസ് കോണ്ഗ്രിഗേഷന് (ആപ് കോണ്)
ഒരുക്കുന്ന  സുവിശേഷ മഹായോഗം ഇന്ന് ആരംഭിക്കും.
ഇന്ന് മുതല് തിങ്കളാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 8 മുതല് 10 വരെ
അബുദാബി സെന്റ് ആന്ഡ്ര്യൂസ് ചര്ച്ചിലാണ് പരിപാടി.
പാസ്റ്റര് വി.പി.ഫിലിപ്പ് തിരുവല്ല സുവിശേഷ പ്രഭാഷണം നടത്തും.

ആപ് കോണ് ക്വയര് നടത്തുന്ന ഗാനശുശ്രൂഷയും നടക്കും .

യോഗത്തിന് ശേഷം അബുദാബിയിലേക്കും മുസ്സഫയിലേക്കും
വാഹന സൌകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.
കൂടുതല് വിവരങ്ങള്‍ക്ക് 050- 667 62 09 എന്ന നമ്പറില് ബന്ധപ്പെടണം--
sr.sub editor / news presenter
Asianet news / dubai / u a e
p.o.box : 62787, media city
00971 50 866 9835 (cell)
00971 4 3914150 (office)
0091 4 391 80 45 (fax)
wilson@asianetworld,tv
www.asianetglobal.com
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്20 May 2008
മാധ്യമ ശില്‍പ്പശാല ഖത്തറില്‍
ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യന്‍ മീഡിയ പ്രഫഷണല്‍സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ശില്പശാല ആരംഭിച്ചു. ദോഹ ഇന്ത്യന്‍ സ്കൂളിലാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ശില്പശാല നടക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ദിനപത്രങ്ങളിലെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍മാര്‍ ,എഡിറ്റര്‍മാര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ ക്ലാസുകള്‍ എടുക്കും.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ.എം.സി.സി ജനറല്‍ ബോഡി യോഗം
അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി ജനറല്‍ ബോഡി യോഗം ഈ മാസം 23 ന് നടക്കും. രാത്രി ഏഴരയ്ക്ക് അല്‍ നൂര്‍ സ്കൂളിലാണ് യോഗം. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ജില്ലാ കമ്മിറ്റിയെ യോഗത്തില്‍ തെരഞ്ഞെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്19 May 2008
കൊല്ലം പ്രവാസി അസോസിയേഷന്‍ പൊതുയോഗം
കുവൈറ്റിലെ കൊല്ലം പ്രവാസി അസോസിയേഷന്‍ വാര്‍ഷിക പൊതു യോഗം സംഘടിപ്പിച്ചു. മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലാമേളയും അരങ്ങേറി.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തനിമ അനുശോചന യോഗം
കുവൈറ്റ് ഫാദര്‍ അമീര്‍ ശൈഖ് സാദ് അല്‍ സബായുടെ നിര്യാണത്തില്‍ കുവൈറ്റ് തനിമ അനുശോചന യോഗം സംഘടിപ്പിച്ചു. ശൈഖ് സാദ് ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സ്കോട്ടയുടെ അഞ്ചാം വാര്‍ഷികം
തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്കോട്ടയുടെ അഞ്ചാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു. എലൈറ്റ് ഇംഗ്ലീഷ് സ്കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രൊഫ. വി. ഭട്ടതിരിപ്പാട് മുഖ്യാതിഥി ആയിരുന്നു. സ്കോട്ട പ്രസിഡന്‍റ് ബി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പ്രൊഫ. ലുഖ്മാന്‍, ലുത്ഫുദ്ദീന്‍, അഡ്വ. ആഷിക്ക്, മഹമ്മൂദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്യൂവ കലാ സാഹിതിയുടെ സെമിനാര്‍
എല്‍. ഡി. എഫ്. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് അബുദാബി യുവ കലാ സാഹിതി സെമിനാര്‍ സംഘടിപ്പിക്കും. “എല്‍. ഡി. എഫ്. സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാട്” എന്ന വിഷയത്തിലാണ് സെമിനാര്‍. സെമിനാറില്‍ ബഹു. റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. പി. രാജേന്ദ്രന്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു. മെയ് 22 വ്യാഴാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളിലാണ് പരിപാടി.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്18 May 2008
സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ ദുബായില്‍
സൂര്യ ക്യഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ ഈ മാസം 21ന് ദുബായില്‍ അരങ്ങേറും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വൈകിട്ട് 8 മണിക്കാണ് പരിപാടി. യു. എ. ഇ. എക്സ്ചേഞ്ച് ആണ് മുഖ്യ പ്രായോജകര്‍.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അലൈനില്‍ സംഗീത വിരുന്ന്
അലൈന്‍ ഗില്‍ഗാല്‍ ചര്‍ച്ച് ഓഫ് ഗോഡിന്‍റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. രാത്രി എട്ട് മുതല്‍ 10 വരെ യൂത്ത് സെന്‍ററിലാണ് പരിപാടി. സേക്രട്ട് ബീറ്റ്സ്, ഡിവൈന്‍ വോയ്സ് എന്നീ ടീമുകള്‍ ഗാനങ്ങള്‍ ആലപിക്കും.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ.സി വര്‍ഗീസ് അനുസ്മരണ യോഗം ദോഹയില്‍
ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന കെ.സി വര്‍ഗീസിന്റെ അനുസ്മരണ യോഗം ദോഹയില്‍ നടന്നു. കെ.സി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും ഫൗണ്ടേഷന്‍റെ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഷാര്‍ജയിലെ കെ.എം നൂറുദ്ദീന്‍, സി.പി രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്ക്കാരങ്ങള്‍ ലഭിച്ചത്. ജി. കാര്‍ത്തികേയന്‍ എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, ഫൗണ്ടേഷന്‍ ചെയര്‍ പേഴ്സണ്‍ ആനി വര്‍ഗീസ്, ഡോ.മോഹന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അസ്ക മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു
അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ.യിലെ സംഘടനയായ അസ്ക മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഈ മാസം 23 ന് ദുബായ് കരാമ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് പരിപാടി. വീണപൂവിന്‍റെ ജന്മശദാബ്ദി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കാവ്യാജ്ഞലി എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീണപൂവിനെ അധികരിച്ചുള്ള വിവിധ പ്രഭാഷണങ്ങള്‍, സംഗീത് ശില്പം എന്നിവയും ഉണ്ടാകും. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എ. നൗഷാദ്, വര്‍ഗീസ് രാജന്‍, ജോണ്‍ മത്തായി, ഷംനാദ് എന്നിവര്‍ പങ്കെടുത്തു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്17 May 2008
പത്മശ്രീ എം.എ. യൂസഫലിക്ക് സ്വീകരണം
പത്മശ്രീ എം.എ. യൂസഫലി ക്ക് അബുദാബിയില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വന്‍ സ്വീകരണം ന്ല‍കി. അബുദാബി നാഷണല്‍ തീയറ്ററിലായിരുന്നു സ്വീകരണ പരിപാടി. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറും എം. കേ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ എം. എ. യൂസഫലിക്ക് അബുദാബിയില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍, കേരള സോഷ്യല്‍ സെന്‍റര്‍, മലയാളി സമാജം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. നാഷണല്‍ തീയറ്ററില്‍ നടന്ന ചടങ്ങിലേക്ക് വൈവിധ്യമാര്‍ന്ന കലാ പരിപാടികളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെയാണ് യൂസഫലിയെ സ്വീകരിച്ചാനയിച്ചത്.

