30 June 2008

ഉംറ & സിയാറത്ത്‌ സംഘം ജൂലൈ 2നു പുറപ്പെടുന്നു

മുസ്വഫ എസ്‌. വൈ. എസ്‌. സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിക്കുന്ന വിശുദ്ധ ഉംറ & സിയാറത്ത്‌ യാത്രയുടെ 54 പേര്‍ അടങ്ങുന്ന ആദ്യ ബാച്ച്‌ ജൂലൈ 2നു ബുധനാഴ്ച വൈകീട്ട്‌ 6 മണിക്ക്‌ മുസ്വഫ ശ അബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ നടക്കുന്ന യാത്രയയപ്പിനു ശേഷം പുറപ്പെടുന്നതാണ്‌.




നിരവധി തവണ ഉംറ സംഘത്തിനു നേത്യത്വം നല്‍കിയ യുവ പണ്ഡിതനും മുസ്വഫ എസ്‌. വൈ. എസ്‌. ജന. സെക്രട്ടറിയുമായ അബ്‌ദുല്‍ ഹമീദ്‌ സഅദി ഈശ്വരമംഗലമാണു സംഘത്തിന്റെ അമീര്‍.




ആദ്യം മക്കയിലേക്ക്‌ പോവുന്ന സംഘം ഉംറ നിര്‍വഹണം കഴിഞ്ഞ്‌ ജുലൈ എഴാം തിയ്യതി ബദര്‍ വഴി മദീന സിയാറത്തിനായി പുറപ്പെടുന്നതും ജുലൈ പതിനൊന്നാം തിയ്യതി മദീനയില്‍ നിന്നും യാത്ര തിരിച്ച്‌ 12നു മുസ്വഫയില്‍ തിരിച്ചെത്തുന്നതുമാണ്‌'. ജൂലൈ 23 നു പുറപ്പെടുന്ന രണ്ടാമത്‌ സംഘത്തെ നയിക്കുന്നത്‌ യുവ പണ്ഡിതനും പ്രഭാഷകനും നിരവധി തവണ ഹജ്ജ്‌ -ഉംറ സംഘത്തെ നയിച്ചിട്ടുള്ള കെ. കെ. എം. സഅടിയാണ്‌.




റമളാനില്‍ സംഘടിപ്പിക്കുന്ന ഉംറ - സിയാറത്ത്‌ യാത്രക്കുള്ള ബുക്കിംഗ്‌ ആരംഭിച്ചതായും സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക്‌ 02 5523491 / 055 -9134144 എന്നീ നമ്പറുകളില്‍ വിളിക്കുക.




-ബഷീര്‍ വെള്ളറക്കാട്

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



KMCC ബാലുശ്ശേരിയ്ക്ക് പുതിയ പ്രസിഡന്റ്

അബുദാബി ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി പുതിയ പ്രസിഡന്‍റായി അഷ്രഫ് അണ്ടിക്കോടിനേയും ജനറല്‍ സെക്രട്ടറിയായി സിറാജ് നടുവണ്ണൂരിനേയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ബാലുശ്ശേരി മണ്ഡലത്തിലെ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സുബൈര്‍ പീടിയേക്കലിന്‍റെ പ്രഭാഷണം

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ബര്‍ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ബുര്‍ദുബായ് ബസ് സ്റ്റാന്‍റിനടുത്തുള്ള മസ്ജിദില്‍ സുബൈര്‍ പീടിയേക്കലിന്‍റെ പ്രഭാഷണം ഉണ്ടായിരിക്കും. ഇശാ നമസ്കാരത്തിനു ശേഷമാണ് പ്രഭാഷണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജയില്‍ ഖുര്‍ ആന്‍ ക്ലാസ്

എസ്. കെ. എസ്. എസ്. എഫ് ഷാര്‍ജ കമ്മിറ്റിയുടേയും ഇന്ത്യന്‍ ഇസ്ലാമിക് ദ അ്വാ സെന്‍ററിന്‍റേയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ഖുര്‍ ആന്‍ ക്ലാസ് നാളെ നടക്കും. പണ്ഡിതന്‍ ത്വാഹാ സുബൈര്‍ ഹുദവി എടുക്കുന്ന ക്ലാസ് ഷാര്‍ജ ദ അവാ സെന്‍ററില്‍ രാത്രി 10 മണിക്കു തുടങ്ങും.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സര്‍ക്കാര്‍ നീക്കം അപകടകരം - ഇസ്‌ലാഹി സെന്റര്‍

