27 August 2008
ദുബായ് വില്ലയിലെ അഗ്നിബാധ - 10 ആന്ധ്ര സ്വദേശികള്‍ വെന്ത് മരിച്ചു
ദേര ദുബായിലെ വില്ലയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ഇതില്‍ 10പേര്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ കരിം നഗര്‍ ജില്ലയില്‍ നിന്നുള്ള വരാണ് മരിച്ച എല്ലാവരും.
തലാരി ഗംഗാധരന്‍, കൊക്കുള സഞ്ജീവ്, ദേവരാജണ്ണ, ചിന്നയ്യ, നരേഷ്, ജില്ലെബ ക്കണ്ണ, രാജു , തൊരാസപ്പു സൈലു, രാജലിംഗം, ബാലപ്പു ഗംഗാറാം എന്നിവരാണ് മരിച്ചത്. 15 പേരെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിട്ടുണ്ട്. ദുബായിലെ അല്‍ ബറാഹ ആശുപത്രി യിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. ഒരു ഡസനിലേറെ മുറികളിലായി നൂറിലധികം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു. പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. കനത്ത പുക കൊണ്ട് മുറികളാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്. വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം. അതേ സമയം തീ പിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഇവിടെ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ പെരുവഴിയിലാണ്. കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവിയുടെ നിര്‍ദേശ പ്രകാരം ഇവര്‍ക്ക് ഭക്ഷണത്തിനുള്ള സൗകര്യം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പെടുത്തി യിട്ടുണ്ട്. തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. Labels: അപകടങ്ങള്‍, ദുബായ് |
26 August 2008
ദുബായില്‍ തീ - ഏഴ് മരണം
ദേര ദുബായിലെ ഒരു വില്ലയില്‍ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് തീ പിടുത്ത മുണ്ടായത്. ആന്ധ്ര സ്വദേശികളായ മൂന്ന് പേര്‍ മരിച്ചതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന ആദ്യ വിവരങ്ങള്‍. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ മലയാളികള്‍ പെട്ടിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
ആന്ധ്ര, തമിഴ്നാട് എന്നിവിട ങ്ങളില്‍ നിന്നുള്ള തൊഴിലാളി കളാണ് തീ പിടുത്ത മുണ്ടായ വില്ലയില്‍ താമസിച്ചിരുന്നത്. പത്തിലധികം മുറികളിലായി 100 ഓളം തൊഴിലാളികള്‍ ഈ വില്ലയില്‍ താമസിക്കു ന്നുണ്ടായിരുന്നു. പുലര്‍ച്ചെ എല്ലാവരും ഉറങ്ങി ക്കിടക്കുന്ന സമയത്താണ് തീ പിടുത്ത മുണ്ടായത് എന്നത് കൊണ്ട് പലര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ല. കനത്ത പുക കൊണ്ട് അവിടെമാകെ മൂടിയെന്നും ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തി നിടയില്‍ ചിലര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്. വില്ല ഏകദേശം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. തൊഴിലാളികളുടെ വില പിടിപ്പുള്ള വസ്തുക്കളും മറ്റ് രേഖകളും കത്തി നശിച്ചിട്ടുണ്ട്. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീ പിടുത്ത മുണ്ടായ തെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്തും , റാഷിദ് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പി ച്ചിരിക്കുന്നത്. Labels: അപകടങ്ങള്‍, ദുബായ് |
24 August 2008
ദുബായ് വേനല്‍ വിസ്മയം സമാപിച്ചു
രണ്ട് മാസത്തിലധികം നീണ്ടു നിന്ന ദുബായ് വേനല്‍ വിസ്മയം സമാപിച്ചു. കുടുംബങ്ങള്‍ക്ക് വിസ്മയ ക്കാഴ്ചയും സമ്മാനങ്ങളും ഒരുക്കിയ വേനല്‍ വിസ്മയത്തില്‍ ഇത്തവണ വന്‍ ജന പങ്കാളിത്ത മാണ് ഉണ്ടായത്.