സ്വീകരണ പരിപാടിയില്‍ യു.എ.ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍, യു.എ.ഇ. പ്രസിഡന്‍റിന്‍റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷ്മി, യു.എ.ഇ. ഔഖാഫ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ ബിന്‍ മുസല്ലം അല്‍ മസ്റോയി, ഡോ. ബി.ആര്‍. ഷെട്ടി, സണ്ണി വര്‍ക്കി, അക്ബര്‍ ഖാന്‍ തുടങ്ങിയവരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു.

നൂറോളം വരുന്ന സാമൂഹിക-സാംസ്കാരിക സംഘടനകള്‍ ചടങ്ങില്‍ യൂസഫലിക്ക് ഉപഹാരങ്ങള്‍ നല്‍കി. വിവിധ കലാപരിപാടികളും സ്വീകരണ ചടങ്ങിനോട് അനുബന്ധിച്ച് അരങ്ങേറി.

മറ്റൊരു ഇന്ത്യക്കാരനും ലഭിക്കാത്ത അത്യപൂര്‍വ്വമായ ഒരു സ്വീകരണ ചടങ്ങായി മാറി അബുദാബി നാഷണല്‍ തീയറ്ററിലേത്.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്15 May 2008
കേരള പ്രോപ്പര്‍ട്ടി എക്സ്പോ - 2008
കേരള ബില്‍ഡേഴ്സ് ഫോറത്തിന്റെ “കേരള പ്രോപ്പര്‍ട്ടി എക്സ്പോ - 2008” മെയ് 15 മുതല്‍ 17 വരെ ദുബായിലെ എയര്‍പോര്‍ട്ട് എക്സ്പോയില്‍ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പ്രമുഖ ബില്‍ഡര്‍മാരുടെ വിവിധ നഗരങ്ങളിലുള്ള വ്യത്യസ്ത പ്രോജക്റ്റുകള്‍ മേളയില്‍ പ്രദര്‍ശിക്കപ്പെടും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും എച്.ഡി.എഫ്.സി. ബാങ്കും സംയുക്തമായാണ് പ്രദര്‍ശനം സ്പോണ്‍സര്‍ ചെയ്യുന്നത്. കെ.ബി.എഫ്. ചെയര്‍മാനും ഇന്‍ഫ്ര ഹൌസിങ്ങ് ഡയറക്ടറുമായ ജോര്‍ജ്ജ് ഇ. ജോര്‍ജ്ജിന്റെയും, കെ.ബി.എഫ്. ജോയിന്റ് സെക്രട്ടറിയും എക്സിബിഷന്‍ കമ്മിറ്റി കണ്‍വീനറുമായ ഡോ. നജീബ് സക്കറിയയുടേയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കപ്പെടുന്നത്.
പ്രമുഖ ബില്‍ഡര്‍മാരുടെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഒരു നിര തന്നെ പ്രദര്‍ശനത്തിലുണ്ടാകും. തികച്ചും നൂതന സൌകര്യങ്ങളുള്ള വിവിധ പ്രോജക്ടുകളെ കുറിച്ച് കൂടുതലറിയാന്‍ പ്രദര്‍ശനം ഉപഭോക്താക്കള്‍ക്ക് സൌകര്യം ഒരുക്കും. വയര്‍ഫ്രീ ഇന്റര്‍നെറ്റ്, ബയോമെട്രിക്ക് എന്‍ട്രി, വീഡിയോ ഡോര്‍ഫോണ്‍ എന്നിങ്ങനെ ആകര്‍ഷണങ്ങള്‍ നിരവധിയാണ്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണി വളരുന്നതിനൊപ്പം തന്നെ കമ്പനികള്‍ വളരെ നൂതനവും ഇക്കോ-ഫ്രണ്ട്ലിയുമായ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുമായും രംഗത്തെത്തുന്നു. ആഡംബരങ്ങള്‍ക്ക് മാത്രമല്ല ആത്മീയവും ബൌദ്ധികവുമായ സൌകര്യങ്ങള്‍ വരെ ഇപ്പോള്‍ മുന്‍ നിര അപ്പാര്‍ട്ടുമെന്റുകളില്‍ ലഭ്യമാണ്.

കഴിഞ്ഞ നാലു വര്‍ഷങ്ങളായി വളരെ വിജയകരമായ രീതിയില്‍ കെ.ബി.എഫ്. കേരള പ്രോപ്പര്‍ട്ടി എക്സ്പോ നടത്തി വരുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് എക്സ്പോ എന്ന സ്ഥാനം ഇപ്പോള്‍ കേരള പ്രോപ്പര്‍ട്ടി എക്സ്പോയ്ക്കുണ്ട്. ഓരോ വര്‍ഷവും സ്പോണ്‍സര്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് അതിന്റെ പ്രതിഫലനമാണ് എന്ന് പ്രദര്‍ശനത്തിന്റെ സംഘാടകരായ ഇംപ്രസാരിയോ ഇവന്റ് മാനേജ്മെന്റ് എം.ഡി. ഹരീഷ് ബാബു പറഞ്ഞു.

ഭവന നിര്‍മ്മാണ വായ്പ നല്‍കാന്‍ കേരളത്തിലെ മിക്ക ന്യൂ-ജനറേഷന്‍ ബാങ്കുകളും ഉന്നം വയ്ക്കുന്നത് പ്രവാസി മലയാളികളെയാണ്. പ്രവാസികള്‍ കൂടി അപ്പാര്‍ട്ട്മെന്റുകളില്‍ നിക്ഷേപിക്കുന്നതോടെ, ആഡംബര അപ്പാര്‍ട്ടുമെന്റുകളുടെ ഡിമാന്റ് ഇനിയും കൂടും. തദ്ദേശീയ/പ്രവാസി മലയാളികളുടെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന താത്പര്യങ്ങളും അപ്പാര്‍ട്ടുമെന്റുകളുടെ ഡിമാന്റ് കൂട്ടിയിട്ടുണ്ട്. നഗര മധ്യത്തില്‍ തിരക്കുകളില്ലാത്ത ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട് എന്ന പഴയ കാഴ്ചപ്പാട് മാറി ഇന്ന് സാമൂഹിക ജീവിതം ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ ഫ്ലാറ്റ് ജീവിതവും അവര്‍ക്ക് പ്രിയങ്കരമായി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനകത്ത് കൊച്ചിയിലെ അപ്പാര്‍ട്ടുമെന്റുകളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഇരട്ടി ലാഭം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു മെട്രോ നഗരത്തില്‍ ജീവിക്കുന്ന സൌകര്യങ്ങളും സ്വന്തം നാട് എന്ന തോന്നലും കൂടിയാകുമ്പോള്‍, കൊച്ചി പ്രവാസികളുടെ ഇഷ്ട സ്ഥലമായി മാറുന്നു. കൊച്ചിയിലെ ഐ.ടി. മേഖലയുടെ വളര്‍ച്ചയും തൊഴില്‍ സാധ്യതകളും കൊച്ചിയില്‍ സെറ്റില്‍ ചെയ്യാന്‍ യുവ തലമുറയെ പ്രേരിപ്പിക്കുന്നുണ്ട്.