ദുബായ്: മതനിരാസം പ്രചരിപ്പിക്കാന്‍ വിദ്യാര്‍ഥികളെ പാകപ്പെടുത്തുന്ന കേരള സര്‍ക്കാറിന്റെ നീക്കം മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ഇസ്‌ലാഹി സെന്റര്‍ യു.എ.ഇ. കേന്ദ്ര കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ദുബായ് അല്‍ അവീര്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇസ്‌ലാഹി സെന്റര്‍ യു.എ.ഇ. കേന്ദ്ര കൗണ്‍സില്‍ മീറ്റീല്‍ പി.എ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും വരുന്ന ആറു മാസ ക്കാലത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖയും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വി.പി. അഹമ്മദ്കുട്ടി മദനി, പി.കെ. സലാഹുദ്ദീന്‍, കെ.എ. ജമാല്‍, മുജീബ് പി.ഐ., ജാബിര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.




-റസാഖ് പെരിങ്ങോട്









0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 June 2008

“നിറക്കൂട്ട്” ജൂലായ് 11ന് അബുദാബിയില്‍

യു.എ.ഇ. യിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി “കല” അബുദാബി നടത്തുന്ന “നിറക്കൂട്ട്” എന്ന ചിത്രകലാ ഉത്സവം ജൂലായ് 11ന് അബുദാബി മലയാളി സമാജത്തില്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചിത്രകലാ മത്സരത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്.




6 മുതല്‍ 9 വയസ്സ് വരെ സബ് ജൂനിയര്‍ വിഭാഗവും 9 മുതല്‍ 12 വയസ്സു വരെ ജൂനിയര്‍ വിഭാഗവും 12 മുതല്‍ 17 വയസ്സ് വരെ സീനിയര്‍ വിഭാഗവും ആയിട്ടാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളറിലും, സീനിയര്‍ വിഭാഗത്തില്‍ പെന്‍സില്‍ സ്കെച്ചിലുമാണ് ചിത്രങ്ങള്‍ വരയ്ക്കേണ്ടത്. ജൂലായ് 11ന് വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ അബുദാബി മലയാളി സമാജത്തിലാണ് മത്സരം നടക്കുക. ഒന്നര മണിക്കൂറാണ് മത്സര സമയം. ചിത്ര രചനയ്ക്കുള്ള വിഷയം മത്സര സമയത്ത് നല്‍കും.




ഓരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനത്തിന് സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റും രണ്ടാം സ്ഥാനത്തിന് വെള്ളി മെഡലും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനത്തിന് വെങ്കല മെഡലും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. അപേക്ഷാ ഫോറങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും 050-2986326, 050-5415472, 050-6154020 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷാ ഫോറം ജൂലായ് 8നു മുമ്പായി അബുദാബി മലയാളി സമാജത്തിലോ kalauae@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കണമെന്ന് “കല” ജനറല്‍ സെക്രട്ടറി പി.പി. ദാമോദരന്‍ അറിയിച്ചു.

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

Best Wishes...!!!!!!!!!!!!!!

July 9, 2008 4:10 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 June 2008

കേളി ബദിയ കമ്മറ്റിയ്ക്ക് പുതിയ യൂണിറ്റ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയാ കമ്മിറ്റിക്കു കീഴില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേളിയുടെ അമ്പത്തിയാറാമത്തെ യൂണിറ്റായി സൂക്ക് ദൗലി നിലവില്‍ വന്നു. ബദിയ ഏരിയാ പ്രസിഡന്റ് റഫീഖ് പാലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണ യോഗം കേളി സെക്രട്ടറി കെ. പി. എം. സാദിഖ് ഉദ്ഘാടനം ചെയ്തു. പുതിയ യൂണിറ്റിന്റെ ഭാരവാഹികളായി ഷരീഫ് (പ്രസിഡന്റ്), സുലൈമാന്‍, മനു മുഹമ്മദ് (വൈ. പ്രസിഡന്റ്), ഹനീഷ് ഇസ്മായില്‍ (സെക്രട്ടറി), മുരളിധരന്‍, സൈഫുദ്ദീന്‍ (ജോ. സെക്രട്ടറി), ശശികുമാര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.