65 ദിവസം നീണ്ടു നിന്ന ദുബായ് വേനല്‍ വിസ്മയ ത്തിനാണ് തിരശീല വീണത്. പ്രധാനമായും കുടുംബങ്ങളെ ഉദ്ദേശിച്ചുള്ള ഈ മാമാങ്കത്തില്‍ നിരവധി വിസ്മയ ക്കാഴ്ചകളും സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. അതു കൊണ്ട് തന്നെ ഷോപ്പിംഗ് മോളുകളിലും ഹോട്ടലുകളിലും വന്‍ തിരക്ക് അനുഭവ പ്പെടുകയും ചെയ്തു. പത്ത് വിസ്മയങ്ങ ളായിരുന്നു ഡി. എസ്. എസിന്‍റെ പ്രത്യേകത. കുട്ടികള്‍ക്കായി നിരവധി മത്സങ്ങളും ദുബായ് വേനല്‍ വിസ്മയത്തോട് അനുബന്ധിച്ച് ഒരുക്കി. വേനല്‍ വിസ്മയത്തിന്‍റെ ഭാഗ്യ ചിഹ്നമായ മഞ്ഞ ക്കുപ്പായക്കാരന്‍ മുദ്ഹിഷ് വിവിധ ഷോപ്പിംഗ് മോളുകള്‍ സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികള്‍ക്കായി ഒരുക്കിയ മുദ്ഹിഷ് ഫണ്‍ സിറ്റിയില്‍ ഇത്തവണ നാല് ലക്ഷം സന്ദര്‍ശകര്‍ എത്തിയെന്നാണ് കണക്ക്. ഫാഷന്‍ ഷോകള്‍, കേക്ക് മേളകള്‍, വിവിധ പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ഇത്തവണത്തെ വേനല്‍ വിസ്മത്തിന്‍റെ ഭാഗമായി അരങ്ങേറിയത്. Labels: ദുബായ് |
13 August 2008
ദുബായില്‍ വീസാ ഇന്‍ഷൂറന്‍സ് നിരക്കുകള്‍ പ്രഖ്യാപിച്ചു
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ് നിരക്ക് അധികൃതര്‍ പ്രഖ്യാപിച്ചു. ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്.
ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന വര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധ മാക്കിയത് കഴിഞ്ഞ മാസം 29 മുതലാണ്. വിവിധ സന്ദര്‍ശക വിസയ്ക്കുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളുടെ നിരക്കാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ്- ഡി.എന്‍.ആര്‍.ഡി- പ്രഖ്യാപിച്ചത്. 30 ദിവസത്തേ ക്കുള്ള സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് 40 ദിര്‍ഹമായിരിക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസ്. 90 ദിവസത്തേ ക്കുള്ള വിസയ്ക്ക് ഇത് 90 ദിര്‍ഹവും 180 ദിവസത്തേ ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് ഇത് 185 ദിര്‍ഹവുമായിരിക്കും. മെഡിക്കല്‍, ആക്സിഡന്‍റ് എന്നിവ കവര്‍ ചെയ്യുന്നവ യായിരിക്കും ഈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി. ഒമാന്‍, അമാന്‍ എന്നീ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ കൗണ്ടറുകളില്‍ നിന്ന് ഈ സേവനം ലഭിക്കും. ജാഫിലിയയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്തും അബുഹെയ്ല്‍, ജബല്‍ അലി ഫ്രീ സോണ്‍, ദുബായ് വിമാനത്താവളം, ഡനാട്ട, ഉമ്മുസുഖൈം, ജബല്‍ അലി എന്നിവിട ങ്ങളിലുള്ള ഡി. എന്‍. ആര്‍. ഡി. യുടെ വിവിധ ശാഖകളിലുമാണ് ഈ സേവനം ലഭിക്കുക. Labels: തൊഴില്‍ നിയമം, ദുബായ് |
വീസക്ക് വാടക കരാര്‍ - നിയമം ദുബായിലില്ല
കുടുബ വിസ ലഭിക്കണ മെങ്കില്‍ വിസ അപേക്ഷന്‍ താമസ വാടക കരാറിന്റെ രേഖ ഹാജരാക്ക ണമെന്ന നിയമം ദുബായില്‍ നടപ്പിലാക്കില്ല. എന്നാല്‍ ഷാര്‍ജ, അബുദാബി എന്നീ എമിറേറ്റുകള്‍ ഈ നിയമം നടപ്പിലാക്കി കഴിഞ്ഞു.