ബില്‍ഡര്‍മാരുടെ പ്രവര്‍ത്തന പരിചയം, പ്രശസ്തി, വിശ്വസ്തത, ഗുണമേന്മ, ചട്ടങ്ങള്‍ പാലിക്കുന്നതിലെ ഉറപ്പ് എന്നിവ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ പ്രധാന ഘടകങ്ങളാണ് എന്നും കെ.ബി.എഫ്. പത്രക്കുറിപ്പില്‍ പറഞ്ഞു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്14 May 2008
IGNOU ബിരുദദാന ചടങ്ങ് സൗദിയില്‍
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സൗദി അറേബ്യയിലെ രണ്ടാം ബിരുദദാന ചടങ്ങ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്നു. വിവിധ കോഴ്സുകളില്‍ വിജയികളായ 70 പേര്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഔസാഫ് സഈദില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. എം.എ ഇംഗ്ലീഷില്‍ സ്വര്‍ണ മെഡലിന് അര്‍ഹയായ സാജിദ ഫഖ്രിക്കും ബി.എയില്‍ സ്വര്‍ണ മെഡല്‍ നേടിയ ആലിയ ഹമീദലിക്കും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തളിക്കുളം പ്രവാസി അസോസിയേഷന്‍ നാലാം വാര്‍ഷികം
ദുബായ് അല്‍നാസര്‍ ലെഷര്‍ലാന്‍ഡ് നഷ്വന്‍ ഹാളില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതലാണ് ആഘോഷ പരിപാടികള്‍. ഇന്ത്യന്‍ വൈസ് കോണ്‍സുലര്‍ ഇന്ദിരാ സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസ ഭാരതീയ സമ്മാന്‍ ലഭിച്ച കെ. കുമാറിനെ ചടങ്ങില്‍ ആദരിക്കും. ഗള്‍ഫാര്‍ മുഹമ്മദലി, പി.ഐ. ഷൗക്കത്ത് അലി തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സര്‍വ്വോദയ വിദ്യാലയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം
തിരുവനന്തപുരം നാലാഞ്ചിറയിലെ സര്‍വ്വോദയ വിദ്യാലയ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുബായില്‍ സംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 23 ന് നടക്കുന്ന സംഗമത്തില്‍ സിസ്റ്റര് ക്രിസ്റ്റി മുഖ്യാതിഥി ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-6747833 എന്ന നമ്പറില്‍ വിളിക്കണം.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വേക്ക് ഇന്‍ഡസ്ട്രീസ് ഓഹരി ഉടമാ സംഗമം
വേക്ക് ഇന്‍ഡസ്ട്രീസ് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഓഹരി ഉടമാ സംഗമം സംഘടിപ്പിച്ചു. ദുബായ് കരാമ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 250 ഓഹരി ഉടമകള്‍ പങ്കെടുത്തു. ടി.കെ നായര്‍, ആര്‍.വി.വി വേണുഗോപാല്‍, അബ്ദുല്‍ ഖാദര്‍, അഡ്വ. ഹാഷിക്ക്, മധുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ താഴെ ചൊവ്വയിലാണ് പാര്‍പ്പിട സമുച്ചയ പദ്ധതി നടപ്പിലാക്കുന്നത്.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ശക്തിക്കുളങ്ങര ബ്രദേഴ്സ് അസോസിയേഷന്‍റെ രജത ജൂബിലി
അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ഷിബു അധ്യക്ഷത വഹിച്ചു. എബി, ജോസഫ് മണ്ണാച്ചേരി, കെ.ബി മുരളി, പള്ളിക്കല്‍ സുജാഹി, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കായംകുളം എന്‍.ആര്‍.ഐ. അവാര്‍ഡ് അനില്‍ പനച്ചൂരാന്
കായംകുളം എന്‍.ആര്‍.ഐ. യു.എ.ഇ. ചാപ്റ്ററിന്‍റെ അവാര്‍ഡ് അനില്‍ പനച്ചൂരാന് നല്‍കും. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്ക്കാരം. ഈ മാസം 23 ന് ഷാര്‍ജയില്‍ നടക്കുന്ന കായംകുളം എന്‍.ആര്‍.ഐ.യുടെ വാര്‍ഷിക കുടുംബ സംഗമത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ വെബ് സൈറ്റ് ഉദ്ഘാടനവും ഈ പരിപാടിയോട് അനുബന്ധിച്ച് നടക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പദ്മശ്രീ എം.എ.യൂസഫലിയെ പ്രവാസി സംഘടനകള്‍ അനുമോദിക്കുന്നു
പദ്മശ്രീ ലഭിച്ച ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ആദ്യത്തെ പ്രവാസിയായ ശ്രീ എം.എ.യൂസഫലിക്ക് അബുദാബിയില്‍ വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. യു.എ.ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ഹിസ് ഹൈനസ്സ് ഷൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ഇന്ത്യാ സോഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നീ സംഘടനകളാണ് സ്വീകരണം നല്‍കുന്നത്. മെയ് 15ന് വ്യാഴാഴ്ച വൈകീട്ട് 07:30ന് അബുദാബി നാഷ്ണല്‍ തിയേറ്ററില്‍ നടക്കുന്ന അനുമോദന ചടങ്ങിന് ശേഷം മറ്റ് കലാപരിപാടികളും അരങ്ങേറും.
  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

yusafali kakku aaasamsakal

May 16, 2008 5:18 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്റേഡിയോ ഏഷ്യയുടെ ദുന്ദുഭി
മണലാരണ്യത്തിലെ ആദ്യത്തെ മലയാള ശബ്ദം എന്നറിയപ്പെടുന്ന യു.എ.ഇ.യിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനായ റേഡിയോ ഏഷ്യയുടെ പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ മെയ് 8 വ്യാഴാഴ്ച രാത്രി ദുബായിലെ അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്നു. ദുന്ദുഭി എന്ന് നാമകരണം ചെയ്യപ്പെട്ട പരിപാടിയില്‍ മലയാള സിനിമാ, ഗാന രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.വാണി ജയറാം, ബിജു നാരായണന്‍ എന്നിവര്‍ പങ്കെടുത്ത ഗാനമേളയില്‍ യു.എ.ഇ.യുടെ പ്രിയ ഗായികയായ രശ്മിയും ഗാനങ്ങള്‍ ആലപിച്ചു.


അറബികഥയുടെ സംഗീത സംവിധായകനായ ബിജിപാല്‍, റേഡിയോ ഏഷ്യ അവതാരകരായ രാജീവ് കോടമ്പള്ളി, രാജീവ് ചെറായി എന്നിവരും ഗാനമേളയില്‍ പങ്കെടുത്തു. സലീം കുമാര്‍, മഞ്ജു പിള്ളൈ, ഹരിശ്രീ മാര്‍ട്ടിന്‍, ബൈജു എന്നിവര്‍ അവതരിപ്പിച്ച കോമഡി ഷോ സദസ്സിനെ രസിപ്പിച്ചു. വയലിന്‍ മാന്ത്രികനായ ബാലഭാസ്കറിന്റെ വയലിന്‍ വായന ശ്രദ്ധേയമായി. സുപ്രസിദ്ധ സിനിമാതാരം പൃഥ്വിരാജ് മുഖ്യ അതിഥിയായിരുന്നു.
  - e പത്രം    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

Rashmi, keep it up! We all are with you...

