11 November 2008

പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ എൽ മോഹനവർമ്മയ്ക്ക്

മസ്കറ്റ് ; ഇന്ത്യൻ സോഷ്യൽ ക്ളബ് മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരനായ ശ്രീ കെ എൽ മോഹന വർമ്മയ്ക്ക്.

25000 രൂപയും പ്രശസ്തി പത്രവുമട ങ്ങുന്ന പുരസ്കാരം നവം 13, 14 തീയതികളിൽ ഐ എസ്സ് സി എം ആഡിറ്റോറിയത്തിൽ നടത്തുന്ന വിപുലമായ കേരളോത്സവാഘോ ഷങ്ങളോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിൽ മലയാള വിഭാഗം കൺ‌ വീനർ ശ്രീമാൻ ഏബ്രഹാം മാത്യു ശ്രീ മോഹനവർമ്മയ്ക്ക് സമർപ്പിക്കും.

ഓഹരി, ക്രിക്കറ്റ്, നീതി, നക്ഷത്രങ്ങളുടെ തടവുകാരി, തൃപ്പടിദാനം തുടങ്ങി നാല്പതിൽ‌പ്പരം കാലികപ്രസക്തങ്ങളായ ജനപ്രിയ നോവലുകളും ബാലസാഹിത്യ കൃതികളും റോസ്മേരി, നമ്മൾ പഥികർ തുടങ്ങി പതിനഞ്ചോ‍ളം കഥാസമാഹാരങ്ങളും പ്രൊഫസറുടെ ലോകം, അനശ്വരതയുടെ ഗാഥ തുടങ്ങിയ ഹാസ്യ കൃതികളും ബുദ്ധൻ പിറന്ന മണ്ണിൽ പ്രൊഫസർ ഇൻ അമേരിക്ക തുടങ്ങിയ യാത്രാവിവരണ ങ്ങളും മോഹനവർമ്മയുടേതായുണ്ട്. കേരള സാഹിത്യ അക്കാഡമിയുടേതുൾപ്പടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവു കൂടിയാണ് അദ്ദേഹം

ശ്രീ പെരുമ്പടവം ശ്രീധരൻ, ആർട്ടിസ്റ്റ് നമ്പുതിരി, എം വി ദേവൻ, വിഷ്ണു നാരാ യണൻ നമ്പൂതിരി, സേതു, സി രാധാകൃഷ്ണൻ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം ഏറ്റു വാങ്ങിയിട്ടുള്ളത്.

കേരളോത്സവത്തോടനുബന്ധിച്ച് നവംബർ 13ന് വൈകിട്ട് ഐ എസ് സി എം ആഡിറ്റോറിയത്തിൽ വച്ച് ഗൾഫിലെ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസങ്ങളിലായി നടത്തുന്ന മൂന്നാമത് ഗൾഫ് മലയാള സമ്മേളനം ശ്രീ മോഹന വർമ്മ ഉത്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരായ ശ്രീ ശത്രുഘ്നൻ 'കഥയും കാലവും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും.

സമാന്തരങ്ങൾ എന്ന കഥാ സമാഹാരത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരവും മധുരാ പുരിയുടെ തർജ്ജമയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും ഏറെക്കാലം ഗൾഫിൽ ചിലവഴിച്ച ശ്രീ ശത്രുഘ്നന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഈ വർഷത്തെ കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവായ ശ്രീ ശിഹാബുദ്ദീൻ പൊയ്ത്തും
കടവ്, ശ്രീ രാം മോഹൻ പാ‍ലിയത്ത്, എൻ. ടി. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിക്കുന്നതായിരിക്കും.

രണ്ടാം ദിവസം നവംബര്‍ 14 നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന കവിതാ സമ്മേളനത്തിൽ ശ്രീ രാം മോഹൻ പാലിയത്ത് കവിത അവതരിപ്പിച്ച് ചർച്ചകൾക്ക് തുടക്കമിടും. അംഗങ്ങളും അതിഥികളും ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും.

വൈകുന്നേരം 7.30നു ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാര സമർപ്പണവും തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരി പാടികളുമുണ്ടായിരിക്കും
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്