01 May 2008

GMMA 2008 മെയ് 9ന് ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയില്‍

മൂന്നാമത് ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡ് (GMMA 2008) മെയ് 9ന് ദുബായ് എയര്‍പോര്‍ട്ട് എക്സ്പോ വെസ്റ്റ് ഹാളില്‍ നടക്കും. ADVA Advertising സംഘടിപ്പിക്കുന്ന ഈ അവാര്‍ഡ് ഗള്‍ഫിലെ ഏറ്റവും വലിയ സംഗീത അവാര്‍ഡും ആഘോഷവുമാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ സംഗീതജ്ഞരും മലയാളം സംഗീത രംഗത്തെ എല്ലാ പ്രമുഖരും സിനിമാതാരങ്ങളും ഈ മെഗാ ഷോയില്‍ പങ്കെടുക്കും എന്ന് ADVA പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.




ഗള്‍ഫിലുള്ള മലയാള സംഗീത പ്രേമികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഗായകരേയും ഗാനങ്ങളേയും വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. മികച്ച ഗാനം, ഏറ്റവും ജനപ്രിയ ഗാനം, മികച്ച ഗായകന്‍, മികച്ച ഗായിക, മികച്ച സംഗീത സംവിധായകന്‍, മികച്ച ഗാന രചയിതാവ്, മികച്ച പുതിയ ഗായകന്‍, മികച്ച പുതിയ ഗായിക, മികച്ച യുഗ്മ ഗാനം, മികച്ച ആല്‍ബം, മികച്ച മാപ്പിള ഗാനം എന്നിങ്ങനെ 11 അവാര്‍ഡുകളാണ് വോട്ടിങ്ങിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. Hit 96.7 FMലൂടെ ഏറ്റവും കൂടുതല്‍ ശ്രോതാക്കള്‍ ആവശ്യപ്പെട്ട ഗാനത്തിനും അവാര്‍ഡുണ്ട്.




ഇന്റര്‍നെറ്റില്‍ കേരളമാട്രിമോണി ഡോട് കോമിലാണ് വോട്ടിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ SMS ഉം, വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരുന്ന ബാലറ്റ് പെട്ടികള്‍ വഴിയും വോട്ടിങ്ങ് നടന്നു.




ആജീവനാന്ത സംഭാവനക്കുള്ള അവാര്‍ഡ് വോട്ടിങ്ങില്‍ നിന്നും ഒഴിവാക്കി പ്രത്യേക ജൂറിയാണ് തിരഞ്ഞെടുത്തത്. ഇത്തവണത്തെ ഈ അവാര്‍ഡ് എസ്. പി. ബാലസുബ്രമണ്യത്തിനാണ് ലഭിച്ചിരിക്കുന്നത്.


From Left: Mr. Ajith Menon, Programming Head HIT FM, Ms. Anu- Confident Group, Mr. Habib Rahman Director ADVA Advertising, Mr. Michael Fawcitt-CEO ADVA, Mr. Asif Thottath-Director ADVA, Mr. Bala-GM Snowhite and Mr. Omar Baddar-Marketing Manager Hyundai.


ADVA Advertising സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകര്‍ Confident Groupഉം Hyundaiയും Hit 96.7 ഉം ആണ്.




50 ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്കുകള്‍.




ഗള്‍ഫിലെ ഏറ്റവും വലീയ സംഗീത നൃത്ത വിരുന്നില്‍ എസ്.പി.ബാലസുബ്രമണ്യം, കെ.എസ്.ചിത്ര, സുജാത, വിദ്യ ബാലന്‍, കലാഭവന്‍ മണി, മധു ബാലകൃഷ്ണന്‍, ശ്വേത മേനന്‍, വിനീത് ശ്രീനിവാസന്‍, സയനോര, ജ്യോത്സ്ന, അഫ്സല്‍, ഫ്രാങ്കോ, ജോര്‍ജ് പീറ്റര്‍, റിമി ടോമി, വിധു പ്രതാപ് എന്നീ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കും.




രാത്രി എട്ട് മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക.
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്