May 14, 2008 10:26 AM  

Good to see the Growth a wonderful singer like Rasmi. Looking forward for more and more programs from her

May 14, 2008 11:03 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്13 May 2008
മലയോര മേഖലാ കെ.എം.സി.സി രൂപീകരിച്ചു
കണ്ണൂര്‍ ജില്ലയിലെ മലയോര മേഖല കെ.എം.സി.സി രൂപീകരിച്ചു. പുളിങ്ങോം, ഞെക്ളി, പെടേന, തട്ടുമ്മല്‍, വയക്കര, മാരാമംഗലം, ആലക്കാടി, ഫാറൂഖ് നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പ്രവാസികളെ ഏകോപിപ്പിച്ചാണ് മലയോര മേഖലാ കെ.എം.സി.സി യ്ക്ക് രൂപം നല്‍കിയത്. കമ്മിറ്റി പ്രസിഡന്‍റായി ഇബ്രാഹിം വയക്കരയേയും ജനറല്‍ സെക്രട്ടറിയായി അലിക്കുഞ്ഞി ആലക്കാടിനേയും തെരഞ്ഞെടുത്തു. ഷാദുലി.കെ.ഞെക്ളിയാണ് ട്രഷറര്‍.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ടെക്സാസ് അബുദാബിയുടെ വാര്‍ഷിക ആഘോഷം
തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് അബുദാബി വാര്‍ഷിക ആഘോഷവം ഈ മാസം 16 ന് നടക്കും. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പരിപാടി വൈകിട്ട് ഏഴു മണിക്കു തുടങ്ങും. ചടങ്ങില്‍ എസ്.എഫ്.സി. മാനേജിംഗ് ഡയറക്ടര്‍ കെ.മുരളീധരന് മാന്‍ ഒഫ് ദ ഈയര്‍ അവാര്‍ഡ് നല്‍കി ആദരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തളിക്കുളം പ്രവാസി അസോസിയേഷന്‍റെ വാര്‍ഷിക ആഘോഷം
യു.എ.ഇ യിലെ തളിക്കുളം പ്രവാസി അസോസിയേഷന്‍റെ നാലാം വാര്‍ഷിക ആഘോഷം ഈ മാസം 16 ന് ദുബായില്‍ നടക്കും. അല്‍ നാസര്‍ ലിഷര്‍ ലന്‍ഡില്‍ വൈകിട്ട് അഞ്ചു മണിക്ക് ഇന്ത്യന്‍‍ വൈസ് കൗണ്‍സിലര്‍ ഇന്ദിരാ സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രവാസി ഭാരതീയ സമ്മാന്‍ - 2008 അവാര്‍ഡു ലഭിച്ച ഐ.സി.ഡബ്ളിയു .സി കണ്‍വീനര്‍ കെ.കുമാറിനെ ചടങ്ങില്‍ ആദരിക്കും. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ഐ.ഷൗക്കത്ത് അലി, അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി ഗള്‍ഫാര്‍ മുഹമ്മദലി, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് സിനിമാപ്രവര്‍ത്തകരും അസോസിയേഷന്‍ അംഗങ്ങളും പങ്കെടുക്കുന്ന കലാ പരിപാടികളും അരങ്ങേറും.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്12 May 2008
സീസണല്‍ഫെസ്റ്റ് - 2008 അബുദാബിയില്‍
മൂവാറ്റുപുഴ കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ “ആശ്രയം - യു.എ.ഇ”, അബുദാബി യൂണിറ്റ് സംഘടിപ്പിച്ച “സീസണല്‍ഫെസ്റ്റ് - 2008” അബുദാബിയില്‍ നടന്നു. സാമൂഹ്യപ്രവര്‍ത്തകയും ഒക്യുപേഷന്‍ തെറാപ്പിസ്റ്റുമായ നമ്രത വിനയകുമാര്‍ - ‘മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മാനസികബന്ധം’- എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നവാസ് പുന്നൂരിന് ഷാര്‍ജയില്‍ സ്വീകരണം
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ യില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക ദിനപത്രത്തിന്‍റെ പീരിയോഡിക്കല്‍സ് എഡിറ്ററുമായ നവാസ് പുന്നൂരിന് ഷാര്‍ജ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. ഇന്നു വൈകിട്ട് 9 മണിക്ക് ഷാര്‍ജ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പ്രയേഴ്സ് ഫെല്ലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍
ഇന്നും നാളെയും മറ്റന്നാളുമായി ദുബായ്‍ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ ദുബായ് പ്രയേഴ്സ് ഫെല്ലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ നടക്കും. ഡോക്ടര്‍ തോമസ് ജോര്‍ജ് വചന ശുശ്രൂഷ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-724 19 17 എന്ന നമ്പരില്‍ ബന്ധപ്പെടുക
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്നിളോത്സവം 2008 ഖത്തറില്‍
പാലക്കാടന്‍ നാട്ടരങ്ങിന്റെ നിളോത്സവം 2008 എന്ന സാംസ്കാരിക മേളയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഖത്തറിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയാണ് പാലക്കാടന്‍ നാട്ടരങ്ങ്. ഖത്തര്‍ മലയാളി സമാജത്തില്‍ ഈ മാസം അവസാനമാണ് നിളോത്സവം 2008 അരങ്ങേറുക. ക്ലാസിക്കല്‍ നൃത്തം, ഫ്യൂഷ്യന്‍ സംഗീതം, ഗാനമേള, മറ്റ് കലാപരിപാടികള്‍ എന്നിവ ഉണ്ടാകും എന്ന് സംഘാടകര്‍ അറിയിച്ചു.

പ്രമുഖ ഗായകരായ വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍, രവിശങ്കര്‍, വൃന്ദ മേനന്‍, പല്ലവികൃഷ്ണ എന്നിവര്‍ ഗാനമേളയില്‍ പങ്കെടുക്കും.റേഡിയോ ഏഷ്യയിലെ അവതാരകനായ രാജീവ് ചേറായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്10 May 2008
GMMA 2008 അവാര്‍ഡ് ദാനം
യു.എ.ഇ. കണ്ട ഏറ്റവും വര്‍ണ്ണശബളമായ ആഘോഷ പരിപാടികളോടെ GMMA2008 അവാര്‍ഡ് ദാനം നടന്നു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ശ്രീ. വേണു രാജാമണി ചടങ്ങില്‍ സന്നിഹിതനായിരുന്നു.


ആജീവനാന്ത സംഭാവനക്കുള്ള അവാര്‍ഡ് ബോളിവുഡ് താര സുന്ദരിയായ വിദ്യ ബാലന്‍ ശ്രീ. എസ്. പി. ബാല സുബ്രഹ്മണ്യത്തിന് നല്‍കി.തുടര്‍ന്ന് എസ്.പി.യുടെ നേതൃത്വത്തില്‍ യുവഗായക സംഘം ഗാന വിരുന്ന് അവതരിപ്പിച്ചു. ഗള്‍ഫിലെ ഏറ്റവും വലീയ സംഗീത നൃത്ത വിരുന്നില്‍ എസ്.പി.ബാലസുബ്രമണ്യം, സുജാത, വിദ്യ ബാലന്‍, കലാഭവന്‍ മണി, മധു ബാലകൃഷ്ണന്‍, ശ്വേത മേനന്‍, വിനീത് ശ്രീനിവാസന്‍, സയനോര, ജ്യോത്സ്ന, അഫ്സല്‍, ഫ്രാങ്കോ, ജോര്‍ജ് പീറ്റര്‍, റിമി ടോമി, വിധു പ്രതാപ് എന്നീ കലാകാരന്മാര്‍ പങ്കെടുത്തു.Confident Group ഉം, Hyundai യും, Hit 96.7 FM റേഡിയോയുമായിരുന്നു മുഖ്യ പ്രായോജകര്‍.

