30 September 2008
ചാമുണ്ഡാ ദേവി ക്ഷേത്രം : മരണം 200 കവിഞ്ഞേയ്ക്കും നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ജോധ്പൂറിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 140ഓളം ഭക്ത ജനങ്ങള്‍ കൊല്ലപ്പെട്ടു. ദര്‍ശനത്തിനായി ക്ഷേത്ര കവാടങ്ങള്‍ തുറന്നപ്പോഴാണ് നിയന്ത്രണാ തീതമായ തിരക്ക് അനുഭവപ്പെട്ടത്. കൂട്ടത്തോടെ അകത്തേയ്ക്ക് കടന്ന ജനത്തിന്റെ തിക്കില്‍ താഴെ വീണ പലരുടേയും മുകളിലൂടെ ജനക്കൂട്ടം കയറി ഓടുകയാണു ണ്ടായത്. ഇരുപതോളം പേര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ മഹാത്മാ ഗാന്ധി ആശുപത്രി, മധുരാ ദാസ് ആശുപത്രി, സണ്‍ സിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ വെച്ചാണ് മരിച്ചതായി സ്ഥിരീകരിയ്ക്കപ്പെട്ടത്. അറുപതോളം പേര്‍ പരിയ്ക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. പരിയ്ക്കേറ്റ വരിലെ ചിലരുടെ നില ഗുരുതരം ആണ് എന്ന് ജോധ്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ കിരണ്‍ സോണി ഗുപ്ത അറിയിച്ചു.ജോധ്പൂറിലെ മെഹരങ്ഘര്‍ കോട്ടയിലെ ക്ഷേത്രത്തില്‍ എത്തി ച്ചേരാന്‍ രണ്ട് കിലോമീറ്ററോളം വീതി കുറഞ്ഞ മലമ്പാതയിലൂടെ സഞ്ചരിയ്ക്കണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ക്യൂ ഇവിടെ ഉണ്ട്. ഇതില്‍ പുരുഷന്മാരുടെ ക്യൂവിലാണ് തിക്ക് ഉണ്ടായതും അപകടം സംഭവിച്ചതും. Labels: അപകടങ്ങള്‍, ഇന്ത്യ |
21 September 2008
മോഹന്‍ ചന്ദിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട തീവ്രവാദികളുടെ വെടി ഏറ്റു വീര ചരമം പ്രാപിച്ച ഡെല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫീസര്‍ മോഹന്‍ ചന്ദ് ശര്‍മ്മ (41) യ്ക്ക് രാഷ്ട്രം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി. ഡല്‍ഹിയില്‍ നടന്ന ശവ സംസ്ക്കാര ചടങ്ങുകളില്‍ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍, പ്രതിപക്ഷ നേതാവ് എല്‍. കെ. അദ്വാനി, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരോടൊപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു. രാഷ്ട്രത്തിന്റെ ഈ വീര പുത്രനു വിട നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും വേദനയാല്‍ കുതിര്‍ന്ന രംഗങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചു.അസുഖം മൂലം കിടപ്പില്‍ ആയതിനാല്‍ മകനു പകരം മറ്റൊരു ബന്ധുവാണ് ശര്‍മ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത്. യശ:ശ്ശരീരനായ ശര്‍മ്മയുടെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. Labels: അപകടങ്ങള്‍, തീവ്രവാദം, പോലീസ് |
27 August 2008
ദുബായ് വില്ലയിലെ അഗ്നിബാധ - 10 ആന്ധ്ര സ്വദേശികള്‍ വെന്ത് മരിച്ചു
ദേര ദുബായിലെ വില്ലയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ഇതില്‍ 10പേര്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ കരിം നഗര്‍ ജില്ലയില്‍ നിന്നുള്ള വരാണ് മരിച്ച എല്ലാവരും.
തലാരി ഗംഗാധരന്‍, കൊക്കുള സഞ്ജീവ്, ദേവരാജണ്ണ, ചിന്നയ്യ, നരേഷ്, ജില്ലെബ ക്കണ്ണ, രാജു , തൊരാസപ്പു സൈലു, രാജലിംഗം, ബാലപ്പു ഗംഗാറാം എന്നിവരാണ് മരിച്ചത്. 15 പേരെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിട്ടുണ്ട്. ദുബായിലെ അല്‍ ബറാഹ ആശുപത്രി യിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. ഒരു ഡസനിലേറെ മുറികളിലായി നൂറിലധികം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു. പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. കനത്ത പുക കൊണ്ട് മുറികളാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്. വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം. അതേ സമയം തീ പിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇവിടെ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ പെരുവഴിയിലാണ്. കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവിയുടെ നിര്‍ദേശ പ്രകാരം ഇവര്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തി യിട്ടുണ്ട്. തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. Labels: അപകടങ്ങള്‍, ദുബായ് |
26 August 2008
ദുബായില്‍ തീ - ഏഴ് മരണം
ദേര ദുബായിലെ ഒരു വില്ലയില്‍ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ആന്ധ്ര സ്വദേശികളായ മൂന്ന് പേര്‍ മരിച്ചതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന ആദ്യ വിവരങ്ങള്‍. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
ആന്ധ്ര, തമിഴ്നാട് എന്നിവിട ങ്ങളില്‍ നിന്നുള്ള തൊഴിലാളി കളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. പത്തിലധികം മുറികളിലായി 100 ഓളം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു. പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. കനത്ത പുക കൊണ്ട് അവിടെമാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്. വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. തൊഴിലാളികളുടെ വില പിടിപ്പുള്ള വസ്തുക്കളും മറ്റ് രേഖകളും കത്തി നശിച്ചിട്ടുണ്ട്. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്തും , റാഷിദ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പി ച്ചിരിക്കുന്നത്. Labels: അപകടങ്ങള്‍, ദുബായ് |
23 August 2008
ദിയാധനം നല്‍കാന്‍ ഇല്ലാതെ തടവില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് ജയില്‍ മോചിതനായി
അപകടത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ദുബായില്‍ തടവിലായ കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ ജയില്‍ മോചിതനായി. ഇദ്ദേഹത്തിന്‍റെ സ്പോണ്‍സ റുടേയും സന്നദ്ധ സംഘടനായ സ്നേഹ ത്താഴ് വരയുടേയും ഇടപെട ലുകളാണ് ജയില്‍ മോചനം സാധ്യമാക്കിയത്. അടുത്ത ദിവസം ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.
22 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദുബായ് അവീറിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശി ശശിധരന്‍ മോചിതനായത്. ദുബായിലെ ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയിലെ ഡ്രൈവറാ യിരുന്നു ഇദ്ദേഹം. ശശിധരന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് വീണ് ഗലാന്‍ എന്ന ഈജിപ്റ്റ് തൊഴിലാളി മരിച്ചതിനെ തുടര്‍ന്നാണ് ജയിലി ലായത്. മരണപ്പെട്ട ഗലാന്‍റെ കുടുംബത്തിന് രണ്ട് ലക്ഷം ദിര്‍ഹം ദിയാധനം കോടതി വിധിച്ചു. എന്നാല്‍ ഈ പണം നല്‍കാന്‍ കഴിയാത്ത തിനെ തുടര്‍ന്നാണ് ജയില്‍ വാസം അനുഭവി ക്കേണ്ടി വന്നത്. ശശിയുടെ കുടുംബം