31 March 2008

ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നിന്നും ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ്ബ് രാജി വച്ചു



ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നിന്നും ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ്ബ് രാജി വച്ചു.

പ്രസിഡന്റിനും, അംഗങ്ങളുക്കും രാജിവയ്ക്കാനുള്ള കാരണങ്ങള്‍ നിരത്തിക്കൊണ്ട് ബിജു ഇ മെയില്‍ അയച്ചിരിക്കുകയാണ്.

ഐ.എം.എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന, ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറായെന്നും, മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകരല്ലാത്തവര്‍, സംഘടനയെ വ്യക്തി താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ബിജു ആരോപിക്കുന്നു.

ബിജു ആബേല്‍ ജേക്കബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അധിക്യതര്‍ തടഞ്ഞതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഐ.എം.എഫ് അന്വേഷക്കമ്മിഷനെ വച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല എന്നും ബിജു ആരോപിക്കുന്നു.

സംഘടനയുടെ മുന്‍ പ്രസിഡന്റ് ഫുജൈറ ജയിലില്‍ കഴിയുന്നതിന്റെക്കുറിച്ച് സംഘടന അന്വേഷണം നടത്തണമെന്നും ആവശ്യമെങ്കില്‍ സഹായം ചെയ്യണമെന്നും ബിജു ഇ മെയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ഇന്ത്യന്‍ മീഡിയ ഫോറം എക്സിക്യുട്ടീവ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ്

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രൊഫ. ശോഭീന്ദ്രന് ദുബായില്‍ സ്വീകരണം

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വൃക്ഷ മിത്ര അവാര്‍ഡ് നേടിയ പ്രൊഫ. ശോഭീന്ദ്രന് ദുബായില്‍ സ്വീകരണം നല്‍കുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കേളേജ് അലുംമ്നിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രീല്‍ നാലിന് വൈകുന്നേരം അഞ്ചര മുതല്‍ അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലെ നഷ്വന്‍ ഹാളിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്വീകരണത്തോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും ഗസല്‍ നിശയും അരങ്ങേറും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഒളിമ്പ്യന്‍മാരെ ആദരിച്ചു

ഒളിമ്പ്യന്‍മാരായ ഷൈനി വില്‍സണ്‍, ഗുരുബച്ചന്‍സിംഗ് രണ്‍‍ധാവ എന്നിവരെ ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഇന്ത്യന്‍ കായിക രംഗത്തിന് ഇരുവരും നല്‍കിയ സംഭാവനകളെ മാനിച്ചാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ദോഹയില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, എംബസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ പ്രവാസി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.എം.സി.സി. സഹായമെത്തിച്ചു

ദോഹയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ നഷ്ടമുണ്ടായ മലയാളികള്‍ക്ക് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഖത്തര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ സഹായമെത്തിച്ചു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശികളായ 12 പേര്‍ക്കാണ് ധനസഹായമുള്‍പ്പടെയുള്ളവ നല്‍കിയത്. തീപിടുത്തത്തില്‍ നിരവധി കടകള്‍ കത്തി നശിച്ചിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തിരുമുറ്റം അക്ഷരക്കൂട്ടം

തിരുമുറ്റം അക്ഷരക്കൂട്ടം അടുത്ത മാസം മൂന്നിന് ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് പരിപാടിയില്‍ കഥകളും കവിതളും അവതരിപ്പിക്കാം.