Hyundaiയുടെ പുതിയ മോഡലായ i10 എന്ന കാറിന്റെ പ്രദര്‍ശനവും ചടങ്ങിനിടയില്‍ നടന്നു.Hit 96.7 FMന്റെ അവതാരകര്‍ പരിപാടികള്‍ നിയന്ത്രിച്ചത് ചടങ്ങിനെ മികവുറ്റതാക്കുകയുണ്ടായി.


  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ.സി.വര്‍ഗീസ് അവാര്‍ഡ് കെ.എം.നൂറുദ്ദീനും സി.പി.രവീന്ദ്രനും
രണ്ടാമത് കെ.സി.വര്‍ഗീസ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാര്‍ജയിലെ വ്യവസായിയായ കെ. എം. നൂറുദ്ദീനും ഗള്‍ഫ് ടൈംസിന്റെ പ്രൊഡക്ഷന്‍ എഡിറ്ററായ സി.പി.രവീന്ദ്രനുമാണ് അവാര്‍ഡുകള്‍. ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ മെയ് 15ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ജോര്‍ജ് ജോസഫ് ഉല്‍ഘാറ്റനം ചെയ്യുന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയായ സി.കെ.മേനന്‍, ബാബു മേത്തര്‍ എന്നിവര്‍ പങ്കെടുക്കും. ഉപ പ്രതിപക്ഷ നേതാവ് ജി.കാര്‍ത്തികേയനാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്09 May 2008
രശ്മിയുടെ സ്റ്റേജ് ഷോ കൈരളി ടി വി യില്‍
സമദര്‍ശിനി ഷാര്‍ജക്ക് വേണ്ടി രശ്മി വിജയന്‍ രാധികാ തിലക്, സംഗീത്, പ്രദീപ് എന്നിവരുമായി അടുത്തയിടെ നടത്തിയ സ്റ്റേജ് ഷോ മെയ് 9ന് രാവിലെ യു.എ.ഇ. സമയം 10 മുതല്‍ കൈരളി ടി.വി. സംപ്രേഷണം ചെയ്യുന്നു. മൂന്ന് വെള്ളിയാഴ്ച്ചകളിലായിട്ടാവും പരിപാടിയുടെ സംപ്രേഷണം പൂര്‍ത്തിയാവുക.
കഴിഞ്ഞ വര്‍ഷത്തെ അമൃത ടി.വി.യിലെ ജനപ്രിയ പരിപാടിയായ Super Star Global ലെ യു.എ.ഇ യില്‍ നിന്നുള്ള സജീവ സാന്നിധ്യമായിരുന്നു രശ്മി.
  - e പത്രം    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

എന്റെ രശ്മിക്കുട്ടി..യു.എ.ഇ യുടെയും ഞങ്ങളുടെയും അഭിമാനമായി ഇനിയും ഉയരങ്ങളിലേക്ക്...

