നളിനിയുടെ അപേക്ഷയില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍
പതിനേഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച തന്നെ മോചിപ്പിയ്ക്കണം എന്ന നളിനിയുടെ അപേക്ഷയില്‍ തീരുമാനം എടുക്കാനുള്ള അധികാരം തമിഴ് നാട് സര്‍ക്കാരിനാണ് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി വധക്കേസില്‍ വധ ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട നളിനിയുടെ ശിക്ഷ, രാജീവ് ഗാന്ധിയുടെ വിധവ സോണിയാ ഗാന്ധിയുടെ അഭ്യര്‍ഥന പ്രകാരം ഇളവ് ചെയ്ത് ജീവപര്യന്തം ആക്കുകയായിരുന്നു.




എന്നാല്‍ തന്റെ ഇത്രയും നാളത്തെ ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് തന്നെ ജയില്‍ മോചിതയാക്കണം എന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയോട് അപേക്ഷിച്ചിരിയ്ക്കുന്നത്.




നേരത്തേ ഈ ആവശ്യം തമിഴ് നാട് സര്‍ക്കാര്‍ നിരാകരിച്ചിരുന്നു.

Labels: ,

  - ജെ. എസ്.
   ( Wednesday, September 24, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബ്ലോഗ്ഗറെ മലേഷ്യ ജയിലില്‍ അടച്ചു
മലേഷ്യയിലെ ഏറെ ജനപ്രീതി നേടിയ ബ്ലോഗ്ഗറായ രാജ പെട്ര കമറുദ്ദീന്‍ തടവിലായി. തന്റെ ബ്ലോഗ് ആയ മലേഷ്യ ടുഡെ യില്‍ സര്‍ക്കാരിന് എതിരെ നടത്തിയ പരാമര്‍ശ ങ്ങള്‍ക്കാണ് ഇദ്ദേഹത്തെ രണ്ട് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ആഭ്യന്തര സുരക്ഷാ നിയമ പ്രകാരം ആണ് ശിക്ഷ. തായ് പേയില്‍ ഉള്ള കമുണ്‍ തിങ് ജെയിലില്‍ ഇന്ന് രാവിലെയാണ് പെട്രയെ തടവില്‍ ആക്കിയത്.




അന്‍പത്തെട്ട് കാരനായ പെട്രയെ സെപ്റ്റംബര്‍ 12നായിരുന്നു സ്വന്തം വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കൂടെ അറസ്റ്റില്‍ ആയ ഒരു രാഷ്ട്രീയ നേതാവിനെയും ഒരു മാധ്യമ പ്രവര്‍ത്തകനേയും പിന്നീട് പോലീസ് വിട്ടയച്ചു.




ഇദ്ദേഹത്തിന്റെ വെബ് സൈറ്റായ മലേഷ്യ ടുഡെ മലേഷ്യയില്‍ നിരോധിച്ചിരിക്കുകയാണ്.

Labels: , , , ,

  - ജെ. എസ്.
   ( Tuesday, September 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റമദാന് തുടക്കമായി; സൌദിയില്‍ 14,000 തടവുകാര്‍ക്ക് മോചനം ലഭിക്കാന്‍ സാധ്യത
അനുഗ്രഹങ്ങളുടെ വസന്തമായ വിശുദ്ധ റമസാന്‍ വ്രതം ആരംഭിച്ചു. മുസ്ലീം പള്ളികളിലും ഭവനങ്ങളിലും റമസാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റമസാന്‍ വിഭവങ്ങള്‍ വാങ്ങാനായി സൗദിയിലെ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും സജീവമായി.




അതേ സമയം വിശുദ്ധ റമസാനില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ പൊതു മാപ്പിലൂടെ ഈ വര്‍ഷം 14,000 തടവുകാര്‍ക്ക് മോചനം ലഭിക്കാന്‍ സാധ്യത. അധികൃതരാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.




പൊതു മാപ്പില്‍ ഉള്‍പ്പെടുത്തി മോചിപ്പിക്കേ ണ്ടവരുടെ പട്ടിക സൗദിയിലെ വിവിധ ജയിലുകളിലെ സമിതി വിലയിരുത്തിയ ശേഷം അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

Labels: ,

  - ജെ. എസ്.
   ( Monday, September 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദിയാധനം നല്‍കാന്‍ ഇല്ലാതെ തടവില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ജയില്‍ മോചിതനായി
അപകടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ദുബായില്‍ തടവിലായ കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്‍റെ സ്പോണ്‍സ റുടേയും സന്നദ്ധ സംഘടനായ സ്നേഹ ത്താഴ് വരയുടേയും ഇടപെട ലുകളാണ് ജയില്‍ മോചനം സാധ്യമാക്കിയത്. അടുത്ത ദിവസം ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.