മികച്ച സൃഷ്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍‍കും. ദോഹയിലെ പ്രശസ്ത എഴുത്തുകാരും പരിപാടിയില്‍ സംബന്ധിക്കും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി കുടുംബ സംഗമം

ദമാമിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി കുടുംബ സംഗമം നടത്തി. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. ചിത്ര രചനാ മത്സര വിജയികളേയും സാമൂഹ്യ പ്രവര്‍‍ത്തകരേയും ചടങ്ങില്‍ ആദരിച്ചു. അബ്ദുല്ല നസീര്‍, ജോണ്‍ തോമസ്, നസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇസ്ലാമിക സംഗീത സന്ധ്യ സംഘടിപ്പിച്ചു

ജിദ്ദയില്‍ ഐ.ഡി.സിയുടെ ആഭിമുഖ്യത്തില്‍ ഇസ്ലാമിക സംഗീത സന്ധ്യ സംഘടിപ്പിച്ചു. ഐഡിസുടെ ദശവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടി. കെ.എ.കെ ഫൈസി ഉദ്ഘാടനം ചെയ്തു. എം.എസ് അലി, ജമാല്‍ പാഷ, സലീം നിലമ്പൂര്‍, മഷൂദ് തങ്ങള്‍, ഹാരിസ് മോങ്ങം തുടങ്ങിയവരുടെ നേതൃത്വം നല്‍കി.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാധ്യമ പ്രവര്‍ത്തകരെ റിയാദ് കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ആദരിക്കുന്നു

സൗദിയിലെ മാധ്യമ പ്രവര്‍ത്തകരെ റിയാദ് കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ആദരിക്കുന്നു. ഏഷ്യാനെറ്റ് പ്രതിനിധി ജലീല്‍ കണ്ണമംഗലം, മലയാളം ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.യു ഇഖ്ബാല്‍, ചന്ദ്രികയിലെ റഫീഖ് ഹസന്‍ വെട്ടത്തൂര്‍, ബഷീര്‍ പാങ്ങോട്, നജീം കൊച്ചുകലുങ്ക് എന്നിവരെയാണ് ആദരിക്കുന്നത്. ഏപ്രീല്‍ 14 ന് റിയാദില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും. ഇന്ത്യന്‍ അംബാസഡര്‍ എം.ഒ.എച്ച് ഫാറൂഖ് പരിപാടിയില്‍ സംബന്ധിക്കും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



30 March 2008

അല്‍മനാര്‍ ആയുര്‍വേദിക് സെന്ററിന്റെ അജ്മാന്‍ സെന്റര്‍ അടുത്ത മാസം ആരംഭിക്കും



ഷാര്‍ജ : കഴിഞ്ഞ 4 വര്‍ഷമായി യു.എ.ഇ. യില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ ആയുര്‍വേദിക് സെന്ററിന്റെ പുതിയ ശാഖ ഏപ്രില്‍ മധ്യത്തോടെ അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിക്കും.

കണ്ണൂരില്‍ ഡോ. ജലീല്‍ ഗുരുക്കളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പി.കെ.എം. ആയുര്‍വേദിക് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് ഗള്‍ഫ് മേഖലയില്‍ അല്‍മനാര്‍ പ്രവര്‍ത്തനം നടത്തുന്നത്.

യു.എ.യില്‍ ഇപ്പോള്‍ ഷാര്‍ജയിലും, മദാമിലുമാണ് ആയുര്‍വേദിക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
അജ്മാന്‍ മുഷ് രിഫ് മേഖലയില്‍ വിശാലമായ സെന്ററാണ് പുതിയതായി പ്രവര്‍ത്തനം തുടങ്ങുക.

ആയുര്‍വേദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും നല്‍കാന്‍ സെന്റര്‍ സജ്ജമാണെന്ന് ഇതിന് മേല്‍നോട്ടം വഹിക്കുന്ന ഡോ. ജലീല്‍ ഗുരുക്കള്‍ പറഞ്ഞു.

ഗുരുക്കളുടെ നേത്വത്തില്‍ 3 ഡോക്ടര്‍മാരും അജ്മാന്‍ സെന്ററിന് വേണ്ടി പ്രവര്‍ത്തിക്കും. ഡോ. ദിലീപ്, ഡോ. കവിത, ഡോ. അബ്ദുള്‍ റഷീദ് എന്നിവരാണ് അജ്മാനില്‍ ചികിത്സാവിധികള്‍ക്ക് നേത്വത്വം നല്‍കുക.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സിജിയുടെ കരിയര്‍ മേള ശ്രദ്ധേയമായി

ജിദ്ദയില്‍ സിജിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കരിയര്‍ മേള ശ്രദ്ധേയമായി. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം, മഹല്ല് എംപര്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 March 2008

അക്കാഫ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ ഏപ്രില്‍ 25 ന് ഷാര്‍ജയില്‍




അക്കാഫ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ അടുത്ത മാസം 25 ന് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.