May 10, 2008 11:23 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്08 May 2008
ശക്തികുളങ്ങര ബ്രദേഴ്സ് സില്‍വര്‍ ജൂബിലി
കൊല്ലം ശക്തികുളങ്ങര നിവാസികളുടെ കൂട്ടായ്മയായ ശക്തികുളങ്ങര ബ്രദേഴ്സ് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ഈ മാസം ഒന്‍പതിന് രാവിലെ 10.30 മുതലാണ് ആഘോഷ പരിപാടി. , കെ.ബി മുരളി, ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5922510 എന്ന നമ്പറില്‍ വിളിക്കണം.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്07 May 2008
വിഷു സംഗമം - പയ്യന്നൂര്‍ സൗഹൃദവേദി
പയ്യന്നൂര്‍ സൗഹൃദവേദി ദുബായ്-ഷാര്‍ജ നോര്‍ത്തേണ്‍ എമിറേറ്റ്സ് യൂണിറ്റിന്റെ വിഷു സംഗമം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡന്‍റ് രമേശ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കെ.എസ്.സി. സാഹിത്യ വിഭാഗം ഉദ്ഘാടനം
അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗത്തിന്‍റെ ഉദ്ഘാടനം എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് നിര്‍വഹിച്ചു. സെന്‍റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിപിന്‍ ചന്ദ്രന്‍ മെയ്ദിന പ്രഭാഷണം നടത്തി. ഗിരീഷ് കുമാര്‍ കുനിയിലിന്‍റെ പുസ്തകം “സരോവര്‍ കോളനിയിലെ പൂങ്കോത” ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പ്രകാശനം ചെയ്തു. കവി കൂഴൂര്‍ വിത്സണ്‍ അവതരിപ്പിച്ച ചൊല്‍ക്കാഴ്ചയും വിവിധ കലാപരിപാടികളും അരങ്ങേറി.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബഷീര്‍ കഥാ പുരസ്കാരങ്ങള്‍ പ്രഖാപിച്ചു
യു.എ.ഇ.യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മികച്ച കഥാകൃത്തിനെ കണ്ടെത്താനായി M.E.S. Ponnani College Alumni U.A.E. Chapter‍ നടത്തിയ ബഷീര്‍ സ്മാരക കഥാപുരസ്കാരങ്ങള്‍ പ്രഖാപിച്ചു.
എം.എച്ച്‌. സഹീര്‍ (T.K.M. College, Kollam) എഴുതിയ 'കാഴ്ചയില്‍ പതിയാതെ പോയത്‌ ' എന്ന കഥയാണ്‌ അവാര്‍ഡിന്ന് അര്‍ഹാമായത്‌. കെ.എം. അബ്ബാസ്‌ (സര്‍ സയ്യിദ്‌ കോളേജ്‌ തളിപ്പറമ്പ്‌ ) എഴുതിയ ' ഒട്ടകം ', സാദിഖ്‌ കാവില്‍ (Kasaragod Government College) എഴുതിയ ' ഗുമാമ ' എന്നിവ രണ്ടും മുന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി . ജൂണ്‍ രണ്ടാം വാരത്തില്‍ ദുബായില്‍ വെച്ച്‌ നടക്കുന്ന ബഷീര്‍ ജന്മശതാബ്‌ധി ആഘോഷച്ചടങ്ങില്‍ വെച്ച്‌ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ്‌ കമ്മറ്റി കണ്‍വിനര്‍ നാരായണന്‍ വെളിയംകോട്‌ അറിയിച്ചു.
അവാര്‍ഡ്‌ ജേതാവിന്ന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001, 5001, രൂപയും പ്രശസ്തി പത്രവും ആണ് രണ്ടും മൂന്നും സമ്മാനാര്‍ഹര്‍ക്ക്‌ ലഭിക്കുക. പ്രശസ്ത കഥാ കൃത്തുക്കളായ പി. സുരേന്ദ്രന്‍ , ബഷീര്‍ മേച്ചേരി എന്നിവരാണ്‌ മൂല്യനിര്‍ണ്ണയം നടത്തി പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്‌.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്05 May 2008
എന്‍ട്രന്‍സ് പരീക്ഷ മെയ് 18ന് ദുബായില്‍
പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്കായുള്ള സ്കോളര്‍ഷിപ്പിന്‍റെ എന്‍ട്രന്‍സ് പരീക്ഷ ഈ മാസം 18 ന് നടത്തും. ദുബായ് ഇന്ത്യന്‍ ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ രാവിലെ 10.30 ന് പരീക്ഷ ആരംഭിക്കുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
നാലാം നമ്പര്‍ ഗേറ്റിലൂടെയായിരുക്കും പരീക്ഷാ ഹാളിലേക്ക് പ്രവേശനം. പരീക്ഷ എഴുതുന്നവര്‍ പാസ്പോര്‍ട്ടിന്‍റെ കോപ്പിയും ഒറിജിനല്‍ പാസ്പോര്‍ട്ടും കൈവശം വയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കോണ്‍സുലര്‍ സംഘം മദീന സന്ദര്‍ശിക്കും
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ കോണ്‍സുലര്‍ സംഘം ഈ മാസം എട്ടിന് മദീനയും ജിസാനും സന്ദര്‍ശിക്കും. മദീനയില്‍ ഇന്ത്യന്‍ ഹജ് ഓഫീസിലും ജിസാനില്‍ ഹോട്ടല്‍ അതീലിലും ആണ് സംഘം തങ്ങുക. ഹറം പരിധിയില്‍ പ്രവേശനത്തിന് അനുമതിയില്ലാത്തവര്‍ എം.എ. ഷൂക്കൂറിനെ 050 6311617 എന്ന നമ്പറില്‍ വിളിക്കണം.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ബഹറൈന്‍ അവാലി കാത്തോലിക് മലയാളം കമ്യൂണിറ്റി 17-ാം വാര്‍ഷികം ആഘോഷിച്ചു
ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചര്‍ച്ച് പ്രതിനിധികളും പരിപാടിയില്‍ സംബന്ധിച്ചു. വൈവിധ്യമേറിയ കലാ പരിപാടികളും അരങ്ങേറി.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഗ്ലാഡീസ് സ്റ്റെയിന്‍സിന് പുരസ്ക്കാരം നല്‍കി ആദരിച്ചു
ഗള്‍ഫ് മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറവും സങ്കീര്‍ത്തനം വാര്‍ത്താ പത്രികയും സംയുക്തമായി ഗ്ലാഡീസ് സ്റ്റെയിന്‍സിന് പുരസ്ക്കാരം നല്‍കി ആദരിച്ചു. ഷാര്‍ജ വര്‍ഷിപ്പ് സെന്‍ററില്‍ നടന്ന സമ്മേളനത്തില്‍ വര്‍ക്കി എബ്രഹാം പുരസ്ക്കാരം ഗ്ലാഡിസ് സ്റ്റെയിന്‍സിന് സമര്‍പ്പിച്ചു. റവ. വില്‍സണ്‍ ജോസഫ്, ഡോ. കെ.ഒ. മാത്യു, വിജോയി സ്കറിയ, ഐസക് പട്ടാണിപറമ്പില്‍, വിനോദ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ.പി.സി. എബനേസര്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അനധികൃത റിക്രൂട്ട്മെന്റ് നിയമം മൂലം നിരോധിക്കാം
അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ നിയമങ്ങളേയും വകുപ്പുകളേയും കുറിച്ച് ഭൂരിഭാഗം പ്രവാസികളും അജ്ഞരാണെന്ന് പ്രശസ്ത അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ അഭിപ്രായപ്പെട്ടു.ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത റിക്രൂട്ട്മെന്‍റ് പോലുള്ള കാര്യങ്ങള്‍ നിയമ നിര്‍മ്മാണം മൂലം നിരോധിക്കാനാവുമെന്നും അഡ്വ. രാം കുമാര്‍ വ്യക്തമാക്കി. പ്രവാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഗള്‍ഫിലെ കൂടുതല്‍ രാജ്യങ്ങളുമായി കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാരില്‍ ഇന്ത്യ ഒപ്പിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശൂര്‍ സൗഹൃദ വേദി രക്ഷാധികാരി അഡ്വ. സി.കെ. മേനോന്‍, ആര്‍.ഒ. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തനം
ഖത്തറിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറത്തിന്‍റെ അഭിമുഖ്യത്തില്‍ പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.
ലോക മാധ്യമ ദിനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, അഡ്വ. കെ. രാംകുമാര്‍, അഡ്വ. നിസാര്‍ കോച്ചേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗാണ്ടനാമോ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട അല്‍ജസീറ ക്യാമറാമാന്‍ സാമി അല്‍ഹാജിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന പ്രമേയവും അവതരിപ്പിച്ചു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്'മിലന്‍ 2008' അപൂര്‍വ്വ അനുഭവമായി
പ്രശസ്ത കലാലയമായ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ പഠിച്ചവരുടെ യു.എ.ഇ.യിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ പി.എസ്.എം.ഒ. കോളേജ് അലുംനിയുടെ ഒത്തു ചേരല്‍ 'മിലന്‍ 2008' അപൂര്‍വ്വ അനുഭവമായി.
ഒരുമിച്ചിരുന്ന് പഠിച്ചവര്‍, പരസ്പരം സല്ലപിച്ചവര്‍, കുസൃതി കാട്ടിയവര്‍, കാമ്പസില്‍ നിന്ന് ഇണയെ കണ്ടെത്തിയവര്‍, അതിന് സാക്ഷിയായവര്‍... എല്ലാവരും ഒരുമിച്ചിരുന്ന് അനുഭവങ്ങള്‍ പങ്കിട്ടു. രാവിലെ 9ന് ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ ആരംഭിച്ച പരിപാടികള്‍ രാത്രി 9 വരെ നീണ്ടു നിന്നു. ഏഴ് എമിറേറ്റ്‌സിലെയും കമ്മിറ്റികളുടെ നേതൃത്വത്തില്‍ എത്തിയ നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം 'മിലന്‍ 2008' സാമൂഹിക പ്രവര്‍ത്തകനായ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സീതി പടിയത്ത് അധ്യക്ഷനായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ബഷീര്‍ പടിയത്ത് കാഷ് അവാര്‍ഡും ഉപഹാരവും നല്കി.
2008ലെ സ്കോളര്‍ഷിപ്പ് ഉദ്ഘാടനം ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ അബ്ബാസ് നിര്‍വഹിച്ചു. ജന. സെക്രട്ടറി എ. ഹമീദ് സ്വാഗതം ആശംസിച്ചു.

മാധ്യമപ്രവര്‍ത്തകനായ എം.സി.എ. നാസര്‍, സ്വാഗതസംഘം ചെയര്‍മാന്‍ സി.വി. അബ്ദുറഹ്മാന്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഇടക്കുനി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വിവിധ കലാ പരിപാടികളും അരങ്ങേറി.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്രക്തദാന ക്യാമ്പ് ഷാര്‍ജയില്‍
ഷാര്‍ജ ദൈദ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് (ചൊവ്വ) നാളെ നടക്കും. വൈകിട്ട് നാലു മുതലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 050 – 670 65 35 എന്ന നമ്പറില്‍ ബന്ധപ്പെടണം.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്04 May 2008
മൊയ്തീന്‍ നെക്കരാജ് പുതിയ KERA പ്രസിഡന്റ്
ഈ വര്‍ഷത്തെ KERA യുടെ പ്രസിഡന്റ് ആയി പാലക്കാട് N.S.S. College of Engineering ലെ ശ്രീ മൊയ്തീന്‍ നെക്കരാജ് തിരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ. യിലുള്ള കേരളത്തിലെ എട്ട് എഞ്ചിനിയറിങ്ങ് കോളജുകളില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് KERA.KERA - UAE യുടെ 2008ലെ വാര്‍ഷിക ദിന പരിപാടികള്‍ (KERA Fest 2008) ദുബായിലെ Renaissance ഹോട്ടലില്‍ വെച്ച് മെയ് 2ന് നടന്നു. യു.എ.ഇ.യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണി ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. സാംസ്കാരിക പരിപാടികളില്‍ മുഖ്യ അതിഥിയായി സിനിമാ നടന്‍ സിദ്ദീഖ് പങ്കെടുത്തു.യു.എ.ഇ. യില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള എല്ലാ എഞ്ചിനിയര്‍മാരുടെയും സഹകരണവും പങ്കാളിത്തവും കേരയെ ഫലപ്രദമായി മുന്നോട്ട് നയിക്കാന്‍ തുടര്‍ന്നും ഉണ്ടാവണമെന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മൊയതീന്‍ അഭ്യര്‍ഥിച്ചു.
  - e പത്രം    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

All the best Moideen!