22 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദുബായ് അവീറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ മോചിതനായത്. ദുബായിലെ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയിലെ ഡ്രൈവറാ യിരുന്നു ഇദ്ദേഹം. ശശിധരന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് വീണ് ഗലാന്‍ എന്ന ഈജിപ്റ്റ് തൊഴിലാളി മരിച്ചതിനെ തുടര്‍ന്നാണ് ജയിലി ലായത്. മരണപ്പെട്ട ഗലാന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദിയാധനം കോടതി വിധിച്ചു. എന്നാല്‍ ഈ പണം നല്‍കാന്‍ കഴിയാത്ത തിനെ തുടര്‍ന്നാണ് ജയില്‍ വാസം അനുഭവി ക്കേണ്ടി വന്നത്.




ശശിയുടെ കുടുംബം മോചനത്തിനായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഇത്ര യധികം തുക സ്വരൂപിക്കുക എളുപ്പ മല്ലായിരുന്നു. ഈ അവസര ത്തിലാണ് സ് നേഹത്താഴ് വര പ്രവര്‍ത്തകര്‍ ശശിയെ ദുബായ് ജയിലില്‍ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇവര്‍ ശശിയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മരിച്ച ഗലാന്‍റെ കുടുംബവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയ ശേഷം 70,000 ദിര്‍ഹം നല്‍കിയാല്‍ മോചനത്തിനുള്ള രേഖകള്‍ നല്‍കാമെന്ന് കുടുബം സമ്മതിക്കു കയായിരുന്നു.




ശശിധരന്‍റെ സ് പോണ്‍സറായ സുല്‍ത്താന്‍ 40,000 ദിര്‍ഹവും യൂണിക് മറൈന്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമ ഹരി 30,000 ദിര്‍ഹവും നല്‍കിയതോടെ ഈ യുവാവിന്‍റെ ജയില്‍ മോചനം സാധ്യമാവു കയായിരുന്നു.




തന്‍റെ മോചനത്തിന് സഹായിച്ച എല്ലാവരോടും നന്ദി പറയുന്ന ശശി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും. ദിയാ ധനം നല്‍കാനില്ലാതെ അവീര്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ള നാല് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം നടത്തണ മെന്നാണ് ഇപ്പോള്‍ ഇദ്ദേഹത്തിന് മനുഷ്യ സ് നേഹികളോട് ആവശ്യപ്പെ ടാനുള്ളത്.

Labels: , , ,

  - ജെ. എസ്.
   ( Saturday, August 23, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ 1614 അനധിക്യത താമസക്കാര്‍ പിടിയില്‍
കഴിഞ്ഞ നാല് മാസങ്ങളിലായി ദുബായില്‍ നടത്തിയ പരിശോധനകളില്‍ 1614 അനധികൃത താമസക്കാര്‍ പിടിയിലായി. ഇതില്‍ 630 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരാണെന്ന് അധികൃതര്‍ അറിയിച്ചു.




പിടിയിലായവരെ നാടുകടത്തും.




രാജ്യത്ത് നുഴഞ്ഞ് കയറിയവര്‍ക്ക് താമസ സൗകര്യമോ ജോലിയോ നല്‍കിയവര്‍ക്ക് രണ്ട് മാസം വരെ തടവും ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷയും ലഭിക്കും.

Labels: , ,

  - ജെ. എസ്.
   ( Monday, August 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൈക്കൂലി - ഇന്ത്യാക്കാരന് ദുബായില്‍ ജയില്‍ ശിക്ഷ
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് ദുബായ് കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പതിനൊന്ന് തവണ ഡ്രൈവിങ്ങ് ടെസ്റ്റ് തോറ്റ തന്റെ മകനെ ജയിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥന് 500 ദിര്‍ഹം കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച നന്ദപ്രസാദ് ആണ് ശിക്ഷിക്കപ്പെട്ടത്. 50 കാരനായ നന്ദപ്രസാദ് ദുബായില്‍ ആശാരി ആയിരുന്നു.




മെയ് 29ന് നടന്ന ഡ്രൈവിങ്ങ് ടെസ്റ്റിലും പ്രതിയുടെ മകന്‍ വിജയിച്ചില്ല എന്ന് RTA ഉദ്യോഗസ്ഥനായ താലെബ് മലെല്ല പറഞ്ഞു. ഇയാളോട് വീണ്ടും ശ്രമിയ്ക്കുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളുടെ അച്ഛന്‍ തനിക്ക് കൈക്കൂലി നല്‍കുവാന്‍ ശ്രമിച്ചത് എന്നും 38 കാരനായ താലെബ് അറിയിച്ചു.




സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും അനാസ്ഥയും മറ്റും അതീവ ഗൌരവത്തോടെയാണ് ദുബായ് ഭരണകൂടം വീക്ഷിയ്ക്കുന്നത്. അഴിമതി ഇല്ലാതാക്കുവാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ഏറ്റവും സൌഹൃദപരമായ് പെരുമാറുവാനും ഭരണാധികാരികള്‍ നേരിട്ട് തന്നെ ഇടപെടുന്ന കാഴ്ചയും ദുബായില്‍ സാധാരണം ആണ്.




ദുബായില്‍ വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ കര്‍ശനം ആക്കിയതിനാല്‍ ലൈസെന്‍സ് ലഭിക്കുക എന്നത് ഏറെ ശ്രമകരം ആയിട്ടുണ്ട്. ചെറുകിട സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളുകള്‍ നിര്‍ത്തല്‍ ആക്കിയതിനാല്‍ വന്‍ കിട ഡ്രൈവിങ്ങ് സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത് ഡ്രൈവിങ്ങ് പഠന ചെലവ് ഏറെ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.




ജോലി സാദ്ധ്യതയ്ക്ക് അനിവാര്യമായ ഒരു യോഗ്യത ആണ് ദുബായില്‍ ഒരു ഡ്രൈവിങ്ങ് ലൈസെന്‍സ്. വര്‍ദ്ധിച്ച ജീവിത ചിലവു താങ്ങാനാവാതെ നട്ടം തിരിയുന്ന ഒരു ശരാശരി പ്രവാസിയ്ക്ക് താങ്ങാന്‍ ആവുന്നതിനും അപ്പുറമാണ് ഡ്രൈവിങ്ങ് പഠനത്തിന് വേണ്ടി വരുന്ന ചിലവ്.




അര മണിയ്ക്കൂര്‍ നേരത്തെ ഒരു ക്ലാസിന് 55 ദിര്‍ഹം ആണ് ഫീസ് ഈടാക്കുന്നത്. കുറഞ്ഞത് ഇരുപത് ക്ലാസ് എങ്കിലും കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റിന് അപേക്ഷിയ്ക്കാന്‍ ആവൂ. 80 ദിര്‍ഹം അടച്ച് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ ടെസ്റ്റ് തോറ്റാല്‍ വീണ്ടും ഏഴ് ക്ലാസിന് നിര്‍ബന്ധമായും പണം അടയ്ക്കണം. ഇതിനു ശേഷം മാത്രമേ അടുത്ത ടെസ്റ്റ് ലഭിക്കൂ. ആദ്യ ടെസ്റ്റിനു വിജയിയ്ക്കുന്നവര്‍ വിരളമാണ്. മൂന്നോ നാലോ തവണ തോല്‍ക്കുന്നത് സര്‍വ സാധാരണം. ഇത്രയും ആവുമ്പോഴേയ്ക്കും ഏതാണ്ട് 2500 ദിര്‍ഹം (ഇരുപത്തി എണ്ണായിരം രൂപ) ചിലവായിട്ടുണ്ടാവും. തങ്ങളുടെ ദൈനം ദിന ചിലവുകള്‍ക്ക് തന്നെ പണം തികയാതെ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് പണം അയച്ചു കൊടുക്കുവാന്‍ ബദ്ധപ്പെടുന്ന പ്രവാസികള്‍ പലരും ഒരു ലൈസെന്‍സ് സമ്പാദിയ്ക്കുക എന്ന ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിയ്ക്കുവാന്‍ നിര്‍ബന്ധിതര്‍ ആകുന്നതും ഇവിടെ പതിവാണ്.

Labels: , , , ,

  - ജെ. എസ്.
   ( Friday, July 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സമരം ചെയ്ത തൊഴിലാളികളെ വിട്ടയച്ചു
യു.എ.ഇ.യില്‍ തൊഴില്‍ സമരം അക്രമാസക്തം ആയതിനെ തുടര്‍ന്ന് പട്ടാളം തടങ്കലില്‍ വെച്ച മൂവായിരത്തില്‍ പരം തൊഴിലാളികളെ വിട്ടയച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ഇനിയും ഇത്തരം അതിക്രമങ്ങളില്‍ ഏര്‍പ്പെടാതെ യു.എ.ഇ. നിയമങ്ങള്‍ അനുസരിച്ച് തങ്ങളുടെ ജോലി ചെയ്തു ജീവിച്ചു കൊള്ളാം എന്ന്‍ ഇവര്‍ അധികൃതര്‍ക്ക് നല്‍കിയ ഉറപ്പിന്‍ മേലാണ് ഇവരെ വിട്ടയയ്ക്കാന്‍ തീരുമാനം ആയത്. പതിമൂന്ന് ദിവസത്തോളം ഇവര്‍ പട്ടാളത്തിന്റെ പിടിയില്‍ ആയിരുന്നു.