കുടുംബ വിസ ലഭിക്കണ മെങ്കില്‍ വിസ അപേക്ഷകന്‍ താമസിക്കുന്ന ഫ്ലാറ്റിന്‍റേയോ വില്ലയുടേയോ സ്വന്തം പേരിലുള്ള വാടക കരാര്‍ രേഖ ഹാജരാക്ക ണമെന്ന നിയമം അബുദാബിയിലും ഷാര്‍ജയിലും ദിവസങ്ങള്‍ക്ക് മുമ്പാണ് നിലവില്‍ വന്നത്. കുടുംബങ്ങള്‍ക്ക് സൗകര്യവും സുരക്ഷയുമുള്ള താമസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത് സംബന്ധിച്ച് ആശങ്കകള്‍ പടരുന്നതി നിടെയാണ് ദുബായില്‍ ഈ നിയമം ബാധക മാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്. ദുബായില്‍ കുടുബ വിസ ലഭിക്കാന്‍ വാടക കരാര്‍ രേഖ നല്‍കേ ണ്ടതില്ലെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി. എന്നാല്‍ കുടുംബത്തെ കൊണ്ടു വരുന്നവര്‍ താമസ സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരി ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ താമസ സൗകര്യം ഒരുക്കിയി ട്ടുണ്ടെന്ന് വ്യക്തമായാല്‍ മാത്രമേ വിസ അനുവദിക്കു കയുള്ളൂ. അതേ സമയം കുടുംബ വിസ ലഭിക്കാന്‍ വാടക കരാര്‍ നല്‍കണമെന്ന നിയമം രാജ്യത്തെ എല്ലാ ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലും ബാധക മാണെന്ന് ആഭ്യന്ത്ര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി യിട്ടുണ്ട്. ഏതായാലും ദുബായില്‍ ഈ നിയമം ബാധക മാകില്ലെന്ന് അധികൃതര്‍ വ്യക്ത മാക്കിയത് മലയാളികള്‍ അടക്കമുള്ള നിരവധി സാധാരണ ക്കാര്‍ക്ക് ആശ്വാസമാകും. Labels: തൊഴില്‍ നിയമം, ദുബായ് |
30 July 2008
സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടും ദുബായില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ സ്ഥലത്ത് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം ദുബായിലെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ 249 അപകടങ്ങള്‍ ഉണ്ടായതായാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതരുടെ കണക്ക്.ഇതില്‍ 47.8 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണ കേസുകളാണ്. നിര്‍മ്മാണ സൈറ്റുകളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് മുസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മുന്നറിയിപ്പുകള്‍ക്ക് ശേഷവും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആയിരിക്കും ഇവ അടച്ച് പൂട്ടുക. നിര്‍മ്മാണ കമ്പനികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി ഇന്ന് ദുബായ് മുനിസിപ്പാലിറ്റി പുതിയ സുരക്ഷാ മാന്വല്‍ പുറത്തിറിക്കുകയും ചെയ്തു. സുരക്ഷാ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതാണ് ഈ മാന്വല്‍. നിര്‍മ്മാണ സൈറ്റുകളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 865 അപകടങ്ങള്‍ നടന്നതായാണ് അധികൃതരുടെ കണക്ക്. ഇതില്‍ 45 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണുണ്ടായ അപകടങ്ങളാണ്. നിര്‍മ്മാണ സ്ഥലം തകര്‍ന്ന് വീണ് 23 ശതമാനം അപടകങ്ങളും യന്ത്രങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ 14 ശതമാനവും ഇലക്ട്രിക് ഷോക്കേറ്റുള്ള അപകടങ്ങള്‍ 7 ശതമാനവും ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിര്‍മ്മാണ സ്ഥലങ്ങളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ നടപടികള്‍ കൈക്കൊ ണ്ടിരിക്കുന്നത്. ഇത് ഫലവത്താകും എന്നാണ് പ്രതീക്ഷ. Labels: അപകടങ്ങള്‍, ദുബായ്, വ്യവസായം |
21 July 2008
സുഡാനില്‍ തട്ടിക്കൊണ്ടു പോയ മലയാളിയെ മോചിപ്പിക്കണം എന്ന ആവശ്യം ശക്തമായി
ഖത്തറില്‍ ജോലി നോക്കിയിരുന്ന മലയാളി യുവാവിനെ സുഡാനില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം സജീവമായി. ഏറണാംകുളം ഗോതുരുത്ത് സ്വദേശി അഭിലാഷിനെയാണ് 2 മാസം മുന്‍പ് സുഡാനില്‍ വച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്.
കൂട്ടത്തില്‍ മറ്റ് നാല് ഇന്ത്യക്കാര്‍ കൂടിയുണ്ട്. ഇവരുടെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ നാഷ്ണല്‍സ് എബ്രോഡ് എന്ന സംഘടന വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തു നല്‍കി. അഭിലാഷിനെ മോചിപ്പിക്കാനായി പണം നല്‍കാന്‍ കമ്പനി തയ്യാറാണെന്നും ഇതിനായി മധ്യസ്ഥരെ ഉടന്‍ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. Labels: കുറ്റകൃത്യം, ഖത്തര്‍, തീവ്രവാദം, ദുബായ് |


0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്