16 September 2008

ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ മമാങ്കത്തിന്‌ വ്യാഴാഴ്ച തുടക്കം

അബുദാബി: പുണ്ണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ രാവുകളെ അവിസ്മരണീയമാക്കി വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന ഗള്‍ഫിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടാമത്തെ വോളിബോള്‍ ടൂര്‍ണ്ണമന്റായ ജിമ്മി ജോര്‍ജ്ജ്‌ സ്മാരക റംസാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റ്‌ ഇത്തവണ സെപ്തംബര്‍ 18, വ്യാഴാഴ്ച ആരംഭിക്കുമെന്ന‍്‌ കേരള സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.
ഇന്ത്യാ യു. എ. ഇ. ബന്ധം സുദൃഡമാക്കുന്നതില്‍ പങ്കാളികളാവുക, പ്രവാസികളായ മലയാളികളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, വളര്‍ന്ന‍ു വരുന്ന യുവ തലമുറയെ കലാ കായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുക എന്ന‍ീ ലക്ഷ്യങ്ങളോടെ 1972 ല്‍ രൂപം കൊണ്ട കേരള ആര്‍ട്ട്സ്‌ സെന്റര്‍ കേരള സോഷ്യല്‍ സെന്ററായതിനു ശേഷം 1988 മുതലാണ്‌ ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണ്ണമന്റ്‌ ആരംഭിച്ചതു.
യു. എ. ഇ. യിലെ വോളിബോള്‍ പ്രേമികള്‍ ഹര്‍ഷാരവം മുഴക്കി സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഈ ടൂര്‍ണ്ണമന്റിന്റെ ആദ്യ മത്സരങ്ങള്‍ യഥാക്രമം സുഡാനി ക്ലബ്ബിലും അബുദാബി അല്‍ വഹ്ദ ക്ലബ്ബിലുമായിരുന്ന‍ു അരങ്ങേറിയത്‌. സെന്ററിന്റെ ആസ്ഥാന മന്ദിര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ മൂന്ന‍ു വര്‍ഷം ടൂര്‍ണ്ണമന്റ്‌ മുടങ്ങിപ്പോയിരുന്ന‍ു. പിന്ന‍ീട്‌, ഇ. കെ. നായനാര്‍ മുഖ്യമന്ത്രി യായിരിക്കെ ഉദ്ഘാടനം ചെയ്ത സെന്ററിന്റെ നിലവിലുള്ള ആസ്ഥാനത്ത്‌ 1996 മുതല്‍ പുനരാരംഭിക്കുകയായിരുന്ന‍ു.
യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടി സംഘടിപ്പിച്ചു വരുന്ന ടൂര്‍ണ്ണമന്റുകളില്‍ ഒരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്ന‍ുള്ള ദേശീയ അന്തര്‍ദേശീയ കളിക്കാരെ കൂടാതെ ഇന്ത്യയില്‍ നിന്ന‍ും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ കായികതാരങ്ങള്‍ ഈ ടൂര്‍ണ്ണമന്റിലെ വിവിധ കളിക്കളങ്ങളില്‍ അങ്കം കുറിച്ചിട്ടുണ്ട്‌.
യു. എ. ഇ. യിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ച്‌ സെന്ററിന്റെ പേരിലുള്ള എവര്‍ റോളിംഗ്‌ റണ്ണിംഗ്‌ ട്രോഫി സ്വന്തമാക്കാന്‍ യു. എ. ഇ. യിലെ ക്ലബ്ബുകളും സ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെയാണ്‌ ഓരോ വര്‍ഷവും കളിക്കാനിറക്കുന്നത്‌. ഇന്ത്യയിലേയും ലോകത്തെ മറ്റ്‌ രാജ്യങ്ങളിലേയും മികച്ച കളിക്കാരുടെ സാന്ന‍ിദ്ധ്യം തന്നെയാണു ഈ ടൂര്‍ണ്ണമന്റിനെ ശ്രദ്ധേയമാക്കുന്നതും.
ഇത്തവണത്തെ ടൂര്‍ണ്ണമന്റില്‍ ഷാര്‍ജ ഫ്ലോറല്‍ ട്രേഡിങ്ങ്‌, ജിയോ ഇലക്ട്രിക്കല്‍സ്‌, എമിറേറ്റ്സ്‌ അലുമിനിയം, ദുബൈ ഡ്യൂട്ടിഫ്രീ, ലബനീസ്‌ ക്ലബ്ബ്‌, വിന്‍വേ ഓയില്‍ഫീല്‍ഡ്‌ സപ്ലൈസ്‌ എന്ന‍ീ ടീമുകളാണ്‌ യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടി ഏറ്റുമുട്ടുന്നത്‌. യു. എ. ഇ., ഇന്ത്യ, ലബനോന്‍, ഈജിപ്ത്‌, ഫിലിപ്പിന്‍സ്‌, തയ്‌ലന്റ്‌, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തര്‍ദേശീയ കായിക താരങ്ങള്‍ അണി നിരക്കുന്ന ടൂര്‍ണമന്റില്‍ മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍മാരായ ടോം ജോസഫ്‌, കപില്‍ദേവ്‌ എ​‍ിവരെ കൂടാതെ ഇന്ത്യന്‍ ദേശീയ അന്തര്‍ദേശീയ താരങ്ങളായ സന്‍ജയ്‌ കുമാര്‍, പ്രദീപ്‌, ശ്രീകാന്ത്‌ റെഡ്ഡി, ഷഹീന്‍, അന്‍സാര്‍ എന്ന‍ിവര്‍ വിവിധ ടീമുകള്‍ക്ക്‌ വേണ്ടി കളിക്കളത്തില്‍ ഏറ്റുമുട്ടുമെന്ന‍്‌ പത്ര സമ്മേളനത്തില്‍ സംഘാടകര്‍ വിശദീകരിച്ചു.
വിജയിച്ച ടീമിനുള്ള ട്രോഫി കൂടാതെ റണ്ണര്‍ അപ്പ്‌ ടീമിനുള്ള മുന്‍ കെ. എസ്‌. സി. പ്രസിഡന്റ്‌ അയൂബ്‌ മാസ്റ്ററുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോഫിയും ഏറ്റവും മികച്ച കളിക്കാരന്‍, മികച്ച സ്പൈക്കര്‍, മികച്ച ആള്‍ റൗണ്ടര്‍, മികച്ച ബൂസ്റ്റര്‍, മികച്ച പ്രോമിസിങ്ങ്‌ പ്ലയര്‍ എന്ന‍ിവര്‍ക്കും മികച്ച അച്ചടക്കമുള്ള ടീമിനും അവാര്‍ഡുകള്‍ നല്‍കും.
എല്ലാ ദിവസവും രാത്രി 9 മണിക്ക്‌ ലീഗ്‌ കം നോക്ക്‌ ഔട്ട്‌ രീതിയില്‍ നടക്കുന്ന മത്സരങ്ങള്‍ കാണുന്നതിന്‌ മുവ്വായിരം പേരെ ഉള്‍ക്കൊള്ളാവുന്ന ഗ്യാലറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ തകൃതിയായി നടന്നു വരുന്ന‍ു.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പത്ര സമ്മേളനത്തില്‍ എന്‍. എം. സി. ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ബിനോയ്‌ ഷെട്ടി, യു. എ. ഇ. എക്സ്ചേഞ്ച്‌ സീനിയര്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, അഹല്യ എക്സ്ചേഞ്ച്‌ ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പി, വെല്‍ഗേറ്റ്‌ സ്ക്ഫോള്‍ഡിങ്ങ്‌ മനേജിങ്ങ്‌ ഡയറക്ടര്‍ സനത്‌ നായര്‍, ടൂര്‍ണ്ണമന്റ്‌ കോര്‍ഡിനേറ്റര്‍ എം. എം. ജോഷി, മാച്ച്‌ സെക്രട്ടറി എം. കെ. മുബാറക്ക്‌, കെ. എസ്‌. സി. വൈസ്‌ പ്രസിഡന്റ്‌ എ. കെ. ബീരാന്‍ കുട്ടി, മീഡിയ കോര്‍ഡിനീറ്റര്‍ സഫറുള്ള പാലപ്പെട്ടി എന്ന‍ിവര്‍ സമ്പന്ധിച്ചു. ചടങ്ങില്‍ കെ. എസ്‌. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്‌ സ്വാഗതവും സ്പോര്‍ട്ട്‌ സ്‌ സെക്രട്ടറി നന്ദിയും പറഞ്ഞു.
- സഫറുള്ള പാലപ്പെട്ടി
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്