May 4, 2008 8:27 PM  

അഭിനന്ദനങ്ങള്‍ :)

May 5, 2008 2:24 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്തിരൂര്‍ പ്രവാസികള്‍ കലാസന്ധ്യ സംഘടിപ്പിച്ചു
തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം, ദുബായില്‍ കലാസന്ധ്യ സംഘടിപ്പിച്ചു. ഗാനമേളയും നൃത്തങ്ങളും അടക്കം വിവിധ കലാ പരിപാടികളാണ് അരങ്ങേറിയത്. ചടങ്ങില്‍ നിസാര്‍ സയ്ദിന് വാഗണ്‍ ട്രാജഡി സ്മാരക അവാര്‍ഡ് ബഷീര്‍ പടിയത്ത് സമ്മാനിച്ചു. സദാശിവന്‍ ആലമ്പറ്റ, ഹാരിസ് പയ്യോളി, വി. അബ്ദുറഹ്മാന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്03 May 2008
സൃഷ്ടി പ്രൊഡക്ഷന്‍സിന്റെ "സ്ത്രീത്വം" - ഒരു സ്ത്രീയുടെ യാത്ര ദുബായില്‍
സൃഷ്ടി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന "സ്ത്രീത്വം" - ഒരു സ്ത്രീയുടെ യാത്ര മേയ്‌ മൂന്നിന്‌ വൈകീട്ട്‌ ഏഴു മണിക്ക്‌ ദുബൈ ഇന്ത്യന്‍ സ്കൂളിനു സമീപത്തുള്ള ഷയ്‌ഖ്‌ റാഷിദ്‌ ഓഡിറ്റോറിയത്ത്തില്‍ അരങ്ങേറും. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന്റെ കച്ചവട തല്‌പ്പര്യമില്ലാത്ത പ്രചാരകരാണ്‌ "സൃഷ്ടി" എന്ന് സൃഷ്ടിയുടെ അവതാരകരായ വിനീത പ്രതീഷ്‌, ഷീല വിജയന്‍, റീനാ മോഹന്‍ എന്നിവര്‍ പറഞ്ഞു. “ഞങ്ങളുടെ ആദ്യത്തെ നിര്‍മ്മിതി 2005 ല്‍ ആയിരുന്നു. അതിനു ശേഷം ഞങ്ങള്‍ക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതു വരെ രണ്ടു ശാസ്ത്രീയ നൃത്ത ശില്‍പ്പങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ വിജയവും ജനങ്ങളുടെ സ്വീകരണവും ഞങ്ങളെ വീണ്ടും പുതിയ സൃഷ്ടിയുമയി നിങ്ങളുടെ മുമ്പില്‍ വരാന്‍ പ്രചോദനം നല്‍കുന്നു.
ഇത്തവണ ഞങ്ങള്‍ അവതരിപ്പിക്കുന്നത്‌ "സ്ത്രീത്വം" - ഒരു സ്ത്രീയുടെ യാത്ര. ഈ നൃത്ത നാടകം അഞ്ച്‌ ഭാരതീയ പുരാണ സ്ത്രീ കഥാപത്രങ്ങളെ കോര്‍ത്തിണക്കികൊണ്ടാണ്‌ സംവിധാനം ചെയ്തിട്ടുള്ളതു. "സ്ത്രീത്വം" ത്തില്‍ നിങ്ങള്‍ക്കു നിങ്ങളുടെ തന്നെ അമ്മ, ഭാര്യ, സഹോദരി, മകള്‍, സ്നേഹിത എന്നിവരെ ദര്‍ശിക്കാന്‍ കഴിയുമെന്നു ഉറപ്പാണ്.
ഇരുപതില്‍പ്പരം നര്‍ത്തകിമാര്‍ അവതരിപ്പിക്കുന്ന "സ്ത്രീത്വം" അവര്‍ണ്ണനീയമായ ഒരു അനുഭൂതിയുളവാക്കുമെന്നതില്‍ സംശയമില്ല എന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്01 May 2008
GMMA 2008 മെയ് 9ന് ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയില്‍
മൂന്നാമത് ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡ് (GMMA 2008) മെയ് 9ന് ദുബായ് എയര്‍പോര്‍ട്ട് എക്സ്പോ വെസ്റ്റ് ഹാളില്‍ നടക്കും. ADVA Advertising സംഘടിപ്പിക്കുന്ന ഈ അവാര്‍ഡ് ഗള്‍ഫിലെ ഏറ്റവും വലിയ സംഗീത അവാര്‍ഡും ആഘോഷവുമാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ സംഗീതജ്ഞരും മലയാളം സംഗീത രംഗത്തെ എല്ലാ പ്രമുഖരും സിനിമാതാരങ്ങളും ഈ മെഗാ ഷോയില്‍ പങ്കെടുക്കും എന്ന് ADVA പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ഗള്‍ഫിലുള്ള മലയാള സംഗീത പ്രേമികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഗായകരേയും ഗാനങ്ങളേയും വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. മികച്ച ഗാനം, ഏറ്റവും ജനപ്രിയ ഗാനം, മികച്ച ഗായകന്‍, മികച്ച ഗായിക, മികച്ച സംഗീത സംവിധായകന്‍, മികച്ച ഗാന രചയിതാവ്, മികച്ച പുതിയ ഗായകന്‍, മികച്ച പുതിയ ഗായിക, മികച്ച യുഗ്മ ഗാനം, മികച്ച ആല്‍ബം, മികച്ച മാപ്പിള ഗാനം എന്നിങ്ങനെ 11 അവാര്‍ഡുകളാണ് വോട്ടിങ്ങിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. Hit 96.7 FMലൂടെ ഏറ്റവും കൂടുതല്‍ ശ്രോതാക്കള്‍ ആവശ്യപ്പെട്ട ഗാനത്തിനും അവാര്‍ഡുണ്ട്.
ഇന്റര്‍നെറ്റില്‍ കേരളമാട്രിമോണി ഡോട് കോമിലാണ് വോട്ടിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ SMS ഉം, വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരുന്ന ബാലറ്റ് പെട്ടികള്‍ വഴിയും വോട്ടിങ്ങ് നടന്നു.
ആജീവനാന്ത സംഭാവനക്കുള്ള അവാര്‍ഡ് വോട്ടിങ്ങില്‍ നിന്നും ഒഴിവാക്കി പ്രത്യേക ജൂറിയാണ് തിരഞ്ഞെടുത്തത്. ഇത്തവണത്തെ ഈ അവാര്‍ഡ് എസ്. പി. ബാലസുബ്രമണ്യത്തിനാണ് ലഭിച്ചിരിക്കുന്നത്.


From Left: Mr. Ajith Menon, Programming Head HIT FM, Ms. Anu- Confident Group, Mr. Habib Rahman Director ADVA Advertising, Mr. Michael Fawcitt-CEO ADVA, Mr. Asif Thottath-Director ADVA, Mr. Bala-GM Snowhite and Mr. Omar Baddar-Marketing Manager Hyundai.