കേളി ബദിയ ഏരിയാ ജോ. സെക്രട്ടറി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സാംസ്‌കാരിക വിഭാഗം ആക്ടിംഗ് കണ്‍വീനര്‍ കാര്‍ത്തികേയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഉദയഭാനു രാഷ്ട്രീയ വിശദീകരണം നല്‍കി. ബദിയ ഏരിയാ സെക്രട്ടറി വിനോദ് പാനല്‍ അവതരിപ്പിച്ചു. രാധാകൃഷണന്‍, ശശീന്ദ്രന്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പുതിയ യൂണിറ്റന്റെ സെക്രട്ടറി ഹനീഷ് ഇസ്മായില്‍ നന്ദി പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'വേനല്‍ തനിമ - 2008' സമാപിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായ് കുവൈത്ത് തനിമ ഒരുക്കിയ വ്യക്തിത്വ വികസന പരിശീലന കളരിയായ 'വേനല്‍ തനിമ - 2008' സമാപിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പരിപാടി നടന്നത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ ത്രിദിന ശില്പശാലയില്‍ പങ്കെടുത്തു. സമാപനത്തിന്റെ ഭാഗമായി കേരള സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ കെ.എന്‍.കെ. നമ്പൂതിരിയും കുട്ടികളും തമ്മിലുള്ള മുഖാമുഖം നടന്നു.



തുടര്‍ന്ന് സമാപന സമ്മേളനത്തിന് വിദ്യാര്‍ഥികള്‍ നേതൃത്വം നല്കി. 'വേനല്‍തനിമ- 2008 സ്മരണിക' യുടെ ആദ്യ പ്രതി ഇന്ദിരാ കൃഷ്ണന്‍ പ്രകാശനം ചെയ്തു. മ്യൂസിക് തെറാപ്പി, വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്‌കിറ്റുകള്‍, സംഘ ഗാനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സമാപന ചടങ്ങില്‍ അരങ്ങേറി.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 June 2008

ബാച്ച് ചാവക്കാട്

ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ബാച്ച് ചാവക്കാടിന്റെ പ്രവര്ത്തനോല്ഘാടനം ജൂണ്‍ 26, വ്യാഴാഴ്ച രാത്രി 08:30 മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ (മിനി ഹാള്‍) നടക്കും. ഉല്‍ഘാടനത്തോടനുബന്ധിച്ച് വിവിധ കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറുന്നതാണ്. പരിപാടിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 June 2008

പ്രതിവാര യോഗം

കലാ -സാഹിത്യ -സാംസ്കാരിക വേദിയായ സംസ്കാരയുടെ ദുബായ് കമ്മിറ്റിയുടെ പ്രതിവാര യോഗം നാളെ ചേരും.

ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടല്‍ അപ്പാര്‍ട്ട് മെന്‍റ് ഹാളില്‍ നാലെ വൈകിട്ട് 8 മണിക്ക് യോഗം തുടങ്ങും.

യോഗത്തില്‍ പ്രവാസി എഴുത്തുകാരിയായ സക്കീന ബഷീറിന്‍റെ ചെറു കഥാ സമാഹാരമായ - ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്- എന്ന പുസ്തകത്തിന്‍റെ പ്രകാശനവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 65 85 379 എന്ന നമ്പരില്‍ ബന്ധപ്പെടുക.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.എം.സി.സി. വ്യവസായ പ്രമുഖരെ ആദരിയ്ക്കുന്നു

തങ്ങളുടെ മുപ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബഹറൈനിലെ കെ.എം.സി.സി. പ്രവാസി ഭാരതീയരായ വ്യവസായ പ്രമുഖരെ ആദരിയ്ക്കുന്നു. യു.എ.ഇ. എക്സ്ചേഞ്ച് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി, സൌദിയിലെ നാസര്‍ അല്‍ ഹജ്രി കോര്‍പ്പറേഷന്‍ എം.ഡി.യും ബഹറൈന്‍ നിവാസിയുമായ ഡോ. രവി പിള്ള, കുവൈറ്റിലെ വ്യവസായിയായ ടൊയോട്ട സണ്ണി എന്നറിയപ്പെടുന്ന ശ്രീ എം. മാത്യൂസ് എന്നിവര്‍ക്ക് പ്രവാസി അവാര്‍ഡുകള്‍ നല്‍കിയാണ് ആദരിയ്ക്കുന്നത്.