മോചനത്തിനായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഇത്ര യധികം തുക സ്വരൂപിക്കുക എളുപ്പ മല്ലായിരുന്നു. ഈ അവസര ത്തിലാണ് സ് നേഹത്താഴ് വര പ്രവര്‍ത്തകര്‍ ശശിയെ ദുബായ് ജയിലില്‍ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇവര്‍ ശശിയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മരിച്ച ഗലാന്‍റെ കുടുംബവുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയ ശേഷം 70,000 ദിര്‍ഹം നല്‍കിയാല്‍ മോചനത്തിനുള്ള രേഖകള്‍ നല്‍കാമെന്ന് കുടുബം സമ്മതിക്കു കയായിരുന്നു. ശശിധരന്‍റെ സ് പോണ്‍സറായ സുല്‍ത്താന്‍ 40,000 ദിര്‍ഹവും യൂണിക് മറൈന്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമ ഹരി 30,000 ദിര്‍ഹവും നല്‍കിയതോടെ ഈ യുവാവിന്‍റെ ജയില്‍ മോചനം സാധ്യമാവു കയായിരുന്നു. തന്‍റെ മോചനത്തിന് സഹായിച്ച എല്ലാവരോടും നന്ദി പറയുന്ന ശശി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും. ദിയാ ധനം നല്‍കാനില്ലാതെ അവീര്‍ ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ള നാല് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം നടത്തണ മെന്നാണ് ഇപ്പോള്‍ ഇദ്ദേഹത്തിന് മനുഷ്യ സ് നേഹികളോട് ആവശ്യപ്പെ ടാനുള്ളത്. Labels: അപകടങ്ങള്‍, പ്രവാസി, ശിക്ഷ, സഹായം |
18 August 2008
അജ്മാനില്‍ തീ പിടുത്തം - മൂന്ന് മലയാളികള്‍ മരിച്ചു
അജ്മാനിലെ കരാമയില്‍ ഇന്നലെ പുലര്‍ച്ചെയാണ് വില്ലയ്ക്ക് തീ പിടിച്ചത്. അഗ്നി ബാധയില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എടപ്പാള്‍ സ്വദേശി തലമുണ്ട ആശാരി പുരക്കല്‍ മാധവന്‍ (58) പരപ്പനങ്ങാടി സ്വദേശികളായ കളം പറമ്പത്ത് പ്രമോദ് (26), തറയില്‍ സജീഷ് (27) എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി മുഹമ്മദ് സിദ്ധീഖ്, പരപ്പനങ്ങാടി സ്വദേശികളായ തത്തറക്കല്‍ മനോജ് കുമാര്‍, കോട്ടയില്‍ വീട്ടില്‍ നിഷാന്ത് എന്നിവര്‍ക്ക് പൊള്ളലേറ്റു. അജ്മാനിലെ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലാണ് പരിക്കേറ്റവര്‍. അജ്മാന്‍ ഫ്രീസോണിലെ ഒരു മറൈന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍ പെട്ട അഞ്ച് പേര്‍. മുഹമ്മദ് സിദ്ധീഖ് അജ്മാനില്‍ ട്രേഡിംഗ് ബിസിനസ് നടത്തുകയാണ്. അജ്മാന്‍ കരാമയിലെ ജസ്കോ സൂപ്പര്‍ മാര്‍ക്കറ്റിന് പുറകിലുള്ള ഇവര്‍ താമസിക്കുന്ന വില്ലയിലാണ് തീ പിടുത്ത മുണ്ടായത്. വാതിലിന് സമീപമാണ് തീ ആദ്യം പടര്‍ന്നത്. കനത്ത പുക മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസം മുട്ടിയാണ് മൂന്ന് പേര്‍ മരിച്ചത്. രണ്ട് മുറികളിലായി ഈ വില്ലയില്‍ 11 പേരാണ് താമസിക്കുന്നത്. ഇതില്‍ അഞ്ച് പേര്‍ താമസിക്കുന്ന മുറിയ്ക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് അടുത്ത മുറിയിലേക്ക് തീ പടരുക യായിരുന്നു. എല്ലാവരും ഉറങ്ങി കിടക്കുക യായിരുന്നു വെന്നും കണ്ണ് തുറന്ന് നോക്കുമ്പോള്‍ കനത്ത പുക മൂടിയതാണ് കണ്ടതെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. എയര്‍ കണ്ടീഷന്‍ എടുത്തുമാറ്റി ആ വഴിയിലൂടെയാണ് തങ്ങള്‍ പുറത്ത് കടന്നതെന്ന് ഇവര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണ മെന്നാണ് പ്രാഥമിക നിഗമനം. അജ്മാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Labels: അപകടങ്ങള്‍, യു.എ.ഇ. |
30 July 2008
സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടും ദുബായില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ സ്ഥലത്ത് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം ദുബായിലെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ 249 അപകടങ്ങള്‍ ഉണ്ടായതായാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതരുടെ കണക്ക്.ഇതില്‍ 47.8 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണ കേസുകളാണ്. നിര്‍മ്മാണ സൈറ്റുകളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് മുസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മുന്നറിയിപ്പുകള്‍ക്ക് ശേഷവും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആയിരിക്കും ഇവ അടച്ച് പൂട്ടുക. നിര്‍മ്മാണ കമ്പനികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി ഇന്ന് ദുബായ് മുനിസിപ്പാലിറ്റി പുതിയ സുരക്ഷാ മാന്വല്‍ പുറത്തിറിക്കുകയും ചെയ്തു. സുരക്ഷാ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതാണ് ഈ മാന്വല്‍. നിര്‍മ്മാണ സൈറ്റുകളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 865 അപകടങ്ങള്‍ നടന്നതായാണ് അധികൃതരുടെ കണക്ക്. ഇതില്‍ 45 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണുണ്ടായ അപകടങ്ങളാണ്. നിര്‍മ്മാണ സ്ഥലം തകര്‍ന്ന് വീണ് 23 ശതമാനം അപടകങ്ങളും യന്ത്രങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ 14 ശതമാനവും ഇലക്ട്രിക് ഷോക്കേറ്റുള്ള അപകടങ്ങള്‍ 7 ശതമാനവും ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിര്‍മ്മാണ സ്ഥലങ്ങളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ നടപടികള്‍ കൈക്കൊ ണ്ടിരിക്കുന്നത്. ഇത് ഫലവത്താകും എന്നാണ് പ്രതീക്ഷ. Labels: അപകടങ്ങള്‍, ദുബായ്, വ്യവസായം |
24 July 2008
ശൈലുവയ്യന്റെ രക്ഷയ്ക്ക് മലയാളി എഞ്ചിനിയര്‍മാര്‍ ദേഹം ആസകലം പൊള്ളലേറ്റ് ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ശൈലുവയ്യന്‍ എന്ന ചെറുപ്പക്കാരന് സഹായവുമായി യു.എ.ഇ.യിലെ മലയാളി എഞ്ചിനിയര്‍മാര്‍ രംഗത്തെത്തി. 28 കാരനായ ശൈലുവയ്യന്‍ ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫയര്‍ ഫൈറ്റര്‍ ആയി ജോലി കിട്ടി നാട്ടില്‍ നിന്നും വെറും നാലു മാസം മുന്‍പാണ് യു.എ.ഇ.യില്‍ എത്തിയത്. അതി രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനു മുന്‍പായി ഭക്ഷണം പാകം ചെയ്യുമ്പോള്‍ പാചക വാതകം ചോര്‍ന്ന് ഇയാള്‍ താമസിച്ച ഫ്ലാറ്റിന് തീ പിടിക്കുകയാണ് ഉണ്ടായത്. 80% പൊള്ളലേറ്റ ശൈലുവയ്യന്‍ ഇപ്പോള്‍ ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കുവൈറ്റ് ഹോസ്പിറ്റലിലെ പുരുഷ വാര്‍ഡിനടുത്ത് ചെന്നാല്‍ പൊള്ളലിന്റെ നീറ്റലാല്‍ പുളയുന്ന ശൈലുവയ്യന്റെ ദീന രോദനം ഇപ്പോഴും കേള്‍ക്കാം. ഇത് കേട്ട ഒരു മലയാളി എഞ്ചിനിയര്‍ ആയ ശ്രീ സനു മാത്യു ആണ് ഇത് യു.എ.ഇ.യിലെ മലയാളി എഞ്ചിനിയര്‍മാരുടെ സംഘടനയായ KERAയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. KERA യ്ക്ക് പിന്നാലെ പാലക്കാട്ടെ NSS College of Engineering ലെ എഞ്ചിനിയര്‍മാരുടെ കൂട്ടായ്മയായ NSS Alumniയും ശൈലുവയ്യന്റെ സഹായത്തിനായി രംഗത്തിറങ്ങി.തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ശൈലുവയ്യന്റെ ഭാര്യ ബധിരയും മൂകയുമാണ്. മൂന്നു വയസ്സുള്ള ഒരു മകന്‍ ഇവര്‍ക്കുണ്ട്. ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ നാട്ടില്‍ നിന്നും വെറും നാലു മാസം മുന്‍പ് യാത്രയായ ശൈലുവയ്യന്‍ വിധിയുടെ ക്രൂരതയ്ക്ക് പാത്രമാവുകയായിരുന്നു. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചികിത്സയ്ക്ക് ശേഷം ഒരു പക്ഷെ ഇയാളുടെ വേദന ശമിച്ചേയ്ക്കാം. എന്നാലും ജോലി എടുക്കുവാനോ കുടുംബം നോക്കുവാനോ ഇനി ഇയാള്‍ക്ക് കഴിയില്ല എന്നുറപ്പാണ്. തുടര്‍ന്നുള്ള ചികിത്സയ്ക്കും കുടുംബത്തിനെ മുന്നോട്ട് നയിക്കുവാനും ഇവര്‍ക്ക് മറ്റുള്ളവരുടെ പക്കല്‍ നിന്നുമുള്ള സാമ്പത്തിക സഹായം കൂടിയേ തീരൂ. നിങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിയ്ക്കുവാന്‍ ശൈലുവയ്യന്റെ ഭാര്യയുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു: MRS.SHYLUVAYYAN BRIGIT A/C NO 15312, INDAIN BANK, KARUNGULAM BARANCH VALIAPALLY JUNCTION PULLUVILA P.O. THIRUVANANTHAPURAM DIST KERALA ശൈലുവയ്യന്റെ മൊബൈല്‍ നമ്പര്‍: 055 7166958 ഇദ്ദേഹത്തിന്റെ സുഹൃത്തായ തദെവൂസിന്റെ മൊബൈല്‍ നമ്പര്‍: 050 6941354
Labels: അപകടങ്ങള്‍, ദുരന്തം, പ്രവാസി, യു.എ.ഇ. |
10 July 2008
സൗദിയില്‍ ആദ്യമായി കാറപകടത്തില്‍ ഒരു വനിത ഡ്രൈവര്‍ കൊല്ലപ്പെട്ടു
സ്വദേശി വനിതയാണ് അപകടത്തില്‍ പെട്ടത്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതിയില്ലാത്ത രാജ്യമാണ് സൗദി. സഹോദരന്‍റെ കാറെടുത്ത് യാത്ര ചെയ്ത യുവതി അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം ആയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ അറിയാതെയാണ് ഇവര്‍ രാത്രി വണ്ടിയുമായി പുറത്തു പോയതെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ കുറേ നാളുകളായി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യം വനിതാ സംഘടനകള്‍ ശക്തമായി ഉന്നയിക്കുകയാണ്. Labels: അപകടങ്ങള്‍, സൌദി, സ്ത്രീ |
01 July 2008
ബഹറൈനില്‍ പണിമുടക്ക്
ഒരു മലയാളി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ബഹറൈനില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
പോലീസ് കസ്റ്റഡിയില്‍ മരിച്ച മലയാളിയായ വിനോദ് കുമാറിനെ (32) മോചിപ്പിയ്ക്കാനോ സഹായിയ്ക്കാനോ തങ്ങളുടെ കമ്പനി ഒന്നും ചെയ്തില്ല എന്നത് ആണ് പ്രതിഷേധത്തിന് കാരണമായത്. വ്യാഴാഴ്ച നാട്ടിലേയ്ക്ക് പോകാനിരുന്ന വിനോദ് കുമാറിന്റെ യാത്ര കമ്പനിയുടെ അനാസ്ഥ കാരണം മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനായിരുന്നത്രെ. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അവസ്ഥയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. എന്നാല്‍ ഇയാളെ മോചിപ്പിക്കുവാനോ ഇയാളുടെ യാത്ര തരപ്പെടുത്തുവാനോ ഇയാള്‍ ജോലി ചെയ്ത സ്ഥാപനം വേണ്ട നടപടികള്‍ സ്വീകരിച്ചില്ലത്രെ. രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇയാളെ രണ്ട് ദിവസം മുന്‍പ് പിടി കൂടിയതും ഇയാള്‍ നടു റോഡില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോഴായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇയാളുടെ സുരക്ഷയെ കരുതിയായിരുന്നു അറസ്റ്റ്. കോഴിക്കോട് സ്വദേശിയായ മുപ്പത്തിരണ്ടുകാരനായ വിനോദ് കുമാറിന് നാട്ടില്‍ ഭാര്യയും ഒന്നര വയസ്സായ മകനും ഉണ്ട്. രണ്ടായിരത്തോളം പേര്‍ ജോലി ചെയ്യുന്ന ബഹറൈനിലെ അഹമ്മദ് മന്‍സൂര്‍ അല്‍ ആലി എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു വിനോദ് കുമാര്‍. ഇയാളുടെ വിമാന ടിക്കറ്റ് തങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു എന്ന് കമ്പനി വക്താവ് അറിയിച്ചു. ഇയാള്‍ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായ് ഇയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്രെ. എന്തായിരുന്നു ഇയാളുടെ പ്രശ്നം എന്ന് പക്ഷെ ആര്‍ക്കും വ്യക്തമായിരുന്നില്ല. Labels: അപകടങ്ങള്‍, മനുഷ്യാവകാശം, സൌദി |




1 Comments:
എന്തിനാണ് നാം ദൈവ സന്നിധിയില്‍ പോലും ഈ തിക്കും തിരക്കും കൂട്ടുന്നത്? പല ക്ഷേത്രങ്ങളിലും, മക്കയിലും ഇങ്ങനെ തിക്കും തിരക്കും വഴിയുള്ള മരണങ്ങള്‍ ഇപ്പോള്‍ സ്ഥിരം സംഭവം ആണല്ലോ?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്