24 December 2008

ആര്യക്ക് സഹായമായി കേരള ക്ലിക്ക്സ് ദൃശ്യം 2008


ഇന്‍റര്‍നെറ്റ് ഫ്ളിക്കര്‍ ഗ്രൂപ്പായ കേരള ക്ലിക്സിന്‍റെ ഫോട്ടോഗ്രാഫി എക്സിബിഷന്‍ ദൃശ്യം 2008 എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്‍ററില്‍ ഡിസംബര്‍ 26 ന് 11:30 ന് കേരള കലാ മണ്ഡലം വൈസ് ചേയര്‍മാന്‍ ഡോ. കെ. ജി. പൌലോസ് ഉദ്ഘാടനം ചെയ്യും പ്രദര്‍ശനം ഡിസംബര്‍ 29 വരെ ഉണ്ടായിരിക്കും. പ്രദര്‍ശന വില്‍പനയില്‍ നിന്നും ലഭിക്കുന്ന വരുമാ‍നം കോഴിക്കോട് മേപയൂര്‍ വില്ലേജില്‍ രക്താര്‍ബുദ ബാധിതയായ നാലു വയസുകാരി ആര്യ യുടെ ചികിത്സയ്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ആര്യയെ പറ്റി കൂടുതൽ ഇവിടെ വായിക്കുക.
ഫോട്ടോഗ്രാഫി ഒരു തൊഴിലായി സ്വീകരിച്ചിട്ടില്ലാത്ത, എന്നാല്‍ ഫോട്ടോഗ്രാഫിയെ മനസിന്‍റെ സംവേദന മാധ്യമമായി കാണുന്ന 74 കലാകാരന്മാരുടെ 100 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കേരളത്തിന്‍റെ അന്തമില്ലാത്ത നന്മകളെ തിരിച്ചറിയാനും ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിൽ ‍കൂടി അതിനെ അവതരിപ്പിക്കാനും ഉള്ള ഒരു വേദി എന്നതാണ് കേരള ക്ളിക്സ് എന്ന ഗ്രൂപ്പിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിന്‍റെ കല, സംസ്കാരം, ജന്തു സസ്യ വൈവിദ്ധ്യങ്ങള്‍, സാഹിത്യം, പ്രകൃതി വൈവിദ്ധ്യങ്ങള്‍, സ്ഥല വിശേഷങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങള്‍ ഫോട്ടോഗ്രാഫിയിലൂടെ പങ്കു വയ്ക്കുന്ന ത്രഡുകള്‍ കേരള ക്ളിസിന്‍റെ ഒരു പ്രത്യേകതയാണ്. ഇത് ഒരു പഠന പ്രക്രിയ പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിനും സാധിക്കുന്നുണ്ടെന്ന് കേരള ക്ലിക്സിന്റെ സംഘാടകരായ സന്തൊഷും ജയപ്രകാശും പറഞ്ഞു.
മലയാളത്തിന്‍റെ പച്ചപ്പ് തെളിമയോടെ സൂക്ഷിക്കുന്ന പ്രവാസികളും അല്ലാത്തവരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ അനേകം മനോഹരമായ ചിത്രങ്ങളുണ്ടെങ്കിലും, തിരഞ്ഞടുത്ത കുറച്ച് ചിത്രങ്ങളുടെ പ്രദശനമാണ് നടക്കുന്നത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഈ കൂട്ടായ്മയുടെ ആദ്യ സംരംഭമാണിത്.
ക്രോണിക് മൈലോയിഡ് ലുക്കീമിയ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ എന്ന ഗ്രാമത്തിലുള്ള ആര്യ എന്നു പേരുള്ള ഒരു കുട്ടിയുടെ ചികിത്സാ സഹായ നിധിയിലേക്ക് ഒരു തുക സംഭാവന ചെയ്യാനും കേരളാ ക്ളിക്സ് ഈ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നു. അംഗങ്ങളുടെ ശ്രമ ഫലമായി 4 ലക്ഷം രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞു.
പ്രദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലെ പ്രമുഖ ഫോട്ടോഗ്രാഫി വിതരണക്കാരായ പിക്സെട്രായുടെ സഹകരണത്തോടെ രണ്ടു ദിവസത്തെ ഫോട്ടോഗ്രാഫി വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറായ ശ്രീ. സേതുരാമന്‍, ചെന്നൈ ആണ് വര്‍ക്ക്ഷോപ്പ് നയിക്കുന്നത്.
- മധു ഇ. ജി.

Labels: , , ,

  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

ആര്‍ക്കൈവ്സ്

ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fontsസ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്