എന്നാല്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ എട്ട് പേരെ വിട്ടയച്ചിട്ടില്ല. ഇവര്‍ക്കെതിരെ നടപടി തുടരും എന്ന് പോലീസ് അറിയിച്ചു. ഏഴ് ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശിയും ആണ് ഇപ്പോള്‍ പോലീസ് പിടിയില്‍ ഉള്ളത്.




Labels: , , ,

  - ജെ. എസ്.
   ( Thursday, July 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബീച്ചിലെ സെക്സ് : 6 വര്‍ഷം തടവിന് സാധ്യത
ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നും പോലീസ് പിടിയിലായ ബ്രിട്ടീഷ് കമിതാക്കള്‍ക്ക് ആറു വര്‍ഷം വരെ തടവ് ലഭിയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് അറിയുന്നു. തടവിന് ശേഷം ഇവരെ നാടു കടത്താനും ഇടയുണ്ട്. അടുത്തയിടെ പൊതു സ്ഥലങ്ങളില്‍ വെച്ച് പ്രവാസികള്‍ പാലിയ്ക്കേണ്ട അടിസ്ഥാന മര്യാദകളെ പറ്റി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പരസ്യമായ സ്നേഹപ്രകടനവും അശ്ലീലമായ പെരുമാറ്റവും മറ്റും കടുത്ത ശിക്ഷയ്ക്ക് ഇടയാക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ക്ക് തടവും തടവിനെ തുടര്‍ന്ന് നാട് കടത്തലും, സ്വദേശികള്‍ക്ക് പിഴയും തടവും ആണ് ശിക്ഷ.




വിവാഹേതര ലൈംഗിക ബന്ധം യു.എ.ഇ. നിയമ പ്രകാരം കടുത്ത ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റകൃത്യമാണ്. പിടിയിലാവുന്നതിന് മണിയ്ക്കൂറുകള്‍ മുന്‍പ് മാത്രം ഒരു പാര്‍ട്ടിയില്‍ വെച്ചാണ് പിടിയിലായ വിന്‍സും മിഷെലും പരിചയപ്പെടുന്നത്. 34കാരനും ഒരു മകനുമുള്ള വിന്‍സ് ഒരു ബിസിനസ് ആവശ്യത്തിനായ് ദുബായില്‍ എത്തിയതായിരുന്നു. ലീ മെറിഡിയന്‍ ഹോട്ടലില്‍ രാവിലെ തുടങ്ങിയ ഒരു മദ്യ വിരുന്നില്‍ പങ്കെടുത്ത ഇയാള്‍ മദ്യപിച്ചു ലക്ക് കെട്ട 36കാരിയായ മിഷെലിനെ പരിചയപ്പെട്ടു. മൂന്ന് വര്‍ഷമായ് ദുബായിലുള്ള മിഷെല്‍ ഒരു പബ്ലിഷിങ് കമ്പനിയില്‍ മാനേജരാണ്. നന്നായി മദ്യപിച്ചതിനെ തുടര്‍ന്ന് ഇവര്‍ രണ്ട് പേരും ബീച്ചില്‍ നടക്കാന്‍ പോയതായിരുന്നു.




സ്ത്രീകളെ വശീകരിക്കുന്നതില്‍ വിരുതനാണ് വിന്‍സ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ പറയുന്നു. ഇയാള്‍ “വിന്‍സ് ചാര്‍മിങ്” എന്നാണത്രെ സ്ത്രീകളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്.



ബീച്ചില്‍ നടക്കാനിറങ്ങിയ വിന്‍സിനെയും മിഷെലിനെയും പിന്നീട് ഒരു പോലീസുകാരന്‍ കണ്ടത് ഇവര്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതാണ്. പൊതുവെ മാന്യമായി പെരുമാറുന്നതില്‍ പ്രശസ്തമാണ് ദുബായ് പോലീസ്. പോലീസുകാരന്‍ ഇവരെ ഇങ്ങനെ പെരുമാറരുത് എന്ന് വിലക്കി നടന്നു നീങ്ങിയെങ്കിലും മദ്യത്തിന് അടിമപ്പെട്ടിരുന്ന ഇവര്‍ ഇത് കാര്യമാക്കിയില്ല. പോലീസുകാരന്‍ അടുത്ത തവണ അത് വഴി വന്നപ്പോഴേയ്ക്കും ഇവര്‍ കൂടുതല്‍ കാര്യ പരിപാടികളിലേയ്ക്ക് കടന്നിരുന്നു. ഇത് തടഞ്ഞ പോലീസുകാരനെ അധിക്ഷേപിയ്ക്കുകയും തെറി വിളിയ്ക്കുകയും തന്റെ ചെരിപ്പ് ഊരി അടിയ്ക്കുകയും ചെയ്തുവത്രെ മിഷെല്‍.




ഇതിനെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ലൈംഗിക ബന്ധം, പൊതു സ്ഥലത്തുള്ള അശ്ലീലമായ പെരുമാറ്റം, പൊതു സ്ഥലത്ത് മദ്യത്തിനടിമപ്പെടല്‍, പോലീസിനെ കയ്യേറ്റം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.




ബ്രിട്ടീഷ് എംബസ്സിയുടെ സഹായത്താല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ ഉടന്‍ തന്നെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് വിവാഹിതരായത്രെ. വിവാഹേതര ലൈംഗിക ബന്ധം എന്ന വകുപ്പില്‍ ലഭിയ്ക്കാവുന്ന കടുത്ത ശിക്ഷ ഒഴിവാക്കാനാണത്രെ ഇത്.

Labels: , , ,

  - ജെ. എസ്.
   ( Friday, July 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖത്തറില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ
ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊല ചെയ്യപ്പെട്ട കേസില്‍ 2 മലയാളി യുവാക്കളുടേയും നേപ്പാള്‍ സ്വദേശിയുടേയും വധശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു.




കുന്നംകുളം സ്വദേശി മണികണ്ഠന്‍, തൃശ്ശൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. 60 ദിവസങ്ങള്‍ ‍ക്കുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം കൂടി പ്രതികള്‍ക്കുണ്ട്. 2003 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മണികണ്ഠന്‍ വെല്‍ഡറായും ഉണ്ണികൃഷ്ണന്‍ ടാക്സി ഡ്രൈവറായുമാണ് ജോലി ചെയ്തിരുന്നത്.

Labels: , , ,

  - ജെ. എസ്.
   ( Monday, June 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ വ്യാപകമായ വ്യാജ സി.ഡി. വേട്ട
ദുബായ് പോലീസിന്റെയും നാച്യുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹായത്തോടെ ദുബായ് മുനിസിപാലിറ്റി ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ റെയിഡില്‍ വ്യാജ സി.ഡി. കള്‍ പിടികൂടി. പകര്‍പ്പവകാശ ലംഘനം നടത്തി അനധികൃതമായി നിര്‍മ്മിച്ച 3500ലേറെ ഡി. വി. ഡി. കളും, 17000ലേറെ സി. ഡി. കളും ആണ് പിടിച്ചെടുത്തത്.




ഇതിനു പുറമെ 2000ത്തോളം അശ്ലീല സി. ഡി. കളും പിടിച്ചെടുക്കുകയുണ്ടായി. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ധാര്‍മ്മികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്ക് ഭീഷണിയായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാവും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.




തെരുവ് കച്ചവടക്കാരും, ഭിക്ഷക്കാരും, അനധികൃതമായി പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കഴുകുന്നവരും അടക്കം പിടിയിലായ 300ഓളം പേരെ ശിക്ഷ നല്‍കിയ ശേഷം നാടു കടത്തും.

Labels: , ,

  - ജെ. എസ്.
   ( Sunday, June 15, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മക്ക ദുരന്തം ; 10 പേര്‍ക്ക് ശിക്ഷ
രണ്ടു വര്‍ഷം മുമ്പ് മക്കയിലുണ്ടായ കെട്ടിട ദുരന്തത്തിന് ഉത്തരവാദികളായ 10 പേര്‍ക്ക് മക്ക കോടതി തടവു ശിക്ഷയും പിഴയും വിധിച്ചു. ഹറമിന് സമീപം ഗസ്സയില്‍ നാലു നില കെട്ടിടം 2006 ജനുവരി അഞ്ചിനാണ് തകര്‍ന്ന് വീണത്. മക്ക മേയറുടെ ഓഫീസിലെ ഏഴ് ജീവനക്കാര്‍, വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍, കെട്ടിടം ഉടമ, കെട്ടിടം പണിത കരാറുകാരന്‍ എന്നിവര്‍‍ക്കാണ് ശിക്ഷ. ഹജ്ജ് വേളയില്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 78 ഹാജിമാര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Labels: , ,

