08 January 2009

മദ്യപന്മാരെ പിടി കൂടാന്‍ ദുബായില്‍ ശ്വാസ പരിശോധന

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ദുബായ് പോലീസ് റോഡുകളില്‍ ശ്വാസ പരിശോധന ആരംഭിക്കുന്നു. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. 76 പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ മരിച്ചത്. ബര്‍ദുബായ്, ദേര എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രീത്ത് ടെസ്റ്റില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയാല്‍ സ്ഥിരീകരിക്കാന്‍ രക്ത പരിശോധനയും നടത്തും. പിടികൂടിയല്‍ 30,000 ദിര്‍ഹം വരെ പിഴയും അറസ്റ്റും നേരിടേണ്ടി വരും.

Labels: , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി.

ബഹ്റിനില്‍ നിന്ന് സ്വീഡനിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ അംബാസഡര്‍ ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി. വ്യക്തികളും സംഘടനകളും തമ്മില്‍ പരസ്പരമുള്ള മത്സരം ഒഴിവാക്കണമെന്നും ഇന്ത്യന്‍ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രധാനമായും ഏറ്റെടുക്കണമെന്നും സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ്ജ് ജോസഫ് അടുത്തമാസം ബഹ്റിന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും.

Labels: , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വില കുറഞ്ഞു തുടങ്ങി

ദുബായില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതും സാധനങ്ങളുടെ വില കുറയുന്നതുമാണ് ഇതിന് കാരണം. പച്ചക്കറിയിലും പഴ വര്‍ഗ്ഗങ്ങളിലും 30 ശതമാനത്തിന്‍റെ വിലക്കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു. എണ്ണ വില കുറയുന്നത് അനുസരിച്ച് സാധനങ്ങളുടെ വില കുറയ്ക്കാന്‍ ചില്ലറ വില്പനക്കാരുമായി യു. എ. ഇ. സാമ്പത്തിക മന്ത്രാലയം നേരത്തെ തന്നെ ധാരണയായിരുന്നു.

Labels: , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 January 2009

അക്ഷര മുദ്ര പുരസ്കാരം കെ. എ. ജെബ്ബാരിക്ക്

അക്ഷര കൂട്ടത്തിന്റെയും പാം പബ്ലിക്കേ ഷന്‍സിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 9 ന് നടക്കുന്ന സര്‍ഗ്ഗ സംഗമത്തില്‍ സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരിക്ക് അക്ഷര മുദ്ര പുരസ്കാരം സമ്മാനിക്കും. ഗള്‍ഫിലെ മികച്ച സാഹിത്യ സാമൂഹ്യ പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്ന ഈ പുരസ്കാരം കെ. എ. ജെബ്ബാരിക്ക് പുറമെ അഡ്വ. വൈ. എ. റഹീമിനും ചടങ്ങില്‍ വെച്ചു നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.

Labels: , , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 January 2009

സര്‍ഗ്ഗ സംഗമം ജനുവരി 9ന്

അക്ഷര കൂട്ടം സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ഗ്ഗ സംഗമം ജനുവരി 9 വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി പത്ത് മണി വരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹോളില്‍ നടക്കും. ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും. ചര്‍ച്ച, രംഗാവിഷ്കാരങ്ങള്‍, പുസ്തക പ്രദര്‍ശനം, സാഹിത്യ സമ്മേളനം, അക്ഷര പുരസ്കാരങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍ എന്നിവയാണ് കാര്യ പരിപാടികള്‍. വിശദ വിവരങ്ങള്‍ക്ക് : മനാഫ് കച്ചേരി (050 2062950)




- സുനില്‍ രാജ്

Labels: , , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുറഞ്ഞ വരുമാനക്കാരുടെ കുടുംബങ്ങള്‍ക്ക് വിലക്ക്

കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ കുടുംബത്തെ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് നിര്‍ബന്ധമായും വിലക്കുമെന്ന് അബുദാബി താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും. അബുദാബി താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ നാസര്‍ അല്‍ മിന്‍ഹലിയാണ് ഇത് വ്യക്തമാക്കിയത്. 2000 ദിര്‍ഹത്തില്‍ കുറഞ്ഞ മാസ ശമ്പളം ലഭിക്കുന്ന 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും.




പാചകക്കാര്‍, ഗ്രോസറി സെയില്‍സ്മാന്‍, പ്ലംബര്‍, വെല്‍ഡര്‍, മെക്കാനിക്ക്, ബാര്‍ബര്‍, ലോണ്‍ട്രി തൊഴിലാളികള്‍, റസ്റ്റോറന്‍റ് ജീവനക്കാര്‍, ഇലക്ട്രീഷ്യന്‍, സെക്യൂരിറ്റി തൊഴിലാളികള്‍, ഓഫീസ് ബോയ്, ലേബര്‍, പെയിന്‍റര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടും.