എം.കെ. ഗ്രൂപ്പ് എം.ഡി. പദ്മശ്രീ എം.എ.യൂസഫലിയെയും ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മൊഹമ്മദലിയെയും ഇതേ അവാര്‍ഡിന് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പിന്നീടൊരു ദിവസം ആയിരിയ്ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.




ഇന്ത്യന്‍ സ്ഥാനപതി ശ്രീ ബാലകൃഷ്ണ ഷെട്ടി മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങില്‍ പാണക്കാട് ശിഹാബ് തങ്ങള്‍, അബ്ദു സമദ് സമദാനി എന്നിവര്‍ പങ്കെടുക്കും.




ഇന്ന് രാത്രി നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 June 2008

കടമ്മനിട്ട അനുസ്മരണവും കാവ്യസന്ധ്യയും

മനാമ: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിക്കുവാന്‍ ബഹറൈന്‍ പ്രേരണ തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് അനുസ്മരണ പ്രഭാഷണവും കവിയരങ്ങും സംഘടിപ്പിച്ചു. ചടങ്ങില്‍ സിനു കക്കട്ടില്‍ ഉത്തരാധുനീകത മലയാള കവിതയില്‍ എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. കാലഘത്തിന്റെ കഥ പറയുന്നതായിരിക്കണം കവിത എന്ന് കവിതകള്‍ വിലയിരുത്തിക്കൊണ്ട് ശ്രീ. ഇ. എ. സലീം അഭിപ്രായപ്പെട്ടു.




കവിത എന്തായിരിക്കണം എന്ന് അഭിപ്രായപ്പെട്ട ശ്രീ ഇ. എ. സലീമിന്റെ വാദഗതികളെ കവികള്‍ സ്വന്തം കവിത കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും നേരിട്ടത് കവിതയിലെ പുതു തലമുറയിലെ കവികളുടെ ശക്തിയെ എടുത്തു കാണിക്കുന്ന അനുഭവമായിരുന്നു.




ശ്രീ. എം. കെ. നമ്പ്യാര്‍, സീന ഹുസ്സൈന്‍, ബാജി, കവിത. കെ. കെ., മൊയ്തീന്‍ കായണ്ണ, അനില്‍കുമാര്‍, സുധി പുത്തന്‍ വേലിക്കര, രാജു ഇരിങ്ങല്‍, സജീവ് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ച് സംസാരിക്കുകയുണ്ടായി.




ചടങ്ങുകള്‍ക്ക് പ്രചണ്ഢ താളവുമായ് കടമ്മനിട്ട കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.



- രാജു ഇരിങ്ങല്‍

രാജു ഇരിങ്ങലിന്‍റെ ബ്ലോഗ്:
ഞാന്‍ ഇരിങ്ങല്‍: http://komathiringal.blogspot.com/
http://komath-iringal.blogspot.com/
e വിലാസം : komath.iringal@gmail.com

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ബഹ്‌റൈനില്‍ നിന്നും ഉള്ള ഈ വാര്‍ത്തവായിക്കുമ്പോള്‍ അവിടത്തെ ദിവസങ്ങള്‍ ഓര്‍ത്തുപോകുന്നു.കേരളസമാജവും,പ്രതിഭയും, പ്രേരണയും തുടങ്ങി നിരവധി സംഘടനകള്‍ കൂട്ടായ്മകള്‍ അവിടത്തെ മലയാളസാഹിത്യവും സിനിമയും രാഷ്ട്രീയവും എല്ലാം ഉള്‍പ്പെട്ട ചര്‍ച്ചകളും മറ്റും ഓര്‍ത്തുപോകുന്നു. ezപ്രേരണയുടെ പ്രവര്‍ത്തകര്‍ക്ക്‌ ആശംസകള്‍.

June 29, 2008 9:11 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 June 2008