  - ജെ. എസ്.
   ( Monday, May 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൌദിയില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ
മയക്കുമരുന്ന് കേസില്‍ മൂന്ന് പാകിസ്താന്‍ പൗരന്മാര്‍ക്ക് വധശിക്ഷ നല്‍കി. വന്‍ ഹഷീഷ് ശേഖരം സ്വീകരിക്കുന്നതിനിടെ പിടിയിലായ ബുര്‍ഖര്‍ സഭാജാന്‍, റവജാന്‍ ബുഭാജാര്‍, നായിക് മുഹമ്മദ് മാലിക് എന്നിവരെയാണ് റിയാദില്‍ ഇന്നലെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

Labels: , ,

  - ജെ. എസ്.
   ( Saturday, May 03, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



രേഖകള്‍ ഇല്ലാതെ യു.എ.ഇ.യില്‍ തങ്ങുന്നവര്‍ക്ക് കനത്ത ശിക്ഷ
മതിയായ രേഖകളില്ലാതെ യു.എ.ഇയില്‍ തങ്ങുന്ന 15 പേര്‍ക്ക് താമസ സൗകര്യം നല്‍കിയതിന് യമന്‍ സ്വദേശിയെ കോടതി ശിക്ഷിച്ചു. രണ്ട് മാസം തടവും 15 ലക്ഷം ദിര്‍ഹം പിഴയുമാണ് ഇയാള്‍ക്ക് ബനിയാസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പിടിയിലായ 15 പേര്‍ക്കും രണ്ട് മാസം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എല്ലാവരേയും ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തും. മതിയായ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Labels: , , ,

  - ജെ. എസ്.
   ( Wednesday, April 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ടിക്കറ്റില്ല; മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ യു.എ.ഇ. ജയിലുകളില്‍ കഴിയുന്നു
പൊതുമാപ്പിനു ശേഷവും ഔട്ട്പാസ് ലഭിച്ച് ടിക്കറ്റിനു ഗതിയില്ലാതെ യു.എ.ഇ.യിലെ വിവിധ ജയിലുകളില്‍ നൂറോളം ഇന്ത്യക്കാര്‍ കഴിയുന്നു. ഇവരില്‍ മലയാളികളുമുണ്ട്.



'കല അബുദാബി' യുടെ പ്രസിഡന്റും യു.എ.ഇ.യിലെ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ഡോ.മൂസ്സ പാലക്കലിന്റെ അന്വേഷണത്തെ തുടര്‍ന്നാണ് യു.എ.ഇ.യിലെ വിവിധ ജയിലുകളില്‍ ടിക്കറ്റിന് ഗതിയില്ലാതെ തടവില്‍ കഴിയുന്നവരുടെ വിവരം ശ്രദ്ധയില്‍പ്പെട്ടത്.



അബുദാബിയിലെ സൊയ്ഹാന്‍ ജയിലില്‍ മാത്രം 45 ഇന്ത്യക്കാര്‍ ഔട്ട്പാസ് ലഭിച്ച് ടിക്കറ്റിനായി കാത്തിരിക്കുന്നുണ്ടെന്ന് ഡോ.മൂസ്സപാലക്കല്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ 200 ഓളം പേരാണ് സൊയ്ഹാന്‍ ജയിലില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പൊതുമാപ്പിനു ശേഷവും നിയമവിരുദ്ധമായി യു.എ.ഇ.യില്‍ താമസിച്ച നൂറുകണക്കിന് ആളുകളെയാണ് യു.എ.ഇ.ലേബര്‍ വകുപ്പ് പിടികൂടി ജയിലിലടച്ചത്. ഇവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. കൂട്ടത്തില്‍ ഒട്ടേറെ മലയാളികളുമുണ്ട്. ഇവരുടെ മോചനത്തിനായി അബുദാബി ഇന്ത്യന്‍ എംബസിയും വിവിധ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.



വിമാന ടിക്കറ്റിനായി ജയിലില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഹോദരങ്ങളെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ കല ജന.സെക്രട്ടറി അമര്‍സിങ് വലപ്പാട് (050-6428248) കല ട്രഷറര്‍ മോഹന്‍പിള്ള (050-7226276) കല ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ വി.ടി.വി. ദാമോദരന്‍ (050-5229059) എന്നിവരെ ബന്ധപ്പെടണമെന്ന് കല അബുദാബിയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു.

Labels: , , ,

  - ജെ. എസ്.
   ( Tuesday, April 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുവൈറ്റില്‍ മലയാളിയുടെ വധശിക്ഷ തടവ് ശിക്ഷയാക്കി കുറച്ചു
കുവൈറ്റില്‍ തടവില്‍ കഴിയുന്ന തോട്ടപ്പള്ളി സ്വദേശി സിമിലിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി കുവൈത്തിലെ കോടതി ഉത്തരവിട്ടു.



എന്നാല്‍, സിമിലിനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സിമിലിന്റെ മാതാപിതാക്കളെ ടെലിഫോണില്‍ വിളിച്ചറിയിച്ചതാണിത്.



കൊലപാതകക്കുറ്റം ചുമത്തി കഴിഞ്ഞ നവംബര്‍ 21നാണ് സിമില്‍ തടവറയിലായത്. റിസോര്‍ട്ട് ജീവനക്കാരനായിരുന്നു സിമില്‍. അടുത്ത മുറിയില്‍ താമസിക്കുന്ന ആന്ധ്രാസ്വദേശി സുരേഷിനെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് സിമിലിനെ പോലീസ് പിടികൂടി തടവറയിലാക്കിയത്.



സിമിലിനെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍, കൊലചെയ്യപ്പെട്ട സുരേഷിന്റെ ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കിയ മാപ്പുപത്രം വക്കീല്‍ മുഖേന കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതാണ് വധശിക്ഷ ഒഴിവാക്കാന്‍ ഇടയാക്കിയത്.



വധശിക്ഷ ഒഴിവായതില്‍ ആശ്വാസമായെങ്കിലും മകനെ കാണാന്‍ ഇനി ഏഴു വര്‍ഷം കാത്തിരിക്കേണ്ടതിന്റെ വേദന മാതാപിതാക്കള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. അടുത്ത ദിവസം തന്നെ കുവൈത്ത് കോടതിയില്‍ വക്കീല്‍ മുഖാന്തരം അപ്പീല്‍ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി സിമിലിന്റെ മാതാപിതാക്കളായ ശശിയെയും ടെര്‍മയെയും അറിയിച്ചു.

Labels: ,

  - ജെ. എസ്.
   ( Tuesday, April 29, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വ്യാജ വിസകള്‍ നല്‍കിയതിന് ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി
കൈക്കൂലി വാങ്ങി വ്യാജ വിസകള്‍ നല്‍കിയതിന് ദുബായ് താമസ കുടിയേറ്റ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ പുറത്താക്കി. പത്ത് സ്ഥാപനങ്ങള്‍ക്കും വിനോദ സഞ്ചാര കമ്പനികള്‍ക്കുമാണ് ഇയാള്‍ വിസ നല്‍കിയത്. ഒരു ലക്ഷത്തി ഇരുപതിനായിരം ദിര്‍ഹം വീതം ഈ കമ്പനികളില്‍ നിന്നും ഇയാള്‍ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞു.

Labels: , , ,

  - ജെ. എസ്.
   ( Tuesday, April 22, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൌദിയില്‍ മലയാളിക്ക് 15 വര്‍ഷം തടവ് ശിക്ഷ
സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ജുബൈലില്‍ തടവില്‍ കഴിയുന്ന മലയാളിക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ആന്‍റണി ജോണ്‍സണിനെയാണ് ശിക്ഷിച്ചത്. രണ്ട് വര്‍ഷം മുമ്പ് ബോട്ടില്‍ മയക്ക് മരുന്ന് കടത്തുമ്പോഴാണ് ഇയാള്‍ കസ്റ്റംസ് പിടിയിലായത്.

Labels: ,

  - ജെ. എസ്.
   ( Wednesday, April 16, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



5 വര്‍ഷമായി സൌദി ജയിലില്‍ കഴിയുന്ന മലയാളി ഇന്ന് മോചിതനാകും; മോചനം നിരപരാധിയാണെന്ന മുഖ്യ പ്രതിയുടെ സാക്ഷ്യ്ത്തെ തുടര്‍ന്ന്
അഞ്ച് വര്‍ഷമായി സൗദിയിലെ തൊഖ്ബ ജയിലില്‍ തടവില്‍ കഴിയുന്ന തിരുവനന്തപുരം സ്വദേശി സ്റ്റെല്ലര്‍ ജോസഫ് പെരേര ഇന്ന് ജയില്‍ മോചിതനാകും.
2003 ഏപ്രീല്‍ നാലിന് അല്‍ഖോബാര്‍ സ്റ്റാറ്റ്കോ കമ്പനി സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കാസര്‍ക്കോട് സ്വദേശി മൊയ്തീന്‍ കുഞ്ഞി കൊല്ലപ്പെട്ട കേസിലാണ് പെരേര തടവിലാക്കപ്പെട്ടത്. യഥാര്‍ത്ഥ പ്രതി മംഗലാപുരം സ്വദേശി ഷരീഫ് , കൊലപാതകത്തില്‍ പെരേര തന്‍റെ കൂട്ട് പ്രതിയാണെന്ന് മൊഴി നല്‍കിയതിന തുടര്‍ന്നായിരുന്നു ഇത്.
പിന്നീട് പെരേര നിരപരാധിയാണെന്ന് ഷരീഫ് രേഖാമൂലം കോടതിയില്‍ ബോധിപ്പിച്ചതിനാലാണ് ഇപ്പോള്‍ മോചനം സാധ്യമായത്. ഈ കേസില് കുറ്റവാളിയായ ഷരീഫ് 1,20,000 റിയാല്‍ ബ്ലഡ് മണി നല്‍കണമെന്ന് ഷരീഅത്ത് കോടതി വിധിച്ചിരുന്നു.
ഇന്ത്യന്‍ എംബസി, ദമാം ഗവര്‍ണറേറ്റ് എന്നിവയുടെ ഇടപെടലിനെ തുടര്‍ന്നാണ് പേരേരയുടെ മോചനം സാധ്യമാകുന്നത്. നാലെ വൈകീട്ട് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ദമാമില്‍ നിന്ന് പുറപ്പെട്ട് നാളെ രാവിലെ ഇദ്ദേഹം തിരുവനന്തപുരത്തെത്തും.