ADVA Advertising സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകര്‍ Confident Groupഉം Hyundaiയും Hit 96.7 ഉം ആണ്.
50 ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്കുകള്‍.
ഗള്‍ഫിലെ ഏറ്റവും വലീയ സംഗീത നൃത്ത വിരുന്നില്‍ എസ്.പി.ബാലസുബ്രമണ്യം, കെ.എസ്.ചിത്ര, സുജാത, വിദ്യ ബാലന്‍, കലാഭവന്‍ മണി, മധു ബാലകൃഷ്ണന്‍, ശ്വേത മേനന്‍, വിനീത് ശ്രീനിവാസന്‍, സയനോര, ജ്യോത്സ്ന, അഫ്സല്‍, ഫ്രാങ്കോ, ജോര്‍ജ് പീറ്റര്‍, റിമി ടോമി, വിധു പ്രതാപ് എന്നീ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കും.
രാത്രി എട്ട് മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്KERA Fest 2008 മെയ് 2ന്
കേരള എഞ്ചിനീയറിങ്ങ് ആലുംനി (KERA) - UAE യുടെ 2008ലെ വാര്‍ഷിക ദിന പരിപാടികള്‍ (KERA Fest 2008)ദുബായിലെ Renaissance ഹോട്ടലില്‍ വെച്ച് മെയ് 2ന് നടക്കും. യു.എ.ഇ.യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണി ചടങ്ങില്‍ മുഖ്യ അതിഥി ആയിരിക്കും. സാംസ്കാരിക പരിപാടികളില്‍ മുഖ്യ അതിഥിയായി സിനിമാ നടന്‍ സിദ്ദീഖ് പങ്കെടുക്കും. യു.എ.ഇ. യിലുള്ള കേരളത്തിലെ എട്ട് എഞ്ചിനിയറിങ്ങ് കോളജുകളില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ KERA രൂപം കൊണ്ടിട്ട് ഇത് നാലാം വര്‍ഷമാണ്. ഇത്തവണ ഒരു പുതിയ മെമ്പറായി Cochin University College of Engineering (CUBAA) ഉം ചേര്‍ന്നിട്ടുണ്ട്.

REC Calicut (RECCA), Trichur College of Engg. (TRACE), College of Engg, Thiruvananthapuram (CETA), Kannur Engg. College (KEE), Mar Athanatius College of Engg. (MACE), Cochin University College of Ship Technology (MAST), NSS College of Engineering, Palakkad (NSSCE), TKM College of Engg, Kollam (TKMCE) എന്നീ കോളജുകളാണ് KERA യിലുള്ളത്.

രാവിലെ 9 മണിക്ക് പരിപാടികള്‍ തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്സൗഹൃദം ഫെസ്റ്റ് 2008
ജിദ്ദയില്‍ സൗഹൃദം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദം ഫെസ്റ്റ് 2008 സംഘടിപ്പിക്കും. വ്യാഴാഴ്ച രാത്രി മെര്‍സല്‍ വില്ലേജിലാണ് ഫെസ്റ്റ്. വിവിധ കലാപരിപാടികള്‍ അരങ്ങേറും.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഉദ്ഘാടനം
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഉദ്ഘാടനവും, മെയ് ദിനാഘോഷവും ഇന്ന് കെ.എസ്.സി.യില്‍ നടക്കും. കഥാക്യത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഉദ്ഘാടനം നിരവ്വഹിക്കും. വിപിന്‍ ചന്ദ്രന്‍ മെയ്ദിന പ്രഭാഷണം നടത്തും. ചടങ്ങില്‍ വച്ച് ഗിരീഷ് കുനിയിലിന്റെ പുസ്തകം ശിഹാബുദ്ദിന്‍ പ്രകാശനം ചെയ്യും. ചൊല്‍ക്കാഴ്ച്ച, നാടകം മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറും.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്വലപ്പാട് കരയാമുട്ടം സ്വദേശികളുടെ പ്രഥമ സംഗമം
വലപ്പാട് കരയാമുട്ടം സ്വദേശികളുടെ കൂട്ടായ്മയുടെ പ്രഥമ സംഗമം വെള്ളിയാഴ്ച ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ വിമാനത്താവളത്തിന് സമീപമുള്ള നാഷണല്‍ പാര്‍ക്കില്‍ രാവിലെ പത്ത് മുതലാണ് സംഗമം. കൂടൂതല്‍ വിവരങ്ങള്‍ക്ക് 050-4963345 എന്ന നമ്പറില്‍ വിളിക്കണം.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറം അവാര്‍ഡ് ദാന സമ്മേളനം
ഗള്‍ഫ് മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറം അവാര്‍ഡ് ദാന സമ്മേളനം ഇന്ന് ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ വര്‍ഷിപ്പ് സെന്‍ററില്‍ രാത്രി എട്ടിനാണ് പരിപാടി. ഒറീസയില്‍ വധിക്കപ്പെട്ട മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്‍റെ ഭാര്യ പത്മശ്രീ ഗ്ലാഡിസ് സ്റ്റെയിന്‍സ് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
റൈറ്റേഴ്സ് ഫോറം സാഹിത്യ മത്സരത്തിലെ വിജയികളെ സമ്മേളനത്തില്‍ ആദരിക്കും.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്ഫ്രണ്ട്സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജിദ്ദയില്‍ ആരംഭിച്ചു
ഉദ്ഘാടന മത്സരത്തില്‍ അല്‍ ദൊറാക് ക്ലബ് വിജയികളായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എ.സി.സി. യെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. മുസ്ലീം ലീഗ് നേതാവ് മായിന്‍ ഹാജി, ഷിഫാ ജിദ്ദാ പോളിക്ലിനിക് എം.ഡി. പി.എ. അഭ്ദുറഹ്മാന്‍ എന്നിവര്‍ നേരത്തെ കളിക്കാരുമായി പരിചയപ്പെട്ടു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റിന് പുതിയ ഭരണ സമിതി
യുണൈറ്റഡ് ഫ്രണ്ടിന്റെ പാനലില്‍ നിന്നും ജയിച്ച 14 പേരും മെമ്പേഴ്സ് മൂവ്മെന്‍റ് യൂണിറ്റിന്റെ പാനലില്‍ നിന്നും വിജയിച്ച 3 പേരുമാണ് സ്ഥാനമേറ്റത്. പ്രസിഡന്‍റ് ഡോ. സുധാകരന്‍, ജനറല്‍ സെക്രട്ടറി ജിമ്മി, ശശി സ്റ്റീഫന്‍, പോള്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്മനോജ് കുറൂരുമായി അഭിമുഖം ഏഷ്യാനെറ്റ് ചൊല്ലരങ്ങില്‍
യുവ കവിയും ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി കനക്ശ്രീ അവാര്‍ഡ് ജേതാവുമായ മനോജ് കുറൂരുമായുള്ള അഭിമുഖം വെള്ളിയാഴ്ച്ച ഏഷ്യാനെറ്റ് റേഡിയോ ചൊല്ലരങ്ങില്‍ പ്രക്ഷേപണം ചെയ്യും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ചൊല്ലരങ്ങ് എന്ന പരിപാടിയിലെ കാവ്യജീവിതം എന്ന പംക്തിയിലാണ് അഭിമുഖം പ്രക്ഷേപണം ചെയ്യുക.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്