അതോടനുബന്ധിച്ച് ഉച്ചക്ക് രണ്ടിന്, കുമ്മാട്ടിക്കളി, തെയ്യം, കഥകളി, മോഹിനിയാട്ടം, തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറുന്ന കാര്‍ണിവല്‍ നടക്കുമെന്ന് അക്കാഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒന്‍പതാമത്തെ വര്‍ഷമാണ് അക്കാഫ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തുന്നത്.

ഏപ്രില്‍ 11 ന് ദുബായ് ജുമൈറ ബീച്ച് ഹോട്ടലില്‍ വച്ച് വിപുലമായ ബിസിനസ് മീറ്റ് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ബി.എ.മഹ്മൂദ്, രാജേഷ് പിള്ള, ജൂബി കുരുവിള, റോയ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

അക്കാഫ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 050 305 1001, 050 642 64 96 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 March 2008

കെ.ടി.മുഹമ്മദ് അനുസ്മരണം ഇന്ന്


ദല സംഘടിപ്പിക്കുന്ന കെ.ടി.മുഹമ്മദ് അനുസ്മരണം ഇന്ന് ദുബായില്‍ നടക്കും. നാടകകൃത്ത് ജോയ് മാത്യു, സാംസ്ക്കാരിക പ്രവര്‍ത്തകന്‍ ജ്യോതികുമാര്‍ എന്നിവര്‍ സംസാരിക്കും

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഏഷ്യാനെറ്റ് വിഷുക്കൈനീട്ടം

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന വിഷുക്കൈനീട്ടം ഇന്ന് ദുബായില്‍ അരങ്ങേറും.

അല്‍നാസര്‍ ലിഷര്‍ലാന്റില്‍ വൈകുന്നേരം 7 മണിക്കാണ് അഭിനേത്രി ശോഭന, ഗായകന്‍ വേണുഗോപാ‍ല്‍, ഹാസ്യതാരം സുരാജ് വെഞ്ഞാറുമൂട് തുടങ്ങിയവര്‍ പങ്കെടുക്കുന്ന വിഷുക്കൈനീട്ടം അരങ്ങേറുക.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)ന്‍റെ മേഖലാ സമ്മേളനങ്ങള്‍

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം)ന്‍റെ മേഖലാ സമ്മേളനങ്ങള്‍ 28,29 തീയതികളില്‍ ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നടക്കും. സമ്മേളനങ്ങള്‍ പാര്‍ട്ടി ലീഡര്‍ കെ.എം മാണി ഉദ്ഘാടനം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി തോമസ് കുതിരവട്ടം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 28 ന് വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലും 29 ന് വൈകീട്ട് അഞ്ചിന് അബുദാബി ഫുഡ് ലാന്‍ഡ് ഓഡിറ്റോറിയത്തിലുമാണ് സമ്മേളനങ്ങള്‍. അദ്ധ്വാന വര്‍ഗ സിദ്ധാന്തവും മാര്‍ക്സിസവും ഒരു താരതമ്യ പഠനം എന്ന വിഷയത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സിമ്പോസിയവും സംഘടിപ്പിച്ചിട്ടുണ്ട്. 28 ന് വൈകുന്നേരം മൂന്നരയ്ക്കാണ് പരിപാടി. കെ.എം മാണി, ഐസക് പട്ടാണിപ്പറമ്പില്‍, കെ.എല്‍ ഗോപി, നിസാര്‍ സെയ്ദ് എന്നിവര്‍ പങ്കെടുക്കും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post