Labels: , , ,

  - ജെ. എസ്.
   ( Wednesday, April 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൌദിയില്‍ പാക്കിസ്ഥാന്‍ പൗരന് വധശിക്ഷ
സൗദി അറേബ്യയില്‍ പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. കൊലക്കുറ്റത്തിനാണ് ഇയാളെ വധിച്ചത്.
മുഹമ്മദ് വലി അഹമ്മദ് എന്ന സൗദി പരൗനെ പൊതുവഴിയില്‍ വച്ച് ഫാറൂഖ് ഫള് ല്‍ എന്ന പാക്കിസ്ഥാന്‍ സ്വദേശി അടിച്ചു കൊല്ലുകയായിരുന്നു.
ഈ വര്‍ഷം സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ എണ്ണം ഇതോടെ 37 ആയി. കഴിഞ്ഞ വര്‍ഷം 137 പേരാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

Labels: , , ,

  - ജെ. എസ്.
   ( Wednesday, April 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ട്രാഫിക് നിയമലംഘകര്‍ക്ക് കടുത്ത പിഴ ശിക്ഷ
ട്രാഫിക് നിയമലംഘകര്‍ക്ക് കടുത്ത പിഴ ശിക്ഷ അടക്കമുള്ള ഫെഡറല്‍ ട്രാഫിക് നിയമം യു.എ.ഇയില്‍ കഴിഞ്ഞ ദിവസം നിലവില്‍ വന്നു. ഗുരുതരമായ ട്രാഫിക് നിയമ ലംഘകരെ നാടു കടത്തുന്നത് അടക്കമുള്ള ശിക്ഷാ നടപടികള്‍ വരുമെന്നാണ് സൂചന.

Labels: , ,

  - ജെ. എസ്.
   ( Tuesday, March 04, 2008 )    




45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ തടവ് ശിക്ഷക്ക് വിധിച്ചു


സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ 45 ഇന്ത്യന്‍ തൊഴിലാളികളെ ദുബായില്‍ തടവ് ശിക്ഷക്ക് വിധിച്ചു. അനധികൃതമായി സമരം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Labels: , , , , ,

  - ജെ. എസ്.
   ( Monday, February 25, 2008 )    




ജയിലില്‍ നിന്ന് നാട്ടിലേക്ക്
വിവിധ കേസുകളില്‍ ഉള്‍ പ്പെട്ട് ദമാം തര്‍ഹീലില്‍ കഴിഞ്ഞിരുന്ന 40 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. ഇവരില്‍ കൂടുതല്‍ പേര്‍ മലയാളികളാണ്. ദമാം വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ നാട്ടിലേക്ക് വിമാനം കയറിയത്.

Labels: ,

  - ജെ. എസ്.
   ( Friday, February 22, 2008 )    




വധശിക്ഷ നടപ്പിലാക്കിയതിനെ സൌദി മനുഷ്യാവകാശ കമ്മീഷന്‍ പ്രകീര്‍ത്തിച്ചു
9 വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദമ്പതികള്‍ക്ക് വധശിക്ഷ നടപ്പിലാക്കിയതിനെ സൌദി മനുഷ്യാവകാശ കമ്മീഷന്‍ പ്രകീര്‍ത്തിച്ചു.


മക്കയില്‍ ബുധനാഴച്ചയാണ് ആഭ്യന്തരമന്ത്രാലയം തലവെട്ട് ശിക്ഷ നടപ്പിലാക്കിയത്.


ഭര്‍ത്താവിന്റെ മുന്‍ഭാര്യയില്‍ ഉണ്ടായ മകളെ സൌദി സ്വദേശികളായ ദമ്പതികള്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്.

Labels: , , , ,

  - ജെ. എസ്.
   ( Monday, January 21, 2008 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്