യു. എ. ഇ. നിയമ പ്രകാരം 4000 ദിര്‍ഹം മാസ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്.




കുടുംബത്തെ കൊണ്ടു വന്ന് ഇവിടെ താമസിപ്പിക്കാനും, മറ്റ് ചെലവുകള്‍ക്കും കുറഞ്ഞ വരുമാനക്കാരുടെ ശമ്പളം മതിയാവില്ല എന്നത് കൊണ്ടാണ് അധികൃതര്‍ കര്‍ശന തീരുമാനം എടുത്തിരിക്കുന്നത്. അല്ലാത്ത പക്ഷം വിസ നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.




വിസ നിയമ ലംഘനം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അബുദാബി താമസ കുടിയേറ്റ വകുപ്പ് വിലക്ക് നിര്‍ബന്ധമായും നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് 2007 നവംബറില്‍ അവസാനിച്ചത് മുതല്‍ ഇതു വരെ 25,513 വിസ നിയമ ലംഘകര്‍ പിടിക്ക പ്പെട്ടിട്ടു ണ്ടെന്ന് നാസര്‍ അല്‍ മിന്‍ഹലി വ്യക്തമാക്കി.

Labels: , , , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



02 January 2009

മെഡിക്കല്‍ ക്യാമ്പ്‌ നടത്തി

മര്‍ കസു സ്സഖാഫത്തി സ്സുന്നിയ മഹാ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌ & മര്‍ കസ്‌ കമ്മിറ്റി സംയുക്തമായി ന്യൂ മുസ്വഫയിലെ ലൈഫ്‌ ലൈന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ നടത്തി. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറിലധികം പേര്‍ ക്യാമ്പ്‌ പ്രയോജന പ്പെടുത്തുകയും ലൈഫ്‌ ലൈന്‍ ഹോസ്പിറ്റല്‍ മാനേജര്‍ അഡ്വ. എസ്‌. കെ. അബ്‌ ദുല്ല, മുഹമ്മദ്‌ മുസ്തഫ (മാര്‍ക്കറ്റിംഗ്‌ ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ ഡയരക്റ്റര്‍ ഡോ. രാജീവ്‌, ഡോ. മുഹമ്മദ്‌ റാസ ഫൈസല്‍, ഡോ. റിസ്‌ വാന്‍, ഡോ. ഫരീദ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.




മുസ്വഫ എസ്‌. വൈ. എസ്‌. പ്രസിഡണ്ട്‌ ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അ ദി തുടങ്ങിയവര്‍ സംബന്ധിച്ചു.




- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും

അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും നടന്നു. യാക്കോബായ സുറിയാനി സഭയുടെ കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാദര്‍ എല്‍ദോ കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ ഇടവക വികാരി റവ. ഫാദര്‍ തോമസ്സ് കുര്യന്‍, ക്നാനായ വികാരി റവ. ഫാദര്‍ ജോണ്‍ തോമസ്, സി. എസ്. ഐ. പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ ഐസ്സക്, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, ഫാമിലി യൂണിറ്റ് കോര്‍ഡിനേറ്റര്‍ എ. എം. എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു. എട്ടു ഫാമിലി യൂണിറ്റുകളുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ഇടവക സംഗമത്തിലെ മത്സരങ്ങളില്‍ എബനേസര്‍, മൌണ്ട് താബോര്‍, ഗത് സെമനാ, ശാലേം, സീനായി എന്നീ ഫാമിലി യൂണിറ്റുകള്‍ ട്രോഫികള്‍ കരസ്ഥമാക്കി.




സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ജനുവരി മൂ‍ന്നിന് മുളന്തുരുത്തി മലങ്കര സിറിയന്‍ ഓര്‍ത്തോഡോക്സ് തിയോളജിക്കല്‍ വൈദിക സെമിനാരിയില്‍ വെച്ച് നടത്തുവാന്‍ പോകുന്ന സൌജന്യ സമൂഹ വിവാഹത്തിന്‍റെ വിശദ വിവരങ്ങള്‍ മെത്രാപ്പൊലീത്ത കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.




യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവായുടേയും, ഇടവക മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടേയും മറ്റു മെത്രാപ്പൊലീത്തമാരുടേയും കാര്‍മ്മികത്വത്തിലാണ് സമൂഹ വിവാഹം നടക്കുക. സംസ്ഥാന മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ജന പ്രതിനിധികള്‍, മത സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.




സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി റവ.ഫാദര്‍ എല്‍ദോ കക്കാടന്‍, ഫാദര്‍ എബി വര്‍ക്കി ഞെളിയമ്പറമ്പില്‍, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, എന്നിവരും പങ്കെടുത്തു. സഭക്ക്, അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരും, മാധ്യമങ്ങളും നല്‍കി വരുന്ന സഹകരണത്തിന് അഭിവന്ദ്യ തിരുമേനി നന്ദി രേഖപ്പെടുത്തി.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഉം അല്‍ ഖ്വയിന്‍ ഭരണാധികാരി അന്തരിച്ചു

യു. എ. ഇ. സുപ്രീം കൌണ്‍സില്‍ മെമ്പറും ഉം അല്‍ ഖ്വയിന്‍ ഭരണാധി കാരിയുമായ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ മുഅല്ല അന്തരിച്ചു. ഇന്നു രാവിലെ ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. യു. എ. ഇ. പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാന്‍ മരണത്തില്‍ അനുശോചിച്ചു. രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചിടും. 1981ല്‍ ഭരണത്തിലേറിയ അദ്ദേഹം ഉം അല്‍ ഖ്വയിന്‍ ന്റെ സമഗ്രമായ വികസനത്തിന് നേതൃത്വം നല്‍കി. വിദേശത്ത് നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം ഭരണാധികാരി ആവുന്നതിനു മുന്‍പു തന്നെ തന്റെ പിതാവിനോട് കൂടെ ചേര്‍ന്ന് ഭരണ കാര്യങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നു.

Labels: , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 January 2009

വെണ്മ സുവനീറിലേക്ക് സ്യഷ്ടികള്‍ ക്ഷണിക്കുന്നു

വെഞ്ഞാറമൂട് പ്രവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ ഒന്നാം വാര്‍ഷികം 2009 ഫെബ്രുവരിയില്‍ നടക്കും. വാര്‍ഷിക ആഘോഷങ്ങളില്‍ പ്രശസ്ത നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രകാശനംചെയ്യുന്ന വെണ്മ യു. എ. ഇ. യുടെ സുവനീറിലേക്ക് സര്‍ഗ്ഗാത്മക സ്യഷ്ടികള്‍ ക്ഷണിക്കുന്നു. ചെറു കഥ, കവിത, ലേഖനം, ചിത്ര രചന, എന്നിവ അയക്കാന്‍ താല്പര്യം ഉള്ളവര്‍ വിളിക്കുക; 050 39 51 755 (റിയാസ്, വെണ്മ എഡിറ്റര്‍)




- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



31 December 2008

മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ മുസ്വഫയില്‍

മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്‌. വൈ. എസ്‌. & മര്‍കസ്‌ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ ജനുവരി ഒന്ന് വ്യാഴം മുസ്വഫ സന ഇയ്യ പോലീസ്‌ സ്റ്റേഷനു മുന്നില്‍ പുതുതായി തുടങ്ങിയ ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റലിന്റെ സഹകരണത്തോടെ നടത്ത പ്പെടുന്നതണ്. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റലില്‍ കാലത്ത്‌ 8 മുതല്‍ ഉച്ചയ്ക്ക്‌ 1 മണി വരെയുള്ള സമയത്ത്‌ എത്തി ച്ചേരേണ്ട താണെന്ന് സംഘാടകര്‍ അറിയിച്ചു.




മെഡിക്കല്‍ ക്യാമ്പിനു ശേഷം നടക്കുന്ന ആരോഗ്യ ബോധവത്‌ കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജ ം ഇയ്യത്തുല്‍ ഉലാമ ജന. സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ ലിയാര്‍, ഡോ. ശമീര്‍, ലൈഫ്‌ ലൈന്‍ ഹോസ്‌ പിറ്റല്‍ (മുസ്വഫ ) മാനേജര്‍ അഡ്വ. എസ്‌. കെ. അബ്‌ ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.




കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക 050-6720786 / 055-9134144




- ബഷീര്‍ വെള്ളറക്കാട്

Labels: , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ ക്രിസ്മസ് ആഘോഷം

ദുബായ് മാര്‍ത്തോമ്മാ പാരീഷില്‍ നടന്ന ക്രിസ്മസ് കാരോളില്‍ ദുബായ് മാര്‍ത്തോമ്മ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ദുബായില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ആരാധനകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.




- അഭിജിത്ത് എരവിപേരൂര്‍

Labels: , , , ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment